Sunday, 26 September 2021

Grandmastory

ചെമഞ്ചേരി റെയിൽ പാതക്ക് അരികിൽ ഒരു കൊച്ചു വീട്. പൂത്തു നിൽക്കുന്ന മുല്ലപ്പൂവുകൾ . വീടിന്റെ അതിരു പങ്കിട്ടു ഒഴുകുന്ന ഒരു കൈത്തോട്... മുറ്റം മുഴവൻ തണൽ വിരിക്കുന്ന വലിയ മാവ്.. പിന്നിലെ കിണറ്റിൻ കരയിൽ പടർന്നു നിൽക്കുന്ന നെല്ലി മരം..പേരകൾ .. വാഴകൾ.. സൂര്യപ്രകാശം താഴെ എത്താത്ത അത്ര പച്ച തഴപ്പ് .. ഏതു വേനലിലും കുളിരുന്ന വെള്ളം കിട്ടുന്ന കിണറ്.. ഒന്നോ രണ്ടോ നെല്ലി മരങ്ങൾ ബാല്യകാലത്തെ സ്ഥിരം കളിയിടം ആയിരിന്നു ഈ വീട്.. ചുറ്റുവട്ടത്തെ കുട്ടികളുടെ ഒരു കൂട്ടം ഇവിടെ ഉണ്ടാകും.. മരങ്ങളിൽ കയറിയും. പറമ്പിൽ ഓടിക്കളിച്ചും പലതരം കളികളിൽ ഏർപെട്ടും രാവിലേ തൊട്ട് ഇവിടെ കൂടും.. രാഹുൽ തെന്റെ ബാല്യ കാലം ഓർത്തു സ്കൂളിൽ പോയ കാലത്തേ 5 ക്ലാസ്സിലെ കമലമ്മ ടീച്ചറുടെ ചോദ്യം " Answer the Following ലെ 5ാമത്തെ ചോദ്യം വായിച്ചേ...". ആലില പോലെ വിറച്ചോണ്ട് ഞാൻ വായിച്ചു." How do cricket produce sound?". ക്ലാസ്സ് നിശ്ശബ്ദമായി. ഇതിന്റെ ഉത്തരം തങ്ങളോട് ടീച്ചർ ചോദിച്ചാലോ എന്ന് ഭയന്ന് എല്ലാരും അച്ചടക്കത്തോടെ തല കുമ്പിട്ട് ഇരുന്നാലും കോങ്കണ്ണിട്ട് എതുറിച്ച് നോക്കുന്നത് തുടർന്ന് കൊണ്ടേയിരുന്നു." " cricket produce sound because of noise from the audience, shouting of ambair and players. cricket Produce more sound when 1) batsman strikes4 and 6 2) bowler get wicket വിക്കി വിക്കിപറഞ്ഞൊപ്പിച്ചു. പിന്നെ കേട്ടത് ഒരു കൂട്ടച്ചിരി ആയിരുന്നു.Cricket എന്നത് ചീവീടിനെ വീട്ടിൽ വിളിക്കുന്ന ഓമനപ്പേരാണെന്ന് അറിഞ്ഞില്ല; ആരും പറഞ്ഞില്ല......ആനുവൽ പരീക്ഷക്ക്" How rain is formed എന്ന ചോദ്യത്തിന്....... sky darks, idi vetts, minnal Flash then rains with chara Para noise and water comes....... എന്ന ഉത്തരം," ഇന്ന് ഈ വീട് ഉറങ്ങി കിടക്കുന്നു തൊടിയിൽ ആളനക്കം തന്നെ ഇല്ല . കുലകുത്തി കായ്ച്ചു കിടക്കുന്ന ചാമ്പ മരം .. നിറയെ പേരക്ക പേരകളിൽ.. പണ്ട് ആയിരുന്നെകിൽ ഇതൊക്ക ഞങ്ങൾ അകത്താക്കിയേനെ പഴയ കുറുമ്പൻ മാരൊക്കെ ഇന്ന് പല ജോലികളുമായി പോയി. മിക്കവരും കല്യാണം കഴിച്ചു കുടുംബമായി.. കുറച്ചു നേരം ആ മാഞ്ചുവട്ടിൽ ഇരുന്നു .