Sunday, 10 January 2021
Manipal-convocation
,(2014 MS May23,24) നടത്തിയ ഒരു കോൺവൊക്കേഷൻ അറ്റൻഡ് ചെയ്യാൻ കൂടി വേണ്ടി നടത്തിയ യാത്രയും ഓര്മ വരുന്നത് .എന്റെ ആദ്യത്തെ പോസ്റ്റ് ഗ്രാജുവേഷന് (എഞ്ചിനീയറിംഗ് ).ബാംഗ്ലൂർ Manipal ക്യാമ്പസ് വച്ച് കഴിഞ്ഞു .
കുറച്ചു പേര് ഗണേശ് ഷാൻബാഗ് , അജയ് , വിനീത് ഭട്ട്, സന്ദേശ് കട്ടി തുടങ്ങിയ ( ( Manipal MS കമ്പ്യൂട്ടർ നെറ്വർക്സ് (CNB3) )
ക്ലാസ്സ്‌മേറ്റ്സ് ആയി മജെസ്റ്റിക് കെമ്പഗൗഡ റയിൽവേ സ്റ്റേഷനിൽ നിന്ന് Manglore കണക്കാക്കി ബാംഗ്ലൂർ - കണ്ണൂർ - കാർവാർ എക്സ്പ്രസ്സ് ട്രെയിനിൽ കയറി ( രസം എന്തെന്ന് വച്ചാൽ ഒരേ ട്രെയിൻ കങ്കണാടി സ്റ്റേഷൻ എത്തുമ്പോൾ സ്പ്ളിറ് ആയി ഒന്ന് കണ്ണൂരേക്കും മറ്റേതു കാർവാർ ഭാഗത്തേക്കും പോകും 2 നമ്പർ ഉണ്ട് , (മുന്നേ ഒരിക്കൽ ഒരുറക്കം കഴിഞ്ഞു മംഗ്ലൂരെ പോയപ്പോൾ കോമപ്പർട്മെന്റ് മാറിപ്പോയ സുഹൃത്ത് പറഞ്ഞ കഥ ഓർമയുണ്ട് ) നേരെ റൂമിൽ ഫ്രഷ് ആയ ശേഷം കദ്രി ശിവ ക്ഷത്രം ( ശ്രീനാരായണ ഗുരു പ്രതിഷ്ഠിച്ച ) ഞാനും ഗണേഷും കൂടി സന്ദ ര്ശിച്ചു .
"കാക ദൃഷ്ടി, ബക ധ്യാനം
ശ്വാന നിദ്രാ തഥൈവച
അല്പാഹാരം ജീര്‍ണ്ണവസ്ത്രം
ഏവം വിദ്യാര്‍ത്ഥി ലക്ഷണം.."
അതായത്, ഒരു കാക്കയെപ്പോലെ എല്ലാം നിരീക്ഷിച്ചു മനസ്സിലാക്കണം. പാടത്ത് മത്സ്യം പിടിക്കാൻ ഒറ്റക്കാലിൽ നിൽക്കുന്ന ഒരു കൊറ്റിയെ (കൊക്ക്) പോലെ ശ്രദ്ധാലുവാകണം. രാത്രിയിൽ പോലും, ഒരു നായ ഉറങ്ങുന്നത് പോലെ വേണം ഉറങ്ങാൻ. (ബോധം കെട്ടുറങ്ങരുത്). അധികമായി ഭക്ഷണം കഴിക്കരുത് (ഉറക്കം വരും). ലളിതമായതോ പഴയതോ ആയ വസ്ത്രം വേണം ധരിക്കാൻ. കാരണം, വേഷം കെട്ടാൻ സമയം കളയരുത്. (അതുകൊണ്ടാണ് ഇന്ന് യൂണിഫോം എന്ന സമ്പ്രദായം)... ഇതൊക്കെയാണത്രെ വിദ്യാർത്ഥികൾക്കുണ്ടാകേണ്ട ലക്ഷണങ്ങൾ ! എന്ന് കോൺവൊക്കേഷന് മുന്നേ ഞമ്മന്റെ വക phylosaphy ് എല്ലാരും കത്തിയടിച്ചു പറഞ്ഞു
ശേഷം ഉച്ചക്ക് ശേഷം കോൺവൊക്കേഷൻ പങ്കെടുത്തു T M A പൈ ഹാളിൽ .
