Friday, 13 February 2026

himavan

തണുത്തുറഞ്ഞുറഞ്ഞ ധവളമായ കൈകളാൽ മഞ്ഞിൻ ഭവനം മാടി വിളിക്കവേകടിഞ്ഞൂൽകനി പോലരുമയാം പ്രണയത്തെ ശ്വാസം മുട്ടിച്ചുകെടുത്തിയ, ഓർമ്മകളുടെ നോവുന്ന മുറിപ്പാടുകളെ ബലിയിടാതെ കൊന്നുതള്ളിയകൊടുംശൈത്യമാവാമിത്‌ തിരക്കുകൾക്കിടയിലൂടെഒറ്റയാൾനടത്ത൦ അവസാനിച്ചിടം യാത്രികനെ, വരിക്കും അസ്ഥികൾ കഴയ്ക്കുമാ ശീതളിമയാൽ, തണുത്തുറഞ്ഞ പച്ചമരങ്ങൾ കൂട്ടിയിടാം അപാരമാർന്നൊരാകൊടുംശൈത്യത്തിന്റെ പുതപ്പേകിപോയീടാം ഹിമശൈലഭൂവിലെ പ്രശാന്തി, പിന്നൊരർത്തിരമ്പുന്നമന:ശാന്തി അവാച്യാനുഭൂതിനല്കുന്ന അനാദി തൻ സൂക്ഷ്മകിരണങ്ങൾ ശിരസ്സിലൂട്ടൊഴുകി മൂലാധാരത്തിലേക്ക് ഇഴഞ്ഞിറങ്ങുമീ തരിപ്പിൽ, അണ്ഡകടാഹവിസ്തൃതി യിലേക്ക് മനം ധ്യാനലീനമായി.ദിന രാത്രങ്ങളുമറിയാതെഎത്രയോ ദിന ങ്ങൾ ആ ഹിമശൈലം മടിത്തട്ടിലേറാം ! ✍️

No comments:

Post a Comment

#Agasthyarkoodam – Ten Friends, One Mountain, A Journey to Remember

Some journeys are measured in kilometers. Others are measured in memories. Our Agasthyarkoodam adventure began long before we stepped onto...