Wednesday, 30 September 2020
camel
മണൽ കൂമ്പാരത്തിൽ നിന്നും വെയിൽ കാറ്റുമേറ്റ് ..
തണലാകാനോയര കുടുംബത്തിൻ
കൊഴിച്ച യൗവനങ്ങൾ ....
ഓർമ്മയിലെപ്പോഴുംചിരിക്കുന്നൊരോർമ്മയായ് തിങ്ങി നിറഞ്ഞെത്തും
ഒട്ടകങ്ങൾ വാഴുകയാണ് മരുഭൂമിയിൽ മുരുഭൂയിയുടെ ഭൂമിശാത്രമവരെക്കാൾ
മാറ്ററാർക്കണറിയുക. മരുമണ്ണിൻറെ
മക്കളാണല്ലോയാത്രികർക്ക് സഹായികളായവർ..
മഹാ മനസ്സിനുടമകളായ 'ഒട്ടകങ്ങൾ'! എണ്ണിയാലൊടുങ്ങാതെ ഏറെ
പ്രതീക്ഷകൾ ..അക്കങ്ങളിട്ട മനസ്സിൽ കുറിച്ച്
പ്രവാസികൾ ചില നേരം
മനസൊരു വിജനഭൂമി മരുപ്പച്ച തേടിയലയും
വീശിടുന്നീ ഓർമ്മകൾ മണൽക്കാറ്റുപോൽ ചുട്ടുപൊള്ളുന്നു നെഞ്ചകം
തപത്താൽ വറ്റിവരണ്ടുണങ്ങിയൊരൻ കിനാക്കളിലിനിയെങ്കിലും
തെളിനീരുറവകൾ കാണുമെങ്കിലീയാത്ര തുടരേണ്ടതുണ്ടിനിയുംചുമലിലൊരുപാട്പ്രതീ
ക്ഷകളേറ്റി മരുഭൂവിലേക്കു
കയറിവന്നവർ ചിലർ പച്ച പിടിച്ചും ചിലരുടെ
മോഹങ്ങൾ കെടുത്തിയും ഇന്നുമീവിടെ..
മത,ജാതികാളില്ലവർണ്ണവിവേചനമില്ല,
സൂര്യതാപമെരിക്കുന്ന മണൽ തവജീവിത താപമെരിക്കുന്ന മനം,
ആരെല്ലാമോ ഓടി, തളർന്നു, വീഴുന്നു.നേട്ടങ്ങൾ
കൊതിച്ചിനിയുമോടുന്നു,ആരെല്ലാമൊ ഓടാതെ,
വീഴാതെ, തളരാതെ, മറ്റോരുടെയെക്കെയോ
നേട്ടങ്ങൾ കീശയിലൊതുക്കുന്നു,ചിരിക്കുന്നു
.അവരുടെ മുഖം നിലാവ് പോലെന്നാ കിലും ,
അമാവാസി അവരുടെ ഉള്ളിലത്രേ !
സമയ സൂചിക്കൊപ്പമാടുന്ന വേഷപ്പകർച്ചകൾ.....
അലയുന്നീ ഒട്ടകങ്ങൾ ദിശയറിയാതെ.
സ്വപ്നങ്ങളുടെ വറ്റാത്ത നീരു മുതുകിലായി ,
വറ്റാനുറ്റവരെന്നവകാശപ്പെടുന്നവരാനുവദിച്ചില്ലത്രെ , കാലുകൾ വലിച്ചു വെയ്ക്കുന്നു. ദിശ മറന്നുപോകുന്നു
കടിഞ്ഞാൺ കയ്യിലെന്നറിയില്ല.സ്ഥലകാല ബോധമില്ലാത്ത ഒട്ടകം.ഥാർ മണലാരണ്യം
ഓടിയെത്തിമനസ്സിന്റെ കോണിലെവിടെയോ
ഒരുഗൃഹാതുരത്വംതിരിച്ചു സ്വന്തം നാട്ടിൽ
വേരുറപ്പിക്കണം,ചിലപ്പോളത് മറ്റൊരു
മരീചികയായിരിക്കും.
വരളുംമരുഭൂവിതിൽ ഒട്ടകമുകളിൽ വരിവരിയായ് കയറി....
പാത തെളിപ്പൂ ജനപ്രവാസികൾ വയറു കരിഞ്ഞിവിടെ...
പല പല നാട്ടിൽ നിന്നവർ വന്നു പശി നികത്താനായ്....
പതിവായ് വെയിലിൽ പരതുകയാണിവർ ഒട്ടകയിടയന്മാർ.....
ഉറങ്ങുകില്ലവരൊട്ടകമൊന്നും യജമാനൻകരയേ.
നക്കിയെടുക്കും ചോരകൾ വേർപ്പും മുറിവുണക്കാനായ്.ഇന്നലെയവരുടെ
ആടകൾ കാച്ചിയ മേനിപ്പാടുകളിൽ.. ഒട്ടകമൊന്നിനു
നൽകും തീറ്റകൾ ഭക്ഷണമാക്കുന്നോർഓടിക്കേണം
ചാടിക്കേണം പേറുമെടുക്കേണം... പെറ്റിനിയൊന്നോ
ചത്താൽക്കുറ്റം പട്ടിണിയൊരു മാസം..മേയാൻ പോയോരൊട്ടക
മോന്ന് കുറഞ്ഞെന്നാൽ വെള്ളിച്ചൂരൽ പ്രഹരം കൊണ്ടവർ
മേനി പൊളിഞ്ഞീടെപിടയുന്നിടയൻ ചൂടു,തണുപ്പാൽ
മരിച്ചാലരറിയാൻഗൃഹമതില്ല മണലാരണ്യമിതറേ ബ്യ് യെന്നോ
കിളിമഞ്ചാരോയെന്നോ ഥാർന്നോ തിരഞ്ഞു നിത്യംകനിവിൻ ദൈവത്തെ.
Subscribe to:
Post Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള്‍ തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള്‍ ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
No comments:
Post a Comment