യാദൃച്ഛികമായി അമ്മാത്തെ സരിത ഓപ്പോളുടെയും ( Saritha Narayanan)( മെഡിക്കൽ പിജി ) Convocation ഉണ്ടായിരുന്നു same location and hall. അന്ന് രാത്രി ഒപ്പോളോടും ഫാമിലിയോടും യാത്ര പറഞ്ഞു
അതിനുശേഷം പബ്ബാസ് ഐസ് ക്രീം വെറൈറ്റി ഫ്രഷ് ആയി ( Pabbas ice cream is still fresh in my mind (Mangalore ) .രാത്രി റൂമിൽ വിശ്രമിച്ച ശേഷം അതി രാവിലെ മുരുഡേശ്വരത്തേക്കു ,ദര്ശനമാ കഴിഞ്ഞ ശേഷം കടലിൽ ആദ്യമായി സ്‌ക്യൂബാ ഡൈവിംഗ് "5000 " വച്ച് മുന്നേ ബുക്ക് ചെയ്തിരുന്നു
ഇത് വരെ വന്നിട്ടു ഇതു കാണാതെ പോകുന്നതെങ്ങനെ എന്നു പറഞ്ഞു ഞാൻ പോയി ആദ്യം ഒപ്പുവെക്കൽ ചടങ്ങാണ് എല്ലാം സ്വന്തം റിസ്കിലാണ് എന്തെങ്കിലും സംഭവിച്ചാൽ അവർ ഉത്തരവധികാളല്ല എന്നു ചുരുക്കം,പിന്നേ സ്ക്യൂബയെ കുറിച്ചും കടലിനടിയിൽ വെച്ചു സംസാരിക്കേണ്ട ആംഗ്യ ഭാഷയെയും, സിംബലിനെ കുറിച്ചും ഒരു ചെറിയ ബ്രീഫിങ്. അതിനു ശേഷം അതികം അഴമില്ലാത്ത സ്ഥലത്തു വെച്ചു കടലിനടിയിൽ വെച്ചു ശ്വാസം എടുക്കുന്നതിനെ ഒരു ട്രയൽ.
എല്ലാ യാത്രകളും ഓരോ ഓർമ്മപ്പെടുത്തലുകളാണ്. പലതവണകളായി മുൻപ് ചെയ്തിട്ടുള്ള യാത്രകളെക്കാൾ മറ്റെന്തോ ഒരു പ്രത്യേകത ഓരോ യാത്രയിലും നമുക്ക് അനുഭവപ്പെടും ഒരു ബോട്ടിൽ മൊത്തം പിള്ളേരുമായി അങ്ങ് " നേത്രാണി ഐലൻഡ്" കണക്കാക്കി
കടലിന്റെ അടിയിൽ ആഴത്തിൽ ചെന്ന്, അവിടെ ഉള്ള ജീവജാലങ്ങളെ ഒരു എയർ ബോട്ടലിന്റെയും അതിന്റെ കൂടെ ഉള്ള മറ്റ് ചില ഉപകരണങ്ങളുടെയും സഹായത്തോടെ, സ്വന്തം കണ്ണുകൊണ്ടു കണ്ടു ആസ്വദിക്കുക എന്നതാണ് ഈ വിനോദത്തിന്റെ പ്രേത്യേകത.
ഇൻട്രോഡക്ഷൻ ടു സ്‌ക്യൂബാ എന്ന ഡൈവിംഗ് ചെയ്യാൻ നീന്തൽ അറിയണം എന്ന നിര്ബന്ധവും ഇല്ല.
