Tuesday, 28 September 2021
steps in life flash back
. .നമ്മൾ വിചാരിക്കും പോലെ അല്ല ല്ലേ ശരിക്കും ?
കാലമാണ് നാം എവിടെ എത്തണം.. ആരായിത്തീരണം ന്നൊക്കെ നിശ്ചയിക്കണത് ഇല്യേ ?. കാലമെന്ന ആമാന്ത്രികന്റെ ചലനങ്ങൾക്കൊപ്പം ചലിക്കുന്ന പാവകൾ മാത്രമാണ് നാം.
അച്ഛന്റെ ജോലി സംബന്ധമായി കുറേകാലം കേസ് നടത്തി എല്ലാം നഷ്ടമായി ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയ കാലം. കേസിന്റെ വിധി ഞങ്ങൾക്കനുകൂലമായിരുന്നില്ല . എല്ലാം തകർന്നു നിൽക്കുന്ന അച്ഛൻ. അപ്പീലിന് പോകാൻ എല്ലാവരും നിബന്ധിച്ചു വെങ്കിലും , ഒന്നിനും കഴിയാതിരുന്ന അച്ഛൻ ആകെ നിരാശനായിരുന്നു. സഹായിയ്ക്കാൻ ആരുമില്ല. തുടർന്ന് പഠിക്കാൻ സാധ്യതയില്ലാത്ത സദാനന്ദ് ആകെ വിഷമിച്ചു. എന്ത് ചെയ്യണം എന്നറിയാതെ ജീവിതം ചോദ്യചിഹ്നമായി. സാഹചര്യങ്ങൾ മോശമാകുമ്പോൾ ബന്ധുക്കളുടെ ഇരുണ്ട മുഖം വ്യക്തമായി. സ്ഥിരതയില്ലാത്ത ന്തൊക്കെയോ കുറെ ജോലികൾ ചെയ്തു. ഒന്നിനും തികയണില്യ . അമ്മയുടെ പ്രതീക്ഷമുഴുവൻ മൂത്ത മകനായ സദാനന്ദ്ലാണ്.
തൊണ്ണൂറുകളിലെ ഒരു ആഗസ്ത് മാസത്തിൽ,അമ്മ നൽകിയ കുറച്ചു പൈസയും കയ്യിൽ പിടിച്ച്.. എവിടെ എത്തിയാലും കത്തയക്കാം എന്ന് വാഗ്ദാനവും നൽകി. എങ്ങോട്ടെന്ന് നിശ്ചയമില്ലാതെ സദാനന്ദ് വീടുവിട്ടിറങ്ങി.
. .നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട്, പിന്തിരിഞ്ഞു നോക്കാതെ ഉറച്ച വിശ്വാസത്തോടെ നടന്ന തന്നെ ചീലപ്പോൾ അമ്മ കുറെ നേരം നോക്കി നിന്നിട്ടുണ്ടാവും. എന്ത് ധൈര്യത്തിലാണ് ത ന്നെ തനിയെ വിടാൻ അമ്മയ്ക്ക് തോന്നിയത് ഇപ്പളും മനസിലാവണില്യ . ദാരിദ്ര്യത്തിന്റെ കാഠിന്യം തന്നെ ആകും ല്ലേ ?, അങ്ങിനെ ഒരു തീരുമാനത്തിലെത്താൻ പ്രേരിപ്പിച്ചത്.
ആദ്യം മൈസൂരിലെത്തിയ കയ്യിലെ പണം തീരുന്നതു വരെ അലഞ്ഞു നടന്നു. ജോലിയൊന്നും തരമായില്ല. ഒടുവിൽ സദാനന്ദ് , ഒരു തീരുമാനത്തിലെത്തി, ഉദ്യാനനഗരിക്ക് പോകാൻ.
86 ലാണ് ആദ്യമായി ബാംഗ്ലൂർ എത്തിയത്. അച്ഛനോട് പിണങ്ങി ഒരു ജോഡി ഡ്രസ്സും അമ്പതു രൂപയുമായി.. കൂടെ അച്ഛന്റെ ഡയറിയുമുമായി ആരോടും പറയാതെയാണ് അന്ന് വീട് വിട്ടിറങ്ങിയത് . അച്ഛന്റെ അകന്ന ബന്ധുവായ ഭരതേട്ടൻ ബെംഗളൂരുലുണ്ട് . അവരുടെ അഡ്രസ് ആണ് ഡയറിയിൽ. . ഒരു ടിക്കറ്റും , ഒരു പ്ലാറ്റഫോം ടിക്കറ്റും എടുത്തു. ( റെയിൽവേ സ്റ്റേഷനിൽ പോകുമ്പോൾ പ്ലാറ്റഫോം ടിക്കറ്റ് എടുക്കണം എന്ന് ടീച്ചർ പറഞ്ഞിരുന്നു. ടിക്കറ്റ് എടുക്കാത്തവർക്കാണെന്നു പറഞ്ഞില്ല. )
ബാക്കി വന്ന ഒരു രൂപയും ആയി Bangaluru ക്ക് ടിക്കറ്റ്എടുത്ത ഒരു ചേട്ടന്റെ കൂടെ കൂടി. അദ്ദേഹത്തിന് ഡയറിയിൽ ഉള്ള അഡ്രസ് കാണിച്ചു കൊടുത്തു. ഈ സ്ഥലത്തു പോകണം എന്ന് പറഞ്ഞു. കന്നഡ കലർന്ന മലയായാളത്തിലാണ് സംസാരിച്ചത്.
ആദ്യം വന്ന ട്രെയനിൽ ഭയങ്കര തിരക്കായിരുന്നു. കയറിയ ഉടനെ തിരികെ ഇറങ്ങി. അടുത്ത ട്രെയിനിൽ പോകാം എന്ന് ആ ജ്യേഷ്ഠൻ പറഞ്ഞു. പിന്നീട് വന്ന ട്രെയ്നിൽ തിരക്ക് ന്നെ . എങ്കിലും അതിൽ എങ്ങിനെയോ കയറി കൂടി. ബാത്റൂമിനടുത്തു നിന്ന് കൊണ്ടാണ് ആദ്യ ട്രെയിൻ യാത്ര. ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴും ചെറിയൊരു പേടിയും, ഉത്കണ്ഠയും കൂടി വന്നു. പാലക്കാടിനപ്പുറത്തുള്ള എന്റെ ആദ്യ യാത്ര അങ്ങിനെ ആയിരുന്നു.
. .ആദ്യമായി ബംഗളൂരിൽ കണ്ട കാഴ്ച
നാട്ടിൻപുറക്കാരനായ തന്നെ ബെംഗളൂരു എന്ന നഗരം അമ്പരപ്പിക്കുന്നതായിരുന്നു. എങ്ങിനെ പോകണമെന്നോ എങ്ങോട്ടു പോകണമെന്നോ അറിയാതെ നിന്ന എന്നെ ആ ഏട്ടൻ കൂടെ കൂട്ടി. ഒരു ടൌൺ ബസിൽ കയറി മഡിവാള ഉള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കു (കുഞ്ഞു മുറി) കൊണ്ടുപോയി. കുളിച്ചു, കയ്യിൽ കരുതിയ ഡ്രസ്സ് മാറി, അദ്ദേഹത്തിന്റെ സൈക്കിളിനു പുറകിലിരുന്നു ശാന്തിനഗറിൽ ഭരതേട്ടന്റെ വിലാസം തേടി പോയി. അങ്ങിനെ ഒരു വർഷത്തോളം ഉദ്യാനനഗരിയിൽ ഉണ്ടായിരുന്നു. ആ പരിചയമാണ് പിന്നെയും ബാംഗ്ലൂർലേക്ക് പോകാൻ പ്രേരിപ്പിച്ചത്. എന്നാൽ ഇത്തവണ ബന്ധുക്കളെ ശല്യം ചെയ്യാൻ താല്പര്യപ്പെട്ടില്ല.
കയ്യിലുള്ള സിർട്ടിഫിക്കറ്റുകൾ മൈസൂരിലെ ഒരു സ്ഥാപനത്തിൽ പണയപ്പെടുത്തി കിട്ടിയ കാശു കൊണ്ടാണ് ബംഗളൂരു ലേക്കു വീണ്ടും വണ്ടി കയറിയത്.
ഒരു കൊട്ടാരക്കരക്കാരൻ രാമചന്ദ്രനെ പരിചയപ്പെട്ടതു കാരണം താമസം തൽക്കാലം അയാളുടെ കൂട്ടുകാരുടെ കൂടെയായി. . അവരും ജോലി അന്വേഷിക്കുകയായിരുന്നു. ഭക്ഷണത്തിന് ആരുടെ കയ്യിലും പണമില്ല. എന്റെ കയ്യിലുള്ള പണം തീരുന്നതു വരെ എല്ലാവരും സുഹൃത്തുക്കളായിരുന്നു. പണം തീർന്നപ്പോൾ ആരും സംസാരിക്കാതായി. പിന്നീട് ഉണ്ടായിരുന്നത് കയ്യിൽ ഹെൻഡ്രി സാന്റോസിന്റെ ഒരു വാച്ചായിരുന്നു.. അതും കിട്ടിയ വിലയിൽ വിറ്റു. കുറച്ചു ദിവസവും കൂടി തള്ളി നീക്കി. വീണ്ടും വിശപ്പു സഹിക്കാൻ കഴിയാതെ കുറേനാൾ , 65 പൈസ വിലയുള്ള ഒരു ചായപോലും കഴിയ്ക്കാൻ കഴിയാതെ കുറെ നാൾ അലഞ്ഞു
. . ദസറ (ആയുധ പൂജ) സമയമായതിനാൽ കുറേ പൊരി കിടത്തി . ആർത്തിയോടെ എല്ലാവരും അത് വാരിത്തിന്നു വിശപ്പടക്കാൻ ശ്രമിച്ചു.
വിശപ്പു സഹിയ്ക്കാൻ വയ്യാതായപ്പോൾ Racecourse റോഡിൽ സഞ്ചേറ്റി മോട്ടോഴ്സിൽ ജോലിചെയ്യുന്ന കന്ന ടക്കാരനായ കൃഷ്ണബൈരഗൗഡ എന്ന ഒരു പരിചയക്കാരനെ തേടി നടന്നു. കുറച്ചു നടന്നപ്പോൾ തളർന്നു പോയി. ഒന്നും കാണാൻ കഴിയുന്നില്ല, ശബ്ദം നല്ലവണ്ണം കേൾക്കാം . കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ. തപ്പിത്തടഞ്ഞു അടുത്ത് കണ്ട ഒരു കലുങ്കിൽ തളർന്നു ഇരുന്നു. ചേരി പ്രദേശമായതിനാൽ ലോറിയിൽ വെള്ളം വിതരണം നടക്കുന്നുണ്ട്. വെള്ളം ചുമന്നു പോകുന്ന ഏതോ ഒരു സ്ത്രീ എൻ്റെ മുഖത്തേക്ക് വെള്ളം തളിച്ചു. കുറേശ്ശേ മയക്കം തെളിഞ്ഞു വീണ്ടും നടന്നു.
കൃഷ്ണബൈര യെ കണ്ട ആശ്വാസത്തിൽ വിതുമ്പി പോയി. അരികിലുള്ള ബെഞ്ചിൽ തളർന്നിരുന്ന എന്നെ നോക്കി കൃഷ്ണ കന്നടയിൽ ചോദിച്ചു.
"നിംതു എനു ... ആഗിത്തേ ?" (നിനക്കെന്തു പറ്റി )
കരച്ചിലിന്റെ വക്കിൽ എത്തിയ എങ്ങിനെയോ കാനന്ദയിൽ ൽ പറഞ്ഞു ഒപ്പിച്ചു.
" നoതു തുമ്പ അസി ബാറുതായിതെ..." എന്ന് ( നല്ല വിശപ്പുണ്ട് ).
സഹതാപത്തോടെ ന്നെ നോക്കി അവൻ പറഞ്ഞു.
. ."സ്വാല്പം മോസ്‌റു അന്ന സാദം ഇതിയെ ,... നാവു അംഗടിയിൽ ഹോഗി സ്വല്പ കറി തക്കൊണ്ട് , ബറുതെ
സ്വല്പ വെയിറ്റ്പ മാഡ്പ്പാ! .
(തൈര് , ചോറ് മാത്രമേ ഉള്ളു എന്നും, കറി കടയിൽ നിന്ന് വാങ്ങി വരാം. എന്നർത്ഥം)
ഞാൻ പറഞ്ഞു "വേണ്ടാം...മോസ്‌റ് അന്ന സാക്കു "
ഉപ്പു പോലും ഇല്ലാതെ വെറും ചോറ് തൈരും വാരിത്തിന്നു . വിശപ്പുണ്ടങ്കിൽ ഒരു കറിയുടെയും ആവശ്യമില്ല എന്ന സത്യം മനസിലാക്കി. ആ വെറും തൈര് സാദത്തിന്റെ രുചി എന്നും നാവിൻ തുമ്പത്തു ഉണ്ട്.
നല്ലൊരു ജോലി സ്വപ്നം കണ്ടു നടന്നിരുന്ന ചെറിയ ചില ജോലികൾ കൊണ്ട് തൃപ്തിയടഞ്ഞു. അങ്ങിനെ ഒരു വർഷത്തോളം വിശപ്പിനെ അടക്കാനും, ഉള്ളത് കൊണ്ട് നിയന്ത്രിച്ചു ജീവിയ്ക്കാനും പഠിച്ചു. തിരിച്ചു നാട്ടിൽ പോയാലോ എന്ന് വിചാരിച്ചു, പിന്നെ നാട്ടിൽ പോയാലും ഇതു തന്നെ അവസ്ഥ എന്നുള്ളത് കൊണ്ട് തത്കാലം ആ ശ്രമം ഉപേക്ഷിച്ചു.
വിശപ്പ് , അത് വല്ലാത്ത ഒരു അവസ്ഥയാണ്. അതിലൂടെ കടന്നു പോകുന്നവനെ ജീവിതത്തിൽ തളർച്ചയോ,പരാജയമോ ബാധിക്കില്ല. എന്ത് പരാജയമുണ്ടായാലും എല്ലാത്തിനെയും നേരിടാൻ ഉള്ള ഒരു ശക്തി അല്ലെങ്കിൽ ഊർജം അതിൽനിന്നു നേടാൻ സാധിയ്ക്കും .
അങ്ങിനെ ഇരിക്കെ , ഇന്ത്യൻ എക്സ്പ്രസ്സ്ൽ ജോലിചെയ്യുന്ന രാധ കൃഷ്ണൻ സാറിനെ കണ്ടെത്തിയത് ഒരു വഴിത്തിരിവായി. അദ്ദേഹത്തിനോട് ഒരു തുണ്ടു കടലാസ്സിൽ "എനിക്കൊരു ജോലി വേണം" എന്ന് എഴുതി മടക്കി കയ്യിൽ കൊടുത്തു. അദ്ദേഹം അത് വായിച്ചു, തിരിച്ചു തന്നു .
എന്നിട്ടു അദ്ദേഹം പറഞ്ഞു "ശ്രമിക്കാം" എന്ന്. പീവിആർ കുട്ടി മേനോന് ഒരു ശുപാർശകത്ത് തന്നു മരങ്ങാട് സാർ പറഞ്ഞു ,
. .കൃഷ്ണരാജപുരത്തിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണാൻ. ഞാൻ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന്. അദ്ദേഹം പറഞ്ഞപ്രകാരം വീട്ടിൽ പോയി കാണുകയും, ശിവാജി നഗർ റോഡിൽ ഉള്ള ഓഫീസിൽ നാളെ വന്നു കാണാൻ പറയുകയും ചെയ്തു..
പിറ്റേ ദിവസം അദ്ദേഹത്തെ കാണാൻ ഓഫീസിൽ എത്തി. ഒരു കത്ത് തയ്യാറാക്കി തന്ന്, അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ മാണ്ട്യ ( മൈസൂർ അടുത്ത് ) ഉള്ള ഒരു പഞ്ചസാര ഫാക്ടറിയിൽ സൂപ്പർവൈസറായ ദാമോദരനെ കാണാൻ പറഞ്ഞു.
ആദ്യമായി ജോലി നേടി എന്ന് തോന്നിയ നിമിഷം, പോകാനുള്ള തയ്യാറെടുപ്പോടെ ഇരിക്കുമ്പോൾ indian express തന്നെ ജോലി ചെയ്യുന്ന രമേശേട്ടൻ പറഞ്ഞു ഇവിടെ തന്നെ ഒരു താത്കാലിക വേക്കൻസി ഉണ്ട്. ശമ്പളം കുറവാണെങ്കിലും Indian Express ജോലിയോട് എനിക്ക് താല്പര്യം കൂടി. എന്ത് വേണമെന്ന് ആലോചിക്കാൻ കുറെ സമയമെടുത്തു. അവസാനം മരങ്ങാട് സാറിന്റെ കൂടി അഭിപ്രായത്തിൽ മനോരമയിൽ ചേരാൻ തീരുമാനിച്ചു.
