Sunday, 26 September 2021
Transgenders
ദസറ ഹോളിഡേയ്സ് കഴിഞ്ഞ് റൂംമേറ്റ്സ് വരാൻ വൈകും എന്നറിഞ്ഞപ്പോൾ തന്നെ മനസ്സൊന്നിടിഞ്ഞു.....
ഇപ്പോൾ തന്നെ കോളേജിൽ പോണോ എന്ന് കഠിനമായി ആലോചിച്ചു കിടക്കുമ്പോൾ ആണ്... നമ്മുടെ പ്രോബ്ലം സോൾവെർ പുത്യ ഐഡിയ തന്നത്...
"തിരികെ പോകുമ്പോൾ ഗുണ്ടൽപേട്ടു വഴി ഒന്ന് കറങ്ങി അടിച്ചു.. രാത്രി ആകുമ്പോളേക്കും ഹോസ്റ്റലിൽ കയറാം.. ഒരു ദിവസം പോയി കിട്ടൂലോ.. "
ആ ഐഡിയ നന്നായി ബോധിച്ചതുകൊണ്ട് ബത്തേരിയിൽ നിന്ന് നേരെ മൈസൂർ ബസ് കയറി...
മൂലഹോള്ള ചെക്ക് പോസ്റ്റ് ൽ മഴ പെയ്തൊഴിഞ്ഞ വഴി കണ്ടപ്പോൾ രാഹുൽ വിചാരിച്ചു... ഇനി ഗുണ്ടല്പെട്ട വരെ മഴ ആയിരിക്കുമെന്ന്...
പ്രതീക്ഷകൾക്കു വിപരീതമായി മഞ്ഞു മൂടിയ വായനാ ടൻ ചുരവും ബന്ദിപ്പൂർ കാടുകളും ! ബന്ദിപ്പൂര കാടു കഴിഞ്ഞു ഗുണ്ടല് പെട്ട് എത്തിയപ്പോൾ തൊട്ട്...
ഒരിക്കൽ ഒരു രാത്രിയിൽ ഒറ്റയ്ക്ക് അവിടെ ഇറങ്ങി ബസ് മാറിക്കേറേണ്ടി വന്നിട്ടുണ്ട്....
അഴുകിയ മണമുള്ള ചൂട് കാറ്റടിക്കുന്ന ആ സ്ഥലത്തിനോട് അന്നുതൊട്ട് എനിക്കൊരു വെറുപ്പാണ് ..
ബസുകളിൽ കയറി ഇറങ്ങി നടക്കുന്ന ഭിന്നലിംഗക്കാരുടെ ഒരു കൂട്ടം മിക്കവാറും തന്റെ അടുക്കലും ഇതുപോലെ ഉള്ള യാത്രകളിൽ വന്ന് പോകാറുണ്ട്...
മിക്കവാറും തനിച്ചുള്ള കറക്കങ്ങൾ ആയത് കൊണ്ട് ഒരു ഭീതിയോടെ അവരുടെ കയ്യിൽ പത്തും ഇരുപതും വച്ച് കൊടുക്കുമ്പോൾ പെട്ടെന്ന് ഒന്ന് പോണേ എന്ന് മാത്രമേ ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുള്ളു..
ആ ചൂടിൽ കഴുത്തിലും ബാഗിലും കൂടി കുരുങ്ങിയ സ്റ്റോൾ പണിപ്പെട്ടു അഴിക്കുമ്പോളാണ് നീലിമ പറഞ്ഞത്...
"അങ്ങോട്ടു നോക്ക് അവരെന്ത് സുന്ദരി ആണല്ലേ "എന്ന്...
