Tuesday, 2 February 2021

clock view -kripacharya

അലമാരയിൽ നിന്ന് അലക്കിത്തേച്ച നേവി ബ്ലൂ ഷർട്ടെടുത്ത് ബാഗിൽ വൈക്കവേ പങ്കജ് മുന്നിൽ തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയിൽ നോക്കി. അത്യാവശ്യം നര തുടങ്ങിയിരിക്കുന്നു. ഷർട്ട്‌ വെച്ച് ബാഗിന്റെ സിബ്ബിടുമ്പോഴേക്കും അതിന്റെ റണ്ണർ കയ്യീ പൊന്നു ... സിബ് കേടായി. അവൻ വേഗം ആ റണ്ണർ എടുത്ത് ബാഗിന്റെ പോക്കറ്റിൽ ഇട്ടു. പിന്നെ ഷർട്ടെടുത്ത് ബാഗിന്റെ വേറൊരു സൈഡിലിട്ടശേഷം ഉറങ്ങുമ്പോൾ പുതച്ചിരുന്ന പുതപ്പു മടക്കി തലയണയുടെ മീതെ വെച്ചു. ഈയിടെ ഉപയോഗിക്കാതെ ബെഡിൽ കിടക്കുന്ന കമ്പിളി മടക്കി അലമാരയുടെ പടിയിൽ വെച്ചു. അലമാര പൂട്ടി താക്കോൽ അതിന്റെ മുകളിൽ ഇട്ടു. "ഐ.ടി ജോലിക്കാർക്കും പല ഘടികാരമുണ്ട്. ഒന്ന് താമസിക്കുന്ന സ്ഥലത്തെ , മറ്റൊന്ന് സ്വന്തം നാട്ടിലെ.. ചിലപ്പോൾ ബാക്കി കസ്റ്റമേഴ്സിന്റെ നാട്ടിലെ . സമയം തെറ്റായിരുന്നു വാങ്ങിയപ്പോൾ, എല്ലാം ശരിയാക്കി കൃത്യതയോടെ വെച്ചു. മനുഷ്യരിലുമുണ്ട് പല വിഭാഗം, ചിലരെപ്പോഴുംശരിയാക്കി വെക്കാത്ത ഘടികാരം പോലെ, തെറ്റായ ദിശയിൽ മാത്രം ചലിപ്പിക്കുന്നവർ. മറ്റു ചിലരുണ്ട് രണ്ടും ശരിയായ ദിശയിൽ ശ്രദ്ധയോടെ ചലിപ്പിക്കുന്നവർ, എന്നാചിലരി- ലെപ്പോഴുമൊന്ന് തെറ്റായ ദിശയിലായിരിക്കും." എന്ന് പങ്കജ് തൻറെ സുഹൃത്തിനോട് പറയുന്നത് കേട്ടിട്ടുണ്ട് അപ്പോൾ ദൂരെ എവിടെയോ ഘടികാരം അഞ്ചടിക്കുന്നത്തിന്റെ നേരിയ ശബ്ദം അവൻ കേട്ടു . ശ്രദ്ധിച്ചപ്പോൾ പുറത്ത് ചാറ്റൽ മഴയുടെ ശബ്ദം. പെട്ടെന്നാണ് നനച്ചിട്ട വസ്ത്രങ്ങളുടെ ഓർമ്മ വന്നത്. പുറകു വശത്തേക്കോടി. ഇന്നലെ കെട്ട സംഭാഷണം " "ബ്രഹ്മദത്തൻ നോക്കി നി ൽക്കെ, ഉടലു നിറയെ കൈകളുള്ള ഭീകര സത്വമായി സുഭദ്ര!" ഈ മഴ...അസമയത്തുള്ള മഴയാണ്....