Friday, 8 January 2021

കോർപ്പറേറ്റ് വ്യൂ @ നരകം

കോർപ്പറേറ്റ് വ്യൂ @ നരകം ധൂമോർണ്ണയെ ഉച്ചക്ക് നോക്കിയിട്ടു കാണാൻ ഓല് എങ്ങോട്ടു പോയിക്കി ( അവർ എങ്ങോട്ടു പോയി ) എന്ന് തിരക്കി നേരെ ചിത്രഗുപ്തമന്ദിരത്തിൽ ചെന്ന് ചോദിച്ചു. അപ്പോൾ ജ്വരമന്ദിരത്തിന്റെ പരിസരത്തോ മറ്റോ കാണുമെന്നറിയിച്ചു കാലൻ തളര്ന്ന കാലുകളോടെ നേരെ അങ്ങോട്ടു വച്ച് പിടിച്ചു കാലപുരിക്ക് അടുത്ത് താന്നെ ആണ് നേരെ ധൂമോർണ്ണ (വൈഫ് - യമൻ )ക്യാമ്പസ് സെലെക്ഷൻ വഴി ഒരു നൂറിലധികം പുതിയ ട്രെയിനി കാലന്മാരെ നിയമിച്ചിട്ടുണ്ട്അ പിന്നെ വരുടെ ഓറിയന്റേഷൻ ഒക്കെയായി തിരക്കായിരുന്നു, എന്ന് വൈഫ് ഇപ്രാവശ്യം ഹിന്ദിയും ആസ്സമീസും മൈഥിലി അറിയുന്ന കുറെ പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.. കേരളത്തിൽ അതില്ലാതെ എളുപ്പമല്ല കോവിട് കാലത്തു ഉള്ളവരെല്ലാം കൂടുതൽ ട്രെയിൻ കേറി നാട്ടിൽ പോയി . ഇനി ഇങ്ങള് അടുത്ത പ്രാവശ്യം അങ്ങോട്ടു പോകുമ്പോൾ നല്ലൊരു സ്മാർട്ട് ഫോൺ കൊണ്ടുവരണം..ഇവിടെ "അവീചി" നെറ്റ്വർക്കിൽ ഫ്രീ ഡാറ്റ പാക്കേജുണ്ട്. പഴയ ഫോണിൽ 3 G മാത്രേ ഉള്ളു. നിങ്ങൾ പോയാൽ പിന്നെ ബോറടി ആണ് 4G ആയിരുന്നെങ്കിൽ ഒരു ഭാഗത്തിരുന്നു് സിനിമയെങ്കിലും ആമസോൺ prime കാണാമായിരുന്നു. ചീഫ് സ്ട്രാറ്റജി ഓഫീസർ ചിത്രഗുപ്തന്റെപരിഷ്കാരം ആണ് ഈ 4G നെറ്റ് വർക്ക് ഇവിടെ വന്നത്. പിന്നെ ഇപ്പോൾ ചൈനീസ് കമ്പനികളെ ( zte ,ഹുവാവെ മുതലായവ ) നിരോധിച്ച കാരണം അവിടെ ഇനി 5g ഡെവലപ്പ്മെന്റ് ( വികസിപ്പിക്കാൻ ) കാലം പിടിക്കും അല്ലെങ്കിൽ കുറച്ചു പേരെ ഇങ്ങോട്ടു റിക്രൂട്ടിട് ചെയ്തി അത് ഇവിടെ ഇമ്പ്ളേമെന്റ് ചെയ്യിക്കാമായിരുന്നു പണ്ടത്തെ പോലെ ഇങ്ങളെ അവർക്കു പേടിയൊന്നും ഇല്ല. ചില ചെറുപ്പക്കാർക്ക് തൊഴിലില്ലായ്മ മൂത്ത നിരാശ, ജോലിയുള്ളവർക്ക് വിലക്കയറ്റം കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥ, പൈസയുള്ളവർക്ക് പ്രഷറും ഷുഗറും ആയി, ഹോസ്പിറ്ലുകളിൽ മൊത്തം കോവിഡ് , കൂടി കാണും ചില മക്കൾ ഫ്രീക്കന്മാർ ആയി ഒന്നുകിൽ ബൈക്കെടുത്ത് ചെത്തി നടക്കും അല്ലെങ്കിൽ ഡ്രഗ് കഴിച്ചു നടക്കുന്നവരും കഴിച്ച് ബോധം ഉണ്ടാവില്ല, (സോഷ്യൽ ഡിസ്റ്റൻസിങ് ഇല്ലാത്ത കാരണം മാസ്കും ഇല്ലാതെ കുറച്ചെണ്ണം കൂട്ടം കൂടും )അവർക്കൊന്നും അവർക്ക് മരണമെന്നോ കാലനെന്നോ ഒരു ഭയം അല്ല പിന്നെ ബാക്കി ഉള്ളവർ ആണ് നമുക്ക് ടാർഗറ്റ് അതും പണി കുറയും . ഇനി പുതിയ യമ രാജാവ് ഇത്തിരി Tight ആണെന്നാണ് കേട്ടത്. ടോപ് ബിസിനെസ് സ്കൂളിൽ നിന്ന് MBA യും " സ്ട്രാറ്റജി കോഴ്സ് " ഒക്കെ കഴിഞ്ഞ പുലിയാണ് . ഹ്യൂമൻ റിസോഴ്സ് കുറച്ചു ചിലവ് കുറക്കാനുള്ള പുതിയ ഭരണപരിഷ്‌കാരങ്ങൾ ആണ് പുള്ളിയുടെ മെയിൻ സ്ട്രറ്റജി (ഹോബി). നീയെന്തായാലും മോര് വെള്ളം തരൂ , ക്ഷീണം എടയ്‌ക്കോന്നു ജിമെയിൽ നോക്കട്ടെ , നേരെ ജി മെയിൽ തുറന്നു വായിച്ചു. അതിലെ കോൺടെന്റ് (ഉള്ളടക്കം )കണ്ട് തരിച്ചിരുന്നുപോയി.ഭാര്യ തിരിച്ചുവന്നപ്പോൾ പഴയ ചാരുകസേരയിൽ എന്തോ കിളി പോയ കാലനെ ആണ് കണ്ടത്. അല്ലോളി ങ്ങക്ക് എന്ത് പറ്റി ( നിങ്ങള്ക്ക് എന്താണ് പറ്റിയത് ) , ഡാ എല്ലാ സീനിയർ കാലന്മാരോടും VRS (വളണ്ടറി റിട്ടയർമെന്റ് ) എടുക്കാൻ. നോട്ടീസ് പീരീഡ് തുടങ്ങി , ഇനി ജോലിക്ക് വരേണ്ടത്രെ, പുതിയതായി ചാർജെടുത്ത ട്രെയിനീ കാലന്മാർ ബാക്കി നാട്ടിലെ (കേരളത്തിൽ )( കോവിഡ് കാരണം ജനങ്ങളുടെ അശ്രദ്ധ )നോക്കിക്കോളുമത്രെ. ഇനി ആത്മാക്കളെ കൊണ്ടുവരേണ്ട ആവശ്യം ഇനി ഇല്ലത്രെ, കൊണ്ടുവരാനുള്ള ട്രാൻസ്‌പോർട്ടിങ്ങ് ചാർജ്ജും പോത്തുകളുടെ മെയിന്റനൻസും, നഷ്ടo , ഈ പോത്തിനെ ഒക്കെ ( യമൻ വിചാരിച്ചു ഇനി തന്നോടാണോ ) ഒക്കെ വെറുതെ വാങ്ങി പരിപാലിക്കുന്നു ; പകരംവല പയ്യിനെ ഒക്കെ ആണെങ്കിൽ അത്യാവശ്യം പാലിനെയെങ്കിലും ഉപകരിക്കും, ങ്ങക് വല്ല കൃഷിയെങ്കിലും തുടങ്ങായിരുന്നു !, പേപ്പർ ഇട്ടാൽ ( Quit Job)പിന്നെ ഇങ്ങളെ ബ്രഹ്മ സഭയിലെ അംഗത്വം പോകും എന്ന തോന്നുന്നത് ആത്മാർത്ഥത പുഴുങ്ങി തിന്നാൽ വയർ നിറയില്ല ( പ്രേംകുമാർ .ജെപിഗ് - ) എന്ന്. കൂടെ പണി ചെയ്തവർ , കൈക്കൂലി വാങ്ങി കാശുണ്ടാക്കി , എനിക്ക് തോന്നണുന്നതു ബ്രഹ്‌മാവിനെ കണ്ട് തിരിച്ച് ഭൂമിയിൽ ജനിക്കാൻ ഒരു ജന്മം ആവശ്യപ്പെടുന്നതാണ്. വല്ല NPS എടുത്തിരുന്നെങ്കിൽ പെൻഷൻ എങ്കിലും കിട്ടുമായിരുന്നു.

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...