Tuesday, 28 September 2021

steps in life flash back

. .നമ്മൾ വിചാരിക്കും പോലെ അല്ല ല്ലേ ശരിക്കും ? കാലമാണ് നാം എവിടെ എത്തണം.. ആരായിത്തീരണം ന്നൊക്കെ നിശ്ചയിക്കണത് ഇല്യേ ?. കാലമെന്ന ആമാന്ത്രികന്റെ ചലനങ്ങൾക്കൊപ്പം ചലിക്കുന്ന പാവകൾ മാത്രമാണ് നാം. അച്ഛന്റെ ജോലി സംബന്ധമായി കുറേകാലം കേസ് നടത്തി എല്ലാം നഷ്ടമായി ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയ കാലം. കേസിന്റെ വിധി ഞങ്ങൾക്കനുകൂലമായിരുന്നില്ല . എല്ലാം തകർന്നു നിൽക്കുന്ന അച്ഛൻ. അപ്പീലിന് പോകാൻ എല്ലാവരും നിബന്ധിച്ചു വെങ്കിലും , ഒന്നിനും കഴിയാതിരുന്ന അച്ഛൻ ആകെ നിരാശനായിരുന്നു. സഹായിയ്ക്കാൻ ആരുമില്ല. തുടർന്ന് പഠിക്കാൻ സാധ്യതയില്ലാത്ത സദാനന്ദ് ആകെ വിഷമിച്ചു. എന്ത് ചെയ്യണം എന്നറിയാതെ ജീവിതം ചോദ്യചിഹ്നമായി. സാഹചര്യങ്ങൾ മോശമാകുമ്പോൾ ബന്ധുക്കളുടെ ഇരുണ്ട മുഖം വ്യക്തമായി. സ്ഥിരതയില്ലാത്ത ന്തൊക്കെയോ കുറെ ജോലികൾ ചെയ്തു. ഒന്നിനും തികയണില്യ . അമ്മയുടെ പ്രതീക്ഷമുഴുവൻ മൂത്ത മകനായ സദാനന്ദ്ലാണ്. തൊണ്ണൂറുകളിലെ ഒരു ആഗസ്ത് മാസത്തിൽ,അമ്മ നൽകിയ കുറച്ചു പൈസയും കയ്യിൽ പിടിച്ച്.. എവിടെ എത്തിയാലും കത്തയക്കാം എന്ന് വാഗ്ദാനവും നൽകി. എങ്ങോട്ടെന്ന് നിശ്ചയമില്ലാതെ സദാനന്ദ് വീടുവിട്ടിറങ്ങി. . .നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട്, പിന്തിരിഞ്ഞു നോക്കാതെ ഉറച്ച വിശ്വാസത്തോടെ നടന്ന തന്നെ ചീലപ്പോൾ അമ്മ കുറെ നേരം നോക്കി നിന്നിട്ടുണ്ടാവും. എന്ത് ധൈര്യത്തിലാണ് ത ന്നെ തനിയെ വിടാൻ അമ്മയ്ക്ക് തോന്നിയത് ഇപ്പളും മനസിലാവണില്യ . ദാരിദ്ര്യത്തിന്റെ കാഠിന്യം തന്നെ ആകും ല്ലേ ?, അങ്ങിനെ ഒരു തീരുമാനത്തിലെത്താൻ പ്രേരിപ്പിച്ചത്. ആദ്യം മൈസൂരിലെത്തിയ കയ്യിലെ പണം തീരുന്നതു വരെ അലഞ്ഞു നടന്നു. ജോലിയൊന്നും തരമായില്ല. ഒടുവിൽ സദാനന്ദ് , ഒരു തീരുമാനത്തിലെത്തി, ഉദ്യാനനഗരിക്ക് പോകാൻ. 86 ലാണ് ആദ്യമായി ബാംഗ്ലൂർ എത്തിയത്. അച്ഛനോട് പിണങ്ങി ഒരു ജോഡി ഡ്രസ്സും അമ്പതു രൂപയുമായി.. കൂടെ അച്ഛന്റെ ഡയറിയുമുമായി ആരോടും പറയാതെയാണ് അന്ന് വീട് വിട്ടിറങ്ങിയത് . അച്ഛന്റെ അകന്ന ബന്ധുവായ ഭരതേട്ടൻ ബെംഗളൂരുലുണ്ട് . അവരുടെ അഡ്രസ് ആണ് ഡയറിയിൽ. . ഒരു