Friday, 20 November 2020
coolege diaries-temple
. "Not everyone will understand your journey. That's fine. It's not their journey to make sense of. It's yours... that's my way of style.
. ദേശിoഗനാട്ടിൽ ( കൊല്ലം ) ആദ്യത്തെ വർഷം പൂർത്തിയാകാറായപ്പോൾ ആണ് ഹയർ ഓപ്ഷൻ കിട്ടിയത് അനുസരിച്ചു കടത്തനാട്ടിലേക്കു CUSAT (കൊച്ചിൻ യൂണിവേഴ്സിറ്റി സയൻസ് ആൻഡ് ടെക്നോളജി ) കീഴിൽ ഉള്ള എഞ്ചിനീയറിംഗ് കോളേജിൽ 2004 -3rd സെമസ്റ്റർ പഠിക്കുമ്പോൾ മറ്റോ ആയിരുന്നു ഇരിങ്ങൽ അയ്യപ്പ ക്ഷേത്രത്തിൽ പൂജക്ക് നിന്നതു - പൂർണ പുഷ്കല സമേതനായ ശാസ്താവ് പ്രതിഷ്ഠ ). രാവിലെ 4 .45- 5 മണി മുതൽ കുറച്ചു നേരം പഠനം , പിന്നെ കുളിച്ചു നടതുറന്നു മലർനേദ്യം കഴിഞ്ഞു വരുമ്പോളേക്കും അയ്യപ്പന്മാർ എത്തിയിട്ടുണ്ടാകും , ഉരുളിയിൽ നേദ്യവും ഇടക്ക് മാലകൾ പൂജിക്കാനില്ലെങ്കിൽ tanenbaum മുതൽ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് , ഓപ്പറേറ്റിംഗ് സിസ്റ്റം , മുതൽ (race around condition , critical path, ) നിരവധി സങ്കീർണമായ അൽഗോരിതങ്ങളിലൂടെയും ഊളിയിട്ടു പായുന്ന മനസ്സു് !അതിനിടക്ക് പ്രസാദം കൊടുക്കാനും ( multi tasks )ഓട്ട പ്രദക്ഷിണങ്ങൾ! 8 മണി ആകുമ്പോളെക്കും നേദ്യം പായസം പൂജ കഴിക്കണം , പിന്നെ പ്രസാദ൦ നിരത്തി ഇലയിൽ വച്ച് പോകും , ഉപ്പുമാവ് ഉണ്ടാക്കാൻ time കിട്ടീ ച്ചാൽ അങ്ങനെ , ഇല്ല എങ്കിൽ നേദ്യച്ചോറിൽ അഭയം .
. അതിനോട് ചേർന്ന വിഷ്ണുവും ക്ഷേത്രത്തിലെ ശാന്തികാരനെ ( മണി നമ്പൂതിരി )നട അടക്കാൻ ഏൽപ്പിക്കും ( വൈകിട്ട് എങ്ങാനും താമസിച്ചാൽ നട തുറന്നു വിളക്കു വക്കാനും ) പിന്നെ നേരെ ബസ്റ്റോപ്പിലേക്ക് പയ്യോളി മുതൽ 9 മണിക്ക് ഉള്ള "ഫ്രണ്ട്‌സ് " നാമധേയത്തിൽ ബസ് പിടിച്ചു കിട്ടണം മിസ്സായാൽ അട്ടക്കുണ്ട് കടവ് പാലം ( കുറ്റ്യാടി പുഴ ) വരെ പോയി അവിടുന്ന് ഓട്ടോ അല്ലെങ്കിൽ ജീപ്പിനു പോണം പിന്നെ അവിടെ നിന്നിറങ്ങി മല കേറണം കുറുന്തോടി ,( തൊട്ടപ്പുറത്തെ മലയിൽ ആണ് നവോദയ വിദ്യാലയം ) പിന്നെ ക്ലാസുകൾ സെമിനാർസ് അത് സാദാ എഞ്ചിനീയറിംഗ് കോളജ് പോലെ !