വിധാൻ സൗധ റോഡിൽ കഴിഞ്ഞു ഫോമിനോട് ചേർന്ന ഒരു ചെറിയ ഓഫീസിൽ ആണ് ഇന്ത്യൻ എക്സ്പ്രസ്സ് പ്രവർത്തിച്ചിരുന്നത്. മാനേജർ നായർ സാറിനെ കൂടാതെ മരങ്ങാട് സാർ, സിബി സാർ , മോഹൻ വിശ്വേട്ടൻ തുടങ്ങിയരുടെ കൂടെ ഈയുള്ളവനും ചേർന്നു. ( ഇപ്പോൾ അറുപതോളം പേര് ജോലി ചെയ്യുന്ന വലിയൊരു ഓഫീസാണ് ) പുതിയ ഒരു അനുഭവ മായിരുന്നു അവിടത്തെ ആദ്യകാലഘട്ടം. കൂടെയുള്ളവരുടെ സഹായത്തോടെ ജോലി പെട്ടെന്ന് പഠിച്ചെടുത്തു. സിബി സാർ എല്ലാ ജോലിയും പഠിപ്പിച്ചു.വിശ്വേട്ടൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. കംപ്യൂട്ടറുകൾ പ്രചാരത്തിലാവുന്നതിനും മുൻപുള്ള കാലം അച്ചുവേട്ടന്റെ തട്ട് ചായക്കടയ്ക്കു മുകളിലായി ഗൗരി ടീച്ചർ നടത്തുന്ന ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ്.ഒരു ജോലി നേടാൻ എളുപ്പമാർഗമെന്ന നിലയിൽ, അവിടെ പഠിക്കാനെത്തുന്നവരിൽ ഭൂരിഭാഗവും യുവാക്കൾ ആയിരുന്നു.ടൈപ്പ് റൈറ്റിംഗ് അറിയാത്ത തനിക്കു , അത് പഠിയ്ക്കാൻ മാസ ശമ്പളം പറ്റാതെ വന്നപ്പോൾ, മരങ്ങാട് സാർ പണം നൽകി സഹായിച്ചു.ടൈപ്പു പാസായാൽ നഗരത്തിൽ തന്നെ ജോലി ചെയ്യുന്ന ഇപ്പോളത്തെ ഓഫീസിൽ പിടിച്ചു നിൽക്കാം !
. .അപ്പോഴും താമസം ഒരു കീറാമുട്ടി ആയിരുന്നു. ആദ്യം ഓഫീസിനോട് അടുത്തുള്ള സുബ്ബണ്ണ സ്ട്രീറ്റിൽ താമസിക്കുന്ന ഒരു മലയാളിയായ ( ടൈപ്പ് റൈറ്റർ വാസു ) വാസു ഉണ്ടായിരുന്നു.
പാസ്പോർട്ട് ഓഫീസിന്റെ വെളിയിൽ പോർട്ടബിൾ ടൈപ്പ് റൈറ്റർ കഴുത്തിൽ തൂക്കിയിട്ട് പകർപ്പ് ഉണ്ടാക്കി കൊടുക്കുന്നവർ സമ്പാദിക്കുന്നുണ്ടായീരുന്നു ദിവസം ആയിരക്കണക്കിന് രൂപ. ഇതിന്റെ കൂടെ പിറ്റ്മാൻ ഷോർട്ട് ഹാന്റും കൂടി പഠിച്ചിട്ടുണ്ടെങ്കിൽ വിളിച്ചു ജോലി കൊടുക്കുന്ന ഒരു കലഘട്ടമുണ്ടായിരുന്നു. 70-80 കളിൽ ഇടിക്ക് കുമിൾ മുളച്ചതു മാതിരി ടൈപ്പ് റൈറ്റിങ്ങ് ഇൻസ്റ്റിട്ടുകളുണ്ടായിരുന്നു. ഇവയെല്ലാം ഒന്നുകിൽ അടച്ചു പൂട്ടുകയോ അല്ലെങ്കിൽ കമ്പ്യൂട്ടർ സെന്ററുകളായി മാറ്റുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട്.
.ആദ്യകാല ടൈപ്പ് റൈറ്ററുകളിൽ 1 എന്ന അക്കവും ഠ (zero) ഉണ്ടായിരുന്നില്ലത്രെ. പകരം capital Letter L ഉം O(ഓ) യുമാണ് ഉപയോഗിച്ചിരുന്നത്.പിന്നീടാണ് മാറ്റം വന്നത്.
എൺപതുകളൂടെ അവസാനത്തിൽ നെറ്റ് വർക്ക് കമ്പനിയും ഗോദറേജ് കമ്പനിയും ഇലക്ട്രോണിക് ടൈപ്പ് റൈറ്ററിലേക്ക് ചുവടു വെച്ചു. )
അതു പോലെ തന്നെ 70-80 കളിൽ വാർത്താ വിനിമയങ്ങൾക്ക് ടെലിപ്രിന്ററുകൾ ഉപയോഗിച്ച് പോന്നിരുന്നു. ടെലിപ്രിന്ററുകൾക്ക് ഒരു പ്രത്യേകതയുണ്ട്. രണ്ടു നിശ്ചിത ടെലിപ്രിന്ററുകൾക്കേ മെസ്സേജ് കൈമാറുവാൻ പറ്റുകയുള്ളു. അതിൽ വേറൊരു സൗകര്യം ഉണ്ടായിരുന്നു. നേരത്തേ മെസ്സേജ്കൾ റിക്കോർഡ് ചെയ്ത് ആവശ്യമുളള സമയത്ത് ട്രാൻസ്മിറ്റ് ചെയ്യാം. ഇതിന് ഉപയോഗിച്ചിരുന്നത് കടലാസ് നാടയാണ്. ഇതേ സമയത്ത് തന്നെ ടെലക്സിന്റെ ഉപയോഗവും പ്രാബല്യത്തിൽ വന്നു. ടെലക്സിന്റ പ്രത്യേകത ഒരു മിഷ്യനിൽ നിന്നും വ്യത്യസ്ത മിഷ്യനുകളിലേക്ക് മെസ്സേജുകൾ അയക്കാൻ പറ്റുമെന്നുളളതാണ്. എല്ലാ മെഷ്യനും ഓരോ സബ്സ്ക്രൈബർ നമ്പർ P&T ഡിപ്പാർട്ട്മെന്റ് കൊടുത്തിട്ടുണ്ടാകും, അതിൽ വേണ്ടുന്ന നമ്പർ ഡയൽ ചെയ്ത് മെസേജ് അയക്കാവുന്നതാണ്. ഈ കാലഘട്ടത്തിൽ ടെലിപ്രിന്റർ/ ടെലക്സ് ഓപറേറ്റർ മാരുടെ തസ്തികകൾ ഒരു വിധം എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരുന്നു. "
. ...........ഒറ്റമുറിയോടു കൂടിയ ആ റൂമിലാണ് ടൈപ്പ് റൈറ്ററും കിച്ചനും. കുറച്ചു ദിവസത്തിന് ശേഷം ചിക് പെട്ടിനപ്പുറം ഒരു റൂം കണ്ടെത്തി. മാസ വാടക 450 രൂപ, അഡ്വാൻസ് ആയി ആയിരം രൂപ കൊടുക്കണം. മരങ്ങാട് സാറിനോട് വിവരം പറഞ്ഞു. പിറ്റേന്ന് അദ്ദേഹം 10 രൂപയുടെ ഒരു കെട്ട് നോട്ട് എന്റെ നേരെ നീട്ടി.( ഇന്നത്തെ നാൽപ്പതിനായിരം രൂപ മതിപ്പു വരും. ) മാസങ്ങളോളമുള്ള പരിചയത്തിന്റെ പേരിൽ അദ്ദേഹം നൽകിയ ആ വിശ്വാസം എന്നെ അമ്പരിപ്പിച്ചു. അദ്ദേഹം ചോദിക്കാതെ തന്നെ കുറേശ്ശേ ആയി ആ പണം തിരികെ നല്കാൻ കഴിഞ്ഞു .
മൂന്നാം നിലയിൽ ഒറ്റ മുറിയായിരുന്നു അത്. ആവശ്യത്തിനുള്ളവെള്ളം കീഴെ പമ്പിൽ നിന്ന് അടിച്ചു നിറച്ചു ചുമന്നു കയറ്റണം. ബാത്ത് റൂം പുറത്തായിരുന്നു. ആദ്യമായി സ്വന്തം റൂമിൽ ഒരു പുല്ലു പായും തലയിണയും മാത്രം. ആവശ്യത്തിനുള്ള സ്ററൗവോ , പാത്രങ്ങളോ , റേഡിയോ, ടി വി , എന്തിനു ഒരു ഫാന് പോലുമില്ലാതെ തന്റെ ജീവിതത്തിനു പുതു തുടക്കം. .....
കുറച്ചു മാസങ്ങൾക്കു ശേഷം കോറമംഗലക്കു താമസം മാറി. ഒരു കിച്ചനും അതിനോടെ ചേർന്ന ഒരു ബെഡ്‌റൂമും, ഒന്നാം നിലയിൽ ബാച്ചിലേഴ്‌സ് മാത്രം താമസിച്ചിരുന്നള്ളൂ. കൂടെ ഒരു ബന്ധുവായ ബാബുവും കൂടെയുണ്ട്. അടുത്ത റൂമിൽ ഒരു രാമൻ ശാസ്ത്രി എന്ന ഒരു Iyengar താമസിച്ചിരുന്നു. പിന്നെ സോജൻ ,
മനോ എന്നിവരും. വിശ്രമ വേളകളിൽ വിനോദോപാധികൾ ഒന്നും ഇല്ലാതിരുന്ന ആ കാലത്തു പരസ്പരം സംസാരിച്ചു അങ്ങിനെ ഇരിയ്ക്കും. ജോലികഴിഞ്ഞു വന്നാൽ എല്ലാവരും ടെറസ്സിന്റെ മുകളിൽ ഒത്തു കൂടും.
. .രാമൻ ശാസ്ത്രി Astrology പഠിച്ചിരുന്നു. അദ്ദേഹം രണ്ടു വർഷത്തിനുള്ളിൽ വിവാഹം നടക്കും എന്നും, രണ്ടു പെൺകുട്ടികളാണ് യോഗം എന്നും, ബംഗളൂരിൽ ഒരു വീട് വാങ്ങും എന്നും പറഞ്ഞു. ഒരു തമാശ ആയി കേട്ടിരുന്ന , ഊറി ചിരിച്ചു. ഈ ശമ്പളം വെച്ച് കഷ്ടിച്ച് ജീവിച്ചു പോകാം എന്നല്ലാതെ കനപ്പെട്ട കാര്യങ്ങളൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല. കുറച്ചു മാസങ്ങൾക്കു ശേഷം രാമൻ ശാസ്ത്രി റൂം മാറി പോയി, കുറെ കാലം അദ്ദേഹത്തെ പറ്റി വിവരം ഒന്നും ഇല്ലായിരുന്നു.
രണ്ടു മൂന്നു വർഷത്തിന് ശേഷം യാദൃച്ഛികമായി ഒരു ദിവസം ബാങ്കിൽ വെച്ച് ശാസ്ത്രി കാണാൻ ഇടയായി. വിശേഷങ്ങൾ കൈമാറി. സംസാരത്തിനിടയിൽ പണ്ട് പറഞ്ഞ കാര്യങ്ങൾ എല്ലാം നടന്നു എന്ന അറിയിച്ചു. മൂത്ത മകൾ ജനിച്ചു ആറ് മാസത്തിനുള്ളിൽ താൻ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. അദ്ദേഹം ആ കാര്യങ്ങൾ എല്ലാം മറന്നിരുന്നു. രണ്ടു പെൺകുട്ടികളാണ് തനിക്കുള്ളത് എന്നും പറഞ്ഞു.
അതിനിടയിൽ ഇരട്ട സഹോദരങ്ങളെ ബംഗളൂരിൽ എത്തിക്കുകയും , അവർ ചെറിയ തോതിൽ ബിസിനസ് ആരംഭിക്കുകയും ചെയ്തു. ആദ്യമെല്ലാം കുറച്ചു കഷ്ടത്തിലായിരുന്നു വെങ്കിലും എന്റെ പിന്തുണയും അവരുടെ കഠിന പ്രയത്നത്തിന്റെ ഫലമായി മെല്ലെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.
അച്ഛന്റെ മരണ ശേഷം ആകെ തകർന്ന നിലയിൽ ആയ അമ്മയ്ക്ക് , ആശ്വാസമായി രണ്ടു മാസം കൂടുമ്പോൾ നാട്ടിൽ പോകുന്നത് പതിവാക്കി. ദിവസവും ഫോണിൽ സംസാരിച്ചു ആശ്വസിപ്പിക്കും.
അമ്മയെ ഒരിക്കൽ വിമാനത്തിൽ കയറ്റണമെന്ന മോഹമുദിച്ചു. എന്നാൽ പേടിയോ ഉത്കണ്ഠയോ എന്നറിയില്ല അമ്മയ്ക്ക് അത് സമ്മത മായിരുന്നില്ല. ദുരിതങ്ങളോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്ന അമ്മ യ്ക്ക്, കഷ്ട പാടുകളും വേദനകളും നിറഞ്ഞ ജീവിതത്തിൽ അത്രക്കൊന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല. മുന്നറിയിപ്പ് ഇല്ലാതെ വിമാന ടിക്കറ്റുമായി നാട്ടിൽ എത്തിയ അമ്മയെ പറഞ്ഞു മനസിലാക്കി . പാതി സമ്മതത്തോടെ 'അമ്മ സമ്മതിച്ചു. അന്ന് ആദ്യമായി അമ്മയെ കരിപ്പൂർ നിന്ന് ബാംഗളൂരിലേക്ക് വിമാനത്തിൽ അമ്മയെ കൊണ്ടുവന്നു. അമ്മയുടെ മുഖത്തു ഉത്കണ്ഠയോ, ഭയമോ, അതോ ഒരു സംതൃപ്തിയോ എന്തൊക്കെയോ ഓടിമറഞ്ഞതു അറിഞ്ഞു.
. .................................ഒരിയ്ക്കലും 'അമ്മ പ്രതീക്ഷിക്കാത്ത ഒരു സമ്മാനം നൽകിയതിന്റെ ചാരിതാർഥ്യത്തിൽ വലിയ സന്തോഷത്തിലായിരുന്നു. പിന്നീട് ബാംഗ്ലൂർ, മൈസൂർ , റിപ്പബ്ലിക്ക് ദിന പരേഡും , കുറച്ചു അകലെനിന്നാണെങ്കിലും വിധനാസൗദയും ചാമുണ്ഡി ക്ഷേത്രവും ഹംപി ,ഹാലേബീട് മറ്റും അമ്മയെ കൊണ്ടുപോയി കാണിയ്ക്കാൻ ഭാഗ്യമുണ്ടായി.
കാലം അങ്ങിനെ മുന്നോട്ടു പാഞ്ഞു കൊണ്ടിരിക്കുന്പോൾ ഈ പഴയ യന്ത്രവും അതിനെക്കുറിച്ചുള്ള മധുരിക്കുന്ന ഓർമ്മകളും മറവിയിലേക്കു പൊക്കോണ്ടിരിക്കുന്നു...
ഒന്നോർത്താൽ ടൈപ്പ് റൈറ്റർ വെറുമൊരു യന്ത്രമായിരുന്നില്ല ഒരു കാലഘട്ടത്തിന്റെ നാഡീസ്പന്ദനമായിരുന്നു... പഴയ തലമുറയ്ക്ക് കമ്പ്യൂട്ടർ പ്രോഗ്രാമുകൾ പഠിക്കുക അത്ര എളുപ്പമല്ലാത്തതു കൊണ്ടു തന്നെ കമ്പ്യൂട്ടറിന്റെ ആഗമനത്തോടു കൂടി അവരിലേറെ പേർ വെറും ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായി തങ്ങളുടെ പ്രവർത്തന മണ്ഡലങ്ങളിൽ ഏറ്റവും ചെറിയ വേതനവും പറ്റി അടങ്ങി ഒതുങ്ങി കഴിയേണ്ടി വന്നു എന്നുളളത് ഒരപ്രിയ സത്യമായി അവശേഷിക്കുന്നു. ടൈപ്പ് റൈറ്റർ മട്ടായി അന്ന് കമ്പ്യൂട്ടർ ( മാറുന്ന കാലത്തിനനുസരിച്ചു മാറിയ നിമിഷങ്ങൾ തന്നെ ഇപ്പോളത്തെ നീലയിൽ എത്തിക്കാൻ ഒരു ഉപകരണം ആയി എന്ന് മാത്രം ഇന്നത്തെ ടെക്നോളജി നാളെ ഉണ്ടാവില്ല മരണം കാലത്തിനനുസരിച്ചു ഇല്ലെങ്കിൽ നിലനില്കാനാവില്യ !
