Saturday, 27 February 2021
Father
സഹസ്രം തിരകൾ ഒന്നിച്ചാർത്തു
വരുമ്പോളുമൊരായിരമഗ്നിചിതകൾ
ഒന്നിച്ചെരിഞ്ഞാലും കൊടുങ്കാറ്റടിച്ചാലും
കാലിടറാത്ത ഉള്ളമുലയാത്ത,എൻ
മനസിലെ വന്മരം!പാതിവഴിയിൽ
എവിടെയോ അച്ഛൻമടങ്ങീടുമതു
എരിയുന്നുണ്ടെന്നുള്ളിലെന്നുമേസത്യമാം
സ്വത്വത്തെനിറവിലുംകുറവിലും
സന്ധ്യയിലും ഉള്ളിനുള്ളിലെയജ്ഞതയെ
പ്രവർത്തികളാൽ നിശ്ചയദാർഢ്യത്തെ
ഉരിയാടാതെ ഇഴയടുപ്പിച്ചതും
ഉള്ളകത്തുണ്മയാ൦സത്യം നിറച്ചതും
ഇനിയെന്നും സ്മൃതിയിലൊട്ടുമേ
ഒളിമങ്ങാതെയിരിപ്പൂഎന്നകതാരിലെന്നുമേ
നിത്യമതാം നൽപൂനിലാച്ചന്ദ്രിക !
Subscribe to:
Post Comments (Atom)
#Agasthyarkoodam – Ten Friends, One Mountain, A Journey to Remember
Some journeys are measured in kilometers. Others are measured in memories. Our Agasthyarkoodam adventure began long before we stepped onto...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
- Festivasl Day 1 :- *Sarpabali* ******************************** In earlier days the co...
-
ആരുടെയോ സ്വപ്നങ്ങളെ കടമെടുത്തിട്ടിതേൻ വിത്തുപാകുന്നു നട്ടുവളർത്തുന്നു. പിന്നൊരു യാത്രയിൽ അപരിചിതരായി മറന്നുകൊണ്ടപ്പുറവുമിരുന്നിതോർക്കുന്നു...
No comments:
Post a Comment