. ഒരേ ഒരു നഷ്ടം മാത്രം എല്ലാവരും വിനോദ യാത്രകളും മറ്റോ പോകുമ്പോൾ , അവധിയില്ലാതെ ജോലിയുമായി സമരസപ്പട്ട നാളുകൾ , അത്യാവശ്യം നാട്ടുകാരുടെയും , സുഹൃത്തുക്കളുടെയും സപ്പോർട്ട് . ദീപാരാധന കഴിഞ്ഞു , പഠിത്തത്തിലേക്കു തന്നെ , ഇടയ്ക്കു അമ്പലത്തിൽ നിന്ന് തന്നെ പ്രോഗ്രാമിങ് പഠനത്തിനിടക്ക് CD writing , ഒരു ഡിജിറ്റൽ അമ്പലം ആയിരുന്നു അത് എന്ന് കൂട്ടുകാരുടെ കമന്റ് കാരണം സ്റ്റഡി ലീവ് സമയങ്ങളിൽ അമ്പലത്തിനോട് ചേർന്ന മുറിയിൽ ഒരുമിച്ചുള്ള discussions ആയിരുന്നല്ലോ ! മണ്ഡലമാസമായാൽ ആ സമയത്തായിരിക്കും (സെമസ്റ്റർ എക്സാം ) morning ഉള്ളമിമാർ നേരത്തെ എത്തും (ലേറ്റ് നൈറ്റ് assignemnt ഒന്നും അറിയണ്ടല്ലോ ആർക്കും ! നേരത്തെ എഴുന്നേൽക്കണ്ടേ 😛)
വടക്കോട്ടു മലബാറിൽ വടകര /തലശ്ശേരി വരെ "ഭിക്ഷ " ഉണ്ടാകും ( അയ്യപ്പന്മാർക്കു ഭക്ഷണം എന്നാണ് ഉദ്ദേശിക്കുന്നത് ) ഉപ്പുമാവ് , ഇഷ്ട് ,കപ്പ/പൂള ഇത്യാദി വിഭവമാണ് 41 ദിവസം രാത്രി കുശാൽ , ഫുഡ് ഉണ്ടാക്കി നേരം കളയണ്ട ! അത്താഴ പൂജക്ക് ഒറ്റനിവേദ്യം ഒണ്ടാക്കണം , അതിനിടക്കാന് എ ക്സാമിന്റെ പ്രീപെറേഷൻ ! "നട.. നട ... നടായോ നടപ്പെ!" വിളിച്ചോതുന്ന അയ്യപ്പ സ്വാമികളും കീർത്തങ്ങളൂം !മാരാരുടെ ചെണ്ടക്കൊപ്പം വാളും പിടിച്ചു 3 റൌണ്ട് എഴുന്നള്ളത്തു പ്രദക്ഷിണം , ദിവസേന പ്രദക്ഷിണം എല്ലാം കഴിഞ്ഞു വരുമ്പോളേക്കും time 9 മണി കഴിയും. അങ്ങനെ 3 മണ്ഡല കാലം കഴിച്ചൂട്ടി , (കേരളത്തിലെ അവസാന ശാന്തിപൂജ !)
. 2007 -08 കൃത്യം കോഴ്സ് കഴിഞ്ഞു ഇനി എന്ത്! എങ്ങനെ education ലോൺ അടക്കണം ജോലി എപ്പോൾ കിട്ടും ഒരു ചോദ്യ ചിഹ്നം ആയി മുന്നിൽ !( govt എഞ്ചിനീറിങ് കോളജ് ) അത്യാവശ്യം കഴിഞ്ഞുകൂടാമായിരുന്നിട്ടും അച്ഛന്റെ ആദര്ശം ! ഒറ്റയ്ക്ക് അധ്വാനിച്ചു ജീവിച്ചു കഴിവ് തെളിയിക്കണം ! കടം വാങ്ങിയിന്ടെകിൽ നീ തന്നെ വീട്ടണം മക്കളോടുള്ള സമീപനം അങ്ങനെ ! 2008 മണ്ഡലത്തിന് മുമ്പേ നേരെ ബാംഗ്ലൂർക്കു വച്ച് പിടിച്ചു search for a IT job ( exist in dream ) ! അവിടെ മണ്ഡല മാസം ഹെല്പിന് നിന്ന് വിജയനഗര അയ്യപ്പ ക്ഷേത്രം ! അത്യാവശ്യം കന്നഡ പ ടിച്ചു വരുന്ന മുറക്ക് നേരെ ഒരു NIT ജാവ പഠിക്കാൻ ( ജാവ സിമ്പിൾ ആണ് ! പ്ലാറ്റഫോം ഇൻഡിപെൻഡന്റ് ആണ് ) ചേർന്ന് 2018 ഓണകാലം ആയപ്പോൾ കുറെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു തുടങ്ങി ബിഎംടിസി ബസ് no ഓരോന്നും direction നോക്കി ബസ് no ബൈ ഹാർട്ട് ആയി തുടങ്ങി ! ഇരുമുടി കെട്ടികൊടുക്കുവാൻ പഠിച്ചത് അവിടുന്ന് തന്നെ !