അവൻ മനസ്സിൽ പിറുപിറുത്തു. വാതിൽ തുറന്ന് വീടിന്റെ പുറകു വശത്തു കമ്പിയിൽ നിന്നു വസ്ത്രങ്ങൾ എടുത്തു. ഇല്ല.... വിചാരിച്ച പോലെ മഴക്കത്ര കനം പോരാ.... അവൻ വേഗമൊരു തോർത്തെടുത്ത് തലയിൽ ഇട്ട ശേഷം ബാക്കി തുണികൾ എടുത്ത് ഉള്ളിലേക്കോടി. മുറിയിലെ കട്ടിലിൽ തുണികൾ കൂമ്പാരമായി ഇട്ട ശേഷം മകന്റെ അരികെ ചെന്നു പുതപ്പു ശെരിയാക്കി. അവനിനിയും ഒരു മണിക്കൂർ ഉറങ്ങാം. കൊതുകുതിരി എരിയുന്നുണ്ടെന്നു ഉറപ്പു വരുത്തി ലൈറ്റ് കെടുത്തി പതുക്കെ റൂമിന്റെ വാതിൽ പകുതിയടച്ചു. നേരെ കുളിമുറിയിൽ കയറി പല്ലും മുഖവും കഴുകി. ഈറൻ വിരലുകളാൽ മുടി കോതിയൊതുക്കി. നേരെ പൂജാമുറിയിൽ ചെന്നു വിളക്ക് കൊളുത്തി. ഭസ്മം തൊട്ട് കണ്ണടച്ച് രണ്ടു മിനിട്ട് പ്രാർത്ഥിച്ചു. "ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോ മുഖം നൃസിംഹം ഭീഷണം....." എന്നിട്ടു മെല്ലെ കിടന്നു , അങ്ങനെ കിടന്നപ്പോൾ ഘടികാരം പിന്നേം അടിച്ചു തുടങ്ങി . ഇന്നലെ രാത്രിയാണ് ഓനെ നടുക്കിയ ആ സംഭവണ്ടായതത്രെ കുറച്ചീസായി ഓനെന്തോ ബല്ലാത്ത ക്ഷീണമാണ്. എന്തെങ്കിലും വായിക്കാനോ എഴുതാനോ ചിന്തിക്കുമ്പോഴോ ശ്രമിക്കുമ്പോൾ സ്വയമറിയാതെ ഉറങ്ങി പോകുന്നത് പോലെയുള്ള ക്ഷീണം. എന്തായിരിക്കും അതിന് കാരണമെന്ന് ആലോചിച്ചു നോക്കിയിട്ടും ഒന്നും മനസ്സിലായില്ല. എന്തോ ഒന്ന് എന്നിൽ സംഭവിച്ചിട്ടുണ്ടെന്നു തോന്നി . അതുകൊണ്ട് തന്നെയാണ് ഇന്നലെ രാത്രി തന്നെ മാന്ത്രികർ പോലും പരീക്ഷിക്കാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത ആ വലിയ കാര്യം പങ്കജ് തന്നിൽ പരീക്ഷിച്ചു നോക്കാൻ തീരുമാനമെടുത്തത്. വൈകുന്നേരം മുതൽ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. സന്ധ്യമയങ്ങിയപ്പോൾ തന്നെ കുളിച്ചു ദേഹശുദ്ധി വരുത്തി രാത്രിയുടെ അർദ്ധയാമത്തിന് വേണ്ടി കാത്തിരുന്നു. മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാൻ മിഴികൾ പൂട്ടി ധ്യാനം ആരംഭിച്ചു. ഒടുവിൽ അമാവാസിയുടെ അർദ്ധരാത്രിയിൽ മാത്രം കേൾക്കുന്ന ആ മൂങ്ങയുടെ ശബ്ദം സമീപത്തുള്ള പാലമരത്തിൽ നിന്നും മുഴങ്ങി. മൂന്നുപ്രാവശ്യം ! മൂന്നാമത്തെ മൂങ്ങമൂളലിൽ പങ്കജ് മെല്ലെ മിഴികൾ തുറന്നു. മനസ്സിൽ വേഗം ""കാളിം മേഘ സമപ്രഭാം ത്രിനയനാം വേതാളകണ്ഠ സ്ഥിതാം .........." ചൊല്ലി എഴുന്നേറ്റു . ബ്രാഹ്മമുഹൂർത്തത്തിന് മുമ്പേ എ കർമ്മങ്ങൾ ചെയ്തുതീർത്തു