Saturday, 11 September 2021

Calicut-Sm Street

സത്യത്തിന്റെ തുറമുഖതീരത്തിലൂടെ* ................... ( Old name of Calicut - SM Street) രാമേട്ടൻ 8.30തിന്റെ ബസ്സ് മിസ്സായതിനാല് 9.30 തിന്റെ അടുത്ത ട്രിപ്പിൽ വലിയങ്ങാടി പോകുന്നതിനായി കയറിയിരുന്നു മാനഞ്ചിറ എത്തിയപ്പോൾ അവിടെ ഇറങ്ങി വൈക്കം മുഹമ്മദ്‌ ബഷീർ റോഡ് ' വഴി വലിയങ്ങാടി ലക്ഷ്യമാക്കി വേഗം നടന്നു നീങ്ങി . നേരം വൈകി 11.30. തിന്റെ ട്രിപ്പ് മിസ്സായതിനാൽ ഇനി കൂടുതൽ നേരം അങ്ങാടിയിൽ തിരിയാൻ പറ്റുകയില്ല, നടത്തതിന് വേഗം ഒന്ന് കൂടെ കൂട്ടി രണ്ടാംഗേറ്റിന്റെ തുറന്നിട്ട ലെവൽക്രോസ്സ് കടക്കാൻ തുണിഞ്ഞപ്പോളാണ് ആരോ തോളിൽ തട്ടിയിട്ടു "രാമാ " എന്നു വിളിച്ചത്‌ 'ഇവിടെ ഇതാരപ്പാ.. ന്നും നിരീച്ചു തിരിഞ് നോക്കിയപ്പോൾ അമ്പു മാസ്റ്ററാണ്, "ങ്ങ ന്താ മാസ്റ്റേ.. ങ്ങള് ഈടങ്ങന ബട്ടം ചുറ്റി നിക്കുന്നെ " എന്നു ലോഹ്യം ചോയ്ച്ച- പ്പം മാഷ് പറഞ്ഞു . "രാമാ അടുത്ത വണ്ടി വരണം, ന്നിട്ട് വേണം പോകാൻ " "അതെന്താ.. മാഷേ, അടുത്ത ബണ്ടീല് ങ്ങക്ക് ആരേലും ബരാൻണ്ടോ"എന്നു ചോദിച്ചപ്പോൾ മാഷ് പറഞ്ഞു"അതൊരു കഥയാണ് രാമാ.." കഥ എന്നു കേട്ടപ്പോൾ രാമേട്ടൻ കോരി- ത്തരിച്ചു. അങ്ങാടി പൂട്യാലും മേണ്ടില്ല്യ കഥ കേട്ടിട്ട് തന്നെ കാര്യം " സാമൂതിരിയു ടെ കാലഘട്ടത്തിൽ AD 16 നൂറ്റാണ്ടിൽ നിന്നാണ് പേർഷ്യയിൽ നിന്നാണ് കോഴിക്കോട്ക്കു അറബികൾ വഴി ഹൽവ വന്നത് , തുർക്കി സുൽത്താൻ " തുറോൻ " എന്ന പേരിൽ 250 years മുൻപേ തോഴിമാരെ സന്തോഷിപ്പിക്കാൻ ഉണ്ടാക്കിയതായി പറയപ്പെടുന്നതാണ് ഈ മധുരത്തിന്റെ ആദിമ രൂപം എന്ന് നിരീക്യ ,ടർക്കിഷ് ഹൽവ , പിന്നെ അങ്ങനെ കറാച്ചി ഹൽവയായി പേർഷ്യയിൽ അറിയപ്പെട്ടു , അവിടെ നിന്നുo "സത്യത്തിന്റെ തുറമുഖമായ " സാമൂതിരിയുടെ കാലത്തേക്ക് ഇറ്റാലിയൻ സ്പാനിഷ് വിഭവമായ കറാച്ചി ഹൽവ ആണ് കോഴിക്കോട് ഹൽവയായി രൂപപ്പെടുത്താൻ പിന്നേം ഗുജറത്തിൽ നിന്ന് zamorin ഇഷ്ടപ്പെട്ട വിഭവം ഉണ്ടാക്കാൻ പാചകക്കാരെ കൊണ്ട് വന്നു അനഗ്നെ ആണ് "സ്വീറ്റു മീറ്റ് സ്ട്രീറ്റ് " ( മീഠായി തെരുവ് ) ആയി (ഹൽവ കണ്ടാൽ മീറ്റ് പോലെ ഉണ്ടാകും ) രൂപപ്പെട്ടത് . എസ് എം സ്ട്രീറ്റ്‌ (S.M