Wednesday, 10 February 2021

കു ട്ടിച്ചാത്തൻ കോലധാരി

അശ്രുവാലൊരുതിരിനാളമണിയറയിൽ തെളിയിച്ചുവച്ചു മുഖത്തെഴുത്തിൽ പുരാവൃത്തത്തിന്റെ എഴുത്താണി തിരഞ്ഞ് പൂക്കുട്ടിച്ചാത്തൻറെ വലംകണ്ണ്ചുറ്റിയപ്പോൾ പൊലിക പൊലിക പൊലിക ജനമേ... പരദൈവം പൊലിക കാപ്പന്ത പൊലിക പന്തൽ പൊലിക ചൂട്ടുവിളക്കിന്റെ - യഗ്നിനാളങ്ങളിൽ ചമയങ്ങൾ പിന്നെയും വെട്ടിത്തിളങ്ങുന്നു.കോട്ടവും കാവും കാവിലെ ദൈവത്തെ തിറയാക്കി തുള്ളുവാൻ വിട്ടു നൽകീ ! പലവിധം വേഷങ്ങൾ ചെണ്ടയും ചേങ്ങിലയും കേട്ടൂ തിറയാടുവാൻ മറന്നു ചൂട്ടുകറ്റകൾ തിളങ്ങും ദേഹത്തിൽ തീപന്തങ്ങളാൽ ദേഹം പൊള്ളിയന്നൊരുദിനം മുഖമെഴുത്തോടെയും വളയിട്ട കൈകളുമാമരപ്പലകയിൽ, വേപ്പിലകൾക്കു മേൽ പാതികത്തിയ കുരുത്തോലകളുo രക്തം പുരണ്ട വെന്ത ശരീരമായൊരു ദിനം കുഞ്ഞു കളിപ്പാട്ടത്തിനായികാത്തിരിക്കുമ്പോളാ കുഞ്ഞുമുറിയിയിൽ കെട്ടിച്ചുറ്റി വരവിളിച്ച തീകുട്ടിച്ചാത്തനു മൊടുങ്ങിയൊരീ ഇരുളാണിവിടമെല്ലാം . അവസാനമൊരിക്കലും ഹൃദയമിടിക്കാതെ നിലം പതിച്ചു ...... -------------------------------------------- Note:- ഈയിടെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ത്തെയും കലാകാരൻ ആത്മഹത്യാ ചെയ്ത വാർത്തയും ഇതോടനുബന്ധിച്ചുള്ള കുറിപ്പിന് ആധാരമാക്കി വെന്ത ഉടലിന്റെ മണം ഉയരുന്ന കുഞ്ഞു മുറിയിൽ മരണത്തിനും ജീവിതത്തിനുമിടയിൽ വേദന കടിച്ചമർത്തിക്കിടക്കുന്ന തെയ്യക്കോലങ്ങൾ , നിലവിളികൾ തൊണ്ടയിൽ കുരുങ്ങിപ്പോയ അവന്റെ കുടുംബവും സമൂഹ മനസാക്ഷിക്കു മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നു... മേളവും, തോറ്റം പാട്ടും മുറുകിത്തുടങ്ങിയ കാവിൻ പറമ്പിൽ ഇനിയും ആളെ അവശ്യമുണ്ട്, വേഷം കെട്ടുവാൻ... വെറും കോലങ്ങളായി ആടുവാൻ.! എത്ര ഭീതിതമായ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. പിടിച്ചു നിൽക്കാൻ പറ്റാത്ത പലരും പിടി വിട്ട് നിലയില്ലാക്കയത്തിലേക്കവസാനിക്കുകയാണല്ലോ. ഒടുവിലായി പ്രിയപ്പെട്ട വരായ കോലധാരികൾ അവരുടെ മുപ്പതുകളിൽ കലാകാരൻ സ്വയം പിൻവാങ്ങിയിരിക്കുന്നു.