Wednesday, 30 September 2020

seaside

ലോക്ക് ഡൗണിലും തുറന്നു പ്രവർത്തിക്കുന്ന ഏക ഫാക്റ്ററിയിൽ ( അടുക്കളയൊഴിച്ച് വീട്ടിലെ )എല്ലായിടത്തും കയറി ഇരുന്നും, കിടന്നും മടുത്തു. ഇനി ടിവി കണ്ടുകളയാമെന്നു വിചാരിച്ചാൽ കൊറോണ അല്ലാതെ മറ്റൊന്നില്ല. അടച്ചിട്ടു പേടിപ്പിച്ചു പീഡിപ്പിക്കുകയാണ് ഈ ചാനലുകാർ...ചിലപ്പോഴൊക്കെ കോറോണ വൈറസിനേക്കാൾ മാരകമാണ് ഈ ചാനലുകാർ പലചരക്ക് പീടികയിൽ ലിസ്റ്റ് കൊടുത്തിട്ട് 2 -3 ദിവസമായി. ലിസ്റ്റിനൊപ്പം കാശ് നീട്ടിയപ്പോഴെ രാഘവേട്ടൻ (കടക്കാരൻ )ഓർമിപ്പിച്ചതാണ്: "കാശൊന്നും ഇപ്പൊ വേണ്ട സാറേ... സാധങ്ങൾ വന്നാൽ വിളിക്കാം..." ങ്ങൾ എപ്ല വന്നേ ? പത്തു മുപ്പതു കൊല്ലായിക്കി ! ആദ്യം കാശ് പിന്നെ സാധനം എന്നായിരുന്നു പുള്ളിയുടെ പ്രിൻസിപ്പൽ! ഇപ്പൊ ആദ്യം സാധനം പിന്നെ കാശെന്നായി മാറിയിരിക്കുന്നു. അയാളെ പറഞ്ഞിട്ട് കാര്യമില്ല വാ തുറന്നു വയറു വറ്റിയ കാലിച്ചാക്കുകൾക്കിടയിലാണ് അയാളിന്ന്. ഒരിക്കൽ പോലും വീട്ടിലെ നാലു ചുവരുകൾക്കുള്ളിൽ ഇങ്ങനെ കുടുങ്ങിപ്പോയിട്ടില്ല. ഈ സ്ത്രീകളെ സമ്മതിക്കണം.ജീവിതത്തിൽ മിക്കവാറും ഇവർ ഇതിൽ തന്നെ കറങ്ങുകയല്ലേ?സമ്മതിക്കാം, പക്ഷെ പുറത്തുപറയരുത്....അതാണ് "ഉത്തമ പുരുഷന്" ഉചിതം...ഗെയിറ്റ് ഒച്ച കേട്ട് നോക്കിയപ്പോൾ ഒരാൾ ! ഒരു ദീർഘയാത്ര നടത്തിയതിന്റെ എല്ലാ അവശതയും അയാളുടെ മുഖത്തുണ്ട്...വിണ്ടുകീറാൻ കൊതിക്കുന്ന പാദങ്ങൾ. വിയർത്തൊലിച്ച് ശരീരത്തിൽ ഒട്ടിപ്പിടിച്ച വസ്ത്രങ്ങൾ..."കുറച്ചു നീര് സിക്ത ! (തണുത്ത വെള്ളം കിട്ടുമോ)..?" മുണ്ട് അറ്റമുയർത്തി വിയർപ്പു ചാലുകൾ ഒപ്പിക്കൊണ്ട് അയാൾ ചോദിച്ചു... ആ പുള്ളി അടുത്തേക്ക് വരുമെന്നും പൂമുഖതെക്കു കയറിയേക്കുമെന്നും പേടിച്ചു. " ( എന് ബേഡാ നീവു നീര് ഇതിര ല്ലി തുംബിസി ( പേടിക്കേണ്ട, എന്റെ കയ്യിലെ ഈ കുപ്പിയിൽ വെള്ളം ഒഴിച്ച് തന്നാൽ മതി...") നിറംമങ്ങിയ കുപ്പിയെടുത്തു നിലത്ത് വെച്ച്, അയാൾ ഒരകലം മാറി നിന്നു... ആ ത പുള്ളിയെ വിളിച്ചു സിറ്ഔട്ടിൽ ഇരുത്തുവാൻ മനസ് പറഞ്ഞു. പക്ഷെ ബുദ്ധി സമ്മതിച്ചില്ല. വേഗം ഒരു കുപ്പി തണുത്ത വെള്ളവും അലമാരിയിൽ നിന്ന് കുറച്ചു രൂപയും എടുത്തു തിരിച്ചു വന്നു... വെള്ളം അയാളുടെ കുപ്പി തൊടാതെ ഒഴിച്ച് നൽകി. പിന്നെ പണം കൈ സ്പർശിക്കാതെ വെച്ച് കൊടുത്തു. അയാൾ കുറച്ചു നേരം ആ നോട്ടുകളിലേക്ക് നോക്കി. പിന്നെ പതുക്കെ അത് എനിക്ക് നേരെ നീട്ടി... " (നമതു ഇതുകോസ്‌കാര സ്വല്പം ആഹാര കൊ ടി ദു ഡു ഈഗ ബേഡാ ( ഇതിനു പകരം കുറച്ചു ഭക്ഷണം തരുമോ..? ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്. അത്കൊണ്ടാണ്. മറ്റൊന്നും തോന്നരുത്..." ശരിക്ക് പറഞ്ഞാൽ ഭക്ഷണം അകത്തും പ്രശ്‌നമാണ്. എങ്കിലും സന്തോഷത്തോടെ വിളമ്പി തന്ന കുറച്ചു ഭക്ഷണം പുറത്ത് വെച്ച് കൊടുത്തു. അത് കാർപോർച്ചിൽ ഇരുന്ന് കഴിക്കുന്നതിനിടയിൽ അയാൾ ലോക്ക് ഡൗണിൽ ഇവിടെ കുടുങ്ങിപ്പോയ കഥ പറഞ്ഞു മന സ്വല്പം ദൂരെയല്ലിതെ അല്ലി ഖൽസസൈറ്റിൽ അകിതെ ...(കുറച്ചു ദൂരെയാണ് വീട്. ഇവിടെ കൺസ്ട്രക്ഷൻ വർക്കിലായിരുന്നു. ( ഒബ്ബ്ന് ഹുഡ്‌ഗി മധു മാടിതെ ! (പിന്നെ, ആരും ഇല്ലാതെപോയ ഒരു കുട്ടിയ രക്ഷിക്കാൻ കെട്ടി.) ( രക്ഷിച്ചതാണോ ശിക്ഷിച്ചതാണോയെന്ന് ഇപ്പോൾ അയാൾക്കും വലിയ പിടിയില്ല...) നാട്ടിൽ പാതയോരത്തെ ഒറ്റമുറിപ്പീടിക വാടകക്കെടുത്ത്, ടെ ഭാര്യയും ഒര് പെൺകുട്ടി അയാളും കഴിയുന്നത്. വെപ്പും കിടപ്പും ആ ഒറ്റമുറിയിൽ തന്നെ... പ്രായപൂർത്തിയെത്തിയ ആ പെൺകുട്ടികൾക്ക് പ്രാഥമിക കർത്തവ്യങ്ങൾ നിറവേറ്റാൻ പോലും രാത്രി കനിയണം. അയാൾ ആ കുട്ടികളുടെ ദുരിതപ്പാടിൻ്റെ ഓർമ്മകളിലേക്കൊഴുകി ലാസ്റ് വാക്കുകൾ വീട്ടിലെ ടോയ്ലെറ്റുകളുടെ എണ്ണം എന്നെ ഓർമിപ്പിച്ചു. ആളെണ്ണത്തിലധികം കക്കൂസുകൾ ഉണ്ട് ഇതിനകത്ത്...! "പണിയും, കൂലിയും ഇല്ലാതെ ഇവിടെ നിന്നിട്ട് എന്ത് ചെയ്യാനാണ് സാറേ? ഞാൻ കൂടെ ചെന്നാൽ വീട്ടിനകത്ത് നിന്ന് തിരിയാൻ ആവില്ല. പക്ഷെ പട്ടിണി ആണെങ്കിലും കുടുംബത്തോടൊപ്പം കിടക്കാം. അതല്ലേ നല്ലത്..." ആയാൾ ഭക്ഷണം കഴിച്ച ഇല ദൂരത്തേക്ക് വലിച്ചെറിഞ്ഞ ശേഷം പുറത്തെ പൈപ്പിൽ നിന്ന് കൈ കഴുകി. മുഷിഞ്ഞ ഉടുമുണ്ട് കൊണ്ട് മുഖംതുടച്ചു ഒരുനിമിഷം എന്റെ ആ വലിയ വീടിനെ നോക്കി. പിന്നെ അതിന്റെ തണലിൽ നിൽക്കുന്ന എൻ്റെ നേരെ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു: നിദ്ര മടക്കേ മന ഇല്ലന്ദ്ര തുമ്പ കഷ്ട !