Tuesday, 3 November 2020

IIMK diaries

കാശി, രാമേശ്വരം, ഗയ എന്നിവിടങ്ങളില്‍ പോയി ബലിയിട്ടാല്‍ പിന്നെ വര്‍ഷാവര്‍ഷം ബലിയിടേണ്ടതില്ല. എന്നു അമ്മ പറഞ്ഞു കേട്ടതൊർ മ്മയുണ്ട് , അത് ആദ്യം 'അമ്മ തന്നെ എല്ലാ സ്ഥലത്തും പോയി വന്നിട്ടും ഉണ്ട് , പക്ഷെ ഗയയിൽ പോകാൻ പറ്റിയിരുന്നില്ല , നേരെ മുന്നേ ബുക്ക് ചെയ്ത ഫ്ലൈറ്റ് ബാംഗ്ലൂർ പട്ന പിന്നെ അവിടയുന്നു ടാക്സി വിളിച്ചു മുന്നേ ഏല്പിച്ച സുഹൃത്തിന്റെ നിർദേശപ്രകാരം ഒരു ഡ്രൈവ റേ യും കിട്ടിയിരുന്നു . അവിടെ നിന്നും പ്രവീൺ എന്ന് പേരുള്ള മംഗലാപുരം ഭാഗത്തെ ഒരു ഹവ്യക സമ്പ്രദായത്തിൽ(തുളു ദേശത്തെ ബ്രാഹ്മണരെ പറയുന്നതാണ്,ഇവർ ഒരുപാട് വിഭാഗമുണ്ട് ,,ഇതിൽ തന്നെ യാഗധികാരമുള്ള ഹവ്യക ബ്രാഹമണർ ആണ് ഇവർ യാഗഗ്നിയിൽ നിന്ന് ജനിച്ചവരാണത്രെ) ഉള്ള പുരോഹിതന്റെ സഹായത്താൽ ദക്ഷിണേന്ത്യ സമ്പ്രദായത്തിൽ അതി കഴിഞ്ഞു . "ഹൈ വോവാതമേത്ഥാ ദേവയാനസ്യ വാ പഥ: പ്രതിപദം പിതൃയാനസ്യ വാ '' ഒരാളുടെ കർമ്മം ഫലം കൊണ്ട് മരണ ശേഷം ദേവയാന മാർഗ്ഗത്തേയോ പിതൃയാന മാർഗ്ഗത്തേയോ നേടുമെന്ന് പൂർവ ജന്മത്തിൽ ധർമ്മിഷ്ഠരായ മക്കളെ (പുത്രന്മാരെ )സൃഷ്ടിച്ച് അവരിൽ നിന്ന് കിട്ടുന്ന ശ്രാദ്ധാന്നം, അഥവാ ശ്രദ്ധയോടു കൂടി തരുന്ന അന്നമാണ് ഇന്നത്തെ നമ്മളുടെ ഭക്ഷണമായി നമ്മുടെ മുന്നിലെത്തുന്നത് എന്നാണ് വിശ്വാസം ഗയ ശ്രാദ്ധം കഴിഞ്ഞു സെപ്തംബര് 10 -2017 കഴിഞ്ഞു പിറ്റേ ഞായറാഴ്ച ആയിരുന്നു IIMK രണ്ടാമതൊരു ശ്രമത്തിനു ഇന്റർവ്യൂനു കിട്ടിയതും എംബിഎ ക്കു ചേർന്നതും ക്ഷമ സത്യം ധമ ശൗചം ദാനം ഇന്ദ്രിയ സമ്യവഹ അഹിംസ ഗുരു ശുശ്രൂഷ തീര്‍ത്ഥനുസരണം ദയ... എന്തും ക്ഷമിക്കാനുള്ള കഴിവുണ്ടായിരിക്കണം... പരമമായ സത്യത്തെ അറിഞ്ഞിരിക്കണം.. മനസ്സും ശരീരവും ശൗചമായിരിക്കണം... ഇന്ദ്രിയങ്ങൾക്ക് നിയന്ത്രണം വേണം... ഇല്ലായ്മയിലും ഉള്ളത് ദാനം ചെയ്യണം.. ഒരു ബ്രാഹ്മണന് വേണ്ട ഗുണങ്ങൾ.... " ഉരുവിട്ട് പഠിച്ച പാഠങ്ങൾ വീണ്ടും കാതുകളിൽ എപ്പോഴും മുഴങ്ങുന്നു ;കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ പോട്ടെ എന്ന് വച്ച് ഒന്നുടെ നേരെ കോഴിക്കോട് നിന്നും ( അതിനിടക്ക് ഫോട്ടോ കോപ്പി എടുത്തു സർട്ടിഫിക്കറ്റ് എല്ലാം )കുന്ദ മംഗലം ബസ് കയറി campus , ആദ്യം പിന്നെയും ടെസ്റ്റ് , ഇന്റർവ്യൂ ഇടക്ക് 2 പേരെ പരിചയപ്പെട്ടു ശ്രീകാന്ത് Sreekanth Balakrishnan,വിജയ് Vijay Bose പിന്നെ 10 ലക്ഷവും ആദ്യം gst