പൂർവസ്ഥിതിയിലാവേണ്ടതുണ്ട്. അതുകൊണ്ട്തന്നെ പിന്നീടുള്ള പ്രവൃത്തികൾ സ്വല്പം വേഗത്തിലായിരുന്നു. വാടിക്കിനിയുടെ നടുക്ക് തന്നെ പായ കിഴക്കുപടിഞ്ഞാറായി വിരിച്ചു, കിഴക്കുവശത്തുള്ള തലയ്ക്കൽ ഏഴുതിരിയിട്ട നിലവിളക്കും പടിഞ്ഞാറുവശത്തെ തലയ്ക്കൽ അഞ്ചുതിരിയിട്ട വിളക്കും കത്തിച്ചുവെച്ചു. കൃത്യം അതിന് രണ്ടിനും മധ്യത്തിൽ പങ്കജ് ചമ്രം പടിഞ്ഞിരുന്നു. ചുറ്റിനും ചെറിയ മൺചട്ടികൾ വൃത്താകൃതിയിൽ വെച്ചു അതിൽ ചന്ദനത്തിരി പുകച്ചു. മുറിക്കുള്ളിലെ അന്തരീക്ഷം സുഗന്ധം കൊണ്ട് നിറഞ്ഞു. അതെ, പങ്കജ് ആ കർമ്മത്തിനു മാനസികമായും ശാരീരികമായും ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഒരു കൈപ്പത്തിയുടെ ( ഇടതു ) ചൂണ്ടുവിരലും തള്ളവിരലും അർദ്ധവൃത്താകൃതിയിലാക്കി തള്ളവിരൽമൂക്കിന്റെ മധ്യത്തിലും ചൂണ്ടുവിരൽ നെറ്റിയുടെ മധ്യത്തിലുമായി ലവനങ്ങുറപ്പിച്ചു നിർത്തി. വലതുകൈ നെഞ്ചിന്റെ ഉയരത്തിൽ മുന്നിലേക്ക് നീട്ടിപ്പിടിച്ചു. പിന്നെ പാതിയടച്ച കൺപോളകളുടെ ഉള്ളിലേക്ക് കൃഷ്ണമണികളെ പൂർണ്ണമായും കയറ്റി ഉള്ളിൽ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി. മന്ത്രോച്ചാരണം അതിന്റെ പൂർണ്ണസ്ഥിതി പ്രാപിക്കാറായതും അവന്റെ വലതുകൈ അതിവേഗത്തിൽ മെലിയുന്നത് അറിഞ്ഞു . ഒരു മഷി തണ്ടിന്റെത്രയും ചെറുതാവുന്നത് വരെ ഞാൻ തുടർന്നു. വലതുകൈ തീരെ മെലിഞ്ഞു കണ്ണുകൾ പൂർണ്ണമായും അടച്ചു. എന്നിട്ട് നോട്ടം മച്ചിൽ തറയ്ക്കുന്ന അളവുവരെ കഴുത്ത് മെല്ലെയുയർത്തി ശേഷം വായ തുറന്ന് വലതു കൈ മെല്ലെ വായുടെ ഉള്ളിലേക്ക് കടത്തി. അപ്പോഴും മന്ത്രങ്ങൾ ഉരുവിടുന്നുണ്ടായിരുന്നു. ഈ പ്രകൃതിയിലെ യാതൊന്നും ഏകാഗ്രതയെ തടസ്സപ്പെടുത്തില്ല എന്ന് പൂർണ്ണമായും ബോധ്യം വന്നപ്പോൾ ഉദ്ദേശിച്ച വസ്തുവിൽ കൈ തടഞ്ഞു. അത് കൈക്കുള്ളിൽ പൂർണ്ണമായും ഒതുങ്ങി എന്ന് ബോധ്യമായപ്പോൾ ഞാൻ മെല്ലെ ശ്വാസഗതി നിയന്ത്രിച്ചു അതിനെ പുറത്തേക്ക് കൊണ്ടുവരാൻ തുടങ്ങി. അപ്പോൾ മാത്രം ശരീരത്തിൽ വിയർപ്പുതുള്ളികൾ പൊടിയുവാൻ തുടങ്ങി. അവ ന്റെ ശരീരം ചൂട് പിടിച്ചു പരീക്ഷണങ്ങൾ ഉണ്ടായേക്കാം പക്ഷേ ശ്രദ്ധ ഒരിക്കലും പതറുവാൻ പാടില്ല എന്നും വിചാരിച്ചവൻ .