Tuesday, 3 March 2020



നടപ്പിലോട്ടും വേഗതയില്ലാ വളവും തിരിവുമില്ലാത്തൊരീ
പാതയിലൂടെ പോക്കുവെയിലേറ്റ്പോകവേ ...മുത്തശ്ശന്റെ വിരൽ പിടിച്ചി
അമ്പലമുറ്റവും ഉത്സവ പറമ്പുംസ്മൃതിയാനം ചെയതുമാ ൽത്തറയിലിരുനന്നീ
സായന്തനക്കാട്ടിലാ മയനക്കമൊഴിവാകയാൽ , വർത്തമാനത്തിലേറിയീ ചെമ്മൺ പാതയിലൂടെ
പാതി നനഞ്ഞൊരീ , കലികാലത്തിന്റെ വഴിനടപ്പിലെപ്പോഴോഭാവിയെ പറ്റി വ്യാകുലപ്പെടാതെ
മടങ്ങി വരവിന്റെ വഴികളിലെവിടെയോ നഷ്ടപ്പെട്ട പാദുകം പരതിപ്പരതി അസ്തമയത്തിന്റെ
ഇരുൾ വഴികളിൽ നീണ്ട്നിവർന്നോരാ കുത്തുവിളക്കു തെളിയും, പാലമരത്തിൽ മുല്ലവള്ളി
പടർന്ന മുറ്റത്തെ കാവിൽ.ഇരുണ്ടയാമത്തിലേറിയതിന് സ്വപ്നത്തിലേക്ക്
തിട്ടമില്ലാത്ത യാത്രയാൽ ,കാലം കണ്ണുകെട്ട,വെളിച്ചപ്പാടായി
ഉറഞ്ഞു തുള്ളുമ്പോളുമവൻ ,ഭഗവതിയാണിവനെന്നാരോ കുട്ടിക്കാലത്തു ചൊന്നതാകയാൽ
ഇവിടെ ഞാനിരിക്കുന്നുപിൻവിളക്കെന്ന പോലവേ ,കുങ്കുമപ്പട്ടിട്ടു പൊന്നാഭരണം
ചൂടുന്ന ദേവിക്കു ഗുരുതി വേണോ.,എന്നൊരാത്മ ഹർഷം നിറഞ്ഞൊരാ , കുത്തു വിളക്കിൽ ദുഖത്തിന് എണ്ണകൾ ജ്വാലകളാൽ എരിഞ്ഞടങ്ങവേ...

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...