ഒറ്റയ്ക്കാണെന്നൊരു തോന്നൽ വരുമ്പോൾ മന , കണ്ണോടിചീടുകയേ തെരുവീഥിയിൽ
ഒറ്റയ്ക്ക് പുഞ്ചിരിച്ച് കൊണ്ട് ജീവിച്ചു തീർക്കുന്നുണ്ട് ഒരു പാട് കുരുന്നുകൾ
പട്ടിണി പാവങ്ങൾ.ഒരു കുട നിവരും കുടയുടെ കീഴിൽ
ഒരു പാ.. വിരിയുടെ അരുകും പറ്റി.കണിയും കാണും.
കൈ കൂപ്പി നിൽക്കും, കുരിശു വരക്കും മനുഷ്യനെ കാണാം
"നിസ്കാരം ചെയ്യും മുഖങ്ങളും കാണും. ആർക്കും
ഒന്നിച്ചുറങ്ങാൻ ഭയമോ ഇല്ല.ചോര ചിതറും തെരുവോരങ്ങളിൽ ആർത്തു രസിക്കും
ചില മതവെറിയന്മാർ.,അഴിഞ്ഞുലഞ്ഞചേലയാൽ മറച്ചിരിക്കും ചില സത്യങ്ങൾ
നുണ കൊണ്ട് മാറി മാറി വിശ്വാസഭംഗപ്പെടും....
ആർത്തലച്ചു വരുന്നവ ആർത്തട്ടഹസിച്ച്
തെരുവോരങ്ങളിൽ ഭ്രാന്തൻ ചിന്തകളാൽ അലഞ്ഞു നടക്കും.
തലച്ചോറ് ചിതലരിച്ചവർക്കിടയിൽ
ഇന്ദ്ര ലോക സുഖവുമായ് തെരുവോരങ്ങളിൽ
കൂട്ടി വച്ച മനുഷ്യസ്നേഹത്തിലേക്ക്
ആരോ ചെളി തെറിപ്പിച്ചു. രാത്രിയുടെ ഇരുളിൽ
കാമത്തിന്റെ വെളിച്ചവുമായിവരുന്നൊരീ കൂട്ടം ഇല്ലെന്നാകിൽ
ശാലഭഞ്ജികയും ഉണ്ടാകുമെന്നില്ല ഏതുമേ
No comments:
Post a Comment