എന്റെ ജീവിതത്തിൽ ആദ്യമായി ആണ് അത്രയും സൗന്ദര്യമുള്ള ഒരു ഭിന്നലിംഗക്കാരിയെ കാണുന്നത്...ശരിക്കും പൂർണത ഇല്ലാത്ത ഒരു സ്ത്രീ ആണ് അവരെന്ന് അവരുടെ ഭാവമാറ്റങ്ങൾ ഇല്ലെങ്കിൽ ആർക്കും മനസ്സിലാവില്ല.... " മറ്റുള്ളവരെപ്പോലെ അവരും അടുക്കൽ വന്നപ്പോൾ കിട്ടിയ ഒരു പത്തു രൂപ നോട്ടെടുത്തു നീട്ടി.... എല്ലാതവണത്തേയും പോലെ തലയിൽ കൈവെച്ചനുഗ്രഹിച്ചു ഒരു ഭാവഭേദവും ഇല്ലാതെ അവർ നടന്നു പോയി
ഒരിക്കൽ എന്റെ നോർത്ത് ഇന്ത്യൻ സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട് അർദ്ധനാരീശ്വരരൂപം ആണിവർക്ക് എന്ന് ... അതായതു ശിവപാർവ്വതിയുടെ അനുഗ്രഹം ഉള്ളവരാണെന്ന് .. അവരുടെ അനുഗ്രഹവും ശാപവും നന്നായി ഫലിക്കും എന്നൊക്കെ...
അവർ എവിടേക്ക് ആണ് പോകുന്നതെന്ന് അറിയാൻ ഒന്നും കൂടി തിരിഞ്ഞപ്പോൾ അവർ പെട്ടെന്ന് എന്റെ മുന്നിലേക്ക് വന്നു...പ്രതീക്ഷിക്കാതെ ഉള്ള വരവായതുകൊണ്ട് ഞാൻ ഒന്ന് ഞെട്ടി... എങ്കിലും ഞാൻ അവരെ ശ്രദ്ധിക്കാത്തപോലെ ഇരുന്നു...
എന്റെ മുൻപിലെ ബസ്സിന്റെ കമ്പിയിൽ ഒരു പ്രത്യേകതാളത്തിൽ ഇടിച്ചപ്പോൾ ഞാൻ അവരെ ഒന്ന് നോക്കി... എഴുതി മിനുക്കിയ വടിവൊത്ത കണ്ണുകൊണ്ട് അവരെന്നോട് കൈ നീട്ടാൻ പറഞ്ഞു...
ഒരൽപ്പം മടിയോടെ ആണെങ്കിലും ഞാൻ എന്റെ കൈകൾ നീട്ടി... അവരെന്റെ കയ്യിൽ ഒരു രൂപയുടെ ഒരു നാണയത്തുട്ട് വെച്ചു തന്നു...
എന്നിട്ടെന്തോ പറഞ്ഞു അനുഗ്രഹിച്ചു തിരിഞ്ഞു നടന്നുപോയി ...
ഒരുപാട് തവണ ഞാൻ പലരെയും കടന്നുപോയിട്ടുണ്ടെങ്കിലും ആദ്യമായി ആയിരുന്നു ഇങ്ങനെ ഒരനുഭവം ..അവർ അവസാനം എന്നോട് എന്തായിരിക്കാം പറഞ്ഞിരിക്കുക എന്ന് പിന്നെ എന്നെ കുറേ അലട്ടി
പറഞ്ഞു കേട്ട വിശ്വാസം അനുസരിച്ചു അതെന്തോ ഭാഗ്യം കൊണ്ടു വരും.. ചിലർ പറഞ്ഞതോർമ വന്നു അത് കയ്യിൽ വെച്ചഗ്രഹിക്കുന്ന കാര്യം നടക്കുമെന്ന്... എന്തായാലും ആ ഒറ്റരൂപ നാണയം സൂക്ഷിച്ചു പോക്കറ്റിൽ വെച്ചു...ഈ സമൂഹം കലർത്താത്ത അവർക്ക് വേണ്ടി...
നിലീമ പരിചയപ്പെട്ട ശേഷo 3 പേരും കൂടി ഒരു ചായ കഴിക്കാൻ തുടങ്ങി അപ്പോൾ അവൾ അനീഷ സ്വന്തം കഥ പറയാൻ തുടങ്ങി
ഗുണ്ടൽപേട്ടിൽ നിന്ന് മാറിരി നഞ്ചൻഗുഡിനും ഇടക്ക് " ബേഗൂർ " ഗ്രാമത്തിൽ കബനിയുടെ അതിർത്തിയായ ഉള്ള ഗ്രാമത്തിൽ ആണ് ജനിച്ചിരുന്നത്
"നിനക്ക് മാറാൻ പറ്റില്ലല്ലേ...ഞാൻ ഒന്ന് നോക്കട്ടെ നിന്നെ മാറ്റാൻ പറ്റുമോ ഇല്ലയോ എന്ന്.. "
അനീഷയുടെ (അനീഷ ഗൗഡ ) അമ്മ പദ്മാവതി ഗൗഡർ വാറൽ വീശി അവളെ വീണ്ടും വീണ്ടും അടിക്കാൻ തുടങ്ങി.
