പൊന്നിൻതളികയിപ്പോൾമിന്നി വെള്ളത്തിൽ
താഴും ചിന്ന കൊച്ചു പറവകൾ വെന്നി
പറക്കുന്നു കണ്ടോ ഇന്നോമനിച്ചാർത്തൊരു
പകലെലെന്നെ,വിട്ടുകടന്നു പോകെകുങ്കുമ
ചെപ്പുടച്ചു കുടഞ്ഞൊരു, സന്ധ്യയും
മാഞ്ഞൊന്നിരുൾ നിറഞ്ഞു
മേളാരവങ്ങളുണർന്നുറങ്ങി,നാളെ,
നീളെയീ വേള കൊഴിഞ്ഞുപോകേ
ആരാണ് സ്വന്തമെന്നാരായണം ...
വഴി വെട്ടി നവ്യമാം സംസ്കാര പാതയിൽ
കർമ്മബന്ധങ്ങൾ മറന്നു പോകെ
ചന്തമേറും ഗഗനം കണ്ടോചാന്തിൻറേ
ശോഭ പോലേ കണ്ടില്ലേ പടിഞ്ഞാട്ട്
രണ്ടോമൂന്നോനാഴികയിൽ
ഇണ്ടലകററുമീകാഴ്ചമായുമിന്നിനെപ്പോലെ
കൈവിട്ടു വിധി,സത്തയുൾക്കൊള്ളുന്ന
അനശ്വര ചിത്രമെഴുതുമ്പോൾ.ഒരു നേർത്ത
ശ്വാസത്തിൻ നെടുവീർപ്പോടെ..
പതിയെ പതിയെ വിടവാങ്ങുവാൻ.....
ഇനിനീണ്ട നിശ ഭൂമിയെപുണരും.
ഇരുട്ടിനെകീറിമുറിക്കുവാൻ
വെമ്പുന്ന വെളിച്ചത്തിനായിനി
നമുക്കീ തുളസിതറയിലും വിളക്കു
വെക്കാം.രാത്രിയുടെ മൗനങ്ങളിലുയരുന്ന
നിശ്വാസങ്ങളിൽഅവൾ തനിയെ കരഞ്ഞു
പിൻ വാങ്ങിയപകലപ്പോൾ പുതിയ-
മേച്ചിൽപ്പുറങ്ങളിൽ
ആഴ്ന്നിറങ്ങിഭീകരത തുടിക്കുന്ന
കനത്ത ഇരുളകറ്റി വെൺമ പകർന്ന്മ
നസ്സിലും ഒരു ക്ഷീരസമുദ്രംതിരമാലകൾ
സൃഷ്ടിക്കത്തക്കവിധംഅകലെകൗമുദി
ശാസ്ത്രബോധത്തലച്ചോറി ലൊരിത്തിരി
എന്തിനുവേണ്ടിയാണിപിൻമാറ്റമെന്നറിയാതെ
അവളുംതിരികെ നടന്നു.ഇനിയൊമൊരു
പിൻവിളിക്കായ്കാതോർത്തവൾപതിയെ
നടന്നുബുദ്ധിപ്രഭയായിവന്നുദിക്കാൻവിശ്വ
നാഥായി കുമ്പിടുന്നെ സ്നേഹമാകേ
ഒന്നു ചേരാതെ ഒഴുകുന്ന വിരഹമോ,
പ്രണയം പ്രിയ സന്ധ്യേ. സമാന്തര
രേഖകൾ പോലകലുന്നു ജീവിതങ്ങൾ
No comments:
Post a Comment