Wednesday, 30 September 2020
flute-people
Flutes melody doesn’t twang
Played throughout the land
elements sing their native song
notes of a nomad flute
rain falls to earth in "chingam"
each sharpened blade of grass
will bend to passing hands
Radha gazes in muted wonder
at the immortal melody of his flute.
we are the flute and music is from there
I walk this path of the heart
Be like a flute: a hollow reed straight, light, with no substance to hinder His breath. Then He will come and pick you up from the ground. He will breathe divine music through you, playing upon you with a delicate touch.
ശ്രീ മാൻ ഹരിപ്രസാദ് ചൗരസ്യയുടെ ചിത്രം മുറിയിൽ ഒട്ടിക്കുകയും ഗുരുവായി സ്വീകരിച്ചു് റെക്കോർഡുകൾ കേൾക്കുകയും ചെയ്തു.
ഒരു "ക്രിയേറ്റീവ് " ദിവസം ആയിരുന്നു.. ഓടക്കുഴൽ ഉണ്ടാക്കാൻ പറ്റുമോ അത് തപ്പി മുളങ്കൂട്ടത്തിനു അടുത്തെത്തി കൊടുവാളുമായി ചെന്നപ്പോൾ അല്ലെ ബഹു രസം ഇല്ലിക്കണ തട്ടി അപ്പോളെ കാൽ മുറിഞ്ഞു , എന്നാലും തപ്പി ഇറങ്ങിയപ്പോ ഏട്ടനും, പടസൈന്യങ്ങളും കുറെ മുളന്തണ്ട് മുറിച്ചു വരുന്നു...
ക്രീയേറ്റീവിറ്റിയുടെ ഫസ്റ്റ് സ്റ്റെപ്.. ഒരു ഓട കുഴൽ ഉണ്ടാക്കാന .. അതിൽ നിന്നും ദ്വാരം ഇട്ടു പക്ഷ ശബ്ദം മാത്രം വന്നില്ല ! എനീപോൾ എന്താ ചയ്യുക മലഞ്ചെരുവിൽ നിന്ന് ഓലക്കുഴൽ പൊഴിക്കുന്ന സ്വപ്‌നങ്ങൾ നിരന്തരം കണ്ടു...ഓടക്കുഴൽ വായിക്കുന്നവരെ ആരാധനയോടെ അവരറിയാതെ പ്രണയിച്ചു..
ഒടുവിലായി കാപ്പാട് , തുവ്വപ്പാറയിൽ നിന്ന് കാറ്റ് കൊള്ളുന്നവർക്കുഗാനങ്ങൾ കേൾപ്പിച്ചു അതേ ശബ്ദ മാധുരി പൊഴിക്കുന്ന കൊലക്കുഴൽ /പുല്ലാങ്കുഴൽ വിൽക്കുന്ന ബംഗാളി ചെക്കനേയും... ഇല്ല ഇനി ക്ഷമിക്കാനാവില്ല.. അവനെ അടുത്ത് വിളിച്ച് മുന്തിയ ഒരു പുല്ലാങ്കുഴൽ 50 രൂപ ചക്കച്ചുള പോലെ എണ്ണിക്കൊടുത്ത് വാങ്ങി......വേഗം വീട്ടിൽ എത്തി മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു... ഒരു കിതപ്പോടെ, ആവേശത്തോടെ എന്റെ മുരളികയിലേക്കു ഞാൻ നോക്കി... അതിന്റെ മേനിയിൽ മെല്ലെ വിരലോടിച്ചു.. മുരളി ചുണ്ടോടുചേർത്തു.... നെഞ്ചിടിപ്പിന്റെ താളത്തിൽ എന്റെ മുരളിക മധുഗാനം പൊഴിച്ചു.. ഫു.. ഫ്യു... ഫൂ... എയർ മാത്രം പിന്നേം ശശിയായി !