"അമ്മേ... വേണ്ടമ്മേ...
ഞാൻ ഒരു പെണ്ണല്ല....
എന്റെ ശരീരം ഇങ്ങനെ ആയന്നെ ഉള്ളു.എന്റെ മനസ്സ് എപ്പോഴും ഒരു ആണ്കുട്ടി തന്നെ ആണ്.നിങ്ങൾ ഒക്കെ എന്നെ എത്ര മാറ്റാൻ ശ്രമിച്ചാലും ഞാൻ മാറില്ല. കാരണം ഞാൻ ഒരു പുരുഷൻ തന്നെ ആണ്."
അനീഷയുടെ നാവിൽ നിന്നും വീണ്ടും ആ വാക്ക് കേട്ടപ്പോൾ അവളുടെ അമ്മയുടെ അടിയുടെ ശക്തി കൂടി.
അവസാനം എത്ര അടിച്ചിട്ടും കാര്യം ഇല്ല എന്നു മനസ്സിലായപ്പോൾ അവർ അവളെ അടിക്കുന്നത് നിർത്തി മുറിയിൽ നിന്നും പുറത്തിറങ്ങി.
മുറിക്കു പുറത്തിറങ്ങി ചുമരിന്റെ മൂലയിൽ അടികൊണ്ട കാലുകളും തുടയും ഇറുകെ പിടിച്ചു തേങ്ങുന്ന അനീഷയെ യെ നോക്കി പറഞ്ഞു..
" നാളെ വരുന്ന കൂട്ടരുടെ മുമ്പിൽ പോയി നിന്നോണം.ഇനി നീ എന്തൊക്കെ പറഞ്ഞിട്ടും കാര്യം ഇല്ല."
ആ വാക്കുകൾ ഒരിടി മുഴക്കം പോലെ അവളെ പ്രകമ്പനം കൊള്ളിച്ചു.
കരഞ്ഞു തളർന്നു അവശയായിരിക്കുന്നു അവൾ.
കുറച്ചു നേരം വെറും തറയിൽ കിടന്ന അവൾ പതിയെ എഴുന്നേറ്റു കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു. തന്റെ മുഖത്തെ അറപ്പോടെ നോക്കി.
പുരികം ,പളുങ്ക് പോലെ നിൽക്കുന്ന കൃഷ്ണമണിയെ ആവരണം ചെയ്തു പീലി വിടർത്തി നിൽക്കുന്ന അവളുടെ കണ്ണുകൾ,മിനുസ്സമുള്ള കവിളുകൾ,അവൾ തന്റെ കവിളിലൂടെ പതിയെ കൈ വിരലുകൾ ചലിപ്പിച്ചു.അത് ചെന്നു നിന്നത് അടികൊണ്ട് രക്തം വാർന്നു ഒഴുകുന്ന തുടുത്ത അധരങ്ങളിൽ ആയിരുന്നു.
നീളും തോറും താൻ വെട്ടിക്കളയുന്ന മുടിയിൽ ആദ്യം അവൾ ഒന്നു തൊട്ടു. പിന്നീട് വെറുപ്പോട് കൂടി അവ പിടിച്ചു മുറുക്കെ വലിച്ചു. ആ മുടി പറിച്ചെടുത്തു കളയാൻ തോന്നി.
അവളുടെ ഓരോ അവയവങ്ങൾ കാണുമ്പോഴും അവൾക്ക് ഒരു തരം വീർപ്പുമുട്ടൽ.
അവൾക്ക് അവളുടെ ശരീരത്തോട് തന്നെ വെറുപ്പാണ്. ഉള്ളിൽ ഒരിക്കലും താൻ പെണ്ണാണെന്നു അംഗീകരിക്കാത്തപ്പോൾ ശരീരം അത് വിളിച്ചോതുന്നു.
ചെറുപ്പം മുതൽ ഒരു പുരുഷനാകാനാണ് കൊതിച്ചത്.അവരുടെ വേഷം ഇടാൻ ആണ് ആഗ്രഹിച്ചത്.പാന്റും ഷർട്ടും ഒക്കെ ഇട്ടുനടന്നിരുന്ന അവളുടെ ബാല്യത്തെ കൗമാരത്തിന്റെ ചവിട്ടു പടികളിൽ എത്തിയപ്പോൾ വീട്ടുകാർ തടഞ്ഞു.
