Thursday, 5 March 2020

പൊന്നിൻ  ആർക രശ്മിയിൽ അമ്പിളി മായവെ വിസ്മയത്തിൻ പകൽ തുറന്നീടവെ എങ്ങോ  മരുപ്പച്ച കുടികൊള്ളുമ  വിജനമാം വീഥി മാടി വിളിക്കവെ കണ്ടു ഞാനിന്ന് സായന്തനത്തിലായ് പുതിയ ഛായങ്ങൾ  നാട്യമെത്ര നടിച്ചു നടന്നാലും അഹം നിന്നിൽ പടർത്തിയ ഹുങ്കിനാൽ അടിതെറ്റി വഴികൾ പിഴച്ചു പോയ് സ്വയം  തീർത്ത അവ്യക്ത ചിന്തയിൽ അവസരങ്ങളിൽ, മൗനം തളം കെട്ടി നിൽക്കുമീ അകത്തളങ്ങളും,വിരുന്നെത്താൻ മടിച്ചോ രാ    പൊൻ പുലരൊളികളും.ജാലക കമ്പിയിൽ തെരുപ്പിടിച്ചാരെയോ പ്രതീക്ഷിച്ചു നിന്നു മൂകം വൃഥാ. സ്വപ്നങ്ങൾ, നോവുകൾ, മോഹങ്ങൾ കൊണ്ടു തീർത്തൊരാ ശ്രുതികളിൽ വിഷാദ രാഗം  കേളുമാ  മൊഴികളിൽ മൗനം  തുളുമ്പി  നിന്നോ
അഴലിൻ നിഴലായ് നീയൊതുങ്ങി നിന്നോ,.വിജനമാം വീഥി തൻ വിദൂരതയിലേക്ക് മിഴി പാകിനീയിന്നാരേ യോ തിരയുന്നു..മുന്നിലുള്ളത് ഈ വിജനമാo    വഴി മാത്രം. അഴലിനെയെല്ലാം  കടലിലെറിഞ്ഞ്, ചിന്തകളെ പെറുക്കിയെടുത്ത് വളപ്പൊട്ടുകൾക്കും മയിൽപ്പീലിത്തുണ്ടുകൾക്കുമൊപ്പം ചേർത്ത് വെച്ച് ഒരു യാത്ര പോകുവാൻ  എൻ  മനം തുടി കൊള്ളി ടുന്നു 

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...