ഈ ഭൂമിയിൽ ആരും ഇന്നേവരെ ചെയ്തിട്ടില്ലാത്ത അഥവാ ചെയ്തിട്ടുണ്ടെങ്കിൽ വിജയം കൈവരിച്ചിട്ടില്ലാത്ത മാരക കർമ്മമാണ് ചെയ്യുന്നത് എന്നൊക്കെ വിചാരിച്ചു . പ്രകൃതി പോലും വിറങ്ങലിച്ച നിമിഷങ്ങൾ !!! ഒരു ചെറിയ പിഴവ് മതി ചെയ്തുകൊണ്ടിരിക്കുന്ന കർമ്മം പൂർത്തിയാവാതെ ചെലപ്പോൾ തട്ടിപോകാൻ !!!ന്റെ കൈ ആ വസ്തുവുമായി മെല്ലെ മെല്ലെ പുറത്തേക്ക് വന്നു. കാറ്റും ആ ചരിത്ര നിമിഷത്തിന് സാക്ഷിയായി വീർപ്പടക്കിപ്പിടിച്ചു നിന്നു കൃത്യം കൈ വായിൽ നിന്നും പുറത്തുവന്ന അതേ നിമിഷത്തിൽ മുറിക്കുള്ളിലെ നിശ്ശബ്ദതയെ ഭേദിച്ചു ഘടികാരം ഒരുതവണ കൂടി മുഴങ്ങി. എന്തോ കണ്ട് ഭയന്നത് പോലെ നായകളുടെ ഓരിയിടൽ ഉയർന്നു. മൂങ്ങയുടെ മൂളലും ഭയാനകമായ രീതിയിൽ ഉയർന്നു. എവിടെ നിന്നോ പൂച്ചകളുടെ നിലവിളിയും മുഴങ്ങി. അതുവരെ നിശ്ശബ്ദമായിരുന്ന കാറ്റും വീടിന് പുറത്ത് വീശിയടിക്കുവാൻ തുടങ്ങി. കാറ്റിൽ അണയാതിരിക്കാനായി ആടിയുലയുന്ന വിളക്കിൻ നാളങ്ങൾ ! അവൻ ഉള്ളം കൈ മെല്ലെ തുറന്നു. അതാഉള്ളംകയ്യിൽ സ്ഫടികസമാനമായ, കൃത്യമായ ആകൃതിയില്ലാത്ത ആ വസ്തു. അതെ, അതാണ് ഓന്റെ മനസ്സ്ത്രെ !!!എന്നാണ് താഴെ ഒരു പുതപ്പ് വിരിച്ചു അതിലേക്ക് കുടഞ്ഞിട്ടു. കണ്ടകടാദി സാധനങ്ങൾ ഒക്കെ ഒരു സൈഡിലേക്ക് മാറ്റിവെച്ചപ്പോൾ ഒരു വലിയ കറുത്തിരുണ്ട സാധനം. എന്താണെന്ന് മനസ്സിലാക്കാൻ കഴിയാഞ്ഞപ്പോഴാണ് കോലു കൊണ്ട് അതിനെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി നോക്കിയത്. കുറച്ചു നേരത്തെ തട്ടലും ഉരുട്ടലും കഴിഞ്ഞപ്പോൾ അതിനുള്ളിൽ നിന്ന് കിളി ശബ്ദത്തിൽ ഒരു കരച്ചിൽ... !!! നല്ലോണം പേടിച്ചു അടച്ചിട്ട മുറിയിൽ നിന്ന് കരച്ചിൽ കേട്ടാൽ നാട്ടുകാർ എന്ത് വിചാരിക്കും !! വാ പൊത്തിപ്പിടിക്കാം എന്ന് കരുതിയാൽ ഈ പണ്ടാരത്തിന്റെ ഏതിൽ കൂടിയ ഒച്ച പുറത്തേക്ക് വരുന്നത് എന്ന് മനസ്സിലാവണ്ടേ ! ഹോ 'വിജിച്ചേച്ചിഭ്രമിച്ച ' അല്ല എന്തോന്നാ വിജൃംഭിച്ച നിമിഷങ്ങൾ !!! രണ്ടു നാനോ സെക്കന്റ് കഴിഞ്ഞപ്പോൾ ആ കരച്ചിൽ വ്യക്തമായി കേട്ടു. " അയ്യോ തല്ലല്ലേ... പൊന്ന് ചേട്ടാ... ഞമ്മളെ വെറുതെ വിടൂ.. ഉറങ്ങിക്കോട്ടെ " കേട്ട ഉടനെ കോൽ താഴെയിട്ടു. പറഞ്ഞിട്ട് കാര്യമില്ല കോലും പിടിച്ചു നിൽക്കുന്ന എന്നെ കണ്ടപ്പോ വല്ല സ്കൂൾ മാഷും ചൂരൽ പിടിച്ചു നിൽക്കുന്നത് ഓർമ്മ വന്നുകാണും. ഞാനായിട്ട് ആരെയും കരയിക്കണ്ട, എഴുന്നേറ്റ് പോയേക്കാം എന്നോർത്തതാണ്. അപ്പോഴാണ് ഓർത്തത് അല്ല ഞാനെന്തിനാ പോകുന്നത് !? ഇതാരാണെന്നു അറിയണ്ടേ !? അതുകൊണ്ട് അവിടിരുന്നുകൊണ്ടു പ അപ്പോൾ ഓര്മ വന്ന പഴയ സിനിമകളിലെ ഡയലോഗ് അങ്ങട് പൂശി.. " ഏ ട്ട നോ !? ഏത് വകയിലാണ് ഞാൻ നിന്റെ ഏ ട്ടനാകുന്നത് ? ഡീ കൊച്ചേ നിനക്ക് ആൾ മാറിയതാണ്. മര്യാദയ്ക്ക് ഇറങ്ങിപ്പൊക്കോ... ഇല്ലേൽ വൈകിട്ട് പുഴുക്ക് വെയ്ക്കുമ്പോ അടുപ്പിലിട്ടു കത്തിക്കും ഞാൻ "രാമായണ കാറ്റേ നീലാംബരി കാറ്റേ " അപ്പോളും റേഡിയോയിൽ യിൽ സംഗീതം കുറേശ്ശേ മൂളി കൊണ്ടിരുന്നു "സുരഭിലമൃഗമദതിലകിതഫാലം സുമസമസുലളിതമൃദുലകപോലം നളിനദളമോഹനനയനവിലാസം നവകുന്ദസുമസുന്ദരവരമന്ദഹാസം " എന്ന് കേട്ട കവിത ശകല വര്ണന്ന മനസിൽ നിറഞ്ഞു, അവളുടെ ദര്‍ശനാനുഭൂതിയാല്‍ സംഭവിചെക്കാവുന്ന അത്ഭുതകരമായ മാനസീക - ശാരീരിക രാസപരിണാമങ്ങളാല്‍ ഉത്തേജിതമായ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്, സ്പൈഡര്‍മാന്‍ സിനിമയില്‍ സ്പൈഡറിന്‍റെ കടിയേറ്റ പീറ്റര്‍ പാര്‍ക്കറെപ്പോലെ, ദ്രുതഗതിയില്‍ ചില മാറ്റങ്ങള്‍, സംഭവിക്കുന്നതായി തോന്നി നിൽക്കുമ്പോൾ കുറച്ചു സമയത്തെ "ശാന്ത " തക്ക് ശേഷം പിന്നെ മറുപടി തന്നു. " ഏ ട്ടാ, ഞാൻ എടി അല്ല എടായാ... എടാ... " ഹോ ആ പ്രതീക്ഷയും പോയി. സുന്ദരിയായ ഒരു യക്ഷിയെ പ്രതീക്ഷിച്ച നല്ല അസ്സലായി ഒന്ന് ചമ്മിയെങ്കിലും ഒന്നെനിക്കുറപ്പായി ഈ സാധനം മണിച്ചിത്രത്താഴ് സിനിമയിലെ kpac ചേച്ചിയുടെ ഡ്യയ്‌ ലോഗ് കണ്ടിട്ടുണ്ട്. അല്ലേലും ഈ ശബ്ദം കൊണ്ട് ആണിനേയും പെണ്ണിനേയും തിരിച്ചറിയാം എന്ന് വിചാരിച്ചവനെ ആദ്യം തല്ലണം. അല്ലേൽ മാ ണ്ട... ജഗതിയുടെ ഡയലോഗ് പോലെ ജ്ജ് ആരാ !? എന്താ നിനക്ക് മനസ്സിൽ കാര്യം !? ഒഴിഞ്ഞു