പടർന്നിരിക്കുന്നത്.സങ്കടം, മഹാ വ്യാധികൾ തർപ്പണമാടുന്ന ഈ കുരുതിപ്പാടം... കോവിഡ് മഹാമാരിയുടെ ദുരന്തം അതിൻ്റെ ഏറ്റവും ക്രൂരതയോടെ ജനങ്ങൾ ഏറ്റുവാങ്ങുകയാണ്.ഉത്സവങ്ങളൊഴിഞ്ഞ അരങ്ങിൽ ജീവിതം വഴി മുട്ടിയ നിരവധി ജന്മങ്ങൾ കെട്ടിയാട്ടക്കാർ , മേളക്കാർ ,വഴി വാണിഭക്കാർ. ഉത്സവങ്ങളൊഴിഞ്ഞ അരങ്ങിൽ ജീവിതം വഴി മുട്ടിയ നിരവധി ജന്മങ്ങൾ കെട്ടിയാട്ടക്കാർ , മേളക്കാർ ,വഴി വാണിഭക്കാർ. വിശ്വാസങ്ങൾ മുറുകെപ്പിടിക്കുമ്പോഴും ദുരിതങ്ങളുമായി ജീവിക്കുന്ന മനുഷ്യക്കോലങ്ങൾക്ക് സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടതാണു - ========================================================================================================================= .. കുട്ടിച്ചാത്തൻ / തെയ്യം തിറ - ഐതിഹ്യം ======================= ശിവ പാര്‍വതിമാര്‍ വള്ളുവരായി കഴിഞ്ഞ കാലം അവര്‍ക്കുണ്ടായ പുത്രനത്രെ ശ്രീ കുട്ടി ശാസ്തന്‍... മക്കളില്ലാതിരുന്ന തന്‍റെ ഭക്തനായ കാളകാട്ടു നമ്പൂതിരിക്ക് മഹാദേവന്‍ കുട്ടിയെ നല്‍കുന്നു...ഏഴു വയസ്സ് തികഞ്ഞപ്പോള്‍ കാളകാട്ടു നമ്പൂതിരി പുത്രനെ ശങ്കരപൂ വാര്യരുടെ എഴുതുപള്ളിയില്‍ എഴുത്തിനിരുത്തി..ഗുരു ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ കുട്ടി പഠിച്ചെടുത്തു...കുട്ടിയുടെ സംശയങ്ങള്‍ക്ക് മുന്പില്‍ ഗുരുവിനു ഉത്തരമില്ലാതായി. ഒരു ദിവസം കുളിച്ച വന്ന ഗുരു തന്‍റെ ഗ്രന്ഥം വായിക്കുന്ന കുട്ടിയെ കണ്ടു കോപാകുലനായി... ഗ്രന്ഥമെടുത്തു വായിച്ചിട്ടാണ് ഇങ്ങനെ തന്നെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്ന് മനസ്സില്‍ തോന്നിയ ഗുരു ചൂരല്‍ കൊണ്ട് കുട്ടിയെ അടിച്ചു. ആദ്യം അതു കാര്യമാക്കാതെ ഇരുന്ന കുട്ടിയുടെ ഭാവം പെട്ടെന്ന് മാറി. കോപം പൂണ്ട അവന്‍ ഗുരുവിന്‍റെ തലയറുത്തു... ഇതറിഞ്ഞ കാളകാടര്‍ കോപാകുലനായി. വിശന്നു വലഞ്ഞു വരുന്നകുട്ടിക്ക് ഭക്ഷണം കൊടുക്കരുതെന്ന് കാളകാടര്‍ ആത്തോലമ്മയോടു