Friday, 13 February 2026

himavan

തണുത്തുറഞ്ഞുറഞ്ഞ ധവളമായ കൈകളാൽ മഞ്ഞിൻ ഭവനം മാടി വിളിക്കവേകടിഞ്ഞൂൽകനി പോലരുമയാം പ്രണയത്തെ ശ്വാസം മുട്ടിച്ചുകെടുത്തിയ, ഓർമ്മകളുടെ നോവുന്ന മുറിപ്പാടുകളെ ബലിയിടാതെ കൊന്നുതള്ളിയകൊടുംശൈത്യമാവാമിത്‌ തിരക്കുകൾക്കിടയിലൂടെഒറ്റയാൾനടത്ത൦ അവസാനിച്ചിടം യാത്രികനെ, വരിക്കും അസ്ഥികൾ കഴയ്ക്കുമാ ശീതളിമയാൽ, തണുത്തുറഞ്ഞ പച്ചമരങ്ങൾ കൂട്ടിയിടാം അപാരമാർന്നൊരാകൊടുംശൈത്യത്തിന്റെ പുതപ്പേകിപോയീടാം ഹിമശൈലഭൂവിലെ പ്രശാന്തി, പിന്നൊരർത്തിരമ്പുന്നമന:ശാന്തി അവാച്യാനുഭൂതിനല്കുന്ന അനാദി തൻ സൂക്ഷ്മകിരണങ്ങൾ ശിരസ്സിലൂട്ടൊഴുകി മൂലാധാരത്തിലേക്ക് ഇഴഞ്ഞിറങ്ങുമീ തരിപ്പിൽ, അണ്ഡകടാഹവിസ്തൃതി യിലേക്ക് മനം ധ്യാനലീനമായി.ദിന രാത്രങ്ങളുമറിയാതെഎത്രയോ ദിന ങ്ങൾ ആ ഹിമശൈലം മടിത്തട്ടിലേറാം ! ✍️
അംബരത്തിൻ ഉന്നതിയറിയാത്ത കണ്ണെത്താദൂരത്താ കാഴ്ചകളറിയാത്ത കുഞ്ഞുവട്ടത്തിൽ കൈ കൂപ്പി നിൽക്കുന്ന കവിതകളൊന്നായ്പാടിരസിക്കുമീ ത്രിസന്ധ്യയിൽതെളിയുമമെന്നോട്ടു വിളക്കിലെനെയ്ത്തിരിനാളമായുല യാതെരിയുവാനെന്നരികത്തിരിക്കുക തുളസി നീ തൻപരിമളം ! തൃപ്പാദപുണ്യത്തിൽ സായൂജ്യം തേടുമീ ഞാനുമൊരു കൃഷ്ണതുളസി മായീടാതേ കാലത്തിനുമപ്പുറമെൻ നാട്ടിൽ സുഗന്ധം പരത്തും നാരിമാർ തൻ മുടിത്തുമ്പിലൂടാകിലും കാലത്തിന്‍ കൈകളില്‍ മേലെ കത്തിച്ചു വച്ചൊരു ക്ലാവ് പിടിക്കാത്തചന്ദനം മണക്കുന്ന സന്ധ്യ തൻ മേലാകെകുങ്കുമ കുറി വരച്ചൊരു മുകിൽ മാലയിൽനാല് തിരിയിട്ടു കത്തിച്ചു വക്കുന്നോരാ കൽവിളക്ക് ഞാൻ എണ്ണതൂവുന്തോറും ആത്മാവിനാലേ എരിഞ്ഞാരെയും ദീപ്തമാക്കും പലമോഹങ്ങളാ ൽ നട്ടുവളര്‍ത്തിയതന്‍ കരിമുകില്‍ മാലകള്‍ ചാര്‍ത്തിയ എൻ കുടുംബത്തിൻ യാതന-തീർക്കുവാൻ ഞാൻ ആളിക്കത്തികൊണ്ടിരുന്നു അധികദൈന്യത്തിന്‍റെ അഗ്നിപ്പിറാവുകൾ< കതിരുതേടിക്കിതച്ചെത്രയൊ കാതം കരിനിഴൽ ക്കാട്ടിലലഞ്ഞുതൊട്ടുണർത്തിയ ശതതന്ത്രിവീണയിൽഗ്രീഷ്മം കുടിച്ചുവിയർപ്പിറ്റകാറ്റുകൾ. .അണ്ണാൻ കുഞ്ഞു ചപ്പിയ മാങ്ങാണ്ടിക്കൂട് ഓർമ്മകളിലെ ലെങ്ങോ ചിതറിക്കിടക്കായ്കയാൽ

pulvama

തുടരാതിരിക്കട്ടെപുൽവാമ വീണ്ടും ജനനിതൻ പ്രാണരക്ഷക്കായ് സ്വജീവൻ കൊടുത്തവീര പുത്രന്മാർ നിങ്ങൾ പുൽവാമ തൻ മണ്ണിൽജീവത്യാഗം ചെയ്തധീര ജവാന്മാർ നിങ്ങൾ ഇനിയീ ഭാരതജനനിയെ ക്രൂരമായി വധിക്കാമെന്നമോഹംകേവലം വ്യാമോഹമെന്നറിയുക ! ഉള്ളം നിറയെ സ്വഭൂമിയോടുള്ള പ്രണയം മാത്രം വച്ചൊരാ പഴമയുടെ മഞ്ഞ താളുകളിൽപൊടിഞ്ഞമരുന്നു മജീദും സുഹ്റയും,കൃഷ്ണനും രാധയും മേഘസന്ദേശവും ,പ്രണയദിനത്തിൽ സ്വപ്രാണൻ നൽകി പ്രധിരോധിക്കുമാ വീരരെഭാരതപുത്രന്മാർ തൻമനസ്സുകളിൽ മരണമില്ലാ വീരർ നിങ്ങൾ തൻ ജീവത്യാഗം ബലിയർപ്പിച്ചൊരാ കുടുംബത്തിലെന്നപോൽ നിങ്ങൾക്കു ത്യാഗമാർന്നസ്നേഹപുഷ്പങ്ങൾകൊണ്ട് വിളിച്ചിടുoമനമെന്നുമേ ജയ്‌ജവാൻജയ്‌ ഭാരത്‌

#Agasthyarkoodam – Ten Friends, One Mountain, A Journey to Remember

Some journeys are measured in kilometers. Others are measured in memories. Our Agasthyarkoodam adventure began long before we stepped onto...