വീണ്ടും ആ പഴയ കാലം ഓർത്തു .. എപ്പോ നാട്ടിൽ പോയാലും ഈ തൊടിയിൽ ഒരുവട്ടം വന്നില്ലെങ്കിൽ ഒരു വിഷമം ആണ് കുറച്ചു നേരം ഒരു ധ്യാനം പോലെ കുറച്ചു നേരം ഇവിടെ ഇരിക്കണം.. നീ എന്ന വന്നത് എന്ന ചോദ്യം കേട്ടു ഞാൻ ചിന്തയിൽ നിന്നും ഉണർന്നപ്പോ മുന്നിൽ അമ്മമ്മ .. എന്റെ മുന്നിലേക്ക് നീട്ടിയ കയ്യിൽ അപ്പോ പറിച്ചെടുത്ത നെല്ലിക്കകൾ. 2 ദിവസം ആയി അമ്മമ്മ .. എന്ന് ഞാൻ മറുപടി പറഞ്ഞു പണ്ടത്തെ കളി കൂട്ടരിൽ ആരുടെയോ അമ്മമ്മ ആയിന്നു അവിടുത്തെ ഗൃഹനാഥാ.. ആ വിളി ബാക്കി കുട്ടികൾ ഏറ്റെടുത്തു. വാ ചായ തരാം എന്ന് പറഞ്ഞു അമ്മമ്മ നടന്നു കൂടെ ഞാനും .. ഇരുട്ട് വീണ തളം പഴയ ഊണുമേശയുടെ അടുത്ത് ഞാൻ ഇരുന്നു.. ക്രിക്കറ്റ്‌ കളി കാണാൻ ഒരുപാട് തവണ ഈ താളത്തിൽ ഞങ്ങൾ ഇരുന്നിട്ടുണ്ട് .. പഴയ ടീവി ഓൺ ചെയ്തിട്ട് മാസങ്ങൾ ആയ പോലെ.. പണ്ടും അമ്മമ്മ ടീവി കാണുന്നത് കണ്ടിട്ടില്ല ..കളികണ്ടു ഞങ്ങളുടെ ആവേശം കൂടുമ്പോ ഉണ്ടാകുന്ന ബഹളങ്ങൾ പ്രാർത്ഥന മുറി തുറന്നു വരുന്ന അമ്മമ്മ രൂക്ഷമായ നോട്ടത്തിൽ ഇല്ലാതെ ആകുമായിരുന്നു. പഞ്ചസാര തീരെ ഇല്ലാത്ത ചായ മുന്നിലേക്ക് നീക്കി വെച്ച് അമ്മമ്മ ഇരുന്നു.. അവിടെ തന്നെ കയ്ച്ച കുറച്ചു ആണിപ്പൂവൻ പഴങ്ങളും. പണ്ട് കുല പഴുത്താൽ ആ അടുക്കളയിൽ കയറി ഇറങ്ങി ഒരു അവകാശം പോലെ പഴക്കുല കുട്ടിപട്ടാളങ്ങൾ തീർക്കും.. ഓണവും വിഷുവും പെരുനാൾ ദിനങ്ങളും ഒക്കെ അവിടെ തന്നെ .. ആ വീട് ഇങ്ങനെ ഇരുളടഞ്ഞ ഒരു ഗുഹ പോലെ നിശബ്ദ മായി കിടക്കുന്നു. ആരുമില്ല അല്ലെ അമ്മമ്മ . ??? ഇ അടുത്തിരുന്നു അമ്മമ്മ മുഖത്തേക്ക് നോക്കാതെ മറുപടി പറഞ്ഞു. 3 ആൺമക്കളുടെയും അവരുടെ ഭാര്യമാരോടും കയർത്തു വഴക്ക് ഉണ്ടാകുന്ന അമ്മമ്മ യെ ഓർമ വന്നു. നാട്ടുവർത്തമാനങ്ങളിലെ സ്ഥിരം ദുഷ്ടയായ അമ്മായിഅമ്മ ആയിരുന്നു.. അമ്മമ്മ യുടെ സ്വര്യക്കേട്‌ കാരണം മക്കൾ ഓരോരുത്തരായി വീട് വിട്ടു സ്വന്തം വീട് വെച്ച് മാറി..ഏറ്റവും ഇളയ ആൾ കൂടി വീട് വിട്ടു പോയി . എന്തൊക്കെ ആയാലും സ്വന്തം മക്കൾ തന്നെ അല്ലെ എന്ന . കുറ്റപ്പെടുത്തലുകൾ ഒന്നും അമ്മമ്മ കുലുക്കിയില്ല.. എല്ലാ മക്കളും വീട് വെച്ച് മാറുന്നത് വരെ അമ്മമ്മ കാലാപങ്ങൾ ഉണ്ടാക്കികൊണ്ട് ഇരുന്നു...