ടിക്കറ്റും , ഒരു പ്ലാറ്റഫോം ടിക്കറ്റും എടുത്തു. ( റെയിൽവേ സ്റ്റേഷനിൽ പോകുമ്പോൾ പ്ലാറ്റഫോം ടിക്കറ്റ് എടുക്കണം എന്ന് ടീച്ചർ പറഞ്ഞിരുന്നു. ടിക്കറ്റ് എടുക്കാത്തവർക്കാണെന്നു പറഞ്ഞില്ല. ) ബാക്കി വന്ന ഒരു രൂപയും ആയി Bangaluru ക്ക് ടിക്കറ്റ്എടുത്ത ഒരു ചേട്ടന്റെ കൂടെ കൂടി. അദ്ദേഹത്തിന് ഡയറിയിൽ ഉള്ള അഡ്രസ് കാണിച്ചു കൊടുത്തു. ഈ സ്ഥലത്തു പോകണം എന്ന് പറഞ്ഞു. കന്നഡ കലർന്ന മലയായാളത്തിലാണ് സംസാരിച്ചത്. ആദ്യം വന്ന ട്രെയനിൽ ഭയങ്കര തിരക്കായിരുന്നു. കയറിയ ഉടനെ തിരികെ ഇറങ്ങി. അടുത്ത ട്രെയിനിൽ പോകാം എന്ന് ആ ജ്യേഷ്ഠൻ പറഞ്ഞു. പിന്നീട് വന്ന ട്രെയ്നിൽ തിരക്ക് ന്നെ . എങ്കിലും അതിൽ എങ്ങിനെയോ കയറി കൂടി. ബാത്റൂമിനടുത്തു നിന്ന് കൊണ്ടാണ് ആദ്യ ട്രെയിൻ യാത്ര. ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴും ചെറിയൊരു പേടിയും, ഉത്കണ്ഠയും കൂടി വന്നു. പാലക്കാടിനപ്പുറത്തുള്ള എന്റെ ആദ്യ യാത്ര അങ്ങിനെ ആയിരുന്നു. . .ആദ്യമായി ബംഗളൂരിൽ കണ്ട കാഴ്ച നാട്ടിൻപുറക്കാരനായ തന്നെ ബെംഗളൂരു എന്ന നഗരം അമ്പരപ്പിക്കുന്നതായിരുന്നു. എങ്ങിനെ പോകണമെന്നോ എങ്ങോട്ടു പോകണമെന്നോ അറിയാതെ നിന്ന എന്നെ ആ ഏട്ടൻ കൂടെ കൂട്ടി. ഒരു ടൌൺ ബസിൽ കയറി മഡിവാള ഉള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കു (കുഞ്ഞു മുറി) കൊണ്ടുപോയി. കുളിച്ചു, കയ്യിൽ കരുതിയ ഡ്രസ്സ് മാറി, അദ്ദേഹത്തിന്റെ സൈക്കിളിനു പുറകിലിരുന്നു ശാന്തിനഗറിൽ ഭരതേട്ടന്റെ വിലാസം തേടി പോയി. അങ്ങിനെ ഒരു വർഷത്തോളം ഉദ്യാനനഗരിയിൽ ഉണ്ടായിരുന്നു. ആ പരിചയമാണ് പിന്നെയും ബാംഗ്ലൂർലേക്ക് പോകാൻ പ്രേരിപ്പിച്ചത്. എന്നാൽ ഇത്തവണ ബന്ധുക്കളെ ശല്യം ചെയ്യാൻ താല്പര്യപ്പെട്ടില്ല. കയ്യിലുള്ള സിർട്ടിഫിക്കറ്റുകൾ മൈസൂരിലെ ഒരു സ്ഥാപനത്തിൽ പണയപ്പെടുത്തി കിട്ടിയ കാശു കൊണ്ടാണ് ബംഗളൂരു ലേക്കു വീണ്ടും വണ്ടി കയറിയത്. ഒരു കൊട്ടാരക്കരക്കാരൻ രാമചന്ദ്രനെ പരിചയപ്പെട്ടതു കാരണം താമസം തൽക്കാലം അയാളുടെ കൂട്ടുകാരുടെ കൂടെയായി. . അവരും ജോലി അന്വേഷിക്കുകയായിരുന്നു. ഭക്ഷണത്തിന് ആരുടെ കയ്യിലും പണമില്ല. എന്റെ കയ്യിലുള്ള പണം തീരുന്നതു വരെ എല്ലാവരും സുഹൃത്തുക്കളായിരുന്നു. പണം തീർന്നപ്പോൾ ആരും