Thursday, 24 December 2020

കന്നി കണ്ടത്തിൽ

ഇവിടെ ഇല്ലത്തു പണ്ട് കന്നി കണ്ടത്തിൽ , ഞാറു നടാരുണ്ടാരുന്നു , കാര്യായിട്ട് വൈക്കോൽ മാത്രം ബാക്കി ഉണ്ടാവും , അതിനു മുന്നേ മൂത്തോറൻ ആയിരുന്നു നിലമൊഴുകാൻ ഒരു സൗണ്ട് കൂടി ആണ് മൂരി യുടെ കൂടെ "ആ ആഹ് ആഹാ ആആഹ് " കൂടെ നിലമുഴാണ് പിന്നെയും കണ്ടo കൊത്തും , കാടു വരാതിരിക്കാനും ഇടയ്ക്കു പയര് നാടും കാരണം മണ്ണിലേക്ക് നൈട്രേറ്റ് വലിച്ചെടുത് ( അന്തരീക്ഷത്തിൽ നിന്ന് ) ബാക്ടീരിയ പയറിന്റെ വേരുകളിലെ ഉണ്ട് . ഇനി നിലം ഉഴുത്തു വൈക്കോലുകളെല്ലാം ഉണക്കി കച്ചിയാക്കി അതിന്‍റെ തോത് അനുസരിച്ചുള്ള മരത്തില്‍ 'തുറു ' നിര്‍മ്മിക്കണം.മഴയാണെങ്കില്‍ ., വെയില്‍ വരുന്ന ദിവസത്തില്‍ വൈക്കോല്‍ കൂനകള്‍ ഇളക്കുമ്പോഴാണ് നമുക്ക് പൊള്ളല്‍ അനുഭവപ്പെടുന്നത്. കൂനമേല്‍ പതിയുന്ന മഴത്തുള്ളികള്‍ക്ക് അകത്തേക്ക് ഒഴുകീ ഇറങ്ങാനാവാതെ ഈറനോടെ പുറത്തേക്ക് ഒഴുകുമ്പോള്‍ ., അകവാസികളായ ഈര്‍പ്പവും, വൈക്കോലിന്‍റെ പച്ചപ്പും വെന്ത് തുടങ്ങി നീരാവിയായ് വീര്‍പ്പുമുട്ടുന്നതാണിതിന് കാരണം .ഇതുമൂലമാണ് വൈക്കോലിന്‍റെ ശോഭ കെട്ട് വിരൂപനാവുന്നത്. ഈ കച്ചിക്ക് വലിയ തോതില്‍ രുചിക്കാറില്ലെന്നുമാണ് കന്നുകാലി expertയില്‍ അഭിപ്രായമുണ്ട് .പൊൻകുന്നം വർക്കിയുടെ "ശബ്ദിക്കുന്ന കലപ്പ " പോലെ വറ്റി വരണ്ടമണ്ണിൽ കർഷകന്റെ കലാപ്രകടനം. കുംഭമാസക്കൂറിന്റെ കാഠിന്യ കൊമ്പ്‌ കാളക്കൂറ്റന്റെ കൂനിൽ കെട്ടി മണ്ണിൽ കുത്തിവലിച്ചു. മണ്ണിനടിയിലേക്കാഴ്‌ന്നിറങ്ങി അടിയിലെവിടെയോ കിടന്ന ഓർമ്മകളുടെ കലവറയിൽ കലപ്പതട്ടിയുടക്കി. ആഞ്ഞുവലിച്ചു കാളക്കൂറ്റൻ കുഴഞ്ഞു കുളമ്പുകുത്തി വീണു.. കർഷകന്റെ ചാട്ടയടിയിൽ കുതറിയെഴുന്നേറ്റ്‌ ഋഷഭവീരൻ കുതിച്ചു. മണ്ണിലുടക്കിയതൊരു തകരപ്പെട്ടി, അതിനുള്ളിൽ പൊട്ടിയൊരു ഓട്ടുപാത്രവും ചിതാഭസ്മവും.. ഉപയോഗമില്ലാത്ത നിധികുംഭത്തിനെ പാടവരമ്പത്തേക്കു നീക്കിയിട്ടു പിന്നെയുമുഴുതു, നിലം പൊട്ടി ചോരച്ചാലുവരും വരെ ഉഴുതു, നല്ല മുഴുത്ത മുന്തിയയിനം വിത്തിറക്കി, വിത്തിനുമേൽ കളനാശിനിയും കീടനാശിനിയും പൂശി, അടുത്ത കൊയ്ത്തുകാലം കഴിയും വരെ കാളയ്ക്കും കലപ്പയ്ക്കും വിശ്രമം. കലപ്പ കൊണ്ടുഴുതുമറിച്ചൊരീ മണ്ണിൽ നെല്ലു വിതച്ചു പറിച്ചു നടുമ്പോൾ ഞാറ്റുപാട്ടിന്റെ നാടൻ ശീലുകളെല്ലാം ഗതകാല സ്മരണയായ് മാറിയതെന്തേ? വിയർപ്പിന്റെ മണം മങ്ങിയ കലപ്പ കൈകൾ.ഇനിയൊരു മണിയരിയ്ക്കായി കൈകൾ തിരയുമ്പോൾപുറപ്പാടായ് സന്ധ്യകൾ നടക്കൽ നിൽക്കും.ഭാഷയറ്റൊരു ചേറ്റുപാടം ശരണ വിളിയായി.....തട്ടിന്‍ പുറത്ത്, കലപ്പ,നുകം,തേക്കുപാട്ടിന്‍ മുടിയിഴ ചെമ്പാവിന്‍ തിരു മണം... മൂത്തോറന്റെ മകൻ അശോകന്റെ കാഴ്ചപ്പാടിൽ ഇങ്ങനെ ഒക്കെ ആയി മാറി കാലം , കൊല്ലവര്‍ഷത്തിലെ ചിങ്ങമാസം ഇംഗ്ലീഷ് കലണ്ടറില്‍ ആഗസ്തിലും,സെപ്റ്റംബറിലുമായ് വരാറുള്ളതിനാല്‍., ഈ മാസങ്ങളോട് പഠിത്ത കാലങ്ങളില്‍ വളരെ പ്രിയമായിരുന്നു.രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം തുടര്‍ച്ചയായ് പത്ത് ദിവസം അവധി വരുന്നത് ഓണപ്പരീക്ഷ കഴിഞ്ഞായതിനാല്‍,.പണ്ട് മുതല്‍ക്കേ പഠനകാര്യത്തില്‍ ഒഴപ്പനും,മടിയനും ആയിരുന്നു .ഇപ്പോഴും പലതും അറിയാനുള്ളതിലും അതേ അലംഭാവമുള്ളതാണ് മനസ്സിന്‍റെ വലിപ്പം. കലപ്പ ഒക്കെ മാറിയത് industrialisationവന്നു അതോടെ എത്രയോ വേഗം ആയി ! കൃഷിയുടെ പ്രോഡക്റ്റ് റേറ്റ് കൂടി efficiency കൂടി പിന്നെ ഗ്രീൻ റെവല്യൂഷൻ വന്നതോട് കൂടി ഇന്ത്യയിൽ ആവശ്യത്തിന് ഭക്ഷ്യക്ഷമ പരിഹരിച്ചു

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...