അവസാനം എല്ലാരും പോയി അമ്മമ്മ യും ഭർത്താവും മാത്രമായി. പതുക്കെ പതുകെ കുട്ടികൾ കളിക്കാൻ ഇല്ലാതെ ആ മുറ്റവും തൊടിയും ഉറങ്ങി കിടന്നു . പൂമ്പാറ്റ കളും കിളികളും കൈത്തോട്ടിൽ നീന്തുന്ന മാനത്തുകണ്ണികളും കുട്ടികളുടെ ഒഴിവു നികത്തി കാലം കടന്നു പോയി... ഒരു മാറ്റവുമില്ല ഈ വീടിനും തൊടിക്കും. അമ്മമ്മ എന്തിനായിരുന്നു ഇതൊക്കെ ??? മെല്ലെ ചോദിച്ചു.. മക്കളും പേരക്കുട്ടികളും ആയി സന്തോഷിക്കണ്ട സമയത്ത് ഈ ഒറ്റപ്പെടൽ??? ഒരുപാട് കാലം ഈ ചോദ്യം കാത്തിരുന്ന പോലെ അമ്മമ്മ തിരിച്ചു ചോദിച്ചു അവർക്ക് ഇപ്പോളും ദേഷ്യമാണോ.. എന്റെ മക്കളുടെ നല്ലതിന് വേണ്ടി മാത്രം ആയിരുന്നു മോനെ ഇതൊക്കെ.. അവര് സ്വയം പര്യാപ്തർ ആകാൻ വേണ്ടി.. എനിക്ക് ആരോടും ദേഷ്യമില്ല നീ അറിയണം എന്തിനു ഇവരോട് കലഹിച്ചു എന്ന് . ഈ സ്ഥലം റയിൽവേ പുറമ്പോക്കാണ് എന്നെകിലും ഒരിക്കൽ ഇറങ്ങി കൊടുക്കണ്ടി വരും അന്ന് എന്റെ മക്കൾ വഴിയാധാരം ആകരുത് എന്ന് കരുതി.. എനിക്ക് വേറെ വഴിയില്ലാരുന്നു.. എന്നെകിലും അവര്ക് അത് മനസ്സിൽ ആകും... ആ കണ്ണുകൾ നിറഞ്ഞു ഒഴുകുണ്ടായിന്നു.. സൗമ്യമായി പറഞ്ഞാൽ അവർ കേൾക്കില്ല എന്ന് കരുതി.. മുന്നിൽ വേറെ വഴിയില്ലാരുന്നു നെഞ്ച് പൊട്ടുന്ന വേദനയോടെ ഞാൻ അവരോട് കലഹിച്ചു.. ഇന്ന് എനിക്ക് അതിലൊന്നും ദുഖമില്ല ഇനി ധൈര്യമായി മരിക്കാം എന്റെ കുട്ടികൾ വഴിയിൽ നിൽക്കേണ്ടി വരില്ല.. ഒരു മഴ പെയ്‌തുതോർന്ന പോലെ അതന്റെ അമ്മമ്മ നിർത്തി. അമ്മമ്മ തന്ന നെല്ലിക്ക പോലെ തന്നെ ആണ് അമ്മമ്മയും ആദ്യം കയ്പ്പും ചവർപ്പും ഇപ്പോ മധുരവും... അതുവരെ എന്റെ മനസ്സിൽ അമ്മമ്മയോടു യോട് ഉണ്ടായിരുന്ന നീരസം അലിഞ്ഞു ഇല്ലാതെ ആയി ദീർഘദർശി ആയ അമ്മ.. മക്കളുടെ സുരക്ഷക്കുവേണ്ടി സ്വയം സന്തോഷങ്ങളിൽ നിന്നു ഒഴിഞ്ഞു നിന്ന ആ അമ്മ ജീവിത സായാഹ്നത്തിൽ ഒറ്റപെട്ടു പോയതിൽ എനിക്ക് ദുഃഖം തോന്നി. ഇടക്ക് എപ്പോളോ കണ്ട സിനിമയിലെ ഡയലോഗ് മനസ്സിലേക്ക് കടന്നു വന്നു "അമ്മയേക്കാൾ വല്യ പോരാളി ഇല്ല.. "

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...