Wednesday, 30 September 2020

my-own

ഒടുവിൽ അവൾ മുഖ ദർശനം തന്നു! ഒരു പാട് നാളത്തെ പരിശ്രമം ഒരുക്കൽ കണ്ടു മുട്ടും എന്ന് വിചാരിച്ചു നടന്നില്ല കുറെ വിയർപ്പും പണവും ചെലവാക്കിയെങ്കിലും കണ്ടു മുട്ടിയില്ല ! വര്ഷങ്ങളുടെ ശ്രമം ഫലമായി നടക്കാതെ പോയ സ്വപനം ! ഈ വർഷമെങ്കിലും അവളെ കണ്ടു പിടിച്ചു ,ഈ ലോക്കഡോൺ നാളുകളിൽ അങ്ങ് കാഞ്ഞങ്ങാട് നിന്നും കുഞ്ഞിമംഗലം 28 ദിവസം ക്വാറന്റൈനെൽ കഴിഞ്ഞു അവളുടെ ബോഡി ഫോട്ടോ വഴി കണ്ടു കിട്ടി! അതിനു ശേഷം സാനിറ്റിസിർ വഴി പുണ്യാഹവും കലശവും കഴിഞ്ഞു അപ്പോൾ ആണ് പുതിയ പാർട്ണർ കൂടി വേണം എന്ന് മനസിലാക്കിയത് അതിനെയും കൂടി കൂടി കൊണ്ട് വന്നപ്പോളേക്കും അവിട റെഡ്‌സോൺ !പിന്നേം ദിനങ്ങൾ പിന്നിട്ടു സുഹൃത്ത് ജപിച്ചു തളിക്കാന്‍ പിന്നേം സാനിറ്റീസർ ഒരു വട്ടം കൂടി കഴിഞ്ഞു ! എങ്ങനെ അവളെ കോഴിക്കോട് എത്തിക്കും എന്നുള്ള ചിന്തയിൽ അത് മിഥുനത്തിൽ ദാക്ഷായണി ബിസ്ക്കറ്റ് കമ്പനിയിലെ സേതുമാധവന് ( മോഹന്ലാലലും) പ്രേമനും (ശ്രീനിവാസനും ) കൂടി സുലോചനയെ ( ഉർവശിയെ ) കടത്തിയ പോലെ പറ്റില്ലല്ലോ പിന്നെ കൊറിയർ വഴി ആയാലോ ! അങ്ങനെ നിൽകുമ്പോൾ പയ്യോളി എക്സ്പ്രസ്സ് ന്റെ നാട്ടിലെ വേറെ ഒരു സുഹൃത്ത് നമ്മുടെ ശകടവും ആയി ഒരാഴ്ച അവിടെഉതെ റെഡ് സോൺ ക്വാറന്റൈനും ശുദ്ധിയും സാനിറ്റീസർ പുണ്യാഹവും കഴിച്ചു കൂടി സുഹൃത്തുക്കളെ ഇന്ന് രാഹു യമാകേണ്ട കാലങ്ങൾ താണ്ടി അവൾ എത്തി കഴിഞ്ഞിരിക്കുന്നു സാധനം സെക്കന്റ് ഹാൻഡ് ആണെങ്കിലും കാനൻ 5d മാർക്3 എന്നാണ് നാമധേയം , ഇനി പരിശീലനം കഴിയണം ----------------------------------------------------------------------- 3 മഞ്ഞ വരകൾ മാർക്ക് ചെയ്ത അമ്പലം എന്താണ് അങ്ങനെ ഒരു മഞ്ഞ വര എന്ന് വച്ചാൽ , നമ്മ മെട്രോ ഹെഡ് ആയ കെമ്പഗൗഡ സിറ്റി റെയിൽവേ കോമ്പൗണ്ട് അടുത്തുള്ള അയ്യപ്പ ക്ഷേത്രം , ആ വര ആണ് മെട്രോക്ക് വേണ്ടി നിർമിക്കാൻ വച്ച പരിധി , 2008 - ഓണക്കാല ശേഷം മുതൽ 2009 ഓണകാലം വരെ ഒരു പാട് കഥാപാത്രങ്ങൾ കണ്ടു പരിചയപ്പെട്ട ഉദ്യാന നഗരിയിലെ തുടക്കക്കാരന്റെ പകർന്നാട്ടം. രാവിലെ എഴുനേറ്റു വരുമ്പോൾ തലകുത്തി