Wednesday, 30 September 2020

Gurudakshina

മിഴികള്‍ തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള്‍ ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മാനസംനിറഞ്ഞ ഭക്തിയോടുകൂടെയന്നു ഞാൻ വിജ്ഞാന ദാഹമോടെയാ പുസ്തകങ്ങൾ വായിച്ചു അറിഞ്ഞയക്ഷരങ്ങളേതുമരിയിലെഴുതിയി ന്നെന്റെ മനതാരിൻ തിരുമുമ്പിൽ പൂജയ്ക്കു വച്ചിടുന്നു വാഗ്ദേവീ,വന്നിനിയെന്നും മനസ്സിൽ കളിയാടണം 🙏 മുത്തുകളാക്ഷരങ്ങൾ കോർത്തഗ്നി 📖 ജ്വലിക്കുമെത്രയോ കാവ്യധാരയാല്‍ മനംനിറയ്ക്കുമെന്നച്ചന്‍റെഓര്‍മ്മയാം കാവ്യപുസ്തകത്തിലേക്ക് കണ്ണീര്‍ പൂക്കളര്‍പ്പിച്ചു കൊണ്ട് എന്റെ കോടി പ്രണാമം.!! ജീവിതാമൃതറിവുകൾ ചുരന്നെന്റെജീവനിൽ അണയാത്ത ദീപമായച്ഛനില്ലേ 🙏 ഗ്രഹണമെന്തെന്നു ഗ്രഹിച്ചറിയുകഅറിവിനെ കടഞ്ഞെടുത്ത്അഗ്നിയായ് മാറ്റുക സുര്യനെ നോക്കി നോക്കിയൊരു നാൾ സ്വയംസൂര്യനായ് മാറുക 🌞 സ്വയം നന്മയായ് ജ്വലിക്കുകനീയും സ്വയമേ ഗുരുവാകുക 🔥 ഇരുളെന്നോർത്ത് ഇമയടയ്ക്കാതിരിക്കുക കരുത്തു നേടുക ഗുരുശിഷ്യ രൂപത്തിൽ ഗുണഗണ പാoങ്ങൾ ഗുരുക്കന്മാരോതി തന്നൊരാ ഗുരുക്കന്മാരോതി തന്നൊരാ മന്ത്രങ്ങളെ ഇന്നും സ്മരിപ്പൂ 🙏 "ക്ഷമ സത്യം ധമ ശൗചം ദാനം ഇന്ദ്രിയ സമ്യവഹ അഹിംസ ഗുരു ശുശ്രൂഷ തീര്‍ത്ഥനുസരണം ദയ..." പ്രകൃതിയാമീശ്വരി പ്രഭയായ് വിടരട്ടെ. പ്രതിവിധി ഭൂമിയിൽ ഉണർന്നിടട്ടെ. ഗൂഗിളിന് എല്ലാമറിയാം എന്നാലെന്റെ ടീച്ചറിന് എന്നെ അറിയാം (🤔) എന്നാലും ചൊന്നിടുന്നു ഇക്കാലമാo ഡിജിറ്റൽ ഇ -ലേർണിംഗ് തൻ മുഖ്യം Love, light & hope love is all there is Gurukula/school provides awakening! Guru is the light, Guru is the inspirationGuru is the Hope, Respect few of my mentors /Teachers, I may not have been the brightest in class or in society or as smartest, but every day with some of mentoring/ teachings made me the person I am today. ------------------------------------------------- knowledge സാഗരമായ ഗൂഗിൾ അമ്മായി/ മുത്തശ്ശി . പിതാമഹൻ ... നിൻെറ തീരത്ത് പകച്ചു നിൽക്കുന്ന വെറുമൊരു സ്മാൾ കിഡ് എന്ന് ന്യൂട്ടൺ പറഞ്ഞ പോലെ ഞാനും ....നിന്നഗാധങ്ങളിലെ മുത്തുകൾ എന്നെങ്കിലും മുഴുവൻ സെർച്ച് ചെയ്തു ഡാ റ്റ പ്രോസസ്സിംഗ് നടാതെൻ പറ്റുമോ ( പെറുക്കിത്തീരുമോ ആവോ?.) പാട്ട് പാടി കഥ പറഞ്ഞു poem ചൊല്ലിയുറക്കുമെൻ spotify / you tube അമ്മകളെ ...എൻെറ തലതൊട്ടപ്പനായ ഓർക്കുട് / മുഖ പുസ്തകങ്ങളെ .... ആനന്ദലഹരിയിലാറാടിച്ച ആൻഡ്രോയിഡച്ഛാ.... ഏകാഗ്രത ഞാനറിയാതെ എന്നിലേക്കാവാഹിച്ചു തന്ന watsup/telegram Teachers.... Pen ഇല്ലാതെ writeup vitual world നീന്തൽ പഠിപ്പിച്ച ഗൂഗിൾ write കീപാഡുകൾ .. ഇലെർണിങ് data threat ആ പ്പാകും എന്നറിയിച്ച ആപ്പ് almighty. ഇനിയുമുണ്ടനവധി സൈബർ സ്പേസ് ൽ എണ്ണിത്തീരാത്ത ഗുരു സ്ഥാനീയർ... ഞങ്ങൾ രണ്ടു കണ്ണും ഇരുകൈകളും ഗളവും ഏകലവ്യനെ പോലെ ( പുള്ളി thumb മാത്രം ) donation (ദക്ഷിണ) നൽകുന്നു......പ്ളീസ് receive &bless us

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...