"പെണ്ണാണ് നീ അതിനനുസരിച്ചു വസ്ത്രം ധരിക്കണം"
"അടക്കത്തിലും ഒതുക്കത്തിലും നടക്കണം"
താൻ വലുതായെന്ന് തെളിയിച്ചു കൊണ്ടു അവളുടെ അണ്ഡത്തിൽ നിന്നും ഊർന്ന രക്തം കണ്ടു അവൾ നിൽവിളിക്കുക ആയിരുന്നു.ഓരോമാസവും അത് കാണുമ്പോൾ അവൾക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.പലപ്പോഴും തന്റെ സ്തനങ്ങൾ ഷാൾ വെച്ചു വലിച്ചു മുറുക്കി ശരീരത്തിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്. അത് ആരും അറിയാതിരിക്കാൻ.
മനസ്സിൽ എപ്പോഴും അവൾ അവനായിരുന്നു.വളർച്ചയിലും ഭാവത്തിലുമുള്ള അവളുടെ ഭാവവ്യത്യാസങ്ങൾ വീട്ടുകാർക്കും മനസ്സിലായി.ഒരു തരം ഭീതിയോടെയാണ് അവരവളെ പിന്നീട് നോക്കി കണ്ടത്.
അവളെ അടക്കി ഒതുക്കി വളർത്താൻ തുടങ്ങി .പക്ഷെ ആരൊക്കെ എന്തൊക്കെ ചെയ്തിട്ടും കാര്യം ഇല്ല അവനാണ് അവൾ.മാറാൻ കഴിയില്ലായിരുന്നു.
അവളുടെ സ്വഭാവo മനസ്സിലാക്കി സഹപാഠികൾ അവളെ അകറ്റിയിട്ടുണ്ട്.പലപ്പോഴും കളിയാക്കലുകൾക്കിടയിൽ മിണ്ടാതെ നിൽക്കേണ്ടി വന്നിട്ടുണ്ട്.
പഠിക്കുന്ന സമയത്തു തന്നെ സമപ്രായക്കാരായ പലപെണ്കുട്ടികളോടും അവൾക് പ്രണയം തോന്നിയിട്ടുണ്ട്. പക്ഷെ പറയാൻ പേടി ആയിരുന്നു അവർ എല്ലാം എങ്ങനെ എടുക്കും എന്നാലോചിച്ചു.
വളരും തോറും അവൾ തന്നെ തന്നെ തിരിച്ചറിഞ്ഞു. തനിക്ക് അവൻ ആവണം, അതിനു വേണ്ടി എന്തെല്ലാം ചെയ്യണം എന്നായി അവളുടെ അന്വേഷണം. ഇന്റർനെറ്റിലൂടെയുള്ള അന്വേഷണത്തിൽ എല്ലാം മനസ്സിലാക്കിയ അനീഷ ഒരിക്കലും തന്റെ വീട്ടിൽ നിന്നാൽ തനിക്ക് രക്ഷ ഉണ്ടാവില്ല എന്ന് മനസ്സിലാക്കി തുടര്പഠനത്തിനു വേണ്ടി വീട്ടിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചു.
വീട്ടുകാർക്ക് അറിയാം അവളുടെ സ്വഭാവം അതുകൊണ്ട് തന്നെ ആദ്യം തന്നെ അതിനെ എതിർത്തു എങ്കിലും അവൾ ഒരിക്കലും ആണിനെ പോലെ നടക്കില്ല എന്നു വാക്ക് കൊടുത്തതിനു ശേഷം അവളെ പറഞ്ഞയച്ചു.
ബാംഗ്ലൂരിലേക്ക് ആയിരുന്നു അവൾ തുടര്പഠനത്തിനു വേണ്ടി പോയത്. പഠിക്കാൻ തിരഞ്ഞെടുത്ത കോഴ്സ് BBA.
ബാംഗ്ലൂരിൽ എത്തിയമുതൽ അവൾ മുഴുവൻ ആയി മാറാൻ ശ്രമിച്ചു. മുടിവെട്ടി.വസ്ത്രം ആണുങ്ങളുടേതു പോലെ ...