നിൽക്കുന്ന 65 വയസിലും നിത്യാഭ്യാസി പറയെടുക്കും പോലെ ഒരു കന്നഡിഗ മുത്തച്ഛൻ അവിടെ പണി കുക്കിംഗ് , മൊത്തം ക്ലീനിങ് രഘു ( പ്ലസ്ടു ) പഠിക്കുന്ന ഇംഗ്ലീഷ് ഒരക്ഷരം കഷ്ടിച്ച് പറയാൻ അറിയാത്ത വിദ്യാർത്ഥി അമ്പല പൂജകൾക്കു ശേഷം പുറത്തുള്ള ആൾക്കാർക്ക് ഭക്ഷണത്തെ അത് പുലാവു ( എന്നാണ് അവർ അവക്ഷ പെടുന്നത് ) ഒരു വിധപ്പെട്ട ചോറും കുറെ നാരങ്ങയും മഞ്ഞപ്പൊടിയും ഒക്കെ മിക്സ് ചെയ്ത നിമ്മൺ ബാത്തുകൾ ( ലെമൺ റൈസ് ) , ഇടക്ക് തക്കാളി,മുളകു ഇടുന്ന ഖാര ബാത്ത് , ഒന്നും പിടിക്കില്ലെങ്കിലും വരക്കുന്ന ആൾക്കാർ ഭിക്ഷക്കാർ മുതൽ വഴിയോര കച്ചവടക്കാർ വരെ വന്നു ക്യൂ നിന്ന് വാങ്ങുന്ന നിരവധി.. നിലമ്പൂരിന്റെ മഹൻ എന്ന് സ്വയമാവകാശപ്പെടുന്ന ബലേ പേട്ടു മുതൽ അക്കി പ്പെട്ടു വരെ കച്ചവടം നടത്തി തിളങ്ങായ് കലങ്ങി പോയ നാറാണയാൻജിനാമധേയം രാവിലെ വർക്ക്‌ ചെയ്യാത്ത ഹീറ്ററിൽ ( ചിലപ്പോൾ ) സമയത്തെ കളയാനില്ലാതെ തണുപ്പിൽ കുളിയും ആയി സഹായ ഹസ്തം ചെയ്യുന്ന നിരവധി പ്രതീക്ഷകളുമായി ഒരു പാട് ജന്മങ്ങൾ ഉദ്യാന നഗറിൽ എത്തി പെറ്റു പുത്തൻ പ്രതീക്ഷകളുമായി നിരവധി ജന്മങ്ങൾ ഇന്നോ ആ മഞ്ഞ വരകൾ മാറി ഒന്നാന്തരം മെട്രോ സ്റ്റേഷൻ !അമ്പലം ഒരു മൂലയിലും. ====================================== നോക്കിയ 1100 ഫോൺ ആദ്യമായി വാങ്ങി ഉപയോഗിച്ച കാലങ്ങളിൽ മുതൽ ഇടക്ക് ഫോൺ വിളിക്കുമ്പോൾ 'അമ്മ പറയാറുണ്ട് " അപ്പൂ ഞാൻ മാവേലി സ്റ്റോറിൽ അല്ലെങ്കിൽ പൂജ സ്റ്റോറിൽ മറ്റന്നാൾ പോണം ശർക്കര അല്ലെങ്കിൽ പഞ്ചസാര മേടിക്കണം പാട്ടുപുരയിൽ നേദ്യം കഴിക്കണ്ടെ കുതറി ഉത്സവത്തിന് നെല്ല് കുത്തിതുണ്ടാവും അരി അവിടുന്ന് തന്നെ ണ്ടാവില്ലേ ശുദ്ധയത് തന്നെ ! നെയ്യ് തറവാട്ടിൽ കാണും , പാല് ണ്ടെങ്കിൽ പഞ്ചാര പായസാക്കാം ഇപ്പോൾ കറവില്ലേ! 1 വേട്ടക്കാര ദാരിദ്ര്യദു:ഖം നീക്കി രക്ഷിക്കണേ! ഈ ഏറ്റവും ഇച്ചിരി വലിയ ദുഃഖം ദാരിദ്ര്യദു:ഖമാണെന്നാണ്അമ്മയുടെ ഒരു പക്ഷം. ചെലപ്പോൾ വളരെ ശരിയാണത് എന്ന് മനസ്സിലാകും. ചെലെ യുദ്ധങ്ങൾക്കു വരെ ദാരിദ്ര്യം കാരണമാകാറുണ്ടല്ലോ. 