'അമ്മ പണ്ട് പറഞ്ഞ ഒരു പുല്ലാങ്കുഴൽകാരനായ ശിൽപിയെയും അവൻ പ്രണയിച്ച കാമുകനെയും ഓർത്തു
പണ്ട് പണ്ട് ദൂരെയുള്ള ഒരു ദേശത്ത് അതിസമ്പന്നനും പ്രതാപശാലിയുമായ ഒരു രാജാവുണ്ടായിരുന്നു. ആ രാജാവിന് സുന്ദരിയായ ഒരു മകൾ ഉണ്ടായിരുന്നു. അവൾ ഒരു ഗായിക കൂടി ആയിരുന്നു. അവളുടെ സ്വരം വെള്ളിമണികളുടെ കിലുക്കത്തെക്കാൾ ഇമ്പമുള്ളതായിരുന്നു. പല രാജകുമാരന്മാരും അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു.ആ രാജാവിന്റെ രാജ്യത്തിന്റെ അതിർത്തിക്കടുത്തുള്ള ഒരു ചെറുരാജ്യത്തിൽ പ്രഗത്ഭനായ ഒരു യുവശില്പി ഉണ്ടായിരുന്നു. ആ ശില്പിയുടെ ശില്പകലാ നൈപുണ്യത്തിനെക്കുറിച്ചുള്ള വാർത്ത രാജാവിന്റെ ചെവിയിലുമെത്തി. വളരെ അധികം പണം ചെലവാക്കിയും കുറെ നാൾ പരിശ്രമം ചെയ്‌തും ആ രാജാവ് ശില്പിയെ തന്റെ കൊട്ടാരത്തിലേക്ക് വിളിച്ച് വരുത്തി.അങ്ങിനെ ആ ശില്പി രാജസദസ്സിന്റെ ഭാഗമായി. കുറച്ച് നാൾകൊണ്ട് രാജാവിന് അയാളുടെ കഴിവിൽ വളരെ മതിപ്പു തോന്നി. കൊട്ടാരത്തിലെത്തി അധികം താമസിയാതെ ശില്പി രാജകുമാരിയുടെ സൗന്ദര്യത്തെക്കുറിച്ചും അവളുടെ ശബ്ദത്തിന്റെ വശ്യതയെക്കുറിച്ചും പലരിൽ നിന്നും കേട്ടറിഞ്ഞു. അല്പദിവസങ്ങളുടെ ആലോചനക്ക് ശേഷം ആ ശില്പി അപൂർവമായ ഒരുതരം വെണ്ണക്കല്ല് കടഞ്ഞ് വിശേഷപ്പെട്ട ഒരു ഓടക്കുഴൽ നിർമ്മിച്ച് അത് രാജകുമാരിക്ക് സമ്മാനിച്ചു. രാജകുമാരി ആ ഓടക്കുഴൽ വായിക്കാൻ ശ്രമിച്ചപ്പോൾ എന്തോ ഒരു തടസ്സം അനുഭവപ്പെട്ടു. ശില്പി രാജകുമാരിക്കെഴുതിയ ഒരു എഴുത്ത് ആ ഓടക്കുഴലിനകത്ത് ഒളിച്ചുവച്ചിട്ടുണ്ടായിരുന്നു. അങ്ങിനെ രാജകുമാരിയും ശില്പിയും രഹസ്യമായി കണ്ടുമുട്ടുകയും അനുരാഗബദ്ധരാകുകയും ചെയ്തു.അവർ പ്രണയത്തിലായി കുറച്ചുനാളുകൾക്കകം രാജകുമാരി ശില്പിയുടെ പ്രേരണയാൽ അയാളുമൊത്ത് നാടുവിടാൻ തീരുമാനിച്ചു. ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും മികച്ച കുതിരകളെ തെരഞ്ഞെടുക്കാൻ ശ്രദ്ധിച്ചിരുന്നെങ്കിലും രാജ്യാതിർത്തിയിൽ എത്തുന്നതിനുമുമ്പ് അവർ രാജഭടന്മാരാൽ പിടിക്കപ്പെട്ടു. ഭടന്മാർ അവരെ വിലങ്ങണിയിച്ച് രാജസദസ്സിൽ രാജാവിന് മുൻപിലായി നിർത്തി.