പറഞ്ഞു. ദേഷ്യം പൂണ്ട കുട്ടി ആത്തോലമ്മയുടെ ഇടതു മുലക്കു കല്ലെറിഞ്ഞു. ഇല്ലത്ത് കഴിയാന്‍ നിനക്ക് അര്‍ഹത ഇല്ല എന്നു പറഞ്ഞു കുട്ടിയെ കാലിമെയ്ക്കാന്‌ അയച്ചു.. കാലിമേയ്ച്ചു തളര്‍ന്നു തിരിച്ചുവന്ന കുട്ടി ഇല്ലതമ്മയോടു കുടിക്കാന്‍ പാല് ചോദിച്ചു.. ഇല്ലത്തമ്മ പാല്‍ കൊടുത്തില്ല.. പാല് കൊടുക്കാതിരുന്നതിനു പ്രതികാരമായി അച്ഛന്‍ നമ്പൂതിരി എന്നും കണി കാണുന്ന കാളകൂട്ടത്തിലെ ചെങ്കോമ്പന്‍ കാളയെ കൊന്നു ചോര കുടിച്ചു .. ഇത് ഇല്ലത്തെ അമ്മയുടെ ഏഷണി നിമിത്തമാണെന്ന് വിചാരിച്ച ചാത്തൻ അമ്മയുടെ മാറിലേക്ക് കല്ലെറിഞ്ഞു. ഇതിൽ രോഷാകുലനായ നമ്പൂതിരി ചാത്തനെ വെട്ടിക്കൊന്നു. പക്ഷെ ചാത്തൻ ചത്തില്ല. വാശി കൂടിയ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമകുണ്ഡം തിർത്തു. വീണ്ടും ചാത്തനെ വെട്ടി 399 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളിൽ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളിൽ നിന്ന് അനേകം ചാത്തന്മാരുണ്ടായി. അഗ്നിനൃത്തം വെച്ച് ചാത്തൻ കാളകാട്ടില്ലവും,സമീപത്തെ ബ്രാഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു. . കാളകാടര്‍ മാന്ത്രികന്മാരെ വരുത്തി കുട്ടിയെ 444 കഷണങ്ങളാക്കി അഗ്നിയില്‍ ഹോമിച്ചു .. തീയില്‍ നിന്നും അത്ര തന്നെ ചാത്തന്മാര്‍ ഉണ്ടാകുകയും കാളകാട് അടക്കമുള്ള 44 ഇല്ലങ്ങള്‍ ചുട്ടെരിക്കുകയും ചെയ്തു. ഉപദ്രവകാരിയായി നാട്ടിൽ നടന്ന ചാത്തനെ അടക്കാൻ ,കോലം കെട്ടി പൂജിക്കാൻ തീരുമാനിച്ചു. അങ്ങനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാൻ തുടങ്ങി. കുട്ടിച്ചാത്തന്റെ വിവിധ ഭാവങ്ങൾ തീക്കുട്ടി, കരിങ്കുട്ടി , പൂക്കുട്ടി,പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ ദേവതകളെയാണ്‌ 1.