മുപ്പതു വർഷമായി പ്രവാസിയായ തുടരുന്ന തനിക്കു ജീവിതം തന്നതും, എന്നെ ജീവിയ്ക്കാൻ പഠിപ്പിച്ചതും ബെംഗളൂരു ആണ്. ഇപ്പോഴും കാറുമായി കോറമംഗല റോഡിൽകൂടി പോകുമ്പോൾ, വിശപ്പു സഹിയ്ക്കാൻ വയ്യാതെ മയങ്ങി കിടന്ന ആ കലുങ്ക് കണ്ണിലുടക്കാറുണ്ട്.
Note:- ഇത് വര്ഷങ്ങള്ക്കു മുന്നേ ചിക്ക്പേട്ട് ( ബാംഗ്ലൂർ) വച്ച് പപരിചയംപ്പെട്ട ഉണ്ടായിരുന്ന ഒരു വ്യക്തിയുടെ അനുഭവം അനുഭവത്തെ വച്ച് ഓർത്തെടുത്തു എഴുതാന് ഉള്ള ശ്രമം .. പേര് സാങ്കല്പികം ആണ്
Sunday, 26 September 2021
Transgenders
ദസറ ഹോളിഡേയ്സ് കഴിഞ്ഞ് റൂംമേറ്റ്സ് വരാൻ വൈകും എന്നറിഞ്ഞപ്പോൾ തന്നെ മനസ്സൊന്നിടിഞ്ഞു.....
ഇപ്പോൾ തന്നെ കോളേജിൽ പോണോ എന്ന് കഠിനമായി ആലോചിച്ചു കിടക്കുമ്പോൾ ആണ്... നമ്മുടെ പ്രോബ്ലം സോൾവെർ പുത്യ ഐഡിയ തന്നത്...
"തിരികെ പോകുമ്പോൾ ഗുണ്ടൽപേട്ടു വഴി ഒന്ന് കറങ്ങി അടിച്ചു.. രാത്രി ആകുമ്പോളേക്കും ഹോസ്റ്റലിൽ കയറാം.. ഒരു ദിവസം പോയി കിട്ടൂലോ.. "
ആ ഐഡിയ നന്നായി ബോധിച്ചതുകൊണ്ട് ബത്തേരിയിൽ നിന്ന് നേരെ മൈസൂർ ബസ് കയറി...
മൂലഹോള്ള ചെക്ക് പോസ്റ്റ് ൽ മഴ പെയ്തൊഴിഞ്ഞ വഴി കണ്ടപ്പോൾ രാഹുൽ വിചാരിച്ചു... ഇനി ഗുണ്ടല്പെട്ട വരെ മഴ ആയിരിക്കുമെന്ന്...
പ്രതീക്ഷകൾക്കു വിപരീതമായി മഞ്ഞു മൂടിയ വായനാ ടൻ ചുരവും ബന്ദിപ്പൂർ കാടുകളും ! ബന്ദിപ്പൂര കാടു കഴിഞ്ഞു ഗുണ്ടല് പെട്ട് എത്തിയപ്പോൾ തൊട്ട്...
ഒരിക്കൽ ഒരു രാത്രിയിൽ ഒറ്റയ്ക്ക് അവിടെ ഇറങ്ങി ബസ് മാറിക്കേറേണ്ടി വന്നിട്ടുണ്ട്....
അഴുകിയ മണമുള്ള ചൂട് കാറ്റടിക്കുന്ന ആ സ്ഥലത്തിനോട് അന്നുതൊട്ട് എനിക്കൊരു വെറുപ്പാണ് ..
ബസുകളിൽ കയറി ഇറങ്ങി നടക്കുന്ന ഭിന്നലിംഗക്കാരുടെ ഒരു കൂട്ടം മിക്കവാറും തന്റെ അടുക്കലും ഇതുപോലെ ഉള്ള യാത്രകളിൽ വന്ന് പോകാറുണ്ട്...
മിക്കവാറും തനിച്ചുള്ള കറക്കങ്ങൾ ആയത് കൊണ്ട് ഒരു ഭീതിയോടെ അവരുടെ കയ്യിൽ പത്തും ഇരുപതും വച്ച് കൊടുക്കുമ്പോൾ പെട്ടെന്ന് ഒന്ന് പോണേ എന്ന് മാത്രമേ ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുള്ളു..
ആ ചൂടിൽ കഴുത്തിലും ബാഗിലും കൂടി കുരുങ്ങിയ സ്റ്റോൾ പണിപ്പെട്ടു അഴിക്കുമ്പോളാണ് നീലിമ പറഞ്ഞത്...
"അങ്ങോട്ടു നോക്ക് അവരെന്ത് സുന്ദരി ആണല്ലേ "എന്ന്...
എന്റെ ജീവിതത്തിൽ ആദ്യമായി ആണ് അത്രയും സൗന്ദര്യമുള്ള ഒരു ഭിന്നലിംഗക്കാരിയെ കാണുന്നത്...ശരിക്കും പൂർണത ഇല്ലാത്ത ഒരു സ്ത്രീ ആണ് അവരെന്ന് അവരുടെ ഭാവമാറ്റങ്ങൾ ഇല്ലെങ്കിൽ ആർക്കും മനസ്സിലാവില്ല.... " മറ്റുള്ളവരെപ്പോലെ അവരും അടുക്കൽ വന്നപ്പോൾ കിട്ടിയ ഒരു പത്തു രൂപ നോട്ടെടുത്തു നീട്ടി.... എല്ലാതവണത്തേയും പോലെ തലയിൽ കൈവെച്ചനുഗ്രഹിച്ചു ഒരു ഭാവഭേദവും ഇല്ലാതെ അവർ നടന്നു പോയി
ഒരിക്കൽ എന്റെ നോർത്ത് ഇന്ത്യൻ സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട് അർദ്ധനാരീശ്വരരൂപം ആണിവർക്ക് എന്ന് ... അതായതു ശിവപാർവ്വതിയുടെ അനുഗ്രഹം ഉള്ളവരാണെന്ന് .. അവരുടെ അനുഗ്രഹവും ശാപവും നന്നായി ഫലിക്കും എന്നൊക്കെ...
അവർ എവിടേക്ക് ആണ് പോകുന്നതെന്ന് അറിയാൻ ഒന്നും കൂടി തിരിഞ്ഞപ്പോൾ അവർ പെട്ടെന്ന് എന്റെ മുന്നിലേക്ക് വന്നു...പ്രതീക്ഷിക്കാതെ ഉള്ള വരവായതുകൊണ്ട് ഞാൻ ഒന്ന് ഞെട്ടി... എങ്കിലും ഞാൻ അവരെ ശ്രദ്ധിക്കാത്തപോലെ ഇരുന്നു...
എന്റെ മുൻപിലെ ബസ്സിന്റെ കമ്പിയിൽ ഒരു പ്രത്യേകതാളത്തിൽ ഇടിച്ചപ്പോൾ ഞാൻ അവരെ ഒന്ന് നോക്കി... എഴുതി മിനുക്കിയ വടിവൊത്ത കണ്ണുകൊണ്ട് അവരെന്നോട് കൈ നീട്ടാൻ പറഞ്ഞു...
ഒരൽപ്പം മടിയോടെ ആണെങ്കിലും ഞാൻ എന്റെ കൈകൾ നീട്ടി... അവരെന്റെ കയ്യിൽ ഒരു രൂപയുടെ ഒരു നാണയത്തുട്ട് വെച്ചു തന്നു...
എന്നിട്ടെന്തോ പറഞ്ഞു അനുഗ്രഹിച്ചു തിരിഞ്ഞു നടന്നുപോയി ...
ഒരുപാട് തവണ ഞാൻ പലരെയും കടന്നുപോയിട്ടുണ്ടെങ്കിലും ആദ്യമായി ആയിരുന്നു ഇങ്ങനെ ഒരനുഭവം ..അവർ അവസാനം എന്നോട് എന്തായിരിക്കാം പറഞ്ഞിരിക്കുക എന്ന് പിന്നെ എന്നെ കുറേ അലട്ടി
പറഞ്ഞു കേട്ട വിശ്വാസം അനുസരിച്ചു അതെന്തോ ഭാഗ്യം കൊണ്ടു വരും.. ചിലർ പറഞ്ഞതോർമ വന്നു അത് കയ്യിൽ വെച്ചഗ്രഹിക്കുന്ന കാര്യം നടക്കുമെന്ന്... എന്തായാലും ആ ഒറ്റരൂപ നാണയം സൂക്ഷിച്ചു പോക്കറ്റിൽ വെച്ചു...ഈ സമൂഹം കലർത്താത്ത അവർക്ക് വേണ്ടി...
നിലീമ പരിചയപ്പെട്ട ശേഷo 3 പേരും കൂടി ഒരു ചായ കഴിക്കാൻ തുടങ്ങി അപ്പോൾ അവൾ അനീഷ സ്വന്തം കഥ പറയാൻ തുടങ്ങി
ഗുണ്ടൽപേട്ടിൽ നിന്ന് മാറിരി നഞ്ചൻഗുഡിനും ഇടക്ക് " ബേഗൂർ " ഗ്രാമത്തിൽ കബനിയുടെ അതിർത്തിയായ ഉള്ള ഗ്രാമത്തിൽ ആണ് ജനിച്ചിരുന്നത്
"നിനക്ക് മാറാൻ പറ്റില്ലല്ലേ...ഞാൻ ഒന്ന് നോക്കട്ടെ നിന്നെ മാറ്റാൻ പറ്റുമോ ഇല്ലയോ എന്ന്.. "
അനീഷയുടെ (അനീഷ ഗൗഡ ) അമ്മ പദ്മാവതി ഗൗഡർ വാറൽ വീശി അവളെ വീണ്ടും വീണ്ടും അടിക്കാൻ തുടങ്ങി.
"അമ്മേ... വേണ്ടമ്മേ...
ഞാൻ ഒരു പെണ്ണല്ല....
എന്റെ ശരീരം ഇങ്ങനെ ആയന്നെ ഉള്ളു.എന്റെ മനസ്സ് എപ്പോഴും ഒരു ആണ്കുട്ടി തന്നെ ആണ്.നിങ്ങൾ ഒക്കെ എന്നെ എത്ര മാറ്റാൻ ശ്രമിച്ചാലും ഞാൻ മാറില്ല. കാരണം ഞാൻ ഒരു പുരുഷൻ തന്നെ ആണ്."
അനീഷയുടെ നാവിൽ നിന്നും വീണ്ടും ആ വാക്ക് കേട്ടപ്പോൾ അവളുടെ അമ്മയുടെ അടിയുടെ ശക്തി കൂടി.
അവസാനം എത്ര അടിച്ചിട്ടും കാര്യം ഇല്ല എന്നു മനസ്സിലായപ്പോൾ അവർ അവളെ അടിക്കുന്നത് നിർത്തി മുറിയിൽ നിന്നും പുറത്തിറങ്ങി.
മുറിക്കു പുറത്തിറങ്ങി ചുമരിന്റെ മൂലയിൽ അടികൊണ്ട കാലുകളും തുടയും ഇറുകെ പിടിച്ചു തേങ്ങുന്ന അനീഷയെ യെ നോക്കി പറഞ്ഞു..
" നാളെ വരുന്ന കൂട്ടരുടെ മുമ്പിൽ പോയി നിന്നോണം.ഇനി നീ എന്തൊക്കെ പറഞ്ഞിട്ടും കാര്യം ഇല്ല."
ആ വാക്കുകൾ ഒരിടി മുഴക്കം പോലെ അവളെ പ്രകമ്പനം കൊള്ളിച്ചു.
കരഞ്ഞു തളർന്നു അവശയായിരിക്കുന്നു അവൾ.
കുറച്ചു നേരം വെറും തറയിൽ കിടന്ന അവൾ പതിയെ എഴുന്നേറ്റു കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു. തന്റെ മുഖത്തെ അറപ്പോടെ നോക്കി.
പുരികം ,പളുങ്ക് പോലെ നിൽക്കുന്ന കൃഷ്ണമണിയെ ആവരണം ചെയ്തു പീലി വിടർത്തി നിൽക്കുന്ന അവളുടെ കണ്ണുകൾ,മിനുസ്സമുള്ള കവിളുകൾ,അവൾ തന്റെ കവിളിലൂടെ പതിയെ കൈ വിരലുകൾ ചലിപ്പിച്ചു.അത് ചെന്നു നിന്നത് അടികൊണ്ട് രക്തം വാർന്നു ഒഴുകുന്ന തുടുത്ത അധരങ്ങളിൽ ആയിരുന്നു.
നീളും തോറും താൻ വെട്ടിക്കളയുന്ന മുടിയിൽ ആദ്യം അവൾ ഒന്നു തൊട്ടു. പിന്നീട് വെറുപ്പോട് കൂടി അവ പിടിച്ചു മുറുക്കെ വലിച്ചു. ആ മുടി പറിച്ചെടുത്തു കളയാൻ തോന്നി.
അവളുടെ ഓരോ അവയവങ്ങൾ കാണുമ്പോഴും അവൾക്ക് ഒരു തരം വീർപ്പുമുട്ടൽ.
അവൾക്ക് അവളുടെ ശരീരത്തോട് തന്നെ വെറുപ്പാണ്. ഉള്ളിൽ ഒരിക്കലും താൻ പെണ്ണാണെന്നു അംഗീകരിക്കാത്തപ്പോൾ ശരീരം അത് വിളിച്ചോതുന്നു.
ചെറുപ്പം മുതൽ ഒരു പുരുഷനാകാനാണ് കൊതിച്ചത്.അവരുടെ വേഷം ഇടാൻ ആണ് ആഗ്രഹിച്ചത്.പാന്റും ഷർട്ടും ഒക്കെ ഇട്ടുനടന്നിരുന്ന അവളുടെ ബാല്യത്തെ കൗമാരത്തിന്റെ ചവിട്ടു പടികളിൽ എത്തിയപ്പോൾ വീട്ടുകാർ തടഞ്ഞു.
"പെണ്ണാണ് നീ അതിനനുസരിച്ചു വസ്ത്രം ധരിക്കണം"
"അടക്കത്തിലും ഒതുക്കത്തിലും നടക്കണം"
താൻ വലുതായെന്ന് തെളിയിച്ചു കൊണ്ടു അവളുടെ അണ്ഡത്തിൽ നിന്നും ഊർന്ന രക്തം കണ്ടു അവൾ നിൽവിളിക്കുക ആയിരുന്നു.ഓരോമാസവും അത് കാണുമ്പോൾ അവൾക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.പലപ്പോഴും തന്റെ സ്തനങ്ങൾ ഷാൾ വെച്ചു വലിച്ചു മുറുക്കി ശരീരത്തിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്. അത് ആരും അറിയാതിരിക്കാൻ.
മനസ്സിൽ എപ്പോഴും അവൾ അവനായിരുന്നു.വളർച്ചയിലും ഭാവത്തിലുമുള്ള അവളുടെ ഭാവവ്യത്യാസങ്ങൾ വീട്ടുകാർക്കും മനസ്സിലായി.ഒരു തരം ഭീതിയോടെയാണ് അവരവളെ പിന്നീട് നോക്കി കണ്ടത്.
അവളെ അടക്കി ഒതുക്കി വളർത്താൻ തുടങ്ങി .പക്ഷെ ആരൊക്കെ എന്തൊക്കെ ചെയ്തിട്ടും കാര്യം ഇല്ല അവനാണ് അവൾ.മാറാൻ കഴിയില്ലായിരുന്നു.
അവളുടെ സ്വഭാവo മനസ്സിലാക്കി സഹപാഠികൾ അവളെ അകറ്റിയിട്ടുണ്ട്.പലപ്പോഴും കളിയാക്കലുകൾക്കിടയിൽ മിണ്ടാതെ നിൽക്കേണ്ടി വന്നിട്ടുണ്ട്.
പഠിക്കുന്ന സമയത്തു തന്നെ സമപ്രായക്കാരായ പലപെണ്കുട്ടികളോടും അവൾക് പ്രണയം തോന്നിയിട്ടുണ്ട്. പക്ഷെ പറയാൻ പേടി ആയിരുന്നു അവർ എല്ലാം എങ്ങനെ എടുക്കും എന്നാലോചിച്ചു.