പോ ഉ ണ്യ മ്മേ സോറി എടാ ഞാൻ "കൃപർ/ കൃപാചാര്യൻ" എന്നൊക്കെ പറേം ! "പരമ പുച്ഛം" എന്ന ഭാവം കുഞ്ഞു മനസ്സുമുള്ള മൂപ്പര് വലിയ വായിൽ കരയാൻ തുടങ്ങിയപ്പോൾ ലോലിപോപ് ( മനസ്സ് )അങ്ങ് അലിഞ്ഞുപോയി. അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു." മോനേ... മോൻ വിഷമിക്കണ്ട... എത്രകാലം വേണമെങ്കിലും എന്റെയുള്ളിൽ താമസിച്ചോ... ഉണ്ണുവോ കളിക്കുകയോ എന്ത് വേണേലും ചെയ്തോ..." പക്ഷേങ്കില് അളവ് വേണം പുറത്തേക്കു വരുകയും മാ ണ്ട ! വന്നാൽ ഈ ഘടികാരത്തിന്റെ "സൂചികൾ നഷ്ടപ്പെട്ട ഘടികാരം പ്രസവിച്ചു കൂട്ടുന്ന സമയക്രമങ്ങൾ- നീറുന്ന ഒറ്റപ്പെടലുകളായി മഹാമാരിയുടെ പനിപ്പേടിയിൽ പരസ്പരം അടുക്കാനാവാതെ " മനസ്സെടുത്തു കയ്യിൽ പിടിച്ചു കുറെ വേസ്റ്റ് സാധനങ്ങൾ ഒക്കെ ഒഴിവാക്കി ബാക്കിയൊക്കെ വാരി അതിനുള്ളിലിട്ടു കൂട്ടത്തിൽ ഇവനെയും ഉൾപെടുത്തേണ്ടി വന്നു ! ഒരാളുടെ ദേഹത്ത് ഒറ്റയ്ക്ക് കയറിയാൽ പിടിക്കപ്പെടും എന്നത് മനസ്സിലായി. അത്കൊണ്ട് ചെറിയ ചെറിയ പാർട്സ്കളാക്കി പലരുടെയും ദേഹത്തായി ഒരുമിച്ചു കയറിയിരിക്കുവാണ്. അതിൽ ഒന്നാണ് ദേ എന്റെ മുമ്പിൽ കിടക്കുന്ന ഈ സാധനം ! ഇനീം വേറേം ഇത്തിരി കഷ്ണങ്ങൾ ആയി കിടപ്പുണ്ട് കുംഭകർണ ആത്മാവ് / soul ( അലസത ), അശ്വ ത്ഥ മാ (പക ) , പരശുരാമൻ ( അഹങ്കാരo ) ഇ വന്മാ രെല്ലാം ഒരു പൊടികുടുതലായാൽ നമ്മളെ ഇവിടുത്തെ അതല ,രസതല, വിതല,തലാതല സുതലാദി , മഹാതല ത്തിൽ (നരകങ്ങളിൽ ) എപ്പോളും എത്തിക്കും , ങ്ങൾക്കൊരു സത്യമറിയുമോ ? ഈ മനസ്സിലെ വേസ്റ്റ് ചിന്തകൾ ഒഴിവാക്കുന്നത് കംപ്യൂട്ടറിലെ റേസിലെ ബിൻ / /tmp അല്ലെങ്കിൽ മൊബൈൽ സ്റ്റോറേജിലെ cashe ഒഴിവാക്കുന്നത് പോലെയാണ്. എത്ര ഒഴിവാക്കിയാലും പിന്നെയും പിന്നെയും പെട്ടെന്ന് നിറയും. അതുകൊണ്ട് ഒഴിവാക്കിയിട്ടും വലിയ കാര്യമൊന്നുമില്ല. അപ്പോൾ ശ രി പങ്കജാ പിന്നെ കാണാം നേരം വെളുത്തു കിടന്നുറങ്ങാൻ നോക്ക് രാവിലെ ഡാ റ്റ സെന്ററിൽ നേരത്തെ എത്തിയെക്കണം ക്യാഷെ മൊഡ്യൂൾ റീപ്ലേസ് ചെയ്യാനുണ്ട് !

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...