എല്ലാത്തിനും വേണ്ടി നന്നായി പഠിച്ചു നല്ലൊരു ജോബ് അതായിരുന്നു ലക്ഷ്യം.പക്ഷെ 4 മാസം, അതിനുള്ളിൽ എല്ലാം തകർന്നടിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ ലെ അവളുടെ ഫോട്ടോസ് കണ്ടു അവളിൽ യാതൊരു മാറ്റവും ഇല്ല എന്നു കണ്ട വീട്ടുകാർ അവളെ നാട്ടിലേക്ക് ബലമായി കൊണ്ട് വന്നു.അവളെ മുറിയിൽ അടച്ചിട്ടു. പ്രായം പോലും നോക്കാതെയുള്ള വീട്ടുകാരുടെ ക്രൂരമായ പ്രകടനങ്ങൾ,
തങ്ങൾ പറയുന്നത് അനുസരിക്കത്തിനാൽ വീട്ടിലെ അവളുടെ മൂത്ത രണ്ടു സഹോദരങ്ങളും അവളെ പുച്ഛത്തോടെ നോക്കി.
അനീഷയെ ആൺ കുട്ടി ആക്കിയ മാറ്റങ്ങളെ വീട്ടുകാർ പൂർണമായും ഇല്ലാതെ ആക്കി.അവളുടെ മുടി വളർത്തി.വസ്ത്ര ധാരണ രീതി മാറ്റി.
വീട്ടിലെ നാലു ചുവരുകൾക്ക് ഉള്ളിൽ മനം മടുത്ത അവൾ ഒരു ഒളിച്ചോട്ടത്തിന് വേണ്ടി തയ്യാറെടുത്തു. രാത്രിയിൽ എല്ലാവരും ഉറങ്ങിയ ശേഷം വീട്ടിൽ നിന്നും ഇറങ്ങിയ അവൾ ബസ്റ്റാൻഡ് വരെ എത്തി. അവിടെ നിന്നും അവളെ അമ്മാവന്മാരും ജേഷ്ട്ടന്മാരും കയ്യോടെ പിടികൂടി വീട്ടിലേക്ക് കൊണ്ടു വന്നു.
ആ ഇറങ്ങി പോക്കിന് അവൾക്ക് കിട്ടിയ അടിയും പഴിയുമായിരുന്നു ഇന്ന് കണ്ടത് .
കണ്ണാടിയുടെ മുമ്പിൽ നിന്നു കൊണ്ടു ഓർമ്മകളെ പുതുക്കും തോറും ഒന്നും ചെയ്യാൻ കഴിയാത്തതിൽ ഉള്ള ദേഷ്യവും തന്റെ പ്രതിബിംബം തന്നിൽ ഉണ്ടാക്കുന്ന വൈരാഗ്യവും കൊണ്ടു അവൾ അടുത്തിരുന്ന കുപ്പി എടുത്തെറിഞ്ഞു ആ കണ്ണാടി എറിഞ്ഞു പൊട്ടിച്ചു .
തകർന്നടിഞ്ഞ ആ കണ്ണാടി ചില്ലുകളിലും തന്റെ മുഖം കണ്ടപ്പോൾ അവൾ അതിൽ കാലുകൾ കൊണ്ട് അമർത്തി ചവിട്ടി..ചില്ലുകൾ തറച്ചു കാലിൽ നിന്നും രക്തം വാർന്നു..അവൾ കരഞ്ഞില്ല നിലവിളിച്ചില്ല.ആ നിലത്തു തളർന്നിരുന്നു. ഒരു വിധം ദൈവസഹായം പോലെ ഒരു കൂട്ടുകാരി അവളെ സഹായിച്ചു അങ്ങനെ ഓടി വന്നതാണ്
അവൾ ഇപ്പോൾ ഒരു ട്രാൻസ്‌ജൻഡർ ആണ്
.ഇനി പൂർണം ആയി ഒരു ആണായി മാറണം....സർജറി എന്നൊരു വഴി മുന്നിലുണ്ട്.....
അതിന് പണം വേണം.
ഇപ്പോൾ അത്രയും പറഞ്ഞു നിർത്തി ."