വളരും തോറും അവൾ തന്നെ തന്നെ തിരിച്ചറിഞ്ഞു. തനിക്ക് അവൻ ആവണം, അതിനു വേണ്ടി എന്തെല്ലാം ചെയ്യണം എന്നായി അവളുടെ അന്വേഷണം. ഇന്റർനെറ്റിലൂടെയുള്ള അന്വേഷണത്തിൽ എല്ലാം മനസ്സിലാക്കിയ അനീഷ ഒരിക്കലും തന്റെ വീട്ടിൽ നിന്നാൽ തനിക്ക് രക്ഷ ഉണ്ടാവില്ല എന്ന് മനസ്സിലാക്കി തുടര്പഠനത്തിനു വേണ്ടി വീട്ടിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചു.
വീട്ടുകാർക്ക് അറിയാം അവളുടെ സ്വഭാവം അതുകൊണ്ട് തന്നെ ആദ്യം തന്നെ അതിനെ എതിർത്തു എങ്കിലും അവൾ ഒരിക്കലും ആണിനെ പോലെ നടക്കില്ല എന്നു വാക്ക് കൊടുത്തതിനു ശേഷം അവളെ പറഞ്ഞയച്ചു.
ബാംഗ്ലൂരിലേക്ക് ആയിരുന്നു അവൾ തുടര്പഠനത്തിനു വേണ്ടി പോയത്. പഠിക്കാൻ തിരഞ്ഞെടുത്ത കോഴ്സ് BBA.
ബാംഗ്ലൂരിൽ എത്തിയമുതൽ അവൾ മുഴുവൻ ആയി മാറാൻ ശ്രമിച്ചു. മുടിവെട്ടി.വസ്ത്രം ആണുങ്ങളുടേതു പോലെ ...
എല്ലാത്തിനും വേണ്ടി നന്നായി പഠിച്ചു നല്ലൊരു ജോബ് അതായിരുന്നു ലക്ഷ്യം.പക്ഷെ 4 മാസം, അതിനുള്ളിൽ എല്ലാം തകർന്നടിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ ലെ അവളുടെ ഫോട്ടോസ് കണ്ടു അവളിൽ യാതൊരു മാറ്റവും ഇല്ല എന്നു കണ്ട വീട്ടുകാർ അവളെ നാട്ടിലേക്ക് ബലമായി കൊണ്ട് വന്നു.അവളെ മുറിയിൽ അടച്ചിട്ടു. പ്രായം പോലും നോക്കാതെയുള്ള വീട്ടുകാരുടെ ക്രൂരമായ പ്രകടനങ്ങൾ,
തങ്ങൾ പറയുന്നത് അനുസരിക്കത്തിനാൽ വീട്ടിലെ അവളുടെ മൂത്ത രണ്ടു സഹോദരങ്ങളും അവളെ പുച്ഛത്തോടെ നോക്കി.
അനീഷയെ ആൺ കുട്ടി ആക്കിയ മാറ്റങ്ങളെ വീട്ടുകാർ പൂർണമായും ഇല്ലാതെ ആക്കി.അവളുടെ മുടി വളർത്തി.വസ്ത്ര ധാരണ രീതി മാറ്റി.
വീട്ടിലെ നാലു ചുവരുകൾക്ക് ഉള്ളിൽ മനം മടുത്ത അവൾ ഒരു ഒളിച്ചോട്ടത്തിന് വേണ്ടി തയ്യാറെടുത്തു. രാത്രിയിൽ എല്ലാവരും ഉറങ്ങിയ ശേഷം വീട്ടിൽ നിന്നും ഇറങ്ങിയ അവൾ ബസ്റ്റാൻഡ് വരെ എത്തി. അവിടെ നിന്നും അവളെ അമ്മാവന്മാരും ജേഷ്ട്ടന്മാരും കയ്യോടെ പിടികൂടി വീട്ടിലേക്ക് കൊണ്ടു വന്നു.
ആ ഇറങ്ങി പോക്കിന് അവൾക്ക് കിട്ടിയ അടിയും പഴിയുമായിരുന്നു ഇന്ന് കണ്ടത് .
കണ്ണാടിയുടെ മുമ്പിൽ നിന്നു കൊണ്ടു ഓർമ്മകളെ പുതുക്കും തോറും ഒന്നും ചെയ്യാൻ കഴിയാത്തതിൽ ഉള്ള ദേഷ്യവും തന്റെ പ്രതിബിംബം തന്നിൽ ഉണ്ടാക്കുന്ന വൈരാഗ്യവും കൊണ്ടു അവൾ അടുത്തിരുന്ന കുപ്പി എടുത്തെറിഞ്ഞു ആ കണ്ണാടി എറിഞ്ഞു പൊട്ടിച്ചു .
തകർന്നടിഞ്ഞ ആ കണ്ണാടി ചില്ലുകളിലും തന്റെ മുഖം കണ്ടപ്പോൾ അവൾ അതിൽ കാലുകൾ കൊണ്ട് അമർത്തി ചവിട്ടി..ചില്ലുകൾ തറച്ചു കാലിൽ നിന്നും രക്തം വാർന്നു..അവൾ കരഞ്ഞില്ല നിലവിളിച്ചില്ല.ആ നിലത്തു തളർന്നിരുന്നു. ഒരു വിധം ദൈവസഹായം പോലെ ഒരു കൂട്ടുകാരി അവളെ സഹായിച്ചു അങ്ങനെ ഓടി വന്നതാണ്
അവൾ ഇപ്പോൾ ഒരു ട്രാൻസ്‌ജൻഡർ ആണ്
.ഇനി പൂർണം ആയി ഒരു ആണായി മാറണം....സർജറി എന്നൊരു വഴി മുന്നിലുണ്ട്.....
അതിന് പണം വേണം.
ഇപ്പോൾ അത്രയും പറഞ്ഞു നിർത്തി ."
പണ്ടൊരു ഭ്രാന്തൻ കവി പറഞ്ഞപോലെ മനുഷ്യന് രണ്ടു ജാതിയെനമ്മുടെ നാട്ടിൽ സാധാരണക്കാരന് എത്തിപ്പിടിക്കാൻ പറ്റാത്തത്ര ഉയരത്തിലാണ് ലിംഗ മാറ്റ ശസ്ത്രക്രിയ. അതിനു മതിയായ സൗകര്യങ്ങൾ ഉള്ള ആശുപത്രികളും ഇല്ല ഉള്ളു ആണും പെണ്ണും. അത് പക്ഷെ തെറ്റായിരുന്നുവെന്നു കാലം തെളിയിച്ചു കൊണ്ടിരുന്നു. മനുഷ്യന് ഒറ്റ ജാതിയെ ഉള്ളു . ആ ജാതിയാണ് മനുഷ്യത്വം
ഇന്ത്യക്കാര്‍ മുഴുവന്‍ സഹോദരി സഹോദരന്മാരാണെന്ന് പലപ്പോഴായി മുഷ്ടി ചുരുട്ടി പ്രതിജ്ഞ എടുത്തിട്ടുള്ള നമ്മള്‍ എല്‍.ജി.ബി.ടി വിഭാഗത്തിലുള്ളവരെ പ്രത്യേകിച്ച് ട്രാന്‍സ് സൊസൈറ്റിയില്‍ ഉള്ളവരെ അന്യഗ്രഹ ജീവികളെ പോലെയാണ് നോക്കി കണ്ടത്. അവരും നമ്മുടെ സഹോദരീ, സഹോദര വൃത്തത്തിലുള്ളവരാണെന്ന് അംഗീകരിക്കുവാനുള്ള ഒരു മനസ് നമുക്ക് ഇപ്പോഴും ഒരു പരിധി വരെ ഉണ്ടായിട്ടില്ല
സര്‍ക്കാര്‍ ട്രാന്‍സിന് മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്തപ്പോള്‍, പുരോഗമനത്തിന്റെ വലിയ പ്രതീക്ഷകള്‍ നല്‍കിയപ്പോള്‍, ജോലി മാത്രമായിരുന്നു അവര്‍ക്ക് ലഭിച്ചത്; തല ചായ്ക്കാന്‍ ഒരു കൂര എവിടെയും ലഭിക്കാത്തത് കാരണം കിട്ടിയ ജോലി വേണ്ടെന്ന് വെച്ച് അവരില്‍ പലര്‍ക്കും മടങ്ങി പോകേണ്ടി വന്നു. അവര്‍ക്ക് താമസിക്കാന്‍ ഹോസ്റ്റലുകളോ വാടകയ്ക്ക് മുറികളോ നല്‍കാന്‍ മാത്രം വിശാലമനസ്‌കത അവിടുള്ളവര്‍ക്കുണ്ടായില്ല. കാരണം ഇനിയും നമ്മള്‍ അവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. അപ്പോള്‍ മാറേണ്ടത് നമ്മുടെ ചിന്താഗതിയാണ്. നമ്മുടെ പാഠ്യവിഷയങ്ങളില്‍ മറ്റെല്ലാ മേഖലകളിലും കൃത്യമായ ബോധവത്കരണം നടക്കേണ്ടതുണ്ട്.
ബഹുഭൂരിപക്ഷം പേരുടേയും ഒരു ധാരണ, ശാരീരിക ദാഹം തീര്‍ക്കാന്‍ അല്ലെങ്കില്‍ പലരുടേയും വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ‘കഴപ്പ്’ തീര്‍ക്കാന്‍ വേണ്ടി ഇത്തരത്തില്‍ ഒരു ജീവിതം തെരഞ്ഞെടുത്തവരാണ് ഇവര്‍ എന്നതാണ്. തികച്ചും തെറ്റായ ഒരു മുന്‍ധാരണയാണത്. യഥാര്‍ത്ഥത്തില്‍ ഒരോ എല്‍.ജി.ബി.ടി വ്യക്തിയും ഒരു പോരാളിയാണ്
കൃത്യമായ കൗണ്‍സിലിംഗ് കിട്ടേണ്ടത് എല്‍.ജി.ബി.ടി സുഹൃത്തുക്കള്‍ക്കല്ല, അവരുടെ രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണെന്ന്
സത്യമായിട്ടും പ്രാർത്ഥിച്ചു.
Grandmastory
ചെമഞ്ചേരി റെയിൽ പാതക്ക് അരികിൽ ഒരു കൊച്ചു വീട്. പൂത്തു നിൽക്കുന്ന മുല്ലപ്പൂവുകൾ . വീടിന്റെ അതിരു പങ്കിട്ടു ഒഴുകുന്ന ഒരു കൈത്തോട്... മുറ്റം മുഴവൻ തണൽ വിരിക്കുന്ന വലിയ മാവ്.. പിന്നിലെ കിണറ്റിൻ കരയിൽ പടർന്നു നിൽക്കുന്ന നെല്ലി മരം..പേരകൾ .. വാഴകൾ.. സൂര്യപ്രകാശം താഴെ എത്താത്ത അത്ര പച്ച തഴപ്പ് .. ഏതു വേനലിലും കുളിരുന്ന വെള്ളം കിട്ടുന്ന കിണറ്.. ഒന്നോ രണ്ടോ നെല്ലി മരങ്ങൾ ബാല്യകാലത്തെ സ്ഥിരം കളിയിടം ആയിരിന്നു ഈ വീട്.. ചുറ്റുവട്ടത്തെ കുട്ടികളുടെ ഒരു കൂട്ടം ഇവിടെ ഉണ്ടാകും.. മരങ്ങളിൽ കയറിയും. പറമ്പിൽ ഓടിക്കളിച്ചും പലതരം കളികളിൽ ഏർപെട്ടും രാവിലേ തൊട്ട് ഇവിടെ കൂടും..
രാഹുൽ തെന്റെ ബാല്യ കാലം ഓർത്തു സ്കൂളിൽ പോയ കാലത്തേ 5 ക്ലാസ്സിലെ കമലമ്മ ടീച്ചറുടെ ചോദ്യം " Answer the Following ലെ 5ാമത്തെ ചോദ്യം വായിച്ചേ...". ആലില പോലെ വിറച്ചോണ്ട് ഞാൻ വായിച്ചു." How do cricket produce sound?". ക്ലാസ്സ് നിശ്ശബ്ദമായി.
ഇതിന്റെ ഉത്തരം തങ്ങളോട് ടീച്ചർ ചോദിച്ചാലോ എന്ന് ഭയന്ന് എല്ലാരും അച്ചടക്കത്തോടെ തല കുമ്പിട്ട് ഇരുന്നാലും കോങ്കണ്ണിട്ട് എതുറിച്ച് നോക്കുന്നത് തുടർന്ന് കൊണ്ടേയിരുന്നു."
" cricket produce sound because of noise from the audience, shouting of ambair and players.
cricket Produce more sound when
1) batsman strikes4 and 6
2) bowler get wicket
വിക്കി വിക്കിപറഞ്ഞൊപ്പിച്ചു. പിന്നെ കേട്ടത് ഒരു കൂട്ടച്ചിരി ആയിരുന്നു.Cricket എന്നത് ചീവീടിനെ വീട്ടിൽ വിളിക്കുന്ന ഓമനപ്പേരാണെന്ന് അറിഞ്ഞില്ല; ആരും പറഞ്ഞില്ല......ആനുവൽ പരീക്ഷക്ക്" How rain is formed എന്ന ചോദ്യത്തിന്....... sky darks, idi vetts, minnal Flash then rains with chara Para noise and water comes....... എന്ന ഉത്തരം,"
ഇന്ന് ഈ വീട് ഉറങ്ങി കിടക്കുന്നു തൊടിയിൽ ആളനക്കം തന്നെ ഇല്ല . കുലകുത്തി കായ്ച്ചു കിടക്കുന്ന ചാമ്പ മരം .. നിറയെ പേരക്ക പേരകളിൽ.. പണ്ട് ആയിരുന്നെകിൽ ഇതൊക്ക ഞങ്ങൾ അകത്താക്കിയേനെ പഴയ കുറുമ്പൻ മാരൊക്കെ ഇന്ന് പല ജോലികളുമായി പോയി. മിക്കവരും കല്യാണം കഴിച്ചു കുടുംബമായി.. കുറച്ചു നേരം ആ മാഞ്ചുവട്ടിൽ ഇരുന്നു .വീണ്ടും ആ പഴയ കാലം ഓർത്തു .. എപ്പോ നാട്ടിൽ പോയാലും ഈ തൊടിയിൽ ഒരുവട്ടം വന്നില്ലെങ്കിൽ ഒരു വിഷമം ആണ് കുറച്ചു നേരം ഒരു ധ്യാനം പോലെ കുറച്ചു നേരം ഇവിടെ ഇരിക്കണം..
നീ എന്ന വന്നത് എന്ന ചോദ്യം കേട്ടു ഞാൻ ചിന്തയിൽ നിന്നും ഉണർന്നപ്പോ മുന്നിൽ അമ്മമ്മ .. എന്റെ മുന്നിലേക്ക് നീട്ടിയ കയ്യിൽ അപ്പോ പറിച്ചെടുത്ത നെല്ലിക്കകൾ.
2 ദിവസം ആയി അമ്മമ്മ .. എന്ന് ഞാൻ മറുപടി പറഞ്ഞു പണ്ടത്തെ കളി കൂട്ടരിൽ ആരുടെയോ അമ്മമ്മ ആയിന്നു അവിടുത്തെ ഗൃഹനാഥാ.. ആ വിളി ബാക്കി കുട്ടികൾ ഏറ്റെടുത്തു.
വാ ചായ തരാം എന്ന് പറഞ്ഞു അമ്മമ്മ നടന്നു കൂടെ ഞാനും .. ഇരുട്ട് വീണ തളം പഴയ ഊണുമേശയുടെ അടുത്ത് ഞാൻ ഇരുന്നു.. ക്രിക്കറ്റ് കളി കാണാൻ ഒരുപാട് തവണ ഈ താളത്തിൽ ഞങ്ങൾ ഇരുന്നിട്ടുണ്ട് .. പഴയ ടീവി ഓൺ ചെയ്തിട്ട് മാസങ്ങൾ ആയ പോലെ.. പണ്ടും അമ്മമ്മ ടീവി കാണുന്നത് കണ്ടിട്ടില്ല ..കളികണ്ടു ഞങ്ങളുടെ ആവേശം കൂടുമ്പോ ഉണ്ടാകുന്ന ബഹളങ്ങൾ പ്രാർത്ഥന മുറി തുറന്നു വരുന്ന അമ്മമ്മ രൂക്ഷമായ നോട്ടത്തിൽ ഇല്ലാതെ ആകുമായിരുന്നു. പഞ്ചസാര തീരെ ഇല്ലാത്ത ചായ മുന്നിലേക്ക് നീക്കി വെച്ച് അമ്മമ്മ ഇരുന്നു.. അവിടെ തന്നെ കയ്ച്ച കുറച്ചു ആണിപ്പൂവൻ പഴങ്ങളും. പണ്ട് കുല പഴുത്താൽ ആ അടുക്കളയിൽ കയറി ഇറങ്ങി ഒരു അവകാശം പോലെ പഴക്കുല കുട്ടിപട്ടാളങ്ങൾ തീർക്കും.. ഓണവും വിഷുവും പെരുനാൾ ദിനങ്ങളും ഒക്കെ അവിടെ തന്നെ .. ആ വീട് ഇങ്ങനെ ഇരുളടഞ്ഞ ഒരു ഗുഹ പോലെ നിശബ്ദ മായി കിടക്കുന്നു.