("കയറിക്കിടക്കാൻ ഒരു ഇടം ഇല്ലാതെ പോവുന്നത് എത്രമാത്രം ദുരിതമാണെന്നറിയാമോ സാർ? ശരിക്കും അനുഭവിച്ചു. ഈ നാല് ചുവരുകൾക്ക് ജീവിതത്തിൽ വലിയ സ്ഥാനമുണ്ട് സാറേ..) ! അതും പറഞ്ഞു അയാൾ പുറത്തേക്കിറങ്ങി ചിന്തിപ്പിച്ച വാക്കുകൾ ... അപ്പോളാണ് പണ്ട് സനൂപ് 5 വര്ഷം മുന്നേ കാപ്പാട് പോയ കാര്യം പറഞ്ഞത് ഒരുപാട് ചരിത്രഗാഥകളുറങ്ങുന്ന സാമൂതിരിയുടെ സ്വന്തം നാടായ കോഴിക്കോട്...മാനാഞ്ചിറയും മിഠായ് തെരുവും കമ്മത്ത്ലൈനും മാവൂർ റോഡും കനോലി കനാലും മുതലക്കുളം മൈതാനവും കല്ലായിപ്പുഴയും കുറച്ച് മുൻപേ വരേ കോഴിക്കോടിൻ്റെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന വല്ല്യങ്ങാടിയും ചേർന്ന് കൊപ്ര ബസാറും പട്ടുതെരുവും ഹൽവ ബസാറും ഗുജറാത്തി സ്ട്രീറ്റും ഒരു കാലത്ത് കാറ്റാടി മരങ്ങൾ തിങ്ങിനിറഞ്ഞു നിന്നിരുന്ന കടപ്പുറവും പഴയ കടൽപ്പാലവും ... കുറ്റിച്ചിറ തളിക്കുളം ക്ഷേത്രങ്ങൾ പള്ളികൾ ...എല്ലാം എല്ലാം ഉൾക്കൊള്ളുന്ന കോഴിക്കോട് പട്ടണം. എൻ്റെ നാട് . കാപ്പാട് വീട്ടിൽ നിന്നും 3 km കോരപ്പുഴ കടന്നാൽ കണ്ണൂർ -കോഴിക്കോട് ഹൈവേ അതും കഴിഞ്ഞു റെയിൽവേക്രോസ്സ് ചെയ്താൽ കാപ്പാട് തൂവപ്പാറ എത്തി ! അതെ പണ്ട് ചരിത്രത്തിലൂടെ പറയുമ്പോൾ ഉള്ള 1498 വാസ്കോഡഗാമ കാപ്പാട് തീരത്തെത്തുമ്പോള്‍ ആഘോഷത്തോടെയാണ് നാടും നാട്ടാരും അധികാരികളും ചേര്‍ന്ന് സ്വീകരിച്ചാദരിച്ചത്. അതിഥി ദേവോഭവ എന്ന ആപ്തവാക്യം ഭാരതസംസ്കാരത്തിന്‍റെ മുഖമുദ്രയാണെന്നതു തന്നെയാണ് ആ സ്വീകരണത്തിനു കാരണം അന്നൊരു ശനിയാഴ്ച ആണെന് തോന്നുന്നു റെയിൽവേ ഗേറ്റ് തുറന്നു കിടന്നിരുന്നതിനാൽ കടപ്പുറത്ത് എത്തുവാൻ കഴിഞ്ഞു,കാറ്റാടി മരങ്ങളുടെ തണൽ വീണ് കിടക്കുന്ന ഒരിടപ്പാതയിലൂടെ കൂട്ടുകാരോടൊപ്പം ഞാൻ കടലിൻറെ നീലിമയിലേയ്ക്ക് ( കറുത്ത ഭാഗമായി ഇപ്പോൾ ) കൂട്ടിക്കൊണ്ട് പോയി. പഴയ തെങ്ങിൻ തോപ്പുകളുടെ പ്രൗഢിയൊന്നുമില്ലെങ്കിലും ഇടതൂർന്ന് നിൽക്കുന്ന കാറ്റാടിക്കൂട്ടങ്ങളുടെ പച്ചപ്പും തൂവെള്ള മണൽപ്പരപ്പും നീലാകാശത്തുനിന്നും തിരമാലകളിലേയ്ക്ക് ഒലിച്ചിറങ്ങിയ നീലിമയും ആ കടൽത്തീരത്തെ വശ്യ മനോഹരമാക്കിത്തീർത്തു,, ( ഇപ്പോൾ അങ്ങനെ ഇല്ല ) അറബി കടലും കോരപ്പുഴയും തമ്മിൽ എന്തോ 'ഒരിത്' ഇല്ലേയെന്ന് ചില ഭാഗങ്ങൾ കാണുമ്പോൾ തോന്നിപ്പോകും .