എൻ കരസ്പർശം നൽകി തൂലിക ചലിപ്പിച്ച്തീക്ഷ്ണമായൊരീ ജീവിതാനുഭവങ്ങളിൽ
കൂട്ടായി വന്നൊരു തൂലികേ മനോജ്ഞമാം കഥകളോ കാവൃങ്ങളോ
നീയാൽ ചമച്ചില്ലെന്നാകിലും ,ഹൃത്തിലെ തീയണച്ചൊരാ കൂട്ടുകാരി യല്ലയോ
എനിക്കിനി , സൗഹൃദത്താൽ മനസ്സ് സ്നേഹാർദ്രമാകണം,
പുതുനാമ്പുകളെ പുൽകി തളിരിടുമാ കവിതകൽ രചിച്ചീടണം
വറ്റിത്തുടങ്ങുമ നന്മകൽ തൻ ,ചിത്തത്തിനു നേർചിന്തയേകണം, സൗഹൃദത്തിൻ നേർവരയേകാണo
വിവേചനങ്ങളറിയാത്തവിരഹം തൊട്ടറിയാത്ത മനുഷ്യനൊന്നാകുമീ വരികൾക്കിടയിലൂടെ
തിളങ്ങണം അഖിലം സ്നേഹമാവണം സന്തോഷത്തിലേറും നിമിഷങ്ങളിൽ നേരിൻ പുതു ഭാവനകളോടെ
നന്മയാം ജീവിത കവിതകൾ രചിക്കണം. എന്നാത്മാവും ശരീരവുമൊന്നീടാകലാൽ
ആത്മസഖി നിന്നിലുടെയെൻ ചിന്തകൾ സ്വതന്ത്രമാകട്ടെ എഴുതി വെക്കുമോരോ അക്ഷരങ്ങ പൂക്ക ളുമിപ്പോൾ നേർത്തൊരു പുഞ്ചിരി നൽകിയോ ,പുസ്തകതാളിലേക്കോ മിഴിനീർ പൊഴിച്ചിരുന്നേക്കാം..
മണ്ണിന്മേൽ പൊഴിയുമാ അവസാന താളിൽ ഹൃത്തിന് രുധിരമേകുമീ അക്ഷരങ്ങൾ