ആരുമില്ല അല്ലെ അമ്മമ്മ . ???
ഇ അടുത്തിരുന്നു അമ്മമ്മ മുഖത്തേക്ക് നോക്കാതെ മറുപടി പറഞ്ഞു.
3 ആൺമക്കളുടെയും അവരുടെ ഭാര്യമാരോടും കയർത്തു വഴക്ക് ഉണ്ടാകുന്ന അമ്മമ്മ യെ ഓർമ വന്നു. നാട്ടുവർത്തമാനങ്ങളിലെ സ്ഥിരം ദുഷ്ടയായ അമ്മായിഅമ്മ ആയിരുന്നു.. അമ്മമ്മ യുടെ സ്വര്യക്കേട് കാരണം
മക്കൾ ഓരോരുത്തരായി വീട് വിട്ടു സ്വന്തം വീട് വെച്ച് മാറി..ഏറ്റവും ഇളയ ആൾ കൂടി വീട് വിട്ടു പോയി . എന്തൊക്കെ ആയാലും സ്വന്തം മക്കൾ തന്നെ അല്ലെ എന്ന . കുറ്റപ്പെടുത്തലുകൾ ഒന്നും അമ്മമ്മ കുലുക്കിയില്ല.. എല്ലാ മക്കളും വീട് വെച്ച് മാറുന്നത് വരെ അമ്മമ്മ കാലാപങ്ങൾ ഉണ്ടാക്കികൊണ്ട് ഇരുന്നു...അവസാനം എല്ലാരും പോയി അമ്മമ്മ യും ഭർത്താവും മാത്രമായി. പതുക്കെ പതുകെ കുട്ടികൾ കളിക്കാൻ ഇല്ലാതെ ആ മുറ്റവും തൊടിയും ഉറങ്ങി കിടന്നു . പൂമ്പാറ്റ കളും കിളികളും കൈത്തോട്ടിൽ നീന്തുന്ന മാനത്തുകണ്ണികളും കുട്ടികളുടെ ഒഴിവു നികത്തി കാലം കടന്നു പോയി... ഒരു മാറ്റവുമില്ല ഈ വീടിനും തൊടിക്കും.
അമ്മമ്മ എന്തിനായിരുന്നു ഇതൊക്കെ ??? മെല്ലെ ചോദിച്ചു.. മക്കളും പേരക്കുട്ടികളും ആയി സന്തോഷിക്കണ്ട സമയത്ത് ഈ ഒറ്റപ്പെടൽ???
ഒരുപാട് കാലം ഈ ചോദ്യം കാത്തിരുന്ന പോലെ അമ്മമ്മ തിരിച്ചു ചോദിച്ചു അവർക്ക് ഇപ്പോളും ദേഷ്യമാണോ..
എന്റെ മക്കളുടെ നല്ലതിന് വേണ്ടി മാത്രം ആയിരുന്നു മോനെ ഇതൊക്കെ.. അവര് സ്വയം പര്യാപ്തർ ആകാൻ വേണ്ടി.. എനിക്ക് ആരോടും ദേഷ്യമില്ല നീ അറിയണം എന്തിനു ഇവരോട് കലഹിച്ചു എന്ന് . ഈ സ്ഥലം റയിൽവേ പുറമ്പോക്കാണ് എന്നെകിലും ഒരിക്കൽ ഇറങ്ങി കൊടുക്കണ്ടി വരും അന്ന് എന്റെ മക്കൾ വഴിയാധാരം ആകരുത് എന്ന് കരുതി.. എനിക്ക് വേറെ വഴിയില്ലാരുന്നു.. എന്നെകിലും അവര്ക് അത് മനസ്സിൽ ആകും... ആ കണ്ണുകൾ നിറഞ്ഞു ഒഴുകുണ്ടായിന്നു.. സൗമ്യമായി പറഞ്ഞാൽ അവർ കേൾക്കില്ല എന്ന് കരുതി.. മുന്നിൽ വേറെ വഴിയില്ലാരുന്നു നെഞ്ച് പൊട്ടുന്ന വേദനയോടെ ഞാൻ അവരോട് കലഹിച്ചു.. ഇന്ന് എനിക്ക് അതിലൊന്നും ദുഖമില്ല ഇനി ധൈര്യമായി മരിക്കാം എന്റെ കുട്ടികൾ വഴിയിൽ നിൽക്കേണ്ടി വരില്ല..
ഒരു മഴ പെയ്‌തുതോർന്ന പോലെ അതന്റെ അമ്മമ്മ നിർത്തി.
അമ്മമ്മ തന്ന നെല്ലിക്ക പോലെ തന്നെ ആണ് അമ്മമ്മയും ആദ്യം കയ്പ്പും ചവർപ്പും ഇപ്പോ മധുരവും...
അതുവരെ എന്റെ മനസ്സിൽ അമ്മമ്മയോടു യോട് ഉണ്ടായിരുന്ന നീരസം അലിഞ്ഞു ഇല്ലാതെ ആയി ദീർഘദർശി ആയ അമ്മ.. മക്കളുടെ സുരക്ഷക്കുവേണ്ടി സ്വയം സന്തോഷങ്ങളിൽ നിന്നു ഒഴിഞ്ഞു നിന്ന ആ അമ്മ ജീവിത സായാഹ്നത്തിൽ ഒറ്റപെട്ടു പോയതിൽ എനിക്ക് ദുഃഖം തോന്നി.
ഇടക്ക് എപ്പോളോ കണ്ട സിനിമയിലെ ഡയലോഗ് മനസ്സിലേക്ക് കടന്നു വന്നു "അമ്മയേക്കാൾ വല്യ പോരാളി ഇല്ല.. "
brick women
The Women carrying bricks on her head
they are women are a low paid worker
and one hand-carried in the other
she placed the brick in the courtyard
tall side for gained...
The bricks? In this matter
they don’t have much to say.
New roads and walls are built with,
the bricks she carrying,
but the roof on her house still empty,
on last years wind, still the water
drips through her tent,
she has an about buying a tile roof.
Her dream is her dream,
In the morning her tent is,
filled with water.
So she shouts out to her herself,
and to the world, I have a dream!
But still no umbrella, still no tiled roof.
But others spit on her and say,
her three children are hungry,
she needs oil for her hair,
sun scream for her face!
Her skin color darkens daily,
her fingers harden, and
harden like the bricks they are breaking.
The woman, breaking bricks and standing,
wears a brownish sari under the burning sun,
bring the bricks, even with a smile Twenty-eight?
But she has three children back home,
Looks forty up, and all day for ten takas,
not enough to buy food for one,
let alone three, she brings the brick.
every day, and break the bricks.
Remember my grandmother was built
the wall, near the ancestral home
these red brick walls
have stood for nearly many years,
they have seen and absorbed tears
and happiness and, if these walls could talk,
just imagine what they...She has a dream,
a dream of having an umbrella,
of carrying the bricks veiled from the sun,
no umbrella; carrying, and
breaking the bricks under the hot sun.
Monday, 20 September 2021
മറവിയിലെ വേനൽ മഴ
A small portion of rice spread on the plate with a pappadam ring. It’s a face. Red spinach curry for the eyes, beetroot pachadi for the lips, lentils and ghee on the cheeks, and half a pappadam for the ear. After setting everything up like this, dad tells Kichu:
"First, roll up the lentils on the cheek into two balls. Then crack the pappadam that’s acting as the ear with a crisp, crunchy bite. Let me see if Kichu knows how to eat rice."
Kichu finishes eating the two balls and waits for the next instruction.
"Now we’ll eat the eyes. The spinach curry is a magical ingredient. Did you see the color of the rice it touched? What color is it, (Grandfather asks Kichu)?"
"Red."
"Correct. Now we’ll eat the pink rice. Do you know why? Because there’s beetroot in the pachadi, and yogurt too. It gives great strength, just like Chhota Bheem! And then, your lips will turn red, your eyes will have better vision. There’s a bit of sweetness in the curry. Do you know what taste that is?"
Kichu nods and finishes the beetroot lips.
"I’m full. My stomach is full."
For as long as they live, our parents will always see us as children, no matter how old we grow. We can always preserve that childlike awareness, innocence, mischievousness, and love within us.
For a moment, I drifted into my father's past.
"Father, did Grandpa (his father) ever check my trousers when I was little?"
As I ran to check, my father was trying to pull Kichu's trousers (knickers) up by his legs.
I caught him just as he was about to fall.
"Dad, why are you behaving like a child?" I tried to gently lead him to the bed, but he pushed my hand away.
"Sreedharan and Vijayan will be here soon. You have to go to school."
While struggling to hold back my tears, I looked into my father's eyes, which stared at me as if I were a stranger.
A while passed.
No... my father no longer recognizes me. He doesn't recognize anyone. In his world now, we don't exist.
My father, who always hated forgetting. The man who used to amaze me by remembering every little thing in life. The father who lovingly scolded my mother a hundred times, saying, "How could you forget something like this?"
Everything was a lesson for him. Phone numbers, dates—he remembered it all.
“Appu, did you pay the phone bill? Did you pay the electricity bill? Did you book the gas? Don’t forget to file the income tax this month.” Every March, he would remind us.
He always kept reminding us of everything. He would recall and share stories from his childhood. He valued friendships and relationships so deeply, he never liked forgetting anything.
But when those very memories began to fail him, he slowly started shrinking into his past. He forgot his own name.
He became stubborn like a little child, telling stories from his childhood, singing songs...
Even though his behavior made others laugh, it made me cry inside.
Sometimes, when a memory briefly flickered in his mind, he sighed while looking towards the eastern field of the fort.
"I told her many times not to leave me alone."
"Appu... just take me up to that spot one more time."
After many days, my father called my name. Tears filled my eyes with joy.
I gently held his hand and led him to my mother.
But his gaze remained on the mango tree in the eastern field of the fort.
Bending down, with trembling hands, he tried to pick up a stone to throw it at the mango tree, but it slipped from his hands and fell.
Looking down at the spot where my mother lay, he asked, "Who has piled up the earth here?"
Laughter, suppressed from somewhere deep inside, burst out.
Sadness enveloped me.
I hugged my father and turned to walk away. As a drizzle began along with the sunshine, my father held my hand tightly.
How many times did I walk in the rain like this, holding my father's hand when I was little?
"Why are you letting the child get drenched in the rain like this?" my mother would complain, and my father would laugh.
"Children should grow up with both sun and rain, Savithri. There’s a unique joy in stepping on wet earth."
Reminiscing about old memories, I walked with my father. When we reached home, I dried his head and looked at him, sitting there like a little child. I then lamented to the memories.
"Why did we abandon father in the darkness of forgetfulness and walk away?"
He clapped his hands and laughed at the sight of a flying butterfly, while the drizzle continued to fall.
Note: Beyond the simple notion of old age and forgetfulness, there’s a point where individuals can no longer remember names, places, or even perform daily tasks independently, wandering without purpose.
To date, no effective cure has been found for this condition. In Alzheimer's patients, a chemical called acetylcholine has been found to be deficient. Current medications work by preventing its breakdown, thereby increasing its level in the brain.
It's essential to ensure both mental and physical safety for these patients at home.
കുഞ്ഞി പ്ലേറ്റിൽ കുത്തരിച്ചോറ് കൊണ്ട് ഒരു പപ്പടവട്ടം. അതൊരു മുഖമാണ്. കണ്ണിൻ്റെ സ്ഥാനത്ത് ചുവന്ന ചീരത്തോരൻ. ചുണ്ട് ബീറ്റ്റൂട്ട് കൊണ്ടുളള പച്ചടി. കവിളിൽ പരിപ്പും നെയ്യും. പകുതി പപ്പടം കൊണ്ടുള്ള ചെവി. എല്ലാം വിളമ്പി ഇങ്ങനെ ആകിയതാണ് അച്ഛൻ ന്നിട്ട് കിച്ചൂനോട്
ആദ്യം കവിളിലെ പരിപ്പു ചേർത്ത് രണ്ടുരുള .എന്നിട്ട് ചെവിയുണ്ടാക്കിയ പപ്പടം പൊട്ടിച്ച് കിരുകിരുവെന്ന് രണ്ട് കടി. ഞാൻ നോക്കട്ടെ കിചൂനു തന്നെ ചോറുണ്ണാൻ അറിയാമോ എന്ന് "
രണ്ടുരുള തിന്നുതീർത്ത് അടുത്ത വാക്കിനായി കാതോർത്തു.
"ഇനി നമ്മൾ കണ്ണു തിന്നു തീർക്കും. ചീരത്തോരൻ ഒരു മാജിക്ക് കാരനാണ്.അതിനെ മുട്ടിയിരുന്ന ചോറിൻ്റെ കളറ് കണ്ടോ? ഏതാ കളറ് ന്ന് (മുത്തശ്ശൻ കിച്ചൂനോട് ) പറഞ്ഞേ.''
" റെഡ് "
" കറക്റ്റ്. ഇനി നമ്മൾ പിങ്ക് ചോറുണ്ണും .എന്തിനാന്നറിയോ? ബീറ്റ്റൂട്ട് പച്ചടിയിൽ ബീറ്റ്റൂട്ടുണ്ട്, തൈരുണ്ട്. നല്ല ശക്തി കിട്ടും, ഛോട്ടാ ഭീമിലെ പോലെ .പിന്നെ ചുണ്ടൊക്കെ ചുവന്നു വരും, കണ്ണിന് കാഴ്ച കിട്ടും..കറിയിൽ മധുരം ചേർത്തിട്ടുണ്ട്. എന്ത് രസാന്നറിയോ?"
തലയാട്ടി ബീറ്റ്റൂട്ട് ചുണ്ട് തിന്നു തീർത്തു.
"നിക്ക് മതി .വയറു നിറഞ്ഞു. "
അച്ഛനും അമ്മയും ജീവനോടെയുള്ള കാലം വരെ നമ്മൾ കുട്ടികൾ തന്നെയാണ്; നമുക്കെത്ര പ്രായമായാലും. ആ കുട്ടിത്തബോധവും നിഷ്കളങ്കതയും കുസൃതിത്തരവും സ്നേഹവും ഒന്നും കളയാതെ നമുക്ക് എന്നും സൂക്ഷിക്കാം.
ഒരു നിമിഷം അച്ചന്റെ പഴയ കാലഘത്തിലൂടെ കടന്നു പോയി
"അച്ഛ അച്ഛച്ചൻ (മുത്തശ്ശൻ) പിന്നേം ന്റെ ട്രൗസര്ടാൻ നോക്കുണുണ്ണ്ട്ട്ടോ . "
അപ്പു ഓടിച്ചെന്നു നോക്കുമ്പോൾ അച്ഛൻ കിച്ചുവിന്റെ ട്രൗസര് (നിക്കർ ) കാലിൽക്കൂടി വലിച്ച ശ്ര മിക്കുകയാണ്.
അതിനു പറ്റാതെ വീഴാൻ തുടങ്ങിയപ്പോഴേക്കും അച്ഛനെ താങ്ങി.
"എന്താ അച്ഛാ ഇത് കുട്ടികളെ പോലെ "മെല്ലെ കട്ടിലിലേക്ക് ചായ്ച്ചു കിടത്താൻ ശ്രമിക്കുമ്പോൾ അച്ഛൻ എന്റെ കൈ തട്ടിമാറ്റി .
"
ശ്രീധരനെയും, വിജയൻ ഇപ്പോ എത്തും നിക്ക് സ്കൂളിൽ പോണം "
കരച്ചിലടക്കാൻ പാടുപെടുമ്പോൾ അച്ഛന്റെ കണ്ണുകൾഅ പരിചിതനെ പോലെ എന്റെ നേർക്ക്
. ....കുറച്ചു നേരം കഴിഞ്ഞു
ഇല്ല.. അച്ഛന് എന്നെയറിയില്ല.. ആരെയും അറിയില്ല. അച്ഛന്റെ ലോകത്ത് ഇപ്പോൾ ഞങ്ങളാരുമില്ല..