സ്ക്യൂബ ഡൈവിങ്ങിനിടയിൽ കണ്ട ആ കാഴ്ച കണ്ടു ഒരു നിമിഷം ഷോക്ക് അടിച്ചപോലെയായി..!!!! "ഈ കടലും മറുകടലും ഭൂമിയും മാനവും കടന്ന് ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ ഇവിടന്നു പോണവരേ അവിടെ മനുഷ്യരുണ്ടോ " ഒടുക്കത്തെ ദിനേശന്റെ ഉപദേശ പാട്ടുകള്
നല്ല വെളുത്ത പഞ്ചാര മണലും നീല ക്രിസ്റ്റൽ ക്ലിയർ വെള്ളവും അതി മനോഹരമായ ബീച്ച് അവിടെ കൂട്ടുകാരന്റെ ബന്ധത്തിൽ ഗ്ലാസ് ബോട്ട് റൈഡ് ശരിയാക്കിയിരുന്നു അതിൽ ഞങ്ങൾ ലഗൂണ് കാണാൻ പോയി(ഫ്രീയാണ് കേട്ടോ☺️☺️) ലെ അത്ഭുതങ്ങൾ ഞങ്ങൾ ഗ്ലാസ് ബോട്ടിലൂടെ കണ്ടു.വിവിധ രൂപങ്ങളിലുള്ള പവിഴപുറ്റുകളുടെയും പലരൂപത്തിലും വിവിധ നിറങ്ങളിലുമുള്ള മീനുകളുടെയും അത്ഭുത ലോകമാണ് കടലിന്റെ അടിത്തട്ട്.അങ്ങിനെ ഒരു മണിക്കൂറോളമുള്ള ബോട്ട് യാത്രക് ശേഷം കടലിൽ കുളിക്കാനിറങ്ങി ലൈഫ് ജാക്കറ്റ് ഉള്ളത് നന്നായി ആസ്വദിച്ചു , മേലെ പറമ്പിൽ സിൽമയിൽ ജഗതിയെ പോലെ യശോ...ദേ.......എന്നും വിളിച്ച് ബോട്ടിൽ നിന്നും ഒറ്റ ചട്ടം ലൈഫ് ജച്കെറ്റ് . പിന്നെ ചീത്ത വിളി കന്നടയിൽ കേട്ടപ്പോളാണ് മനസിലായത് ജാക്കറ്റ് ഇല്ല്ലാതെ കടലയിൽ നീന്തരുത്
ചിരയു ജോഷി ലൈഫ് ജാക്കറ് ഇട്ടിരുന്നത് ശരിയായില്ല .നില് നില് പുല്ലു എന്ന് പറഞ്ഞതു അവനെ പിടിച്ചു നിർത്താൻ നോക്കി അവൻ കേട്ടില്ല !അല്ല ഇനി ബിരിയാനിയെങ്ങാനും (സ്രാവുമെങ്ങാനും വന്നാലോ) നീന്താൻ അറിയില്ല ഇടക്ക് താഴാൻ പോയി പോയി മുങ്ങി പിടിച്ചു ബോട്ടിൽ വച്ച് ജച്കെറ്റ് ശരിയായി ഇടീപ്പി ച്ചു .
അതിനു ശേഷം ഡൈവിങ് മാസ്റ്ററുടെ കൂടെ ബോട്ടിൽ കടൽ ഒളിപ്പിച്ചു വെച്ച മായാ ലോകം കാണാൻ യാത്രയായി ബോട്ടിൽ മാസ്റ്ററെ കൂടാതെ 7 പേരുണ്ട് ഞാൻ അവസനമായാണ് ഇറങ്ങിയത് തുടക്കത്തിൽ പേടി തോന്നിയെങ്കിലും കടലിന്റെ വിസ്മയം കണ്ടാൽ നമ്മൾ മറ്റെല്ലാം മറന്നു അതിൽ അലിഞ്ഞുചേരും.നമുക്കു നിർദേശം നൽകുവാനും നമ്മുടെ സഹായത്തിനും ഒരു ഡൈവിങ് മാസ്റ്റർ നമ്മോടൊപ്പമുണ്ടാവും.