പൂക്കുട്ടിച്ചാത്തൻ --------------- പൂക്കുട്ടിച്ചാത്തൻ" വെട്ടി മുന്നൂറ്റിതൊണ്ണൂറ് കഷണങ്ങളാക്കി ഇരുപത്തിയൊന്ന് ഹോമകുണ്ഡങ്ങളിൽ ഹോമിച്ചിട്ടും ഉയർന്നെഴുന്നേറ്റ് അഗ്നിനൃത്തം വച്ച് പൂവിൽ പിറവിയെടുത്തവൻ... കാളകാട്ട് പൂക്കുട്ടിച്ചാത്തൻ Temples/Illam കാളകാട്, കാട്ട്മാടം, , , ചാലോറ ഇല്ലo കൊയിലാണ്ടി പൂകുട്ടിചാത്തന്റെ ആരൂഢ ക്ഷേത്രമാണ് ചാലോറ,പൂക്കുട്ടിയാണ് കാളക്കാട്ട് നിന്ന് നാട്തെണ്ടാൻ പുറപ്പെട്ട കുട്ടിച്ചാത്തൻ മയ്യഴി (മാഹി) പുഴയും കടന്ന് നിരവധി സ്ഥലങ്ങൾ താണ്ടി ചാലോറ ഇല്ലത്ത് വന്നു കയറിയതായി തോറ്റം പാട്ടിൽ പറയപ്പെടുന്നു. കുട്ടിച്ചാത്തൻ വന്നു കയറിയപ്പോൾ ഇല്ലത്തുള്ള അന്നത്തെ ബ്രാഹ്മണശ്രേഷ്ഠർ അദ്ദേഹത്തെ ഇല്ലത്തിന്റെ തേവാരപുരയിൽ പ്രതിഷ്ഠിക്കുകയും ഉപാസിക്കുകയും ചെയ്തു വന്നു. അത് ഇപ്പോഴും മുടങ്ങാതെ ചെയ്തു വരുന്നു. ഈ ക്ഷേത്രത്തിന്റ മുറ്റത്തു വളരെ വർഷങ്ങൾ പഴക്കമുള്ള ഒരു ഗുഹ ഉള്ളതായി പഴമക്കാർ പറഞ്ഞു കേൾക്കുന്നു... കാലന്തരത്തിൽ കുറ്റ്യാടി ജലസേചന പദ്ധതി യുടെ കനാൽ വന്നതോടെ ഈ ഗുഹ മുറിഞ്ഞു പോവുകയും ബാക്കിയുള്ള ഭാഗം മണ്ണ് വന്നു മൂടുകയും ചെയ്തു ഇപ്പോഴും അതിന്റെ ചെറിയ ഒരു ഭാഗം അവിടെ സ്ഥിതി ചെയ്യുന്നു.ഒരു സ്ത്രീ നെൽ കൃഷി നടത്തുകയും കൃഷിയിൽ നിറയെ കളയാണല്ലോ കുട്ടിച്ചാത്താ എന്ന് സങ്കടത്തോടെ പറയുകയും ഇതു കേട്ട ചാത്തൻ കളയെല്ലാം പറച്ചു പടിപ്പുരയിൽ കൊണ്ട് ഇടുകയും ചെയ്തു അപ്പോഴേക്കും ചാത്തന് തണുക്കുകയും തണുപ്പ് മാറ്റാനായി പടിപ്പുരക്ക് തീ കൊടുക്കുകയും ചെയ്തെന്നു പറഞ്ഞു കേൾക്കുന്നു. ഐതിഹ്യ മാ ലയിലെ പ്രകാരം ചാലോറ ജില്ലക്കാർ ആദ്യ കാലത്തു മന്ത്രവാദത്തിൽ സുപ്രസിദ്ധരായിരുന്നു പന്തലായനി ഭാഗങ്ങളിൽ , ഇവിടെ കിഴക്കേടത്തില്ലാതെക്കു ഒരു പൂക്കുട്ടി ചാത്തൻ സങ്കൽപം വന്നത് ചാലോറ വഴങ്ങി ആണെന്ന് വിശ്വസിക്കു ന്നു Other places:- Puthalam Temple Mahe.,പുതുശ്ശേരി, പുല്ലഞ്ചേരി etc 2.തീക്കുട്ടി :- കാളകാട്ടില്ലം...... ചാത്തനെ വെട്ടി നുറുക്കി 448 കഷ്ണങ്ങളാക്കി...