സംസാരിക്കാതായി. പിന്നീട് ഉണ്ടായിരുന്നത് കയ്യിൽ ഹെൻഡ്രി സാന്റോസിന്റെ ഒരു വാച്ചായിരുന്നു.. അതും കിട്ടിയ വിലയിൽ വിറ്റു. കുറച്ചു ദിവസവും കൂടി തള്ളി നീക്കി. വീണ്ടും വിശപ്പു സഹിക്കാൻ കഴിയാതെ കുറേനാൾ , 65 പൈസ വിലയുള്ള ഒരു ചായപോലും കഴിയ്ക്കാൻ കഴിയാതെ കുറെ നാൾ അലഞ്ഞു . . ദസറ (ആയുധ പൂജ) സമയമായതിനാൽ കുറേ പൊരി കിടത്തി . ആർത്തിയോടെ എല്ലാവരും അത് വാരിത്തിന്നു വിശപ്പടക്കാൻ ശ്രമിച്ചു. വിശപ്പു സഹിയ്ക്കാൻ വയ്യാതായപ്പോൾ Racecourse റോഡിൽ സഞ്ചേറ്റി മോട്ടോഴ്സിൽ ജോലിചെയ്യുന്ന കന്ന ടക്കാരനായ കൃഷ്ണബൈരഗൗഡ എന്ന ഒരു പരിചയക്കാരനെ തേടി നടന്നു. കുറച്ചു നടന്നപ്പോൾ തളർന്നു പോയി. ഒന്നും കാണാൻ കഴിയുന്നില്ല, ശബ്ദം നല്ലവണ്ണം കേൾക്കാം . കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ. തപ്പിത്തടഞ്ഞു അടുത്ത് കണ്ട ഒരു കലുങ്കിൽ തളർന്നു ഇരുന്നു. ചേരി പ്രദേശമായതിനാൽ ലോറിയിൽ വെള്ളം വിതരണം നടക്കുന്നുണ്ട്. വെള്ളം ചുമന്നു പോകുന്ന ഏതോ ഒരു സ്ത്രീ എൻ്റെ മുഖത്തേക്ക് വെള്ളം തളിച്ചു. കുറേശ്ശേ മയക്കം തെളിഞ്ഞു വീണ്ടും നടന്നു. കൃഷ്ണബൈര യെ കണ്ട ആശ്വാസത്തിൽ വിതുമ്പി പോയി. അരികിലുള്ള ബെഞ്ചിൽ തളർന്നിരുന്ന എന്നെ നോക്കി കൃഷ്ണ കന്നടയിൽ ചോദിച്ചു. "നിംതു എനു ... ആഗിത്തേ ?" (നിനക്കെന്തു പറ്റി ) കരച്ചിലിന്റെ വക്കിൽ എത്തിയ എങ്ങിനെയോ കാനന്ദയിൽ ൽ പറഞ്ഞു ഒപ്പിച്ചു. " നoതു തുമ്പ അസി ബാറുതായിതെ..." എന്ന് ( നല്ല വിശപ്പുണ്ട് ). സഹതാപത്തോടെ ന്നെ നോക്കി അവൻ പറഞ്ഞു. . ."സ്വാല്പം മോസ്‌റു അന്ന സാദം ഇതിയെ ,... നാവു അംഗടിയിൽ ഹോഗി സ്വല്പ കറി തക്കൊണ്ട് , ബറുതെ സ്വല്പ വെയിറ്റ്പ മാഡ്പ്പാ! . (തൈര് , ചോറ് മാത്രമേ ഉള്ളു എന്നും, കറി കടയിൽ നിന്ന് വാങ്ങി വരാം. എന്നർത്ഥം) ഞാൻ പറഞ്ഞു "വേണ്ടാം...മോസ്‌റ് അന്ന സാക്കു " ഉപ്പു പോലും ഇല്ലാതെ വെറും ചോറ് തൈരും വാരിത്തിന്നു . വിശപ്പുണ്ടങ്കിൽ ഒരു കറിയുടെയും ആവശ്യമില്ല എന്ന സത്യം മനസിലാക്കി. ആ വെറും തൈര് സാദത്തിന്റെ രുചി എന്നും നാവിൻ തുമ്പത്തു ഉണ്ട്. നല്ലൊരു ജോലി സ്വപ്നം കണ്ടു നടന്നിരുന്ന ചെറിയ ചില ജോലികൾ കൊണ്ട് തൃപ്തിയടഞ്ഞു. അങ്ങിനെ ഒരു വർഷത്തോളം വിശപ്പിനെ അടക്കാനും, ഉള്ളത് കൊണ്ട് നിയന്ത്രിച്ചു