ആരുമറിയാത്ത പ്രണയ കൈമാറ്റം പോലെ കടൽ കരയെ മുറിച്ചു മുറിച്ച് കോരപ്പുഴക്കടുത്തേയ്ക്ക് എത്താനുള്ളൊരു വ്യഗ്രത പുഴയാണെങ്കിലോ ,തനി കള്ള കാമുകിയെ പോലെ ...... ഒന്നും അറിയാത്ത ഭാവത്തിൽ അങ്ങനെ ഒഴുകുകയാണ് ...... ഇടപ്പാതയിൽ നിന്നും ഉച്ചവെയിലിലേറ്റ് കണ്ണഞ്ചിക്കുന്ന മണൽപ്പരപ്പിലേയ്ക്ക് ഏറെ ആവേശത്തോടെ അവർ നടന്നു നീങ്ങിയെങ്കിലും,വെയിലിൻറെ കാഠിന്യമോർത്ത് ഞാൻ മടിച്ച് തണൽ ചേർന്ന് നിന്നു.കടൽ നന്നേ ശാന്തമായിരുന്നു,തിരമാലകളും.ഏതാനും നിമിഷങ്ങൾ കടന്നുപോയി ,ഒരുൾവിളിപോലെ ഞാനും വളരെ വേഗം അരോടൊപ്പം കടൽത്തീരം ലക്ഷ്യമാക്കി നടന്ന് ചെന്നു.തീരത്ത് അടുക്കാറായപ്പോഴാണ് പെട്ടന്ന് ഒരു വസ്തു എൻറെ ശ്രദ്ധയിൽ പെട്ടത്,മറ്റൊന്നുമല്ല'പീത വർണ മാലിന്യം'ആയിരുന്നു ആ വസ്തു. ഞാൻ നടപ്പ് അല്പം വേഗതയിലാക്കി ഓടിച്ചെന്ന് ആ'മാലിന്യം'അവരുടെ ദൃഷ്ടിയിൽ മറയുന്ന രീതിയിൽ നിലയുറപ്പിച്ചു,പതിയെ പാദങ്ങൾകൊണ്ട് അതിനു പുറത്തേയ്ക്ക് കുറേ മണ്ണ് തോണ്ടി ഇട്ടു...അത് പൂർണ്ണമായും മറഞ്ഞു എന്ന് ഉറപ്പാക്കിയതിനുശേഷം ചുറ്റുവട്ടത്തും ഞാൻ കണ്ണോടിച്ചു നോക്കി,ഇല്ല...ഇനിയില്ല. മെല്ലെ തിരമാലകളിലേയ്ക്ക് ഇറങ്ങിച്ചെന്നു കാൽപാദം ശുചിയാക്കി,ഞാൻ ആതിഥേയരെ നോക്കി,,, അതെ അവർ ആഹ്ളാദത്തിലാണ്.ചിണുങ്ങി വരുന്ന തിരമാലകളോട് പിണങ്ങി പിന്നോട്ടോടിയും,ഇടയ്ക്കിണങ്ങി കടൽ വെള്ളത്തിൽ കാൽ നനച്ചും ആനന്ദിക്കുന്ന അവരുടെ നിമിഷങ്ങൾ വർണച്ചിത്റങ്ങളായി പകർത്തിയെടുക്കുവാനും കുറച്ച് സമയം ചിലവഴിച്ചു..... ഒത്തിരി സന്തോഷത്തോടെയാണ് കൂട്ടുകാർ മടങ്ങിയത്,നമ്മുടെ കടൽത്തീരം മലിനരഹിതമായി സൂക്ഷിക്കുമ്പോൾ തീരദേശത്തിൻറെ സൗന്ദര്യം മാത്രമല്ല,ആരോഗ്യം കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്... 📷📷📷📷📷📷📷📷📷📷📷📷📷📷📷📷📷 വീശിത്തണുപ്പിച്ച കര,കടൽക്കാറ്റിനൊപ്പം കരളുരുക്കുന്ന ദുഃഖംമഴപെയ്തൊഴിഞ്ഞിട്ടും മഴതുള്ളി പേറി കുലുങ്ങാതെ നിൽക്കും കാറ്റാടി കണ്ടുവോ പറഞ്ഞു കൊതിപ്പിച്ച മോഹം കാറ്റാടി മരങ്ങളിൽ ചാരിയിരുന്ന മണൽത്തിട്ടകൾ മനോഹര ശിലകൾ വിരിച്ച് വിളക്കു കാലുകൾ പകരമായ് ചാരിയിരിക്കുവാനിരിപ്പിടംവശ്യതയിൽ തുവ്വപ്പാറയിൽ പതിപ്പിച്ചിട്ടുണ്ട്

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...