മറവിയെ അത്രത്തോളം വെറുത്തിരുന്ന അച്ഛൻ.
ജീവിതത്തിലെ ഓരോ കുഞ്ഞു കാര്യങ്ങളും ഓർമിപ്പിച്ചു അതിശയിപ്പിച്ചിരുന്ന അച്ഛൻ
"ഇങ്ങനെയുണ്ടോ ഒരു മറവി" എന്ന് അമ്മയെ സ്നേഹത്തോടെ നൂറുവട്ടം ശകാരിച്ചിരുന്ന അച്ഛൻ.
അച്ഛന് എല്ലാം കാണാപാഠങ്ങളായിരുന്നു. ഫോൺ നമ്പറുകളും തീയതികളും എല്ലാം.
"അപ്പൂ ഫോൺ ബില്ലടച്ചോ.. കറന്റ് ബില്ലടച്ചോ ?ഗ്യാസ് ബുക്ക് ചെയ്തോ . ഈ മാസം ഇൻകം ടാക്സ് ഫയൽ ചെയ്യൻ മറക്കണ്ട മാർച്ച് ആദ്യവാരം ആയപ്പോൾ ഉള്ള മറുപടി ,"
അങ്ങിനെ എന്നും ഞങ്ങളെ ഓരോന്നു ഓർമിപ്പിച്ചു കൊണ്ടിരുന്നു അച്ഛൻ. കുട്ടിക്കാലത്തെ ഓരോ സംഭവങ്ങളും ഓർത്തെടുത്തു അച്ഛൻ ഞങ്ങളോട് പറയുമായിരുന്നു. സൗഹൃദങ്ങളെയും ബന്ധങ്ങളെയും അത്രമേൽ ഉള്ളിൽ കാത്ത് സൂക്ഷിച്ചിരുന്ന അച്ഛൻ.. അച്ഛന് ഒന്നും ഒന്നും മറക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല.
ആ ഓർമ്മകൾ തന്നെ തോൽപിച്ചു തുടങ്ങിയപ്പോൾ അച്ഛൻ പതിയെ തന്റെ ഇന്നലകളിലേക്കു ചുരുങ്ങി.
സ്വന്തം പേര് പോലും മറന്നു …
കൊച്ചു കുട്ടികളെ പോലെ വാശി പിടിച്ചു.. കുട്ടികാലത്തെ കഥകൾ പറഞ്ഞു, പാട്ടുകൾ പാടി….
അച്ഛന്റെ പെരുമാറ്റം മറ്റുള്ളവരിൽ ചിരി പടർത്തിയപ്പോഴും ഉള്ളിൽ കരഞ്ഞു.
ഓർമ്മകൾ ഇടക്കെപ്പോഴോ ഒന്ന് കണ്ണ് മിഴിച്ചപ്പോൾ അച്ഛൻകോട്ടയുടെ കിഴക്കേ പറമ്പിലേക്ക് നോക്കി നെടുവീർപ്പിട്ടു .. "എത്ര പറഞ്ഞതാ അവളോട് ന്നെ തനിച്ചാക്കി പോവരുത് ന്ന് "
'അപ്പൂ ... ന്നെ ഒന്ന് അത്രേടം വരെ കൊണ്ട് പോ "
കുറേ നാളുകൾക്ക് ശേഷമാണ് അച്ഛൻ പേര് വിളിച്ചത്. സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞു തുളുമ്പി.
മെല്ലെ അച്ഛന്റെ കൈ പിടിച്ചു ഞാൻ അമ്മയുടെ അടുത്ത് കൊണ്ട് പോയി..
പക്ഷെ അച്ഛന്റെ നോട്ടം കോട്ടയുടെ കിഴക്കേ പറമ്പിലെ നിറഞ്ഞു നിൽക്കുന്ന മാവിലേക്കായിരുന്നു…
അച്ഛൻ കുനിഞ്ഞു വിറക്കുന്ന കൈകൾ കൊണ്ട് ഒരു കല്ലെടുത്ത് മാവിലേക്ക് എറിയാൻ ശ്രമിച്ചു.. കല്ല് കൈയിൽ നിന്ന് ഊർന്ന് വീണു..താഴെ അമ്മ കിടക്കുന്ന സ്ഥലത്ത് നോക്കി ചോദിച്ചു
"ഇവിടെയാരാ മണ്ണ് കൂട്ടിയിട്ടിരിക്കണത്? "
എവിടെ നിന്നോ അടക്കി പിടിച്ച ചിരികൾ…
സങ്കടം വന്നു.
...............അച്ഛനെ ചേർത്ത് പിടിച്ചു തിരിഞ്ഞു നടന്നു..കുഞ്ഞി വെയിലിനൊപ്പo ചാറ്റൽ മഴ പെയ്തു തുടങ്ങിയപ്പോൾ അച്ഛൻ കയ്യിൽ മുറുകെപ്പിടിച്ചു.
കുട്ടിയായിരുന്നപ്പോൾ ഇത് പോലെ അച്ഛന്റെ കൈപിടിച്ചു എത്ര മഴ നനഞ്ഞിരിക്കുന്നു.
"കുട്ടിയെ എന്തിനാ ഇങ്ങിനെ മഴ കൊള്ളിക്കണേ "എന്ന് അമ്മ പരിഭവം പറയുമ്പോൾ അച്ഛൻ ചിരിക്കും.
"കുട്ടികൾ മഴയും വെയിലും കൊണ്ട് വളരണം സാവീ ... ..
നനഞ്ഞ മണ്ണിൽ കാലു തൊടുമ്പോ ള്ളൊരു സുഖം. "
പഴയ കാര്യങ്ങൾ ഓരോന്നു ഓർമിപ്പിച്ചു അച്ഛന്റെ കൂടെ നടന്നു.വീട്ടിലെത്തി തല തുവർത്തി കൊടുക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ മുന്നിലിരിക്കുന്ന അച്ഛനെ നോക്കി ഞാൻ ഓർമ്മകളോട് പരിഭവം പറഞ്ഞു.
"ങ്ങളൊക്കെ മറവിയുടെ ഇരുട്ടിൽ അച്ഛനെ തനിച്ചാക്കി പടിയിറങ്ങിപ്പോയത് എന്തിനാണ് !"
പറന്നു പോണ ഒരപ്പൂപ്പൻ താടിയെ നോക്കി അച്ഛൻ കൈകൊട്ടി ചിരിച്ചു..
അപ്പോഴും ചാറ്റൽ മഴ പെയ്തു പെയ്‌തു കൊണ്ടിരുന്നു
Saturday, 11 September 2021
Calicut-Sm Street
സത്യത്തിന്റെ തുറമുഖതീരത്തിലൂടെ* ................... ( Old name of Calicut - SM Street)
രാമേട്ടൻ 8.30തിന്റെ ബസ്സ് മിസ്സായതിനാല് 9.30 തിന്റെ അടുത്ത ട്രിപ്പിൽ വലിയങ്ങാടി പോകുന്നതിനായി കയറിയിരുന്നു മാനഞ്ചിറ എത്തിയപ്പോൾ അവിടെ ഇറങ്ങി വൈക്കം മുഹമ്മദ് ബഷീർ റോഡ് '
വഴി വലിയങ്ങാടി ലക്ഷ്യമാക്കി വേഗം നടന്നു നീങ്ങി . നേരം വൈകി 11.30. തിന്റെ ട്രിപ്പ്
മിസ്സായതിനാൽ ഇനി കൂടുതൽ നേരം അങ്ങാടിയിൽ തിരിയാൻ പറ്റുകയില്ല,
നടത്തതിന് വേഗം ഒന്ന് കൂടെ കൂട്ടി രണ്ടാംഗേറ്റിന്റെ തുറന്നിട്ട ലെവൽക്രോസ്സ്
കടക്കാൻ തുണിഞ്ഞപ്പോളാണ് ആരോ തോളിൽ തട്ടിയിട്ടു "രാമാ " എന്നു വിളിച്ചത്
'ഇവിടെ ഇതാരപ്പാ.. ന്നും നിരീച്ചു തിരിഞ് നോക്കിയപ്പോൾ അമ്പു മാസ്റ്ററാണ്,
"ങ്ങ ന്താ മാസ്റ്റേ.. ങ്ങള് ഈടങ്ങന ബട്ടം ചുറ്റി നിക്കുന്നെ " എന്നു ലോഹ്യം ചോയ്ച്ച-
പ്പം മാഷ് പറഞ്ഞു . "രാമാ അടുത്ത വണ്ടി വരണം, ന്നിട്ട് വേണം പോകാൻ "
"അതെന്താ.. മാഷേ, അടുത്ത ബണ്ടീല്
ങ്ങക്ക് ആരേലും ബരാൻണ്ടോ"എന്നു ചോദിച്ചപ്പോൾ മാഷ് പറഞ്ഞു"അതൊരു കഥയാണ് രാമാ.."
കഥ എന്നു കേട്ടപ്പോൾ രാമേട്ടൻ കോരി-
ത്തരിച്ചു. അങ്ങാടി പൂട്യാലും മേണ്ടില്ല്യ
കഥ കേട്ടിട്ട് തന്നെ കാര്യം
" സാമൂതിരിയു ടെ കാലഘട്ടത്തിൽ AD 16 നൂറ്റാണ്ടിൽ നിന്നാണ് പേർഷ്യയിൽ നിന്നാണ് കോഴിക്കോട്ക്കു അറബികൾ വഴി ഹൽവ വന്നത് , തുർക്കി സുൽത്താൻ " തുറോൻ " എന്ന പേരിൽ
250 years മുൻപേ തോഴിമാരെ സന്തോഷിപ്പിക്കാൻ ഉണ്ടാക്കിയതായി പറയപ്പെടുന്നതാണ് ഈ മധുരത്തിന്റെ ആദിമ രൂപം എന്ന് നിരീക്യ ,ടർക്കിഷ് ഹൽവ , പിന്നെ അങ്ങനെ കറാച്ചി ഹൽവയായി പേർഷ്യയിൽ അറിയപ്പെട്ടു , അവിടെ നിന്നുo "സത്യത്തിന്റെ തുറമുഖമായ " സാമൂതിരിയുടെ കാലത്തേക്ക് ഇറ്റാലിയൻ സ്പാനിഷ് വിഭവമായ കറാച്ചി ഹൽവ ആണ് കോഴിക്കോട് ഹൽവയായി രൂപപ്പെടുത്താൻ
പിന്നേം ഗുജറത്തിൽ നിന്ന് zamorin ഇഷ്ടപ്പെട്ട വിഭവം ഉണ്ടാക്കാൻ പാചകക്കാരെ കൊണ്ട് വന്നു അനഗ്നെ ആണ് "സ്വീറ്റു മീറ്റ് സ്ട്രീറ്റ് " ( മീഠായി തെരുവ് ) ആയി (ഹൽവ കണ്ടാൽ മീറ്റ് പോലെ ഉണ്ടാകും ) രൂപപ്പെട്ടത് . എസ് എം സ്ട്രീറ്റ് (S.M STREET ) ഏവരും അറിയപ്പെടുന്നതാണ് .
എന്നാൽ ഈ പേരിൽ അടങ്ങിയിരിക്കുന്ന ഒരു ചരിത്രം ഒരു പക്ഷെ അധികപേർക്കും അറിയണമെന്നില്ല .
സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (SWEET MEAT STREET) എന്നാണ് ഇതിൻറെ
പൂർണ്ണ രൂപം ,ഇന്ന് കാര്യമായി വസ്ത്രവ്യാപാര കേന്ദ്രങ്ങളും മറ്റുമാണ് അവിടെയുള്ളതെങ്കിലും പണ്ട് ഹലുവകളുടെ കേന്ദ്രമായിരുന്നു ആ സ്ട്രീറ്റ് , കോഴിക്കോടൻ ഹലുവ പ്രസിദ്ധമാണല്ലോ ?അതിനടുത്തായി ഹലുവാ ബസാർ എന്ന സ്ഥലം ഇന്നും അവിടെ കാണാം ,പണ്ടു കാലത്ത് കോഴിക്കോട്ടെ വിദേശികൾ ഹലുവയെ സ്വീറ്റ് മീറ്റ് അഥവാ "മധുരമുള്ള ഇറച്ചി" എന്നായിരുന്നത്രേ വിളിച്ചിരുന്നത്,ഹലുവ ഏറ്റവും കൂടുതൽ ലഭിക്കുന്ന സ്ഥലം എന്ന നിലക്കാണ് പിന്നീട് പ്രദേശം SM STREET അഥവാ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്ന് അറിയപ്പെട്ടത്.
തെരുവിൻറെ കേന്ദ്രഭാഗത്ത് മലയാളികളുടെ അഭിമാനമായ സാഹിത്യകാരനും ജ്ഞാനപീഠജേതാവുമായ
S.K പൊറ്റക്കാടിൻറെ ശിൽപം ശ്രദ്ധേയമാണ് .
" ഒരു തെരുവിൻറെ കഥ " എന്ന പേരിലുള്ള SK പൊറ്റക്കാടിൻറെ കൃതിയിൽ പരാമർശിക്കപ്പെട്ട തെരുവ് ഈ S.M സ്ട്രീറ്റ് ആണ് "-
. ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിചാ ശേഷം തുടർന്ന്
മാഷെ ഒരിത് ബെച്ചിട്ടു ഏതേലും ബല്ല്യ പുള്ളി ആയിരിക്കും അടുത്ത ബണ്ടീല് ബരാന് ള്ളത് നാട്ടിൽ എത്തീട്ടു കീച്ചു -
കീച്ചണം എന്നും കരുതി ഇല്ലാത്ത നേരം
ഉണ്ടാക്കി രാമേട്ടൻ ഉന്മേഷം കൂട്ടി.
മാഷ് നാട്ടിൽ നിന്നും ബസ്സു കയറിയതും
ബസ്സ് നിർത്തിയ സ്റ്റോപ്പുകളും അവിടന്നു
കയറിയ ആളുകളുടെ വിശേഷങ്ങളും പറഞ്ഞു
എന്തോ ബല്ല്യ കഥയാവും ഇനി പറയാൻ
പോകുന്നതെന്ന് കരുതി രാമേട്ടന് ബേജാറ്
കൂടി
ന്നിട്ടോ മാഷേ..., ന്നിട്ടോ മാഷേ... എന്നു
രാമേട്ടൻ ഓരോ പോയന്റിലും അമ്പരപ്പ്
ഏറ്റി മാഷ് കഥ തുടർന്നു
"അങ്ങനെ ചുരുക്കി പറഞ്ഞാൽ രാമാ.
ഞാൻ മാനാഞ്ചിറ ഇറങ്ങി മിഠായിതെരു -വിലൂടെ കാഴ്ചകളും കണ്ടു രാധാ സിനിമാ
ഹാളിന്റെ മുന്നിലുള്ള റോഡിലൂടെ ഇവിടെ എത്തി "
"ന്നിട്ടോ മാഷേ.."രാമേട്ടന് ആവേശം
മാഷ് സാമൂതിരിയുടെ നാടിനെ കുറിച്ച് കവിത ചൊല്ലി നടന്നു
"കോഴിക്കോട്ടെ തെരുവുകളിൽ
ഇപ്പോഴുമുണ്ടോ
ബാബുക്കയുടെ ശ്വാസത്തിലെ
വിശപ്പിന്റെ സംഗീതം .
എസ്.കെയുടെ പദധൂളികൾ
ആഴത്തിൽ അമർന്നു കിടക്കുന്ന -
മണ്ണ്.
കെ.ടി.യുടെ ചൂണ്ടിയ വിരലിലെത്തിയ
ദിക്ക് .
ഗിരീഷിന്റെ മുറുക്കാൻ ചുവയ്ക്കുന്ന
ഹരിമുരളീരവത്തിന്റെ നിരന്തരത.
അതിനുമപ്പുറം,
കുറുകിയ ഉപ്പുതരികളിൽ
നിവർന്നു കിടക്കുന്ന കപ്പുറം
മരക്കാർ നങ്കൂരമിട്ട നീലിമയെ തൊട്ടുവരും
നിലയ്ക്കാത്ത തിരയിളക്കം.
പിന്നെ,
സാമൂതിരി കോലോത്തെ
വാൾനാക്കിലെ തീർപ്പിൽ വിറച്ചു നിന്ന
തളിയിലെ കാറ്റ്...
പുതിയ മാനാഞ്ചിറയുടെ പുൽത്തകിടിൽ
കാൽനോവാതെ നടക്കുമ്പോൾ,
നിങ്ങളെന്തിനറിയണം
ഫറൂഖിലെ ഓട്ടുകമ്പനികളിലെ
അനാഥമാവുന്ന പുകക്കുഴലുകൾ?