STREET ) ഏവരും അറിയപ്പെടുന്നതാണ് . എന്നാൽ ഈ പേരിൽ അടങ്ങിയിരിക്കുന്ന ഒരു ചരിത്രം ഒരു പക്ഷെ അധികപേർക്കും അറിയണമെന്നില്ല . സ്വീറ്റ് മീറ്റ്‌ സ്ട്രീറ്റ് (SWEET MEAT STREET) എന്നാണ് ഇതിൻറെ പൂർണ്ണ രൂപം ,ഇന്ന് കാര്യമായി വസ്ത്രവ്യാപാര കേന്ദ്രങ്ങളും മറ്റുമാണ് അവിടെയുള്ളതെങ്കിലും പണ്ട് ഹലുവകളുടെ കേന്ദ്രമായിരുന്നു ആ സ്ട്രീറ്റ് , കോഴിക്കോടൻ ഹലുവ പ്രസിദ്ധമാണല്ലോ ?അതിനടുത്തായി ഹലുവാ ബസാർ എന്ന സ്ഥലം ഇന്നും അവിടെ കാണാം ,പണ്ടു കാലത്ത് കോഴിക്കോട്ടെ വിദേശികൾ ഹലുവയെ സ്വീറ്റ് മീറ്റ് അഥവാ "മധുരമുള്ള ഇറച്ചി" എന്നായിരുന്നത്രേ വിളിച്ചിരുന്നത്‌,ഹലുവ ഏറ്റവും കൂടുതൽ ലഭിക്കുന്ന സ്ഥലം എന്ന നിലക്കാണ് പിന്നീട് പ്രദേശം SM STREET അഥവാ സ്വീറ്റ് മീറ്റ്‌ സ്ട്രീറ്റ് എന്ന് അറിയപ്പെട്ടത്. തെരുവിൻറെ കേന്ദ്രഭാഗത്ത് മലയാളികളുടെ അഭിമാനമായ സാഹിത്യകാരനും ജ്ഞാനപീഠജേതാവുമായ S.K പൊറ്റക്കാടിൻറെ ശിൽപം ശ്രദ്ധേയമാണ് . " ഒരു തെരുവിൻറെ കഥ " എന്ന പേരിലുള്ള SK പൊറ്റക്കാടിൻറെ കൃതിയിൽ പരാമർശിക്കപ്പെട്ട തെരുവ് ഈ S.M സ്ട്രീറ്റ് ആണ് "- . ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിചാ ശേഷം തുടർന്ന് മാഷെ ഒരിത് ബെച്ചിട്ടു ഏതേലും ബല്ല്യ പുള്ളി ആയിരിക്കും അടുത്ത ബണ്ടീല് ബരാന് ള്ളത് നാട്ടിൽ എത്തീട്ടു കീച്ചു - കീച്ചണം എന്നും കരുതി ഇല്ലാത്ത നേരം ഉണ്ടാക്കി രാമേട്ടൻ ഉന്മേഷം കൂട്ടി. മാഷ് നാട്ടിൽ നിന്നും ബസ്സു കയറിയതും ബസ്സ് നിർത്തിയ സ്റ്റോപ്പുകളും അവിടന്നു കയറിയ ആളുകളുടെ വിശേഷങ്ങളും പറഞ്ഞു എന്തോ ബല്ല്യ കഥയാവും ഇനി പറയാൻ പോകുന്നതെന്ന് കരുതി രാമേട്ടന് ബേജാറ് കൂടി ന്നിട്ടോ മാഷേ..., ന്നിട്ടോ മാഷേ... എന്നു രാമേട്ടൻ ഓരോ പോയന്റിലും അമ്പരപ്പ് ഏറ്റി മാഷ് കഥ തുടർന്നു "അങ്ങനെ ചുരുക്കി പറഞ്ഞാൽ രാമാ. ഞാൻ മാനാഞ്ചിറ ഇറങ്ങി മിഠായിതെരു -വിലൂടെ കാഴ്ചകളും കണ്ടു രാധാ സിനിമാ ഹാളിന്റെ മുന്നിലുള്ള റോഡിലൂടെ ഇവിടെ എത്തി " "ന്നിട്ടോ മാഷേ.."രാമേട്ടന് ആവേശം മാഷ് സാമൂതിരിയുടെ നാടിനെ കുറിച്ച് കവിത ചൊല്ലി നടന്നു "കോഴിക്കോട്ടെ തെരുവുകളിൽ ഇപ്പോഴുമുണ്ടോ ബാബുക്കയുടെ ശ്വാസത്തിലെ വിശപ്പിന്റെ സംഗീതം . എസ്.