. അക്കാലത്തു സാമ്പത്തിക മാന്ദ്യം ( റിസഷൻ ) ആർക്കും ഡിമാൻഡ് ഇല്ലത്രെ അവസരങ്ങൾ കുറവു എന്നുള്ള പഴികൾ മാത്രം ! കിർലോസ്കർ , മെക്കാനിക്കൽ ഫിർമിൽ വരെ ഇന്റെവ്യൂ പോയിട്ടുണ്ട് ! പഠിച്ച മേഖലയിൽ ജോലി വേണം എന്ന് വിചാരിച്ചു നിരസിച്ചു ! കുറെ ഇന്റർവ്യൂ മറ്റുമായി , നേരെ 30 രൂപ ഡെയിലി പാസ് എടുത്തു രാവിലെ ബാംഗ്ലൂർ നഗരം ഓരോ ഭാഗത്തായി പ്രദക്ഷിണം ! . 3 മഞ്ഞ വരകൾ മാർക്ക് ചെയ്ത അമ്പലം എന്താണ് അങ്ങനെ ഒരു മഞ്ഞ വര എന്ന് വച്ചാൽ , "നമ്മ മെട്രോ" main metrostation ആയ കെമ്പഗൗഡ സിറ്റി റെയിൽവേ കോമ്പൗണ്ട് അടുത്തുള്ള അയ്യപ്പ ക്ഷേത്രം , ആ വര ആണ് മെട്രോക്ക് വേണ്ടി നിർമിക്കാൻ വച്ച പരിധി , ആയിടക്കാണ് മുട്ടുശാന്തിക്കായി മജെസ്റ്റിക് റെയിൽവേ അമ്ബലത്തിൽ ഓണത്തിനുമുമ്പേ പോയത് . 2008 - ഓണക്കാല ശേഷം മുതൽ 2009 ഓണകാലം വരെ ഒരു പാട് കഥാപാത്രങ്ങൾ കണ്ടു പരിചയപ്പെട്ട ഉദ്യാന നഗരിയിലെ തുടക്കക്കാരന്റെ പകർന്നാട്ടം.
. രാവിലെ എഴുനേറ്റു വരുമ്പോൾ തലകുത്തി നിൽക്കുന്ന 65 വയസിലും നിത്യാഭ്യാസി പറയെടുക്കും പോലെ ഒരു കന്നഡിഗ മുത്തച്ഛൻ അവിടെ പണി കുക്കിംഗ് , മൊത്തം ക്ലീനിങ് രഘു ( പ്ലസ്ടു ) പഠിക്കുന്ന ഇംഗ്ലീഷ് ഒരക്ഷരം കഷ്ടിച്ച് പറയാൻ അറിയാത്ത വിദ്യാർത്ഥി . അമ്പല പൂജകൾക്കു ശേഷം പുറത്തുള്ള ആൾക്കാർക്ക് ഭക്ഷണത്തെ അത് പുലാവു ( എന്നാണ് അവർ അവക്ഷ പെടുന്നത് ) ഒരു വിധപ്പെട്ട ചോറും കുറെ നാരങ്ങയും മഞ്ഞപ്പൊടിയും ഒക്കെ മിക്സ് ചെയ്ത നിമ്മൺ ബാത്തുകൾ ( ലെമൺ റൈസ് ) , ഇടക്ക് തക്കാളി,മുളകു ഇടുന്ന ഖാര ബാത്ത് , ഒന്നും പിടിക്കില്ലെങ്കിലും വരക്കുന്ന ആൾക്കാർ ഭിക്ഷക്കാർ മുതൽ വഴിയോര കച്ചവടക്കാർ വരെ വന്നു ക്യൂ നിന്ന് വാങ്ങുന്ന നിരവധി..