2 . എല്ലാവർക്കും നന്നാവണേ ഗുരുവായൂരപ്പാ... എല്ലാവർക്കും നന്നായാൽ തനിക്കും നന്നാവുമല്ലോ എന്നാണ് അമ്മമ്മ മുതൽ 'അമ്മ വരെ ഉള്ളവരുടെ പക്ഷം 3.ആയുസ്സെത്തി മരിയ്ക്കാൻ യോഗമുണ്ടാവണേ വേട്ടക്കാരനെ , ചെലപ്പോളാലോചിക്കുമ്പോൾ വഴക്കുകൾ ,അപകടങ്ങൾക്കൊണ്ടും വ്യാധികളെക്കൊണ്ടും വളരെ നേരത്തെ ജീവൻ കൈ വെടിയേണ്ടി വരുന്നവരുടെ സ്ഥിതി യോർത്താൽ ചെലപ്പോൾ മീനിങ് ഫുൾ ആയിരിക്കും ഈ പ്രാർത്ഥന എന്ന് തോന്നാറുണ്ട് , ഇത് 4 അർക്ക, നിഷ്കള രൂപാ ദിവാകരാ ഭക്ത വത്സലാ പാപ വിനാശനാ ത്വൽ സ്വരൂപം മമ ഹൃദി തോന്നണം ആദിത്യ ഭഗവാനെ വണങ്ങുന്നേൻ ആർക്കുമേ തിരിയാതവടിവായ ഭാസ്കരനെ, പരമ്പുരുഷാ പോറ്റി ആർത്തി തീർത്തെന്നെ രക്ഷിച്ചു കൊള്ളണം ആദിത്യ ഭഗവാനെ, വണങ്ങുന്നേൻ ആധിയും വ്യാധിയും കൂടാതെ രക്ഷിച്ചീടണമെന്റെ കിടാങ്ങളെ എന്നിവ ചിലതു മാത്രം ! എന്താ വിശേഷം "മറ്റന്നാൾ നിന്റെ പിറന്നാൾ "" അല്ലെ കുറെ വര്ഷങ്ങളായി തിരക്കിനിടയിൽ ഇടക്ക് ഞാൻ തന്നെ അത്ര പ്രാധാന്യം കൊടുക്കാതെത് കൊണ്ടാവാം ജന്മദിനങ്ങളോ പിറന്നാളോ അങ്ങനെ എണ്ണ ത്തിനു പോലും ആഘോഷിക്കാറില്ല കുറെ വര്ഷമായി , നാട്ടറിൽ ഇല്ലാത്തതും ആയിരിക്കുന്നു ! കൂടി വന്നു ച്ചാൽ അച്ചനുള്ള കാലത്താണെ ൽ 3 ശാന്തി കഴിഞ്ഞു അതെ പാട്ടു പുരയിൽ ഒരു നേദ്യം ,ഉച്ചക്ക് സാധാരണ പോലെ ഗണപതിക്ക്‌ വിള ക്ക് വച്ച് ഉള്ളതെല്ലാം എല്ലായിടത്തെ പോലെന്നെ വിശേഷദിവസങ്ങളിൽ വാഴയിലയിൽ അത്രന്നെ ! പറഞ്ഞു വന്നതെന്താച്ചാൽ കുറച്ചു കന്നി മാസത്തിലെ തൃക്കേട്ട ഒരു പിറന്നാൾ കൂടി ഇന്ന് ഇല്ലത്തു വച്ച് പങ്കു കൊള്ളുന്നു ================================ വളരെ നീളം കൂടിയ യൂണിക്‌ ''ഹലോ..... " കൾ കഴിഞ്ഞു ചിലപ്പോൾ കൂടിയ "ഹാ " കളും കൂടിയൊരാ ശബദം ആയിരുന്നു അച്ഛന്റേതു , ഭൂമിക്ക് താഴെ തോന്നുന്ന എല്ലാ weight പറഞ്ഞിറക്കി വെച്ചിരുന്ന ഒരിടത്തിൻ്റെ നഷ്ടത്തെ ഞാൻ അപ്പോഴൊക്കെ വളരെ പക്വമായി നേരിടുന്ന പോലെ എനിക്ക് തോന്നാറുണ്ട്.ചില ർ അച്ഛനെ കുറിച്ച് പറയുമ്പോ;അവരുടെ അമ്പതുകളെ ഞാൻ ഈ ഇരുപതുകളിാക്കിയ പോലെ എല്ലാം കേട്ടിരിക്കാറുണ്ട്, എവിടെയും അതൊന്നും ഇനി എനിക്ക്ഇൻവെസ്റ്റ് ചെയ്യാനില്ല എന്ന തിരിച്ചറിവ് ചിലപ്പോഴൊക്കെ തരുന്ന ഒരു ബലമാണത്.