ജീവിയ്ക്കാനും പഠിച്ചു. തിരിച്ചു നാട്ടിൽ പോയാലോ എന്ന് വിചാരിച്ചു, പിന്നെ നാട്ടിൽ പോയാലും ഇതു തന്നെ അവസ്ഥ എന്നുള്ളത് കൊണ്ട് തത്കാലം ആ ശ്രമം ഉപേക്ഷിച്ചു. വിശപ്പ് , അത് വല്ലാത്ത ഒരു അവസ്ഥയാണ്. അതിലൂടെ കടന്നു പോകുന്നവനെ ജീവിതത്തിൽ തളർച്ചയോ,പരാജയമോ ബാധിക്കില്ല. എന്ത് പരാജയമുണ്ടായാലും എല്ലാത്തിനെയും നേരിടാൻ ഉള്ള ഒരു ശക്തി അല്ലെങ്കിൽ ഊർജം അതിൽനിന്നു നേടാൻ സാധിയ്ക്കും . അങ്ങിനെ ഇരിക്കെ , ഇന്ത്യൻ എക്സ്പ്രസ്സ്ൽ ജോലിചെയ്യുന്ന രാധ കൃഷ്ണൻ സാറിനെ കണ്ടെത്തിയത് ഒരു വഴിത്തിരിവായി. അദ്ദേഹത്തിനോട് ഒരു തുണ്ടു കടലാസ്സിൽ "എനിക്കൊരു ജോലി വേണം" എന്ന് എഴുതി മടക്കി കയ്യിൽ കൊടുത്തു. അദ്ദേഹം അത് വായിച്ചു, തിരിച്ചു തന്നു . എന്നിട്ടു അദ്ദേഹം പറഞ്ഞു "ശ്രമിക്കാം" എന്ന്. പീവിആർ കുട്ടി മേനോന് ഒരു ശുപാർശകത്ത് തന്നു മരങ്ങാട് സാർ പറഞ്ഞു , . .കൃഷ്ണരാജപുരത്തിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണാൻ. ഞാൻ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന്. അദ്ദേഹം പറഞ്ഞപ്രകാരം വീട്ടിൽ പോയി കാണുകയും, ശിവാജി നഗർ റോഡിൽ ഉള്ള ഓഫീസിൽ നാളെ വന്നു കാണാൻ പറയുകയും ചെയ്തു.. പിറ്റേ ദിവസം അദ്ദേഹത്തെ കാണാൻ ഓഫീസിൽ എത്തി. ഒരു കത്ത് തയ്യാറാക്കി തന്ന്, അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ മാണ്ട്യ ( മൈസൂർ അടുത്ത് ) ഉള്ള ഒരു പഞ്ചസാര ഫാക്ടറിയിൽ സൂപ്പർവൈസറായ ദാമോദരനെ കാണാൻ പറഞ്ഞു. ആദ്യമായി ജോലി നേടി എന്ന് തോന്നിയ നിമിഷം, പോകാനുള്ള തയ്യാറെടുപ്പോടെ ഇരിക്കുമ്പോൾ indian express തന്നെ ജോലി ചെയ്യുന്ന രമേശേട്ടൻ പറഞ്ഞു ഇവിടെ തന്നെ ഒരു താത്കാലിക വേക്കൻസി ഉണ്ട്. ശമ്പളം കുറവാണെങ്കിലും Indian Express ജോലിയോട് എനിക്ക് താല്പര്യം കൂടി. എന്ത് വേണമെന്ന് ആലോചിക്കാൻ കുറെ സമയമെടുത്തു. അവസാനം മരങ്ങാട് സാറിന്റെ കൂടി അഭിപ്രായത്തിൽ മനോരമയിൽ ചേരാൻ തീരുമാനിച്ചു. വിധാൻ സൗധ റോഡിൽ കഴിഞ്ഞു ഫോമിനോട് ചേർന്ന ഒരു ചെറിയ ഓഫീസിൽ ആണ് ഇന്ത്യൻ എക്സ്പ്രസ്സ് പ്രവർത്തിച്ചിരുന്നത്. മാനേജർ നായർ സാറിനെ കൂടാതെ മരങ്ങാട് സാർ, സിബി സാർ , മോഹൻ വിശ്വേട്ടൻ തുടങ്ങിയരുടെ കൂടെ ഈയുള്ളവനും ചേർന്നു. ( ഇപ്പോൾ അറുപതോളം പേര് ജോലി ചെയ്യുന്ന വലിയൊരു ഓഫീസാണ് ) പുതിയ ഒരു അനുഭവ മായിരുന്നു അവിടത്തെ ആദ്യകാലഘട്ടം. കൂടെയുള്ളവരുടെ സഹായത്തോടെ ജോലി പെട്ടെന്ന് പഠിച്ചെടുത്തു. സിബി സാർ എല്ലാ ജോലിയും പഠിപ്പിച്ചു.