. നിലമ്പൂരിന്റെ മഹൻ എന്ന് സ്വയമാവകാശപ്പെടുന്ന ബലേ പേട്ടു മുതൽ അക്കി പ്പെട്ടു വരെ കച്ചവടം നടത്തി തിളങ്ങാ നായി ശ്രമിച്ചു കലങ്ങിപ്പോയ നാറാണയാൻജി -നാമധേയം രാവിലെ വർക്ക് ചെയ്യാത്ത ഹീറ്ററിൽ ( ചിലപ്പോൾ ) സമയത്തെ കളയാനില്ലാതെ തണുപ്പിൽ കുളിയും ആയി സഹായ ഹസ്തം ചെയ്യുന്ന നിരവധി പ്രതീക്ഷകളുമായി ഒരു പാട് ജന്മങ്ങൾ ഉദ്യാന നഗറിൽ എത്തി പെറ്റു പുത്തൻ പ്രതീക്ഷകളുമായി നിരവധി ജന്മങ്ങൾ ! .
. മണ്ഡലമാസായാ ൽ നൂറിൽ നിന്നും ആയിരങ്ങളിലേക്കു വരെ നീളുന്ന പ്രസാദം പ്രസാദത്തിനും /അന്നദാനത്തിനും നീളുന്ന
വരികൾ ബാംഗ്ലൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഒരു വിധം സ്ഥിരക്കാർ/സാധുക്കൾ മുതൽ ഒക്കെ വരുന്ന സീസൺ , കെട്ട് നിറച്ചു കൊടുക്കാൻ മാത്രം 2000 വരെ സ്വാമികൾ ഒരു സീസണിൽ കാണും . സാധാ ജനങ്ങൾ മുതൽ മുൻ പ്രധാനമന്ത്രി വരെ (ദേവഗൗഡ ) മുതലായ ഔദ്യോഗികമായി ( വി .ഐ .പി ?) , റെയിൽവേ ക്വാർട്ടേഴ്സിലേയും റെയ്ൽവേയിലെയും ടോപ് ബ്യൂറോക്രറ്റുകൾ വരെ വന്നിരുന്ന സീസൺ . പക്ഷെ അയ്യപ്പൻറെ മുന്നിൽ എല്ലാവരും ഒരേ പോലെ ! ആദ്യ മണ്ഡല സീസൺ ( അമ്മാവൻ etc സഹായത്തിനും വന്നിരുന്നു ) കഴിഞ്ഞപ്പോളേക്കും എഡ്യൂക്കേഷൻ ലോൺ അടച്ചു തീർന്നു അടുത്ത കോഴ്സ് CCNA networking ചേർന്നിരുന്നു. .ആയിടക്കാണ് അച്ഛന്റെ വേർപാട് (2009 June Month ) , Rest is on history the way i grown up in changed manner ! how to manage life in crisis etc which already learned from earlier life through fathers words ! (പഠിച്ച ജോലി കിട്ടീ ല്ലാച്ച! ശാന്തി, പറമ്പിലെ കൃഷി ചെയ്താലും ജീവിക്കണം ഒരാളെ പോലും ശുപാര്ശക്കോ , ബുദ്ധിമുട്ടിക്കാനോ പോകരുത് ! നമുക്ക് വരാനുള്ളത് വന്നോളും ! ( എല്ലാ ജോലിക്കായലും അതിന്റെതായ വില ഉണ്ട് എന്ന് അച്ഛൻ പറഞ്ഞ വാക്കുകൾ! ഫോർമൽ എഡ്യൂക്കേഷൻ കൊണ്ട് എല്ലാം ആയി എന്നുള്ള എന്റെ ധാരണകൾ തിരുത്താനുള്ള കാരണങ്ങൾ അച്ഛന്റെ ജീവിതം കൊണ്ട് കാട്ടി തന്നിരുന്നു !മാസം ആയിരം രൂപയെ കിട്ടുള്ളൂ ച്ചാ അത് മതി, പക്ഷേ വീട്ടിലിരിക്കരുത്, പഠിച്ച പണി ചെയ്യണം, ആ പണി കിട്ടിയില്ലെങ്കിൽ വെറുതെ ഇരിക്കരുത് " : കണ്ടു പഠിക്കണം,കേട്ട് പഠിക്കണം, കൊണ്ട് പഠിക്കണം , ഒട്ടനവധി തവണ കേട്ട് ചെവിയിൽ ഇന്നും പ്രതിധ്വനിക്കുന്ന ജീവിതത്തെ നേരിടാന്‍ അന്നേ പറഞ്ഞ് വെച്ച് പോയതിൽ ചിലത്. സ്കൂളിൽ study timel തന്നെ ജോലി ചെയ്യാനും (ശാന്തിക്കായാലും ) പോകാന് പ്രേരിപ്പിച്ച വാക്കുകൾ !