Saturday, 7 November 2020
Justice...
ഉഷ്ണക്കാറ്റ് വീശുന്നുമനതാരിൽ ഉറങ്ങാനാവുന്നില്ലെന്നുള്ളിൽ
കെട്ട കാലമിതാവുമെന്നതിനാലോ കേൾക്കുന്നതിലേറെയുമശുഭവാർത്തകൾ
കള്ളവും ചതിയും മലയോളമായിവിരാജിപ്പൂ
നേരും നെറിയുമെന്ന വാക്ക് മറന്നുതുടങ്ങി
സൗമ്യഭാവമോർമയായി ചിരിമറന്നമുഖങ്ങൾ നാട്‌നീളെ വൃത്തിയും വെടിപ്പും നഷ്ടപ്പെട്ട രൂപങ്ങളവ,കുടിലചിന്തകൾ കൊടികുത്തി
വാഴുന്നു കൊടിയുടെ സ്വപ്ങ്ങൾക്കെല്ലാം
ഒരേനിറം മാത്രം ആര്ഭരിച്ചാലും നേട്ടം ഭരിക്കുന്നവർക്കു മാത്രംജനമെന്നുമീ
കോരന്റെകഞ്ഞികുമ്പിളിലെന്നപോലെ
യവരുടെ കുഞ്ഞവശ്യങ്ങൾക്കുപോലും
പ്രാധാന്യമില്ലകാര്യംനേടാനവൻ ജീവത്യാഗം ആയുധമാക്കണമെന്നുപെണ്ണിന്നഭിമാനം
ചില്ലുപാത്രം
മണ്ണിൽ വീണു തകരുന്നൊരുകാലം വേദന മാത്രംകണ്ണുകൾ മൂടിക്കെട്ടിയ നീതിതൻ
ദേവത പൊള്ളയായ ശബ്ദം മുഴക്കുന്ന ചാനൽച്ചർച്ചകളുടെനാട് !!
തൂക്കി തരുന്നതു ഹൃദയം പിളർക്കുന്ന
വേദനമാത്രം തങ്കതുലാസിന്റെ തട്ടിൽ
ഒരു വശംസ്വപ്‌നങ്ങൾ വാരിനിറക്കും
മറുവശം മർത്യന്റെ കണ്ണുനീരാവോളം
കോരിനിറച്ചങ്ങുവെക്കുംഭാണ്ഡങ്ങളായി കെട്ടിവെച്ചിട്ടുണ്ട് സ്വപ്നങ്ങളാവോളംതൂക്കാൻ
കണ്ണുകൾ കെട്ടിമുറുക്കിവെച്ചിട്ടുണ്ടി
തൊന്നുമേ കാണാതിരിക്കാൻ കൈകളിൽ വെട്ടിത്തിളങ്ങുന്ന വാളുണ്ട് ശിക്ഷകൾ ഓരോന്നിതേകാൻ നീതിബോധത്തിൻ ബലിക്കല്ലുകൾതോറും സത്യ ഒരു കനത്ത വാവലിനെപ്പോലെ.സത്യങ്ങൾവീണുടയുമ്പോൾ
ഇപ്പോൾ ഒരുതട്ടിൽ സത്യവും നിസ്സഹായതയും മറുതട്ടിൽ പണവും അധികാരവും കുറുക്കന്റെ കൗശലവുംതൂക്കിനോക്കിയാൽ അന്ധയായ
തെമിസ് ചെവിപൊത്തിവായടച്ച്കരഞ്ഞിരുന്നു.
നുണകൾ അട്ടഹസിയ്ക്കുന്നുവേച്ചുവേച്ചു
താണ്ടിയ ദൂരങ്ങളുടെ തളർച്ചയിൽപ്പെട്ട്
ഇരുട്ടു പാളികളാൽ ണ്ണുകൾമൂടിയിടറിയ
സത്യത്തിന്റെ വിവശമായ മുഖത്ത് ,
ദൈന്യത പരക്കുന്നു കർണ്ണപുടങ്ങളിലൂടെ
കാഴ്ചകൾ കാണുന്നകറുത്തനീതിപീഠത്തിന്റെ
എല്ലാദൈന്യതകളുമാവാഹിച്ച്,വേർതിരി
ച്ചെടുക്കാനാവാത്തതന്റെ ഖഡ്ഗത്തിന് മൂർച്ച കുറയുന്നതുപോലെഎന്റെതുലാസിലെ
ചരടുകൾക്ഷയിച്ചുതുടങ്ങിയിരിക്കുന്നു
മന്ദസ്മിതം തൂകി നിൽക്കുവാനെങ്ങിനെ
കഴിയുന്നു കാരുണ്യമില്ലേ !നിന്നിലൽപ്പവും കാരുണ്യമില്ലേ
Subscribe to:
Post Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള്‍ തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള്‍ ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
No comments:
Post a Comment