വിശ്വേട്ടൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. കംപ്യൂട്ടറുകൾ പ്രചാരത്തിലാവുന്നതിനും മുൻപുള്ള കാലം അച്ചുവേട്ടന്റെ തട്ട് ചായക്കടയ്ക്കു മുകളിലായി ഗൗരി ടീച്ചർ നടത്തുന്ന ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ്.ഒരു ജോലി നേടാൻ എളുപ്പമാർഗമെന്ന നിലയിൽ, അവിടെ പഠിക്കാനെത്തുന്നവരിൽ ഭൂരിഭാഗവും യുവാക്കൾ ആയിരുന്നു.ടൈപ്പ് റൈറ്റിംഗ് അറിയാത്ത തനിക്കു , അത് പഠിയ്ക്കാൻ മാസ ശമ്പളം പറ്റാതെ വന്നപ്പോൾ, മരങ്ങാട് സാർ പണം നൽകി സഹായിച്ചു.ടൈപ്പു പാസായാൽ നഗരത്തിൽ തന്നെ ജോലി ചെയ്യുന്ന ഇപ്പോളത്തെ ഓഫീസിൽ പിടിച്ചു നിൽക്കാം ! . .അപ്പോഴും താമസം ഒരു കീറാമുട്ടി ആയിരുന്നു. ആദ്യം ഓഫീസിനോട് അടുത്തുള്ള സുബ്ബണ്ണ സ്ട്രീറ്റിൽ താമസിക്കുന്ന ഒരു മലയാളിയായ ( ടൈപ്പ് റൈറ്റർ വാസു ) വാസു ഉണ്ടായിരുന്നു. പാസ്പോർട്ട് ഓഫീസിന്റെ വെളിയിൽ പോർട്ടബിൾ ടൈപ്പ് റൈറ്റർ കഴുത്തിൽ തൂക്കിയിട്ട് പകർപ്പ് ഉണ്ടാക്കി കൊടുക്കുന്നവർ സമ്പാദിക്കുന്നുണ്ടായീരുന്നു ദിവസം ആയിരക്കണക്കിന് രൂപ. ഇതിന്റെ കൂടെ പിറ്റ്മാൻ ഷോർട്ട് ഹാന്റും കൂടി പഠിച്ചിട്ടുണ്ടെങ്കിൽ വിളിച്ചു ജോലി കൊടുക്കുന്ന ഒരു കലഘട്ടമുണ്ടായിരുന്നു. 70-80 കളിൽ ഇടിക്ക് കുമിൾ മുളച്ചതു മാതിരി ടൈപ്പ് റൈറ്റിങ്ങ് ഇൻസ്റ്റിട്ടുകളുണ്ടായിരുന്നു. ഇവയെല്ലാം ഒന്നുകിൽ അടച്ചു പൂട്ടുകയോ അല്ലെങ്കിൽ കമ്പ്യൂട്ടർ സെന്ററുകളായി മാറ്റുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട്. .ആദ്യകാല ടൈപ്പ് റൈറ്ററുകളിൽ 1 എന്ന അക്കവും ഠ (zero) ഉണ്ടായിരുന്നില്ലത്രെ. പകരം capital Letter L ഉം O(ഓ) യുമാണ് ഉപയോഗിച്ചിരുന്നത്.