അങ്ങിനെ നാനും ഇതാ കടലിന്റെ അതി മനോഹര ലോകത്തു എത്തിപ്പെട്ടിരിക്കുന്നു പല നിറങ്ങളിലും രൂപത്തിലുമുള്ള അതി മനോഹര മത്സ്യങ്ങൾ.ജീവനുള്ളതും ഇല്ലാത്തതുമായ പവിഴ പുറ്റുകൾ, വിരൽ ഞൊടിക്കുമ്പോൾ അകത്തേക്ക് വലിയുന്ന പുഷ്പസമാനമായ കടൽ ജീവികളും ചലിക്കുന്നതും ചലിക്കാത്തതും ചെറുതും വലുതുമായ corals അങ്ങിനെ വർണിക്കാൻ കഴിയാത്ത ഒരുപാട് സുന്ദര ജീവികളുള്ള അതി മനോഹരമായ ഒരു ലോകമാണ് കടലിന്റെ അടിത്തട്ട്..അങ്ങിനെ 20 മിനിറ്റോളമുള്ള ഡൈവിന് ശേഷം മനസില്ല മനസോടെ നാൻ മായിക ലോകത്തോട് bye പറഞ്ഞു ബോട്ടിൽ എത്തിയപ്പോൾ സ്‌നോർക്കളിങ്(സ്വിമ്മിങ് ഗ്ലാസും ശ്വസികനുള്ള പൈപ്പും വെച്ചുവെള്ളത്തിന്റെ മുകളിൽ കിടന്നു അടിത്തട്ട് വീക്ഷിക്കുക) ചെയ്യിന്നു .
കാറും കോളും നിറഞ്ഞ സമുദ്രത്തിന്റെ ഒരു വശത്തു പവിഴപുറ്റു ധാരാളം കാണുന്നു എന്നാൽ മറുവശത്തു പവിഴപ്പുറ്റുകൾ തീരെ കുറവാണു .ഉള്ളവ തന്നെ ജീവനില്ലാത്തവയും നിറമോ ഭംഗിയോ ഇല്ലാത്തതും ..എന്താണിങ്ങനെ.."
ഗൈഡ് മറുപടി നൽകി ..
ലഗൂണിന്റെ ഒരു വശത്തു കാറും കോളും ഒന്നുമില്ല ..അവിടെ വെല്ലുവിളി ഇല്ല എന്നാണർത്ഥം ..അതിനാൽ അതിജീവനത്തിന്റെ ശ്രമമില്ലാതെ പവിഴ പുറ്റുകൾ നിർജീവമായി ക്രമേണ വളർച്ച മുരടിച്ചു പോകുന്നു .മറുവശത്താക്കട്ടെ ശക്തമായ കാറ്റിലും തിരയിലും കോളിലും പിടിച്ചു നിൽക്കാൻ അവ വളരുന്നു വ്യാപിക്കുന്നു ,അതിജീവനത്തിന്റെ ഊർജം അവയിൽ നിറഞ്ഞു നിൽക്കുന്നു .
പ്രതിസന്ധി കളാണ് യഥാർത്ഥ ജീവിതത്തെ ഊർജസ്വലവും മനോഹരവും ആക്കുന്നത് എന്നാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത് .നിശ്ചലമായ ഒരു കടലും നല്ലൊരു നാവികൻ സൃഷ്ട്ടിക്കുന്നില്ല എന്നൊരു പഴചൊല്ലുണ്ടു ...പ്രതിസന്ധികളെയും പ്രശ്നങ്ങളെയും ധീരതയോടെ നേരിടൂ...നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ തീര്ച്ചയായും കഴിയും
അധികം philosophy കാതുകളിൽ മുഴുകി നിൽക്കുമ്പോളേക്കും എല്ലാരും ഉറങ്ങി ബസ് നേരെ ബാംഗ്ലൂർ
എത്തിയിരുന്നു !
Subscribe to:
Post Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള് തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള് ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
No comments:
Post a Comment