Sunday, 27 October 2019

കൺതുറക്കുകാത്ത നീതിദേവത

സർവ്വംസഹയായ  വസുധാ  നീ    കേൾക്കേണo
എൻ കവിതയ്ക്ക്  കരയാൻ മാത്രമേ കഴിവെങ്കിലുമീ
നിമിഷത്തിൽ  വായ്  പൊത്തി  നിശ്ശബ്ധമായി  വിതുമ്പാൻ മാത്രാ
നീയാകും ധരണീയും  താൻ  തന്നെ ലോകവും, നീ താൻ  അമ്മയും,
നിന്നുടലർന്നോരാ  പെണ്മയും, പിറന്നു വീഴുന്ന പിഞ്ചോമനകളും  നീ തന്നെ യാകുമെന്നൊരാ
 പൊരുളെല്ലാം പാടേ മറന്ന്. സ്വൽ കർ മങ്ങളെല്ലാം മറന്നൊരീ
മക്കളെയീ    നിന്നിലെ മാതൃതത്വത്തിൻ കളങ്കമായ് ത്തീരുമ്പോൾ..
അന്ധതയാൽ കാമവെറി പൂണ്ടു ചെന്നായ്ക്കളെപ്പോലെ മോന്തി  ചുടുരുധിരവും
നിന്നുടലിൽ  പിറവിയെടുത്തോരാ  മക്കൾതൻ ക്രൂരാനന്ദചേഷ്ടകൾ,  കാണുക  നീ,
സ്വയം ശപിച്ചതില്ലാതായീടുക ,മാപ്പെന്ന വാക്കിതെന്നോ അന്യ മായ്ത്തീരുന്നു സർവ്വംസഹേ
ആ  നിലവിളിക്കുമിടയിൽഅട്ടഹാസം മുഴക്കുന്ന അധികാര ഗർവം
നി ഷേധി ക്കപെടുന്ന കണ്ണുമൂടിപോയോ ഇപ്പോൾ    എൻ  നീതി ദൈവമേ
കുഴലിൽ വീണ പുതു നാമ്പിനെയും  കൊമ്പിൽ തൂങ്ങിയ  പൂമൊട്ടുകളെയും
പേരുകൾ മാറുന്നിതോരോ  ദിനവും ഹാഷ്ടാഗുകൾ  ഏറുന്നു ,
ഇനിയും ഉണരാത്ത ഭരണവർഗമോ,  കൺ  മൂടിക്കെട്ടി ,
അസമത്വത്തിന്റെയും  സമത്വത്തിന്റെയും  തുലാസ്‌മായീ
ദൃസാക്ഷിയും സാക്ഷിയും കുരുങ്ങിക്കിടക്കുന്ന  ഈ മണിൽ  ദേവത
 നിസഹായം പകർന്നോരി  കാലത്തു  പിഞ്ചോമനകളുടെ  നീതി  എന്നേക്കൂ
 ചോദ്യ ചിഹ്നമായീ  എന്നോർത്തീ  വിതുമ്പാൻ  മാത്രമീ എന കവിതകൾക്കാവു !  ഇനിയീ  ദീപാവലി വിളക്കുകൾ കുഞ്ഞനിയത്തിമാർക്കുo ഉണരൂ നീ വേഗമെന്  നീതി  ദേവതേ  നിനക്ക് വെണ്ട  തെളിവുമായീ വരട്ടെ നവ പ്രഭാതം  കാണ്മാനായീ


Friday, 11 October 2019

Panchamrutham-Meet

സ്നിഗ്ദ്ധമാം നിറയെ പല കൈവഴികളായി വന്നീടാം കന്നിയൊടുക്കമാ മാദിത്യൻ

തൻ കിരണങ്ങൾ സ്ഫുരിച്ചീടിനാൽ ,വള്ളുവനാട്ടിലെ

നിളാ തീരത്തു സംഗമിചീടാം നന്മയാം ഒരു സൗഹൃദ കൂട്ടായ്മ.

നമ്മുക്കിനിയീ കാലപ്രവാഹത്തിൽ ,വീണ്ടുമൊത്തുചേര്‍ന്നിടാം

മുഖപുസ്തകത്തില്‍ ജ്വലിക്കുമീ അമ്മാത്തെ പഞ്ചാമൃതം

എന്ന നാമമാകിലും ഒരുമിച്ചു നുകർന്നീടാമീ സ്വജന കൂട്ടായ്മയാ

പങ്കിടാം അറിവും ,സന്തോഷവും പിന്നെ കലകളും, വ്യഥകളും..

കൈവഴികളെത്ര പിരിഞ്ഞാലും നിളാ തീരത്തെ ഈ ധന്യ മുഹൂർത്തം

കാല യവനികയാകിടീലും നനുത്തൊരോർമയേകിടാമീ മനുജാ മനസ്സിൽ

#Agasthyarkoodam – Ten Friends, One Mountain, A Journey to Remember

Some journeys are measured in kilometers. Others are measured in memories. Our Agasthyarkoodam adventure began long before we stepped onto...