അത് 41 ദിവസം നാല്പാമര വിറകിൽ ഹോമം ചെയ്തു....41ന്നാം ദിവസം ഹോമകുണ്ഡത്തിൽ നിന്നും അവർ ഉടെലെടുത്തു......... വെട്ടി മുന്നൂറ്റിതൊണ്ണൂറ് കഷണങ്ങളാക്കി ഇരുപത്തിയൊന്ന് ഹോമകുണ്ഡങ്ങളിൽ ഹോമിച്ചിട്ടും ഉയർന്നെഴുന്നേറ്റ് അഗ്നിനൃത്തം വച്ച് തീയിൽ കുരുത്ത തീക്കുട്ടി Kalleri-vatakara -തച്ചങ്കണ്ടി ഭഗവതി കാവ് ബാലുശ്ശേരി -കിടാരത്തിൽ തീ കുട്ടി ചാത്തൻ 3കരിക്കുട്ടി :- ============ കാളകാട്ടില്ലം...... ചാത്തനെ വെട്ടി നുറുക്കി 448 കഷ്ണങ്ങളാക്കി...അത് 41 ദിവസം നാല്പാമര വിറകിൽ ഹോമം ചെയ്തു....41ന്നാം ദിവസം ഹോമകുണ്ഡത്തിൽ നിന്നും അവർ ഉടെലെടുത്തു......... വെട്ടി മുന്നൂറ്റിതൊണ്ണൂറ് കഷണങ്ങളാക്കി ഇരുപത്തിയൊന്ന് ഹോമകുണ്ഡങ്ങളിൽ ഹോമിച്ചിട്ടും ഉയർന്നെഴുന്നേറ്റ് അഗ്നിനൃത്തം വച്ച് .കരിയിൽ കുരുത്ത് കരിക്കുട്ടി 4.പറക്കുട്ടി :- ============ കാളകാട്ടില്ലം...... ചാത്തനെ വെട്ടി നുറുക്കി 448 കഷ്ണങ്ങളാക്കി...അത് 41 ദിവസം നാല്പാമര വിറകിൽ ഹോമം ചെയ്തു....41ന്നാം ദിവസം ഹോമകുണ്ഡത്തിൽ നിന്നും അവർ ഉടെലെടുത്തു......... വെട്ടി മുന്നൂറ്റിതൊണ്ണൂറ് കഷണങ്ങളാക്കി ഇരുപത്തിയൊന്ന് ഹോമകുണ്ഡങ്ങളിൽ ഹോമിച്ചിട്ടും ഉയർന്നെഴുന്നേറ്റ് അഗ്നിനൃത്തം വച്ച് പറന്നു പോയവൻ പറക്കുട്ടി.... 5)ഉച്ചക്കുട്ടി കാളകാട്ടില്ലം...... ചാത്തനെ വെട്ടി നുറുക്കി 448 കഷ്ണങ്ങളാക്കി...അത് 41 ദിവസം നാല്പാമര വിറകിൽ ഹോമം ചെയ്തു....41ന്നാം ദിവസം ഹോമകുണ്ഡത്തിൽ നിന്നും അവർ ഉടെലെടുത്തു... ഉച്ചസ്ഥായിൽ ഉള്ളതാണ് ഉച്ചക്കുട്ടി Temple/Illam:- പാടേരി *കാട്ടുമാടം, കല്ലൂർ, കാളകാട്‌, പാടേരി, പാതിരിശ്ശേരി, ചാത്തനാട്‌ etc എന്നീ ഇല്ലക്കാർ കുട്ടിച്ചാത്തൻ ഉപാസനയിൽ സുപ്രസിദ്ധരാണ്‌. കാട്ടുമാടം :- ========= മുന്നൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌, കാട്ടുമാടം കുടുംബം കണ്ണൂരില്‍ നിന്നും വളാഞ്ചേരിയിലെ ഇരുംപ്ലിയം എന്ന പ്രദേശത്ത്‌ വന്നു ചേരുന്നത്‌. കണ്ണൂരില്‍ പള്ളിക്കുന്ന്‌ മൂകാംബിക റൂട്ടില്‍ ആണ്‌ കാട്ടുമാടം കുടുംബത്തിന്റെ മൂലസ്ഥാനം സ്‌ഥിതി ചെയ്‌തിരുന്നത്‌.