നാളെയുടെ പുതു പുലരിയിൽ നിറം മങ്ങിയ സൗഹൃദങ്ങൾ സ്ഥാനo മാറാം ...
നിറമുള്ള ലോകത്തു നിറമില്ലാത്ത ജീവിത സ്വപ്‌നങ്ങൾ കാണുന്നവരുമുണ്ടാകിലും
പിന്നെ അവർ തൻ ചിന്തകൾ ഒരുപാട് നിറങ്ങൾ ഉണ്ടായിരുന്നീടിലും .
ദിനങ്ങളായീ ബ്രഷിൽ ജീവിത ചായം തൊട്ടിട്ട് ,.ഇനിയൊരു തവണ വരയ്ക്കണം ചുണ്ടിലെ മായാ പുഞ്ചിരി ചായക്കൂട്ടിനാകില്ല.വരച്ചു തീ൪ക്കുവാനീ ജീവിതം അഭിനയിച്ചു തീ൪ക്കണമോരോ രംഗവും
തിരശ്ശീല വീഴും വരെ ,വസുധാ നിൻ സ്തനങ്ങൾ അതിരു കുറിക്കുന്നൊരാ താഴ്വാരമായിരുനെന്റെ ക്യാൻവാസ്,അവിടെ നിന്നൊരീ ജീവിതത്തിന്റെ നിറമുള്ള ചിത്രങ്ങൾ വരച്ചു തുടങ്ങിയത്.
ഈ താഴ്വാരത്തിലൂടെ വെള്ളയിൽ നിന്നും കറുപ്പിലൂടെ പല വർണ്ണം പിന്നിട്ട് ചുവപ്പിലെത്തിയതോ
ഏഴ് വർണ്ണങ്ങളുണ്ടെങ്കിലും അത് മഴവില്ലിൻ അഴക് തന്നില്ല ഒഴുകിവന്നിതാ ഹോളി
സൗഹൃദങ്ങൾക്ക് ചായം പൂശാൻ സമയമായി അതിനായീ പുതിയ നിറക്കൂട്ടുകൾ വേണമെന്നിരിക്കെ
No comments:
Post a Comment