പിന്നീടാണ് മാറ്റം വന്നത്. എൺപതുകളൂടെ അവസാനത്തിൽ നെറ്റ് വർക്ക് കമ്പനിയും ഗോദറേജ് കമ്പനിയും ഇലക്ട്രോണിക് ടൈപ്പ് റൈറ്ററിലേക്ക് ചുവടു വെച്ചു. ) അതു പോലെ തന്നെ 70-80 കളിൽ വാർത്താ വിനിമയങ്ങൾക്ക് ടെലിപ്രിന്ററുകൾ ഉപയോഗിച്ച് പോന്നിരുന്നു. ടെലിപ്രിന്ററുകൾക്ക് ഒരു പ്രത്യേകതയുണ്ട്. രണ്ടു നിശ്ചിത ടെലിപ്രിന്ററുകൾക്കേ മെസ്സേജ് കൈമാറുവാൻ പറ്റുകയുള്ളു. അതിൽ വേറൊരു സൗകര്യം ഉണ്ടായിരുന്നു. നേരത്തേ മെസ്സേജ്കൾ റിക്കോർഡ് ചെയ്ത് ആവശ്യമുളള സമയത്ത് ട്രാൻസ്മിറ്റ് ചെയ്യാം. ഇതിന് ഉപയോഗിച്ചിരുന്നത് കടലാസ് നാടയാണ്. ഇതേ സമയത്ത് തന്നെ ടെലക്സിന്റെ ഉപയോഗവും പ്രാബല്യത്തിൽ വന്നു. ടെലക്സിന്റ പ്രത്യേകത ഒരു മിഷ്യനിൽ നിന്നും വ്യത്യസ്ത മിഷ്യനുകളിലേക്ക് മെസ്സേജുകൾ അയക്കാൻ പറ്റുമെന്നുളളതാണ്. എല്ലാ മെഷ്യനും ഓരോ സബ്സ്ക്രൈബർ നമ്പർ P&T ഡിപ്പാർട്ട്മെന്റ് കൊടുത്തിട്ടുണ്ടാകും, അതിൽ വേണ്ടുന്ന നമ്പർ ഡയൽ ചെയ്ത് മെസേജ് അയക്കാവുന്നതാണ്. ഈ കാലഘട്ടത്തിൽ ടെലിപ്രിന്റർ/ ടെലക്സ് ഓപറേറ്റർ മാരുടെ തസ്തികകൾ ഒരു വിധം എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരുന്നു. " . ...........ഒറ്റമുറിയോടു കൂടിയ ആ റൂമിലാണ് ടൈപ്പ് റൈറ്ററും കിച്ചനും. കുറച്ചു ദിവസത്തിന് ശേഷം ചിക് പെട്ടിനപ്പുറം ഒരു റൂം കണ്ടെത്തി. മാസ വാടക 450 രൂപ, അഡ്വാൻസ് ആയി ആയിരം രൂപ കൊടുക്കണം. മരങ്ങാട് സാറിനോട് വിവരം പറഞ്ഞു. പിറ്റേന്ന് അദ്ദേഹം 10 രൂപയുടെ ഒരു കെട്ട് നോട്ട് എന്റെ നേരെ നീട്ടി.( ഇന്നത്തെ നാൽപ്പതിനായിരം രൂപ മതിപ്പു വരും. ) മാസങ്ങളോളമുള്ള പരിചയത്തിന്റെ പേരിൽ അദ്ദേഹം നൽകിയ ആ വിശ്വാസം എന്നെ അമ്പരിപ്പിച്ചു. അദ്ദേഹം ചോദിക്കാതെ തന്നെ കുറേശ്ശേ ആയി ആ പണം തിരികെ നല്കാൻ കഴിഞ്ഞു . മൂന്നാം നിലയിൽ ഒറ്റ മുറിയായിരുന്നു അത്. ആവശ്യത്തിനുള്ളവെള്ളം കീഴെ പമ്പിൽ നിന്ന് അടിച്ചു നിറച്ചു ചുമന്നു കയറ്റണം. ബാത്ത് റൂം പുറത്തായിരുന്നു. ആദ്യമായി സ്വന്തം റൂമിൽ ഒരു പുല്ലു പായും തലയിണയും മാത്രം. ആവശ്യത്തിനുള്ള സ്ററൗവോ , പാത്രങ്ങളോ , റേഡിയോ, ടി വി , എന്തിനു ഒരു ഫാന് പോലുമില്ലാതെ തന്റെ ജീവിതത്തിനു പുതു തുടക്കം. ..... കുറച്ചു മാസങ്ങൾക്കു ശേഷം കോറമംഗലക്കു താമസം മാറി. ഒരു കിച്ചനും അതിനോടെ ചേർന്ന ഒരു ബെഡ്‌റൂമും, ഒന്നാം നിലയിൽ ബാച്ചിലേഴ്‌സ് മാത്രം താമസിച്ചിരുന്നള്ളൂ. കൂടെ ഒരു ബന്ധുവായ ബാബുവും കൂടെയുണ്ട്. അടുത്ത റൂമിൽ ഒരു രാമൻ ശാസ്ത്രി എന്ന ഒരു Iyengar താമസിച്ചിരുന്നു. പിന്നെ സോജൻ , മനോ എന്നിവരും. വിശ്രമ വേളകളിൽ വിനോദോപാധികൾ ഒന്നും ഇല്ലാതിരുന്ന ആ കാലത്തു പരസ്പരം സംസാരിച്ചു അങ്ങിനെ ഇരിയ്ക്കും. ജോലികഴിഞ്ഞു വന്നാൽ എല്ലാവരും ടെറസ്സിന്റെ മുകളിൽ ഒത്തു കൂടും. . .