കിഴക്ക്‌ പുഴയും, പടിഞ്ഞാറു കുന്നും അവിടെ കുട്ടിച്ചാത്തന്‍മാരെ കുടിവച്ചു കൊള്ളാമെന്നു കണ്ട്‌ ഇവിടെ വന്നുചേര്‍ന്നു എന്നാണ്‌ ഐതിഹ്യം. താന്ത്രിക കർമങ്ങൾ നടത്തുന്നതിന് പരശുരാമൻ ആറു ബ്രാഹ്മണകുടുംബങ്ങളെ നേരിട്ട് ചുമതലപ്പെടുത്തിയെന്നാണ് വിശ്വാസം. ഇതിലൊന്നാണ് കാട്ടുമാടം കുടുംബം എന്നാണ് ഐതിഹ്യം. പൊന്നാനിയിലെ പെരുമ്പടപ്പ് ഗ്രാമത്തിലാണ് കാട്ടുമാടം മന സ്ഥിതി ചെയ്യുന്നത്.... മാഹാമാന്ത്രിക പാരമ്പര്യമുളള കാട്ടുമാടം മന-കേരളത്തിലെ മാന്ത്രികപാരമ്പര്യമുള്ള അപൂര്‍വ്വം മനകളിലൊന്നാണിത്‌. കുട്ടിച്ചാത്തന്‍മാരാണ്‌ കാവല്‍കാട്ടുമാടം മന പണ്ട് 16 കെട്ടായിരുന്നുവത്രേ. പലപ്പോഴായുള്ള പൊളിച്ചുപണിയലുകള്‍ക്ക് ശേഷം ഇപ്പോള്‍ അവശേഷിക്കുന്നത് ഇരുനിലകളുള്ള ഒരു നാലുകെട്ടു മാത്രം. കേരളത്തിലെ ഇരുന്നുറ്റി അമ്പതോളം ക്ഷേത്രങ്ങളുടെ താന്ത്രിക സ്‌ഥാനം ഈ കുടുംബം വഹിക്കുന്നു. വലിയകുന്നിലുള്ള ഇളയിടത്ത് കാട്ടുമടത്തിലെ ചില അംഗങ്ങൾ ഇപ്പോഴും കണ്ണൂർ - പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രത്തിനടുത്തായി താമസിക്കുന്നു. ഇവിടുത്തെ പ്രത്യേകത ഇവിടെ ചാത്തന്‍സ്വാമി കുടികൊള്ളുന്നത്‌ ഒരു പ്ലാവിലാണ്‌ എന്നതാണ്‌. https://www.youtube.com/watch?v=CuDE-47HY0A :-https://www.facebook.com/kattumadamillam/ https://www.manoramaonline.com/.../perumbadappu... പാടേരി ഇല്ലo ============= കാളകാട്ടു ഇല്ലത്തു നിന്ന് പാടേരിയില്ലത്തെ ഒരു കാരണവർ ഉപാസനയോടെ "പറകുട്ടിച്ചാത്തന്റെ" ഉപദ്രവം സാമൂതിരി കോലോത്തു നിന്ന് മാറ്റി, പറകുട്ടിയെ പാടേരി ഇല്ലത്തു പ്രതിഷ്ഠിച്ചു .അതിനു ശേഷം ആ കാരണവർ ചാത്തനാടില്ലത്തേക്കു മാറിത്താമസിച്ചതായും ഐതിഹ്യം പറയുന്നുണ്ടു , നിലവൽ കരിങ്കുട്ടി ,പൂക്കുട്ടി ,പറക്കുട്ടി ചാത്തൻ മൂർത്തികൾ പാടേരി ഇല്ലത്തുണ്ട് ചാത്തനാട് ഇല്ലo ============== കുട്ടിച്ചാത്തൻ ജന്മം കൊണ്ട, കുട്ടിച്ചാത്തന്റെ മൂലസ്ഥാനമായ കാളകാട്‌ ഇല്ലത്ത്‌ നിന്ന് ചാത്തനാട്‌ ഇല്ലത്തെ ഒരു കാരണവരുടെ കൂടെ നൂറ്റാണ്ടുകൾക്ക്‌ മുന്നെ വന്നതാണ്‌ കുട്ടിച്ചാത്തൻ എന്ന് ഐതിഹ്യം. തീക്കുട്ടി, കരിങ്കുട്ടി , പൂക്കുട്ടി എന്നീ ദേവതകളെയാണ്‌ ചാത്തനാട്‌ ഇല്ലക്കാർ ആരാധിക്കുന്നത്‌. സാത്വിക മന്ത്രവാദവും ഉണ്ടിവർക്ക്‌ പണ്ട്‌ വയനാട്‌ കാട്ടിൽ അതി ഭയങ്കരമായ തീപ്പിടുത്തമുണ്ടായി . ചാത്തന്മാരുടെ ലീലയാണെന്ന് മനസിലാക്കിയ ആളുകൾ ചാത്തനാട്‌ ഇല്ലത്തേക്ക്‌ അറിയിപ്പ്‌ വരികയും, ഇവിടുത്തെ കാരണവർ അവിടെ ചെന്ന് ആ തീയ്യിന്‌ കാരണക്കാരനായ ചാത്തനായ തീക്കുട്ടിയെ ഒരു തേങ്ങയിൽ ആവാഹിച്ച്‌ ഇല്ലത്തേക്ക്‌ കൊണ്ടു വരികയും പിന്നീട്‌ ആ ശക്തിയെ വിഗ്രഹത്തിലേക്ക്‌ ആവാഹിച്ച്‌ പ്രതിഷ്ഠ നടത്തുകയും ചെയ്തു . ആവാഹിച്ച്‌ കൊണ്ടു വന്ന തേങ്ങ ഇല്ലപ്പറമ്പിൽ കുഴിച്ചിടുകയും , അത്‌ മൂന്ന് തെങ്ങായി മാറുകയും ചെയ്തു. ഈ മൂന്നു തെങ്ങ് കണ്ടവർ ഇന്നുമുണ്ട്. ഇല്ലത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ പണ്ടൊരു പടിപ്പുര ഉണ്ടായിരുന്നു . പടിപ്പുരയോട്‌ ചേർന്ന് ഒരു മുത്തശ്ശിയുടെ പാടവും ഉണ്ടായിരുന്നു . ആ പാടത്ത്‌ കൃഷിയിറക്കാൻ പറ്റാതായ ഒരു സമയം ഉരുത്തിരിഞ്ഞു വരികയും അതിൽ വിഷണ്ണയായ മുത്തശ്ശി ഇവിടുത്തെ കുട്ടിച്ചാത്തന്മാരോട്‌ പ്രാർത്ഥിക്കുകയും ചെയ്തു. പിറ്റേന്ന് നേരം വെളുത്ത്‌ നോക്കിയപ്പോൾ പാടത്ത്‌ ഞാറ്‌ നട്ടിരിക്കുന്നു. എല്ലാം കുട്ടിച്ചാത്തന്മാരുടെ ലീലയായിരുന്നു . അത്‌ കഴിഞ്ഞ്‌ പോണ വഴി അവർ പടിഞ്ഞാറ്‌ ഭാഗത്തുള്ള പടിപ്പുര കത്തിക്കുകയും ചെയ്തു. കുസൃതിക്ക്‌ യാതൊരു കുറവുമില്ലാത്തവരാണല്ലൊ ഇവർ Note:- ഓരോ തിറക്കും , വെള്ളാട്ടുന്ടവും - ഒരു നാക്കിലയിൽ അരിയും വെറ്റില അടക്കയും , നാണയവും വിളക്കിന്റെ മുന്നേ വക്കണം വേറെ ഒന്ന് ഓരോ തിറക്കും വെള്ളരി ( അരി + തേങ്ങാ +വെറ്റില +നാണയം നാക്കിലയിൽ ) ഒരു കിണ്ടിയിൽ വെള്ളവും വേണം ചെലപ്പോൾ വാളോ /പരിചയോ എടുത്തു കൊടുക്കണം ! അമ്പല മുറ്റത്തേക്ക് കെട്ടിയാട്ടക്കാർ ( വണ്ണാന്മാർ .) വരില്ല തിറ കഴിഞ്ഞാൽ കലശം നടത്തി സുധി ചെയ്തേ പിന്നെ പൂജ ഉത്തമത്തിൽ ഉള്ള സ്ഥലത്തു പതിവുളൂ

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...