കെയുടെ പദധൂളികൾ ആഴത്തിൽ അമർന്നു കിടക്കുന്ന - മണ്ണ്. കെ.ടി.യുടെ ചൂണ്ടിയ വിരലിലെത്തിയ ദിക്ക് . ഗിരീഷിന്റെ മുറുക്കാൻ ചുവയ്ക്കുന്ന ഹരിമുരളീരവത്തിന്റെ നിരന്തരത. അതിനുമപ്പുറം, കുറുകിയ ഉപ്പുതരികളിൽ നിവർന്നു കിടക്കുന്ന കപ്പുറം മരക്കാർ നങ്കൂരമിട്ട നീലിമയെ തൊട്ടുവരും നിലയ്ക്കാത്ത തിരയിളക്കം. പിന്നെ, സാമൂതിരി കോലോത്തെ വാൾനാക്കിലെ തീർപ്പിൽ വിറച്ചു നിന്ന തളിയിലെ കാറ്റ്... പുതിയ മാനാഞ്ചിറയുടെ പുൽത്തകിടിൽ കാൽനോവാതെ നടക്കുമ്പോൾ, നിങ്ങളെന്തിനറിയണം ഫറൂഖിലെ ഓട്ടുകമ്പനികളിലെ അനാഥമാവുന്ന പുകക്കുഴലുകൾ? ചരിത്രത്തിന്റെ പ്രഹരമേറ്റ് തേഞ്ഞു പോയൊരു അലക്കുകല്ല്? ഫ്ലാറ്റുകളുടെ താഴികക്കുടങ്ങൾ ടവറുകളുടെ മിനാരങ്ങൾ എ.ടി.എം ബൂത്തുകുടെ മൈൽക്കുറ്റികൾ... എല്ലാ നഗരങ്ങൾക്കും ഒരു മുഖം. ഒരേ ആകത്തിയ. നിരത്തിൽ നിന്ന് മറഞ്ഞു പോയ കെ.ടി.സി.ബസ്സുപോലെ , എവിടെയെല്ലാമോ വെറും പേരു വിൽക്കുന്ന കോഴിക്കോടൻ ഹൽവ പോലെ മധു രമുള്ള നഗരമേ,"........................ രക്തനിറം ചീറ്റുന്ന തണ്ണിമത്തൻ കുഞ്ഞു കഷണങ്ങളായി ഗ്ലാസ്സിൽ നിരത്തി വച്ചിടത്ത് അവന്റെ കണ്ണുകളുണ്ടക്കി .രണ്ട്‌ മിനുറ്റ് നടന്നാൽ വീടെത്തുന്നവനെ നാട്ടുക്കാർ ശ്രദ്ധിക്കുമെന്ന് തോന്നിയപ്പോൾ അത് കുടിക്കാനുള്ള മോഹം ഉള്ളിൽ ഒതുക്കി. കുറച്ചു നീങ്ങി കണ്ണിലുടക്കുന്ന ചുവചുവപ്പാർന്ന ചോപ്പ് മിഠായിയും പൊട്ടുക്കടലയും വിൽക്കുന്നയാളുടെ ദയനീയമുഖം കണ്ടപ്പോൾ എന്തായാലുമത് വാങ്ങാനുറപ്പിച്ചു. കറുത്ത ബോർഡിൽ വെളുത്ത വൃത്തം വരയ്ക്കുന്ന ചോക്കിന്റെയത്രയും വലിപ്പമുള്ള ചോപ്പുമിഠായി ചവച്ചുതിന്നുമ്പോൾ നാവിലടിയുന്ന ആ ചുവപ്പ്നിറം ചെറുങ്ങനെ ആ ചെറിയ ചുണ്ടിലും പടരാനായി അവൻ ചെറുതായി ശ്രദ്ധിച്ചു.ഈ ദിവസം മാത്രമാണ് അങ്ങനെ ഒരു അവസരം കിട്ടുകയുള്ളൂ. ലിപ്സ്റ്റിക്കിട്ട കളഭക്കുറി താരുണ്യങ്ങളെ നേരിടുമ്പോൾ തന്റെ ചുണ്ടിലും ഒരു ചെഞ്ചുവപ്പ് പടരട്ടെ.... ഞാവൽപ്പഴം കഴിക്കുമ്പോൾ കാളിമ പരക്കുന്ന നാവുപോലെ ചുവന്നുപോയ നാവുകൊണ്ട് ബോധപൂർവം അവനാ ചുണ്ടിലും നിറമുള്ള നനവ് പടർത്തി...... ആൽത്തറയിലെ അനിയന്ത്രിതമായ തിരക്ക് കണ്ടപ്പോൾ അവിടെ വിതരണം ചെയ്യുന്ന മോരുവെള്ളം