രാമൻ ശാസ്ത്രി Astrology പഠിച്ചിരുന്നു. അദ്ദേഹം രണ്ടു വർഷത്തിനുള്ളിൽ വിവാഹം നടക്കും എന്നും, രണ്ടു പെൺകുട്ടികളാണ് യോഗം എന്നും, ബംഗളൂരിൽ ഒരു വീട് വാങ്ങും എന്നും പറഞ്ഞു. ഒരു തമാശ ആയി കേട്ടിരുന്ന , ഊറി ചിരിച്ചു. ഈ ശമ്പളം വെച്ച് കഷ്ടിച്ച് ജീവിച്ചു പോകാം എന്നല്ലാതെ കനപ്പെട്ട കാര്യങ്ങളൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല. കുറച്ചു മാസങ്ങൾക്കു ശേഷം രാമൻ ശാസ്ത്രി റൂം മാറി പോയി, കുറെ കാലം അദ്ദേഹത്തെ പറ്റി വിവരം ഒന്നും ഇല്ലായിരുന്നു. രണ്ടു മൂന്നു വർഷത്തിന് ശേഷം യാദൃച്ഛികമായി ഒരു ദിവസം ബാങ്കിൽ വെച്ച് ശാസ്ത്രി കാണാൻ ഇടയായി. വിശേഷങ്ങൾ കൈമാറി. സംസാരത്തിനിടയിൽ പണ്ട് പറഞ്ഞ കാര്യങ്ങൾ എല്ലാം നടന്നു എന്ന അറിയിച്ചു. മൂത്ത മകൾ ജനിച്ചു ആറ്‌ മാസത്തിനുള്ളിൽ താൻ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. അദ്ദേഹം ആ കാര്യങ്ങൾ എല്ലാം മറന്നിരുന്നു. രണ്ടു പെൺകുട്ടികളാണ് തനിക്കുള്ളത് എന്നും പറഞ്ഞു. അതിനിടയിൽ ഇരട്ട സഹോദരങ്ങളെ ബംഗളൂരിൽ എത്തിക്കുകയും , അവർ ചെറിയ തോതിൽ ബിസിനസ് ആരംഭിക്കുകയും ചെയ്തു. ആദ്യമെല്ലാം കുറച്ചു കഷ്ടത്തിലായിരുന്നു വെങ്കിലും എന്റെ പിന്തുണയും അവരുടെ കഠിന പ്രയത്നത്തിന്റെ ഫലമായി മെല്ലെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. അച്ഛന്റെ മരണ ശേഷം ആകെ തകർന്ന നിലയിൽ ആയ അമ്മയ്ക്ക് , ആശ്വാസമായി രണ്ടു മാസം കൂടുമ്പോൾ നാട്ടിൽ പോകുന്നത് പതിവാക്കി. ദിവസവും ഫോണിൽ സംസാരിച്ചു ആശ്വസിപ്പിക്കും. അമ്മയെ ഒരിക്കൽ വിമാനത്തിൽ കയറ്റണമെന്ന മോഹമുദിച്ചു. എന്നാൽ പേടിയോ ഉത്കണ്ഠയോ എന്നറിയില്ല അമ്മയ്ക്ക് അത് സമ്മത മായിരുന്നില്ല. ദുരിതങ്ങളോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്ന അമ്മ യ്ക്ക്, കഷ്ട പാടുകളും വേദനകളും നിറഞ്ഞ ജീവിതത്തിൽ അത്രക്കൊന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല. മുന്നറിയിപ്പ് ഇല്ലാതെ വിമാന ടിക്കറ്റുമായി നാട്ടിൽ എത്തിയ അമ്മയെ പറഞ്ഞു മനസിലാക്കി . പാതി സമ്മതത്തോടെ 'അമ്മ സമ്മതിച്ചു. അന്ന് ആദ്യമായി അമ്മയെ കരിപ്പൂർ നിന്ന് ബാംഗളൂരിലേക്ക് വിമാനത്തിൽ അമ്മയെ കൊണ്ടുവന്നു. അമ്മയുടെ മുഖത്തു ഉത്കണ്ഠയോ, ഭയമോ, അതോ ഒരു സംതൃപ്തിയോ എന്തൊക്കെയോ ഓടിമറഞ്ഞതു അറിഞ്ഞു. . .................................