പണ്ടൊരു ഭ്രാന്തൻ കവി പറഞ്ഞപോലെ മനുഷ്യന് രണ്ടു ജാതിയെനമ്മുടെ നാട്ടിൽ സാധാരണക്കാരന് എത്തിപ്പിടിക്കാൻ പറ്റാത്തത്ര ഉയരത്തിലാണ് ലിംഗ മാറ്റ ശസ്ത്രക്രിയ. അതിനു മതിയായ സൗകര്യങ്ങൾ ഉള്ള ആശുപത്രികളും ഇല്ല ഉള്ളു ആണും പെണ്ണും. അത് പക്ഷെ തെറ്റായിരുന്നുവെന്നു കാലം തെളിയിച്ചു കൊണ്ടിരുന്നു. മനുഷ്യന് ഒറ്റ ജാതിയെ ഉള്ളു . ആ ജാതിയാണ് മനുഷ്യത്വം
ഇന്ത്യക്കാര്‍ മുഴുവന്‍ സഹോദരി സഹോദരന്മാരാണെന്ന് പലപ്പോഴായി മുഷ്ടി ചുരുട്ടി പ്രതിജ്ഞ എടുത്തിട്ടുള്ള നമ്മള്‍ എല്‍.ജി.ബി.ടി വിഭാഗത്തിലുള്ളവരെ പ്രത്യേകിച്ച് ട്രാന്‍സ് സൊസൈറ്റിയില്‍ ഉള്ളവരെ അന്യഗ്രഹ ജീവികളെ പോലെയാണ് നോക്കി കണ്ടത്. അവരും നമ്മുടെ സഹോദരീ, സഹോദര വൃത്തത്തിലുള്ളവരാണെന്ന് അംഗീകരിക്കുവാനുള്ള ഒരു മനസ് നമുക്ക് ഇപ്പോഴും ഒരു പരിധി വരെ ഉണ്ടായിട്ടില്ല
സര്‍ക്കാര്‍ ട്രാന്‍സിന് മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്തപ്പോള്‍, പുരോഗമനത്തിന്റെ വലിയ പ്രതീക്ഷകള്‍ നല്‍കിയപ്പോള്‍, ജോലി മാത്രമായിരുന്നു അവര്‍ക്ക് ലഭിച്ചത്; തല ചായ്ക്കാന്‍ ഒരു കൂര എവിടെയും ലഭിക്കാത്തത് കാരണം കിട്ടിയ ജോലി വേണ്ടെന്ന് വെച്ച് അവരില്‍ പലര്‍ക്കും മടങ്ങി പോകേണ്ടി വന്നു. അവര്‍ക്ക് താമസിക്കാന്‍ ഹോസ്റ്റലുകളോ വാടകയ്ക്ക് മുറികളോ നല്‍കാന്‍ മാത്രം വിശാലമനസ്‌കത അവിടുള്ളവര്‍ക്കുണ്ടായില്ല. കാരണം ഇനിയും നമ്മള്‍ അവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. അപ്പോള്‍ മാറേണ്ടത് നമ്മുടെ ചിന്താഗതിയാണ്. നമ്മുടെ പാഠ്യവിഷയങ്ങളില്‍ മറ്റെല്ലാ മേഖലകളിലും കൃത്യമായ ബോധവത്കരണം നടക്കേണ്ടതുണ്ട്.
ബഹുഭൂരിപക്ഷം പേരുടേയും ഒരു ധാരണ, ശാരീരിക ദാഹം തീര്‍ക്കാന്‍ അല്ലെങ്കില്‍ പലരുടേയും വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ‘കഴപ്പ്’ തീര്‍ക്കാന്‍ വേണ്ടി ഇത്തരത്തില്‍ ഒരു ജീവിതം തെരഞ്ഞെടുത്തവരാണ് ഇവര്‍ എന്നതാണ്. തികച്ചും തെറ്റായ ഒരു മുന്‍ധാരണയാണത്. യഥാര്‍ത്ഥത്തില്‍ ഒരോ എല്‍.ജി.ബി.ടി വ്യക്തിയും ഒരു പോരാളിയാണ്
കൃത്യമായ കൗണ്‍സിലിംഗ് കിട്ടേണ്ടത് എല്‍.ജി.ബി.ടി സുഹൃത്തുക്കള്‍ക്കല്ല, അവരുടെ രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണെന്ന്
സത്യമായിട്ടും പ്രാർത്ഥിച്ചു.
Subscribe to:
Post Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള്‍ തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള്‍ ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
No comments:
Post a Comment