Saturday, 26 December 2020

Paradevatha

കിരീടിതൻതപംതീർത്തുപാശുപതാസ്ത്രം കൊടുപ്പാൻകൈരാതിസമേതം കിരാതവേഷമയങ്ങാവതരിച്ചനേരം കാട്ടാളനായീശന്‍ വന്നണഞ്ഞൂ ബാണമവനേകിയൻപോടെമറഞ്ഞവര്‍ വേട്ടയാടി വനത്തിൽവാണൂ അരുമക്കിടാവാം കിരാതനന്നേരം വേട്ടക്കരനെന്നു നാമമതുംവന്നുചിരം പാരിലെന്നുമപരാജിതനായിവാഴാന്‍ വരമരുളിമറഞ്ഞങ്ങുയീശനുംഭദ്രയും വക്രദംഷ്ട്ര നിഗ്രഹമൂർത്തിയാംപരദേവത കാനനവാസികളാ൦കാട്ടാളരരുമയോടെ എടുത്തുവളര്‍ത്തിയബാലനുമങ്ങുവേട്ടയാടീ- വനത്തിൽപരിലസിച്ചങ്ങാമോദത്തോടെയാർത്തു ല്ലസിപ്പൂ ആരണ്യന്തരത്തിൽ ചാരെ ദേവകൾക്കും,ഭൂത ഗണങ്ങള്‍ക്കുംബാലകനെ ചൊല്ലി ഭയംവളര്‍ന്നൂധരണിയിലയപ്പാൻ രുദ്രനോടപേക്ഷിച്ചതിൻ പ്രകാരo നമ്പുമലയിൽ കിരാതസൂനുമരുവുംകാലം വികൃതിബാലകനന്നേരം ‍ധനുസ്സുംശരവുo തകൃതിയായയദ്യാസവുമായ്ക്കാട്ടിൽ മേവിനാൽ വല്ലാതെയായി ദേവഗണങ്ങളുമപ്പോൾപരിഭവം ചൊന്നാർ മധുസൂദനനോട് ,വിഷ്ണുവുമപ്പോൾ ത്സടിതിയിൽ ജ്ഞാനമാoപൊൻഛുരികയുമായി ഭൂവിൽ വന്നൈത്തി കിരാതമൂർത്തിയെ കാണ്മാൻ പൊന്നിന്‍ചുരികയുംകണ്ടുകൊതിപൂണ്ടൂ,ബാലകൻ ! ലക്ഷ്മിപതിയരുളി തന്നീടാം ചുരികയത്‌ നിലത്തു വക്കാതിരിക്കണംകൈമാറാൻപാടില്ലതത്രെ ധനുസ്സുമബാണങ്ങളുംവാമഹസ്തത്തിൽ വലതുകൈയിൽസുവർണചുരികയേന്തി ! ചുരികതൻ ഭംഗിയാൽ പുഞ്ചിരിതൂകിയപ്പോൾ അനുഗ്രഹമോതി നൽകി കാരുണ്യസ്മേരപൂരം വാസുദേവനുമങ്ങന്തര്‍ധാനംചെയ്തു ! തിരിച്ചുനൽകാൻ തന്നാലാവില്ലെന്നറിഞ്ഞൂ കിരാതബാലകൻ ,സങ്കടമോതി പിതാവാം നീലകണ്ഠനിപ്രകാരമുരചെയ്തു! ഉണ്ണീ!നിന്നെ വേട്ടയ്ക്കൊരുമകനെന്നു ഭക്തർ പുകഴ്ത്തീ പൂജിച്ചീടുമെന്നും ശിഷ്ടപരിപാലനവുംദുഷ്ടനിഗ്രഹവും ചെയ്തു മലനാട്ടിൽ വാഴ്കയെന്നോതിശങ്കരനങ്ങുമറഞ്ഞു ! സഹ്യാദ്രിയിലെ നമ്പുമലകോട്ടതന്നിൽ കോപതാപമെല്ലാമാകന്നു മാലോകരെ തുണക്കാൻ ശബരവരതനും! ദുഷ്ടനിഗ്രഹത്തിനായി നാളികേരമുടക്കൽ വഴിപാടതായി മാലോകരേറ്റം കൊണ്ടാടി പന്തീരായിരവും കളംപാട്ടും നടത്തവേ നിൻ തൃച്ചേവടികളിൽവീണുടയുന്ന നാളികേരമാവാൻ കൊതിക്കുന്നു ! കിരാതംനമാമിയെന്നും ചൊല്ലി "ഭർഗ്ഗായ തുഭ്യം നമഃ " "നമഃ കിരാതവപുഷേ നമഃ"

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...