കൃഷി ആയാലും , ശാന്തി ആയാലും റിയൽ ഹാർഡ്‌വർക്കർ , ആരുടെയും ഒരു 1 രൂപ പോലും അധികം ആയി കൈപറ്റരുത് അങ്ങനെ നിരവധി ആദർശങ്ങൾ ചിലതു പകരുന്ന വഴികൾ ! കുഴഞ്ഞു മറിഞ്ഞുകിടന്നിരുന്ന ഇമോഷനുകളെ ആദ്യം പതറിപോയാലും ശക്തമായി യാഥാർഥ്യ ബോധത്തോടെ തിരിച്ചുവരാനും നേരിടാൻ പഠിപ്പിച്ചതിന്, നല്ലൊരു listener എന്നതിനോളം സമ്പന്നമായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞ് സ്വയം പുറത്ത് തട്ടി "പോട്ടെ '' ന്ന് പറഞ്ഞ് അച്ഛൻ്റെ മാജിക് ..!! നിനക്ക് ശരിയെന്ന് തോന്നുന്ന കാര്യം നേരിട്ട് പറയുക, ഒന്നിനേയും ഭയപ്പെടേണ്ട കാര്യമില്ല അങ്ങനെ ചില reflections! ) . Follow the live strongly on your own ethics if it is not hamper to any one please continue with that
. ഗുരുസ്വാമി ആയില്ലെങ്കിലും 500 ഓളം പേർക്ക് ഇരുമുടി നിറച്ചു കൊടുത്തിട്ടുണ്ട് . ഇന്നോ ആ മഞ്ഞ വരകൾ മാറി ഒന്നാന്തരം മെട്രോ സ്റ്റേഷൻ !അമ്പലം ഒരു മൂലയിലുംതിരിച്ചെത്തി ബാംഗ്ലൂർ നേരെ ഇന്റർവ്യൂ കഴിഞ്ഞു ജോലിക്കു കയറിയ പ്രിയപ്പെട്ട ഒരു വരികൾ എന്നും ഓര്മിച്ചുകൊണ്ടു .
"Far away there in the sunshine are my highest aspirations. I may not reach them, but I can look up and see their beauty, believe in them, and try to follow where they lead."
അന്ന് തുടങ്ങിയതാണ് പഠിത്തം തുടരാനുള്ള മോഹം അതിന്നും തുടർന്ന് കൊണ്ടേയിരിക്കുന്നു.
കവി പാടിയ പോലെ പഠിക്കണം നാമോരോന്നും ,ബാല്യം തൊട്ടു നിരന്തരം, പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ!
We have to study each and every moment until the last breath, like a child!
Note:-തുടർന്ന് എംടെക് ഫസ്റ്റ് ഇയർ വരെ ജോലിക്കിടയിൽ വിജയനഗറിൽ അയ്യപ്പന്റെ അമ്പലത്തിൽ ഉണ്ടായിരുന്നു..
SSA short name introduced while discussing with ma my colleague! Swamiye Saranam Ayyappa(SSA)
3 Ayyappa temples from college days 2003 to 2011 from 2 states)
Moreover am not a blind follower /devotee but there will be a force exist each people will call their own style, name, etc. asking questions about the way of style which I follow may not be like traditional followers!
Subscribe to:
Post Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള് തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള് ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
No comments:
Post a Comment