കുടിക്കാൻ അവനും വരി നിന്നു. ഓറഞ്ചു നിറത്തിലെ പൊട്ടാത്ത പ്ലാസ്റ്റിക് ഗ്ലാസ്സിൽ പാൽ നിറമാർന്ന മോരു വെള്ളം അവന് നേരേ നീട്ടപ്പെട്ടു. ഏറ്റവും ഇഷ്ടമുള്ള ഓംലെറ്റിൽനിന്നു പോലും പച്ചമുളക് നുള്ളിയെടുത്തു കളയുന്നവന് വേപ്പിലയും പച്ചമുളകും പരസ്പരം മത്സരിച്ചു കിടന്ന ആ പാനീയം കണ്ടപ്പോൾ പേടി തോന്നിയില്ല. ഐസ്സിട്ട് തണുപ്പിച്ച ആ മോരു വെള്ളം മോന്തി കുടിച്ചപ്പോൾ ചുണ്ടിൽ മുൻപ് പടർത്തിയ ചോപ്പ് നിറത്തെക്കുറിച്ച് അവൻ ചിന്തിച്ചതേയില്ല. വീണ്ടും ഒരു ഗ്ലാസ്സിന് വേണ്ടി കൈ നീട്ടിയ കുമാരനോട് എതിർപ്പ് പ്രകടിപ്പിക്കാതെ നാട്ടുകാരനായ കുമാരേട്ടൻ വീണ്ടും ചിരിയോടെ അവന്റെ ഗ്ലാസ്സിൽ നിറച്ചു കൊടുത്തു. ഭഗവതിയുടെ മുറ്റത്ത്‌ നൽകപ്പെട്ട സംഭാരത്തിൽ അവന് എരിവ് അനുഭവപ്പെട്ടതേയില്ല.അന്നേരം മാത്രം ആ എരിവ് അവന് രസമുള്ള കുളിരായി തോന്നി. മീശ മുളയ്ക്കാൻ വെമ്പൽപ്പൂണ്ടു നിൽക്കുന്ന മേൽച്ചുണ്ടിന് മീതെയുള്ള ഭാഗത്തെ നനവ് അമർത്തിതുടച്ചുകൊണ്ട് അവൻ നടന്നു നീങ്ങി. അന്നേരം കുറച്ചകലെയായി കയറിനു മീതെ നടന്ന് അമ്മാനമാടുന്ന നാടോടി പെൺകുട്ടിയുടെ അഭ്യാസം കാണാൻ കൂട്ടത്തോടെ നിൽക്കുന്ന ആൾക്കൂട്ടത്തിൽ അവനും കൂട്ട് ചേർന്നു..പൂരസദ്യയുണ്ട നിറവയർ സംതൃപ്തിയുമായി അഭ്യാസം കാണാൻ നിന്നവരിൽ ഭൂരിഭാഗവും അരവയറിന്റെ മുഷിഞ്ഞുലഞ്ഞ ദൈന്യതകൾക്ക് നേരേ മുഷിപ്പില്ലാതെ നാണയത്തുട്ടുകളെറിഞ്ഞു. പൂച്ചക്കണ്ണുകൾ പോലെ വെട്ടിത്തിളങ്ങിയ ആ കുരുന്നുകളുടെ അതിജീവന കാഴ്ചകൾ കണ്ടപ്പോൾ കോഴിക്കോടൻ ഹൽവ വാങ്ങാൻ കഴിയാതെ പോയതിലെ സങ്കടം അവൻ വിസ്മരിച്ചു. കനത്തിൽ കൂടുതൽ ഉള്ള ഹൽവ വാങ്ങാൻ കനമുള്ള കാശും കൊടുക്കേണ്ടി വരുമെന്നതിനാൽ, കാഴ്ചയിലെങ്കിലും മറ്റുള്ളവരേക്കാൾ വലിയ പൊതി വാങ്ങാൻ അവൻ തീരുമാനിച്ചു.അങ്ങനെ സാന്ദ്രത കൂടിയ പലഹാരപ്പൊതിയേക്കാൾ വലിപ്പം തോന്നിപ്പിച്ച പൊരി പൊതിഞ്ഞു വാങ്ങുമ്പോൾ അതു പിടിക്കാൻ അവൻ ആ കുഞ്ഞു കൈകൾ പരമാവധി വികസിപ്പിച്ചു. ആ വലിയ കടലാസ്സുപ്പൊതി കൈയിലേന്തി നടക്കുമ്പോൾ തോല്ക്കാൻ മനസ്സില്ലാത്തവന്റെ നിഷ്കളങ്ക അഹങ്കാരം ഒരു ചെറു പുഞ്ചിരിയായി അവനിലുടലെടുത്തു."

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...