ചരിത്രത്തിന്റെ പ്രഹരമേറ്റ്
തേഞ്ഞു പോയൊരു അലക്കുകല്ല്?
ഫ്ലാറ്റുകളുടെ താഴികക്കുടങ്ങൾ
ടവറുകളുടെ മിനാരങ്ങൾ
എ.ടി.എം ബൂത്തുകുടെ മൈൽക്കുറ്റികൾ...
എല്ലാ നഗരങ്ങൾക്കും ഒരു മുഖം.
ഒരേ ആകത്തിയ.
നിരത്തിൽ നിന്ന് മറഞ്ഞു പോയ
കെ.ടി.സി.ബസ്സുപോലെ ,
എവിടെയെല്ലാമോ വെറും പേരു വിൽക്കുന്ന
കോഴിക്കോടൻ ഹൽവ പോലെ മധു രമുള്ള
നഗരമേ,"........................
രക്തനിറം ചീറ്റുന്ന തണ്ണിമത്തൻ കുഞ്ഞു കഷണങ്ങളായി ഗ്ലാസ്സിൽ നിരത്തി വച്ചിടത്ത് അവന്റെ കണ്ണുകളുണ്ടക്കി .രണ്ട് മിനുറ്റ് നടന്നാൽ വീടെത്തുന്നവനെ നാട്ടുക്കാർ ശ്രദ്ധിക്കുമെന്ന് തോന്നിയപ്പോൾ അത് കുടിക്കാനുള്ള മോഹം ഉള്ളിൽ ഒതുക്കി. കുറച്ചു നീങ്ങി കണ്ണിലുടക്കുന്ന ചുവചുവപ്പാർന്ന ചോപ്പ് മിഠായിയും പൊട്ടുക്കടലയും വിൽക്കുന്നയാളുടെ ദയനീയമുഖം കണ്ടപ്പോൾ എന്തായാലുമത് വാങ്ങാനുറപ്പിച്ചു.
കറുത്ത ബോർഡിൽ വെളുത്ത വൃത്തം വരയ്ക്കുന്ന ചോക്കിന്റെയത്രയും വലിപ്പമുള്ള ചോപ്പുമിഠായി ചവച്ചുതിന്നുമ്പോൾ നാവിലടിയുന്ന ആ ചുവപ്പ്നിറം ചെറുങ്ങനെ ആ ചെറിയ ചുണ്ടിലും പടരാനായി അവൻ ചെറുതായി ശ്രദ്ധിച്ചു.ഈ ദിവസം മാത്രമാണ് അങ്ങനെ ഒരു അവസരം കിട്ടുകയുള്ളൂ. ലിപ്സ്റ്റിക്കിട്ട കളഭക്കുറി താരുണ്യങ്ങളെ നേരിടുമ്പോൾ തന്റെ ചുണ്ടിലും ഒരു ചെഞ്ചുവപ്പ് പടരട്ടെ.... ഞാവൽപ്പഴം കഴിക്കുമ്പോൾ കാളിമ പരക്കുന്ന നാവുപോലെ ചുവന്നുപോയ നാവുകൊണ്ട് ബോധപൂർവം അവനാ ചുണ്ടിലും നിറമുള്ള നനവ് പടർത്തി......
ആൽത്തറയിലെ അനിയന്ത്രിതമായ തിരക്ക് കണ്ടപ്പോൾ അവിടെ വിതരണം ചെയ്യുന്ന മോരുവെള്ളം കുടിക്കാൻ അവനും വരി നിന്നു. ഓറഞ്ചു നിറത്തിലെ പൊട്ടാത്ത പ്ലാസ്റ്റിക് ഗ്ലാസ്സിൽ പാൽ നിറമാർന്ന മോരു വെള്ളം അവന് നേരേ നീട്ടപ്പെട്ടു. ഏറ്റവും ഇഷ്ടമുള്ള ഓംലെറ്റിൽനിന്നു പോലും പച്ചമുളക് നുള്ളിയെടുത്തു കളയുന്നവന് വേപ്പിലയും പച്ചമുളകും പരസ്പരം മത്സരിച്ചു കിടന്ന ആ പാനീയം കണ്ടപ്പോൾ പേടി തോന്നിയില്ല. ഐസ്സിട്ട് തണുപ്പിച്ച ആ മോരു വെള്ളം മോന്തി കുടിച്ചപ്പോൾ ചുണ്ടിൽ മുൻപ് പടർത്തിയ ചോപ്പ് നിറത്തെക്കുറിച്ച് അവൻ ചിന്തിച്ചതേയില്ല. വീണ്ടും ഒരു ഗ്ലാസ്സിന് വേണ്ടി കൈ നീട്ടിയ കുമാരനോട് എതിർപ്പ് പ്രകടിപ്പിക്കാതെ നാട്ടുകാരനായ കുമാരേട്ടൻ വീണ്ടും ചിരിയോടെ അവന്റെ ഗ്ലാസ്സിൽ നിറച്ചു കൊടുത്തു. ഭഗവതിയുടെ മുറ്റത്ത് നൽകപ്പെട്ട സംഭാരത്തിൽ അവന് എരിവ് അനുഭവപ്പെട്ടതേയില്ല.അന്നേരം മാത്രം ആ എരിവ് അവന് രസമുള്ള കുളിരായി തോന്നി.
മീശ മുളയ്ക്കാൻ വെമ്പൽപ്പൂണ്ടു നിൽക്കുന്ന മേൽച്ചുണ്ടിന് മീതെയുള്ള ഭാഗത്തെ നനവ് അമർത്തിതുടച്ചുകൊണ്ട് അവൻ നടന്നു നീങ്ങി. അന്നേരം കുറച്ചകലെയായി കയറിനു മീതെ നടന്ന് അമ്മാനമാടുന്ന നാടോടി പെൺകുട്ടിയുടെ അഭ്യാസം കാണാൻ കൂട്ടത്തോടെ നിൽക്കുന്ന ആൾക്കൂട്ടത്തിൽ അവനും കൂട്ട് ചേർന്നു..പൂരസദ്യയുണ്ട നിറവയർ സംതൃപ്തിയുമായി അഭ്യാസം കാണാൻ നിന്നവരിൽ ഭൂരിഭാഗവും അരവയറിന്റെ മുഷിഞ്ഞുലഞ്ഞ ദൈന്യതകൾക്ക് നേരേ മുഷിപ്പില്ലാതെ നാണയത്തുട്ടുകളെറിഞ്ഞു.
പൂച്ചക്കണ്ണുകൾ പോലെ വെട്ടിത്തിളങ്ങിയ ആ കുരുന്നുകളുടെ അതിജീവന കാഴ്ചകൾ കണ്ടപ്പോൾ കോഴിക്കോടൻ ഹൽവ വാങ്ങാൻ കഴിയാതെ പോയതിലെ സങ്കടം അവൻ വിസ്മരിച്ചു. കനത്തിൽ കൂടുതൽ ഉള്ള ഹൽവ വാങ്ങാൻ കനമുള്ള കാശും കൊടുക്കേണ്ടി വരുമെന്നതിനാൽ, കാഴ്ചയിലെങ്കിലും മറ്റുള്ളവരേക്കാൾ വലിയ പൊതി വാങ്ങാൻ അവൻ തീരുമാനിച്ചു.അങ്ങനെ സാന്ദ്രത കൂടിയ പലഹാരപ്പൊതിയേക്കാൾ വലിപ്പം തോന്നിപ്പിച്ച പൊരി പൊതിഞ്ഞു വാങ്ങുമ്പോൾ അതു പിടിക്കാൻ അവൻ ആ കുഞ്ഞു കൈകൾ പരമാവധി വികസിപ്പിച്ചു.
ആ വലിയ കടലാസ്സുപ്പൊതി കൈയിലേന്തി നടക്കുമ്പോൾ തോല്ക്കാൻ മനസ്സില്ലാത്തവന്റെ നിഷ്കളങ്ക അഹങ്കാരം ഒരു ചെറു പുഞ്ചിരിയായി അവനിലുടലെടുത്തു."
Grandma story
അച്ഛൻ ഉമ്മറത്തിണ്ണയിലിരുന്ന് നാലുംകൂട്ടി മുറുക്കി ഉറക്കെ ശ്ലോകം ചൊല്ലി. അമ്മ അതേറ്റുചൊല്ലി. ചുവന്ന പൂക്കൾ കൊണ്ട് മുറ്റം നിറഞ്ഞു. ഞങ്ങൾ ആ പൂക്കൾക്കിടയിലൂടെ ഓടിക്കളിച്ചു.
"സുകൃതക്ഷയം സുകൃതക്ഷയം" തെക്കേവരാന്തയിൽ കാലുംനീട്ടിയിരുന്ന് നാമം ചൊല്ലുന്നതിനിടയിൽ മുത്തശ്ശി പുലമ്പി.
"എന്താ മുത്തശ്ശി സുകൃതക്ഷയം?" ഓപ്പോൾ ഒന്നു നിന്നിട്ട് കിതപ്പോടെ ചോദിച്ചു.
"ഒന്നോളമായ പെണ്ണ് സന്ധ്യക്ക് മുറ്റത്തിനു ചുറ്റും ഇങ്ങനെ ഓടികളിക്കണത് തന്നെ." മുത്തശ്ശി കളിയായി പറഞ്ഞു.
ഓപ്പോൾക്കു പന്ത്രണ്ടു വയസ്സ് കഴിഞ്ഞു. മുത്തശ്ശി യുടെ ഭാഷയിൽ കുഞ്ഞുകളികളൊക്കെ നിർത്തി, വീട്ടുപണികളൊക്കെ പഠിച്ച്, എന്നും കാച്ചെണ്ണയും ചെറുപയറും തേച്ചു കുളിച്ച്, നൃത്തം ചെയ്തോതുങ്ങിയ ശരീരവുമായി ഒരു നല്ല ഭർത്താവിനെ കാത്തിരിക്കേണ്ട സമയം.
"എന്ന്വച്ചാ മുത്തശ്ശീം കൂടിക്കോ ... " മുഖം വക്രിച്ച് വിളിച്ചു പറഞ്ഞിട്ട് അവൾ ഓടിപ്പോയി. കുട്ടൻ വരാന്തയിൽ കയറി മുത്തശ്ശിക്കൊപ്പം ഇരുന്നു. മുത്തശ്ശി ഉമ്മറമുറ്റത്തേക്ക് എത്തിനോക്കിയിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു .
"നിന്റെ അമ്മയ്ക്കു നാണം അശേഷം ഇല്ലാതായിരിക്കണൂ. വിളക്കു വയ്ക്കാൻ നേരത്തല്യോ അവരുടെ ഒരു കൊച്ചുവർത്താനോം ശ്രുങ്കാരോം ... ആണുങ്ങൾക്ക് വിവരമില്ലാച്ചാലും പെണ്ണുങ്ങൾക്ക് വേണ്ടേ ? മക്കള് മൂന്നായി, ഇപ്പഴും കൊച്ചുകുട്ടിയാണെന്നാ വിചാരം." മുത്തശ്ശി നെടുവീർപ്പിട്ടു.
മുത്തശ്ശി അങ്ങനെയാണ് . എപ്പോഴും അമ്മയെക്കുറിച്ച് എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. അച്ഛനും അമ്മയും ഒന്നിച്ചിരിക്കുന്നതു കാണുന്നതാണ് മുത്തശ്ശിയുടെ ഏറ്റവും വലിയ വിഷമം. അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ കൃമികടി.
മുത്തശ്ശിയുടെ ഭർത്താവ് , അതായതു എന്റെ മുത്തച്ഛൻ, അച്ഛന്റെ ചെറുപ്പത്തിലേ മരിച്ചു പോയതാണ്. തനിക്കു കിട്ടാത്തത് മറ്റുള്ളവർക്ക് കിട്ടുന്നതിന്റെ അസൂയയാണതെന്നാണ് അമ്മയുടെ ഭാഷ്യം.
മുത്തശ്ശി നാമജപമൊക്കെ മറന്ന് പറഞ്ഞു തുടങ്ങി.
"അന്നൊക്കെ പെങ്കുട്ട്യോൾക്ക് എന്ത് അടക്കവും ഒതുക്കവുമാർന്ന്. ആണുങ്ങൾ ഇരിക്കുമ്പോ ഉമ്മറത്തോട്ട് പോകാൻ പോലും ഭയക്കും. ഭർത്താക്കന്മാരെ ദൈവത്തെപ്പോലെ കരുതും. ഇങ്ങനെ കൊഞ്ചലും കുഴയലുമൊന്നും പാടില്ല്യാ. പതിനഞ്ചു തികഞ്ഞന്നായിരുന്നു എന്റെ പുടമുറി. പേടിയാർന്നു എനിക്ക്. ഭരാമൻ ഉണ്ടായിക്കഴിഞ്ഞാണ് ആ മുഖത്ത് ശരിക്കൊന്നു നോക്കിയതന്നെ.
"മുത്തച്ഛനെ എങ്ങന്യാ പാമ്പു കടിച്ചത്?" പലവട്ടം കേട്ടു തഴമ്പിച്ചതാണെങ്കിലും കുട്ടൻ വീണ്ടും ചോദിച്ചു.
"സർപ്പകോപം അല്ലാണ്ടെന്ത്? കാവൊക്കെ കാരണവന്മാർ വിറ്റു തുലച്ചില്ലേ? അതിന്റെ ശിക്ഷ്യാ. രാമനും.... " മുത്തശ്ശി എന്തോ അബദ്ധം പറഞ്ഞപോലെ പകുതിയിൽ നിർത്തി.
"വല്യച്ഛൻ ഇനി എന്നാ മുത്തശ്ശീ വരണത് ? "
രാമൻ എന്നു കേട്ടപ്പോൾ കുട്ടൻ വേഗം ചോദിച്ചു. വല്യച്ഛൻ സന്യാസം സ്വീകരിച്ച് ഉത്തരേന്ത്യയിലെങ്ങോ ആണത്രെ...
മുത്തശ്ശിയുടെ മുഖം മങ്ങി. തെക്കേതൊടിയിലെ തെങ്ങുംതോപ്പിലേക്ക് കുറേനേരം മൗനമായി നോക്കിയിരുന്ന ശേഷം ഒരു നെടുവീർപ്പോടെ പറഞ്ഞു.
"സന്യാസികൾ തിരിച്ചു വരാറില്ല കുട്ട്യേ ... അവർ വീടുവിട്ടുപോകുന്നത് എന്നേക്കുമായാണ്."
മുത്തശ്ശിയുടെ പഴങ്കഥകൾ കേൾക്കാൻ എനിക്കിഷ്ടമാണ്. എത്ര നേരം വേണമെങ്കിലും പഴയകാര്യങ്ങൾ പറഞ്ഞു മടുപ്പിക്കാതിരിക്കും. നാട്ടുകാരുടെ മുഴുവൻ ചരിത്രങ്ങളും മുത്തശ്ശിക്കറിയാം. യക്ഷി, ബ്രഹ്മരക്ഷസ്സ് , മാടൻ , മറുത, നീലി, ചാത്തൻ തുടങ്ങിയവയുടെ പേടിപ്പിക്കുന്ന കഥകളും.
രാത്രിയിൽ തനിച്ചു കിടക്കാൻ പേടിയാണെങ്കിലും പകൽ അതൊക്കെ കേൾക്കാൻ എനിക്കിഷ്ടമാണ്. ചിലപ്പോഴൊക്കെ മൂത്രമൊഴിക്കാൻ മുറ്റത്തിറങ്ങാൻ പേടിച്ച് കിടന്നുപെടുക്കും. അന്ന് അമ്മയുടെ വക നുള്ളും ശകാരോം എനിക്കും, കുത്തുവാക്കുകൾ മുത്തശ്ശിക്കും കിട്ടും.
പക്ഷെ വല്യച്ഛന്റെ കാര്യം പറയുമ്പോൾ മാത്രം മുത്തശ്ശി സംസാരം നിർത്തും. അകലേക്കു നോക്കി വെറുതെ ഇരിക്കും. മുഖമാകെ വലിഞ്ഞു മുറുകും.
കുട്ടൻ മെല്ലെ എഴുന്നേറ്റ് ഉമ്മറമുറ്റത്തേക്കു നടന്നു. അമ്മയും മുറുക്കിത്തുടങ്ങിയിരുന്നു.
" എനിക്കും വേണം താംബൂലം മുറുക്കാൻ ... " കുട്ടൻ പ്രഖ്യാപിച്ചു. "എനിക്കും" " എനിച്ചും ... " ഓപ്പോളും കുഞ്ഞോളും എന്നെ പിന്താങ്ങി.