കേൾവിക്കാരനാവുക എന്നത് തന്നെ പ്രയാസമേറിയ ഒന്നാണെന്നിരിക്കെ , കേവലം ഒരു "പോട്ടെ " കൊണ്ട് സങ്കടങ്ങളെ പിടിച്ചു കെട്ടിയിരുന്ന ഒരു മാന്ത്രികത അദ്ദേഹത്തിനുണ്ടായിരുന്നു.ഒരുപാട് പേര് ചുറ്റുമുള്ളപ്പോഴും ഒറ്റക്കായ പോലെ തോന്നുന്ന ചില അ വസരങ്ങളിൽ ഞാനദ്ദേഹത്തെ തിരയാറുണ്ട്..നല്ലൊരു listener എന്നതിനോളം സമ്പന്നമായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞ് സ്വയം പുറത്ത് തട്ടി "പോട്ടെ '' ന്ന് പറഞ്ഞ് അച്ഛൻ്റെ മാജിക് ..!! നിനക്ക് ശരിയെന്ന് തോന്നുന്ന കാര്യം നേരിട്ട് പറയുക, ഒന്നിനേയും ഭയപ്പെടേണ്ട കാര്യമില്ല മാസം ആയിരം രൂപയെ കിട്ടുള്ളൂ ച്ചാ അത് മതി, പക്ഷേ വീട്ടിലിരിക്കരുത്, പഠിച്ച പണി ചെയ്യണം, ആ പണി കിട്ടിയില്ലെങ്കിൽ വെറുതെ ഇരിക്കരുത് " : ഒട്ടനവധി തവണ കേട്ട് ചെവിയിൽ ഇന്നും പ്രതിധ്വനിക്കുന്ന ജീവിതത്തെ നേരിടാൻ അന്നേ പറഞ്ഞ് വെച്ച് പോയതിൽ ചിലത്. സ്കൂളിൽ study timel തന്നെ ജോലി ചെയ്യാനും (ശാന്തിക്കായാലും ) പോകാന് പ്രേരിപ്പിച്ച വാക്കുക ============== ചോറൂണ് അവിടുന്ന് കഴിഞ്ഞോണ്ടാണോ ന്തോ ഒന്നും വിഷയം അല്ല , പുള്ളിയെ അത്ര ഡീറ്റൈൽ ആയി ഗൗനിക്കാറില്ല, കുറെ കാലം മെഡിക്കൽ കോളേജിൽ കിടന്നുപോലും അങ്ങനെ തന്നെ ആകെപാടെ വിങ്ങിപ്പൊട്ടി പോവാറുള്ളത് ചെലപ്പോ ഈ പുള്ളിയുടെ മുന്നിൽ ഒക്കെ മാത്രമാണ്.. ശരീരം മാത്രമേ നഷ്ടമായിട്ടുള്ളൂ എന്ന് ഓരോ തീരുമാനങ്ങൾക്ക് മീതെയും ചെലപ്പോൾ അശരീരിയായി ഭവിച്ച് ഓർമ്മപ്പെടുത്തുന്നതിന്, പല രാത്രികളിലും ആരും കാണാതെ കരയാറുള്ളത് കണ്ടുപിടിക്കാറുള്ളതും ചെലപ്പോൾ ഈ പുള്ളി തന്നെയായിരിക്കുമോ ചേലപ്പോൾ ജീവിതത്തിൽ പ്രാർത്ഥിക്കാൻ പോലും പറ്റാത്ത അവസ്ഥകളുണ്ടാവും.. കൈ കൂപ്പാനൊരുങ്ങുമ്പോ കൈവിറക്കുന്ന അനുഭവങ്ങളുണ്ടാവും.. അപ്പൊഴൊക്കെയും ചെലപ്പോൾ ഒരു തലോടലായി താങ്ങായി ഞാൻ കൃഷ്ണനെയും ( കുറച്ചു കാലം കുറുവാളൂർ ,ഇരിങ്ങൽ ഒക്കെ കഴിച്ച അനുഭവം വേ ട്ടക്കരനെയും പോലെ ഓരോ രൂപത്തിൽ ചിലപ്പോൾ മനുഷ്യരേയും പല രൂപത്തിൽ കണ്ടിട്ടുണ്ട്, അഷ്ടമിരോഹിണി ആശംസകൾ.

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...