ഒരിയ്ക്കലും 'അമ്മ പ്രതീക്ഷിക്കാത്ത ഒരു സമ്മാനം നൽകിയതിന്റെ ചാരിതാർഥ്യത്തിൽ വലിയ സന്തോഷത്തിലായിരുന്നു. പിന്നീട് ബാംഗ്ലൂർ, മൈസൂർ , റിപ്പബ്ലിക്ക് ദിന പരേഡും , കുറച്ചു അകലെനിന്നാണെങ്കിലും വിധനാസൗദയും ചാമുണ്ഡി ക്ഷേത്രവും ഹംപി ,ഹാലേബീട് മറ്റും അമ്മയെ കൊണ്ടുപോയി കാണിയ്ക്കാൻ ഭാഗ്യമുണ്ടായി. കാലം അങ്ങിനെ മുന്നോട്ടു പാഞ്ഞു കൊണ്ടിരിക്കുന്പോൾ ഈ പഴയ യന്ത്രവും അതിനെക്കുറിച്ചുള്ള മധുരിക്കുന്ന ഓർമ്മകളും മറവിയിലേക്കു പൊക്കോണ്ടിരിക്കുന്നു... ഒന്നോർത്താൽ ടൈപ്പ് റൈറ്റർ വെറുമൊരു യന്ത്രമായിരുന്നില്ല ഒരു കാലഘട്ടത്തിന്റെ നാഡീസ്പന്ദനമായിരുന്നു... പഴയ തലമുറയ്ക്ക് കമ്പ്യൂട്ടർ പ്രോഗ്രാമുകൾ പഠിക്കുക അത്ര എളുപ്പമല്ലാത്തതു കൊണ്ടു തന്നെ കമ്പ്യൂട്ടറിന്റെ ആഗമനത്തോടു കൂടി അവരിലേറെ പേർ വെറും ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായി തങ്ങളുടെ പ്രവർത്തന മണ്ഡലങ്ങളിൽ ഏറ്റവും ചെറിയ വേതനവും പറ്റി അടങ്ങി ഒതുങ്ങി കഴിയേണ്ടി വന്നു എന്നുളളത് ഒരപ്രിയ സത്യമായി അവശേഷിക്കുന്നു. ടൈപ്പ് റൈറ്റർ മട്ടായി അന്ന് കമ്പ്യൂട്ടർ ( മാറുന്ന കാലത്തിനനുസരിച്ചു മാറിയ നിമിഷങ്ങൾ തന്നെ ഇപ്പോളത്തെ നീലയിൽ എത്തിക്കാൻ ഒരു ഉപകരണം ആയി എന്ന് മാത്രം ഇന്നത്തെ ടെക്നോളജി നാളെ ഉണ്ടാവില്ല മരണം കാലത്തിനനുസരിച്ചു ഇല്ലെങ്കിൽ നിലനില്കാനാവില്യ ! മുപ്പതു വർഷമായി പ്രവാസിയായ തുടരുന്ന തനിക്കു ജീവിതം തന്നതും, എന്നെ ജീവിയ്ക്കാൻ പഠിപ്പിച്ചതും ബെംഗളൂരു ആണ്. ഇപ്പോഴും കാറുമായി കോറമംഗല റോഡിൽകൂടി പോകുമ്പോൾ, വിശപ്പു സഹിയ്ക്കാൻ വയ്യാതെ മയങ്ങി കിടന്ന ആ കലുങ്ക് കണ്ണിലുടക്കാറുണ്ട്. Note:- ഇത് വര്ഷങ്ങള്ക്കു മുന്നേ ചിക്ക്പേട്ട് ( ബാംഗ്ലൂർ) വച്ച് പപരിചയംപ്പെട്ട ഉണ്ടായിരുന്ന ഒരു വ്യക്തിയുടെ അനുഭവം അനുഭവത്തെ വച്ച് ഓർത്തെടുത്തു എഴുതാന് ഉള്ള ശ്രമം .. പേര് സാങ്കല്പികം ആണ്

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...