കുഞ്ഞോൾക്ക് ആറുവയസ്സ് കഴിഞ്ഞു. എന്നിട്ടും ഒന്നും കൊഞ്ചാതെ പറയാൻ കൂടി അറിയില്ല. ഇളയകുട്ടിയായതു കൊണ്ട് അമ്മയും അച്ഛനും കൂടി കൊഞ്ചിച്ചു തലേൽ കേറ്റി വച്ചിരിക്കുകയാണ്. അതിനൊരു പ്രത്യേക കാരണം കൂടി ഉണ്ട്. അവൾ അമ്മയുടെ തനി പകർപ്പാണ്. നല്ല വെളുത്തിട്ടാണ്. കണ്ടാൽ ഒരു പാവക്കുട്ടിയെപ്പോലെ ഇരിക്കും.
ഞാനും ഓപ്പോളും അച്ഛനെപ്പോലെ നല്ല ഇരുനിറമാണ്. മുത്തച്ഛനെപ്പോലെയാണ് ഞാനെന്ന് മുത്തശ്ശി എപ്പോഴും പറയും. അതുകൊണ്ടുതന്നെ മുത്തശ്ശിക്ക് എന്നോടാണ് ലേശം ഇഷ്ടക്കൂടുതൽ.
അച്ഛൻ മൂന്ന് ഇളം വെറ്റില എടുത്ത്, ഞെട്ടു പറിച്ച്, അതിൽ അൽപ്പം ചുണ്ണാമ്പു തേച്ച്, ചെറിയൊരു അടയ്ക്കാകഷണവും വച്ച് ഞങ്ങൾക്ക് തന്നു. ആർക്കാണ് ഏറ്റവും ദൂരേക്കു തുപ്പാനാവുക എന്നു ഞങ്ങൾ പന്തയം വച്ചു. മുറ്റം കുഞ്ഞു കുഞ്ഞു മുറുക്കിത്തുപ്പലുകൾ കൊണ്ട് നിറഞ്ഞു.
പകുതി ഇറക്കിയും പകുതി തുപ്പിയുമൊക്കെയായി ഞങ്ങളുടെ താംബൂലം മുറുക്കാൻ വേഗം തീർന്നു. വീണ്ടും അച്ഛന്റെയടുത്ത് കൈ നീട്ടിയെങ്കിലും അമ്മ കണ്ണുരുട്ടിക്കാട്ടി.
അപ്പോഴാണ് കാപ്പിത്തളിരും കളിയടക്ക യും കൂട്ടി മുറുക്കി, ചുവന്ന തുപ്പൽ ഉണ്ടാക്കുന്ന ഗൗരി ഓപ്പോൾ പറഞ്ഞു തന്നത്. അതു പറിക്കാനായി കൂടെച്ചെല്ലാൻ അവൾ ആവശ്യപ്പെട്ടു. കുട്ടൻ ചെറിയൊരു പേടിയോടെ തൊടിയിലേക്കു കണ്ണുകളയച്ചു.
ചേനയിലകൾ കുടപോലെ വിടർന്നുനിൽക്കുന്ന തൊടിയുടെ അപ്പുറത്തായിരുന്നു തെങ്ങിൻ തോപ്പ്. അതിന്റെ വേലി പലനിറത്തിലുള്ള പൂക്കളുണ്ടാകുന്ന കള്യടക്കയുടെ കമുകിൻ ്ചെടികൾ കൊണ്ടുള്ളതായിരുന്നു. അതിനപ്പുറത്ത് വലിയൊരു നാട്ടുമാവും രണ്ടുമൂന്നു വരിക്ക പ്ലാവുകളും കുറെ കൂഴപ്ലാവുകളും. അതിനുള്ളിൽ കാപ്പിചെടികളുണ്ട്. അപ്പുറം വലിയൊരു പന. അതിനുമപ്പുറം ഇരുട്ടാണ്. പകലും രാത്രിയും...
ഞങ്ങൾ കുട്ടികൾ അവിടേക്കു പോകാറേയില്ല. നട്ടുച്ചയ്ക്കും ത്രിസന്ധ്യക്കും രാത്രികാലങ്ങളിലുമൊക്കെ അവിടെ പ്രേതങ്ങൾ സ്വച്ഛവിഹാരം നടത്താറുണ്ടത്രെ...
"നിക്കു പേടിയാടീ..." കുട്ടൻ മെല്ലെ പറഞ്ഞു.
"ആങ്കുട്ട്യോൾക്ക് പേടീണ്ടാവില്ല. എന്ന്വച്ചാൽ നീ ആങ്കുട്ടി അല്ല." ഓപ്പോൾ കളിയാക്കി.
കുട്ടൻ ആൺകുട്ടിയാണെന്നു തെളിയിക്കേണ്ടത് എന്റെ അഭിമാനത്തിന്റെ പ്രശ്‌നമായിരുന്നു. അതു തന്നെയായിരുന്നു അവൾക്കു വേണ്ടതും. കുട്ടൻ 'അർജുനൻ , ഫൽഗുനൻ' ചൊല്ലിക്കൊണ്ട് ഒരൊറ്റ ഓട്ടം വച്ചു കൊടുത്തു. ഒപ്പം ഓപ്പോളും.
"എങ്ങട്ടാടീ ഈ അസമയത്ത് ?" മുത്തശ്ശി ഉറക്കെ ചോദിച്ചു.
"താംബൂലം മുറുക്കാൻ പറിക്കാൻ ... " ഓപ്പോൾ വിളിച്ചു പറഞ്ഞു. കുട്ടൻ തിരിഞ്ഞു നോക്കാതെ ഓട്ടം തുടർന്നു.
"ത്രിസന്ധ്യയ്ക്കണോടി അങ്ങട്ടൊക്കെ പോണത് ?" മുത്തശ്ശി പുറകിൽ നിന്ന് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. കുട്ടൻ കേൾക്കാത്ത മട്ടിൽ ഓടി.
ഇരുട്ടു കണ്ടപ്പോൾ എന്റെ പേടി കൂടി. ഓപ്പോൾ കൂടെയുണ്ടല്ലോ എന്ന ആശ്വാസത്തോടെ വീണ്ടും ഓടി. ഓടിയോടി തെങ്ങിൻതോപ്പിലെത്തി കൊങ്ങിണിത്തലപ്പുകളിൽ എത്തിപ്പിടിച്ച് കായകൾ പറിച്ചു തുടങ്ങി.
പഴുത്ത കളിയടക്കകൾ പാമ്പുകൾക്ക് വലിയ ഇഷ്ടമാണ്. (
ഓരോ വിശ്വാസങ്ങൾ ( അന്ധ )) അവ ആവശ്യത്തിന് തിന്നിട്ട് വേറാരും തിന്നാതിരിക്കാൻ ഊതിവയ്ക്കും. പാമ്പൂതിയ കായകൾ കണ്ടാലറിയാം. ഒരുവശം അകത്തേയ്ക്കു ചളുങ്ങിയിരിക്കും. കുട്ടൻ അരണ്ട വെളിച്ചത്തിൽ ചളുക്കമില്ലാത്ത കായകൾ നോക്കിപ്പറിച്ചു.
പെട്ടെന്നാണ് തൊട്ടപ്പുറത്തു നിന്ന് ആരോ ' ശൂ ശൂ ' എന്നു വിളിച്ചത്.
"നിയ്യാ ഒച്ച കേട്ടോടി? പാമ്പാണന്നു തോന്നണു"
കുട്ടൻ ഓപ്പോൾക്കു നേരെ തിരിഞ്ഞു. അവൾ നിന്നു എന്നു കുട്ടൻ കരുതിയ സ്ഥലം ശൂന്യമായിരുന്നു. വഴിയിലെവിടെയോ വച്ച് അവളെന്നെ ചതിച്ചു പിന്മാറിയിരുന്നു.
ഒറ്റക്കാണെന്ന തോന്നലിൽ എന്റെ തൊണ്ട വരണ്ടു. കൈകാലുകൾ വിറച്ചു. ശബ്ദം കേട്ട സ്ഥലത്തേക്ക് കുട്ടൻ പാളിനോക്കി.
കറുത്ത ആജാനബാഹുവായ ഒരു രൂപം തൊട്ടപ്പുറത്തെ കാപ്പിച്ചെടിയിലിരുന്ന് എന്നെ ഉറ്റുനോക്കി. ഉറക്കെ അട്ടഹസിച്ചു. അതിന്റെ കറപിടിച്ച നീണ്ട പല്ലുകൾ തിളങ്ങുന്നുണ്ടായിരുന്നു. നീണ്ടു വളഞ്ഞ നഖങ്ങളുള്ള കൈ കൊണ്ട് അയാൾ കാപ്പിയിലകൾ പറിച്ച് എന്റെ നേർക്കെറിഞ്ഞു.
കുട്ടൻ അലറിക്കരഞ്ഞുകൊണ്ട് തിരിഞ്ഞുനോക്കാതെ ഓടി. ചേനച്ചെടികളിൽ തട്ടി മറിഞ്ഞു വീണു. ചാടിയെഴുന്നേറ്റ് വീണ്ടും ഓടി. ഓടിയോടിയെപ്പോഴോ ബോധം മറഞ്ഞ് താഴെ വീണു.
ഉണർന്നപ്പോൾ തലയ്ക്കൽ അച്ഛനും അമ്മയും മുത്തശ്ശിയുമുണ്ടായിരുന്നു. മുത്തശ്ശിയുടെ മുഖം വിളറിവെളുത്തിരുന്നു. പാവം ശരിക്കും പേടിച്ചു പോയി.
പിറ്റേന്ന് തന്നെ ഒരു കർമ്മിയെ വിളിച്ച് ചില കർമ്മങ്ങളൊക്കെ ചെയ്തു. കയ്യിൽ രക്ഷ ജപിച്ചു കെട്ടി. മാടനെയും മറുതയേയും പറമ്പിൽ വിലക്കി. ദുർമ്മരണപ്പെട്ടവർക്ക് വേണ്ടി പ്രത്യേക പൂജകൾ ചെയ്തു. ഇനി തനിയെ എങ്ങും പോകണ്ട എന്നു കൽപ്പിച്ചു.
അന്നുമുതൽ എന്നും ഉറക്കത്തിൽ ആജാനുബാഹുവായ ഒരു രൂപം മുറിയിൽ കടന്നു വന്നു. കാൽക്കൽ നിന്ന് എന്നെ ഉറ്റുനോക്കി. ചിലപ്പോഴൊക്കെ ആ കണ്ണുകൾ ക്രൗരം നിറഞ്ഞതായിരുന്നു. ചിലപ്പോഴൊക്കെ അതിൽ നിന്നു വാത്സല്യപ്പുഴകളൊഴുകി.
കാലങ്ങൾ കടന്നു പോയി. കുട്ടൻ വളർന്നുവലുതായി. മൂക്കിനു താഴെ രോമങ്ങൾ വളർന്നു City ലുള്ള കോളേജിൽ പോയിത്തുടങ്ങി. ലോകം മാറ്റിമറിക്കണമെന്ന ആവേശമുണ്ടായി.
സന്ധ്യാസമയങ്ങളിൽ ലൈബ്രറിയിലും ചായക്കടയിലും കലുങ്കികിൻപുറത്തുമൊക്കെ സാഹിത്യവും രാഷ്ട്രീയവും പറയാൻ സുഹൃത്തുക്കൾക്കൊപ്പം കൂടി.
അവരിൽ നിന്ന് തറവാടിനെക്കുറിച്ചുള്ള പല കറുത്ത സത്യങ്ങളും കുട്ടൻ മനസ്സിലാക്കി. അതിലൊന്നായിരുന്നു വല്യച്ഛന്റെ സന്യാസം എന്ന വലിയ നുണ.
പഠിക്കാനും സാമൂഹികകാര്യങ്ങളിലുമൊക്കെ മിടുക്കനായിരുന്ന വല്യച്ഛൻ കോളേജ് ചെയർമാൻ ആയിരുന്നത്രേ. രാഷ്ട്രീയം കളിച്ച് ലക്‌ഷ്യം മറന്നുപോയി. പകയുടെ ഇരയായി. പാർട്ടി ഓഫീസിൽ നിന്ന് രാത്രി നടന്നു വരുംവഴി മുഖം മൂടികൾ തലക്കടിച്ചു വീഴ്ത്തി. തലച്ചോറിൽ രക്തമിറങ്ങി ഭ്രാന്തായി.
ഒരുപാട് ചികിൽസിച്ചു. കുറയാതെ വന്നപ്പോൾ ഏതോ ഭ്രാന്താശുപത്രിയിൽ കൊണ്ടുചെന്നാക്കി. ഒരിക്കൽ അവിടെ നിന്നു ചാടി വീട്ടിലെത്തി. നാട്ടിലൂടെ തുണിയില്ലാതെ നടന്നു. വല്യമ്മാവന്റെ മകൾ സുമിത്ര ച്ചിറ്റയെ കയറിപ്പിടിച്ചു. ചിറ്റയുടെ ഭർത്താവിനെ അടിച്ചുവീഴ്ത്തി. പിന്നീട് എങ്ങോട്ടോ പുറപ്പെട്ടുപോയി. പത്തുപന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞു. എവിടെയാണെന്ന് ആർക്കുമറിയില്ല.
പാവം മുത്തശ്ശി ...വല്യച്ഛന്റെ കാര്യം പറയുമ്പോഴുള്ള മൗനവും ആ കണ്ണുകളിലെ നൊമ്പരവും എന്താണെന്ന് അന്നെനിക്കു മനസ്സിലായി. ഭ്രാന്തനാണെങ്കിലും മകനല്ലേ? എവിടെയാണെന്നോർത്താവാം മുത്തശ്ശിയുടെ ആധി മുഴുവൻ.
ഞങ്ങളോടു പറഞ്ഞ കള്ളക്കഥ ഒരമ്മയുടെ മകനെക്കുറിച്ചുള്ള ആഗ്രഹമായിരിക്കാം. ഒരുപക്ഷേ എന്നെങ്കിലുമൊരിക്കൽ നീട്ടിവളർത്തിയ മുടിയും താടിയുമായി കാക്ഷായവസ്ത്രം ധരിച്ചൊരാൾ പടിപ്പുര കടന്നു വന്നേക്കാം. ആ ദിവസത്തിനു വേണ്ടിയാവാം മുത്തശ്ശി മരിക്കാതെ കാത്തുകിടക്കുന്നത്.
ഒരുനാൾ മുറിയിൽ ചെന്നപ്പോൾ മുത്തശ്ശി എന്നെ അരികിൽ വിളിച്ചു. മുഖത്തേക്ക് ഉറ്റുനോക്കി. കൈ പിടിച്ച് നെഞ്ചോടു ചേർത്തു കരഞ്ഞു. പിന്നെ ചുറ്റും നോക്കി ആരും കേൾക്കുന്നില്ലെന്നുറപ്പ് വരുത്തി വലിച്ചു വലിച്ചു പറഞ്ഞു.
"അന്നു നീ കണ്ടത് നിന്റെ വല്യച്ഛനെയാർന്നു... നിന്നെക്കാണാൻ കൊത്യായിട്ട് വന്നു നിന്നതാവും.... അവനെങ്ങും പോയിട്ടില്യ... ആ തൊടിയിലുണ്ട്..... സുമിത്ര യെ കേറിപ്പിടിച്ച രാത്രിയിൽ .... ഞാനാണ്....ഞാനാണ് കൈക്കോട്ടുകൊണ്ട് തലയ്ക്കടിച്ചു കൊന്നത്... അടികൊണ്ടു വീണപ്പോഴും.... എന്റെ കുട്ടി ചിരിക്കയാർന്നു. തറവാട്ടിൽ ചെന്ന്.... ആരുമറിയാതെ ഏട്ടനെ വിളിച്ചുണർത്തി.... വലിച്ചോണ്ടുപോയി തെങ്ങിൻതോപ്പിലു കുഴിച്ചിട്ടു.... ആറാമത്തെ വരിയില് .... എട്ടാമത്തെ ചെന്തെങ്ങ് വളരണത്.... അവന്റെ.... നെഞ്ചിൻകൂടിലാണ്..."
മുത്തശ്ശി പൊട്ടിക്കരഞ്ഞു. ആ കണ്ണീർ എന്റെ കൈകളിൽ വീണു പൊള്ളി. മുത്തശ്ശി തുടർന്നു.
"അവനെന്നോട് ദേഷ്യോന്നും ണ്ടാവില്ല.... നിക്കറിയാം.... കുട്ടൻ ന്റെ കുട്ട്യേ രക്ഷിക്കയല്ലേ ചെയ്തേ..."
Subscribe to:
Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള് തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള് ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