"നിങ്ങളിൽ ഞാനർപ്പിച്ച വിശ്വാസവും സ്നേഹവും നിങ്ങൾ വലിച്ചുകീറി എന്റെ മുഖത്തേക്ക് എറിഞ്ഞിരിക്കുന്നു." കോപം കൊണ്ട് ജ്വലിക്കുന്ന മുഖത്തോടെ രാജാവ് പറഞ്ഞു. പ്രായശ്ചിത്തമായി നിങ്ങൾ ഏറ്റവും സ്നേഹിക്കുന്നതെന്തോ അത് ഞാൻ നിങ്ങളിൽ നിന്നും എടുക്കുന്നതായിരിക്കും." രാജാവ് പറഞ്ഞു.കുമാരിയെ അന്തപുരത്തിലേക്കു കൊണ്ടുപോകൂ." രാജാവ് ഉത്തരവിട്ടു."ഇവന്റെ കണ്ണുകൾ ശീല കൊണ്ട് ബന്ധിക്കുക. മൂന്നു ദിവസത്തേക്ക് ഇവൻ കൊട്ടാരത്തിൽ സ്വന്തം ഇഷ്ടപ്രകാരം ചുറ്റി നടക്കട്ടെ. രാജാവ് ഭടന്മാരോട് പറഞ്ഞു.സദസ്സിനു നടുവിൽ ഏകനായി നിൽക്കുന്ന ശില്പിയോട് രാജാവ് കല്പിച്ചു. 3 ദിവസത്തിനകം കണ്ണിലെ കെട്ടഴിക്കാതെ രാജകുമാരിയെ കണ്ടുപിടിക്കാൻ സാധിക്കുമെങ്കിൽ നിനക്ക് അവളെ വിവാഹം കഴിക്കാവുന്നതാണ്. മൂന്നുദിവസം കൊണ്ടും അതിന് കഴിഞ്ഞില്ലെങ്കിൽ നിനക്ക് നിന്റെ ഗ്രാമത്തിലേക്ക് വെറും കയ്യോടെ മടങ്ങാംരാജാവ് അന്തപുരത്തിലേക്ക് പോയി കുമാരിയെ കണ്ടു. മൂന്നുദിവസത്തെ നിശബ്ദതയാണ് അവളിൽ നിന്നും പ്രായശ്ചിത്തമായി രാജാവ് ആവശ്യപ്പെട്ടത്. കൂടാതെ കുമാരിയെ ആ കൊട്ടാരത്തിന്റെ ഗോപുരങ്ങളിൽ ഒന്നിൽ തടവിൽ പാർപ്പിക്കാനും ഉത്തരവിട്ടു.
മൂന്നുദിനങ്ങൾ ശില്പി ഊണും ഉറക്കവുമുപേക്ഷിച്ച് കുമാരിയുടെ പെരുവിളിച്ചു കൊണ്ട് ആ ബ്രഹത്തായ കൊട്ടാരത്തിന്റെ മുറികളിൽ അലഞ്ഞുനടന്നു. ഒരു വാക്കോ നിശ്വാസം പോലുമോ മറുപടി കിട്ടിയില്ല.4th ദിവസം ശില്പി രാജാവിന്റെ ആജ്ഞ പ്രകാരം വെറുംകൈയോടെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങി.രാജകുമാരിയെ പാർപ്പിച്ച ഗോപുരത്തിന്റെ പരിസരങ്ങളിൽ ചില നേരങ്ങളിൽ ആ കുമാരിയുടെ പുല്ലാംകുഴൽ വായനയുടെ നേർത്തതും ഹൃദയഹാരിയുമായ ശീലുകൾ ഇന്നും കേൾക്കാറുണ്ടത്രെ.
അതുമാലോചിച്ചു അങ്ങുറങ്ങിപോയി
Subscribe to:
Post Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള് തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള് ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
No comments:
Post a Comment