ആണ് കോഴ്സ് ഫീ ആ വ്രതത്തെ ഇപ്പോൾ 12 lakh വള്ളിക്കു ടിലുകളും മരങ്ങളും പുൽത്തകിടകളും നിറഞ്ഞ ക്യാമ്പസ് ശരിക്കും ഒരു റിസോർട് പോലെന്നെ നവംബറിൽ 27 മുതൽ ഒരാഴ്ച ഇൻക്യാമ്പ്സ് മൊഡ്യൂൾ തുടങ്ങി . മനോഹരമായ ക്യാമ്പസ് സർപ്പക്കാവുകൾ പോലെ കാടും ( മരങ്ങൾ ) ചുറ്റുമുള്ള വഴികൾ മലയുടെ ഒത്ത മുകളിൽ ആണ് ക്യാമ്പസ് "gods own campus " (ദൈവത്തിന്റെ സ്വന്തം ക്യാമ്പസ് ) ഒരു ബിസിസിനെസ്സ് മാനേജ്മന്റ് സ്ഥാപനം ഇന്ത്യയിലെ ആദ്യ 10 ടോപ് ബി സ്കൂളുകളിൽ ഒന്ന് ( കഴിഞ്ഞ വര്ഷം 6 സ്‌ഥാനം ) , classes തുടങ്ങി morning 8 മണി മുതൽ രാത്രി 8 മണി വരെ ആദ്യ ദിവസം റെജിസ്സ്ട്രറേഷൻ കഴിഞ്ഞു , രാവിലെ ഫോട്ടോ സെഷൻ കഴിഞ്ഞു പ്രിയ മാഡം ആയിരുന്നു "ഓർഗനൈസഷൻ ബിഹേവിയർ " ഒബി മോഡൽ , ഹ്യൂമൻ ബിഹേവിയർ , പെർസെപ്ഷൻ ഇത്യാദി കാര്യങ്ങളാണ് ആദ്യ ക്ലാസ്സുകളിൽ , പിന്നെ ഉച്ചക്ക് ശേഷം മാനേജീരിയൽ കമ്മ്യൂണിക്കേഷൻ , വൈകീട് ശ്രിമതി Dr സുധ രഞ്ജിത്ത് & ടീമിന്റെ കച്ചേരി കുറച്ചു assignemnt വർക്കുകളുമായി ആദ്യ ദിവസം കടന്നു പോയി , പിറ്റേ ദിവസം പ്രൊഫസ്സർ രംഗരാജൻ സർ ലോകത്തിലെ എല്ലാ എക്കണോമിക്സ് പ്രാധമിക പുസ്തകത്തിലെയും ആദ്യ പാഠം ഡിമാൻഡ് സപ്ലൈ കർവ് ആണ് (demand supply curve ). സപ്ലൈ കുറഞ്ഞാൽ ഡിമാൻഡ് കൂടും. സിംപിൾ എക്കണോമിക്സ്. ജിയോ മുതൽ വെജിറ്റൽ മാർക്കറ്റ് , ഓല ഓട്ടോറിക്ഷ് അങ്ങനെ നിരവധി ഡിമാൻഡ് സപ്ലൈ കർവ് ഇക്കണോമിക് തത്വം ആയ ഡിമാൻഡ് Vs സപ്ലൈ -യിൽ അധിഷ്ടിതമാണ് എല്ലാ ബിസിനസ്സുകളും. ഡിമാൻഡ് കൂടുകയും, സപ്ലൈ കുറയുകയും ചെയ്‌താൽ അധിക വില ഈടാക്കുന്നത് സ്വാഭാവികമാണ്. അധികവില നൽകി സേവനം വേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം എല്ലാ കൺസ്യൂമർക്കും ഒരു goods വില നിർണ്ണയിക്കുന്നത് ഒരു വിപണിയിലെ വിതരണത്തിന്റെയും, ചരക്കിന്റെ (goods)ആവശ്യകതയുടെയും ഇടപെടലാണ്. തത്ഫലമായുണ്ടാകുന്ന വിലസന്തുലിത വില .നിർമ്മാതാക്കൾ വിതരണം ചെയ്യുന്ന ഒരു ഉപഭോഗ വസ്തുവിന്റെ അളവ് ഉപയോക്താക്കൾ ആവശ്യപ്പെടുന്ന അളവിന് തുല്യമാവുമ്പോഴാണ് സന്തുലിതാവസ്ഥ കൈവരിക്കുക, വിലയിലെ മാറ്റങ്ങളോടുള്ള സപ്ലൈയുടെയും ഡിമാന്റിന്റെയും പ്രതികരണശേഷിയുടെ അളവിനെ പ്രൈസ് ഇലാസ്റ്റിസിറ്റി ഒരു അവശ്യ വസ്തുവിന്റെ ആവശ്യക്കാര്‍ കൂടുകയും വിപണിയില്‍ ഇതിന്റെ ലഭ്യത കുറയുകയും ചെയ്യുമ്പോൾ ഈ വസ്തുവിന്റെ വില വര്‍ധിക്കുന്നു. വസ്തുവിന്റെ ലഭ്യത കൂടുകയും ആവശ്യക്കാർ കുറയുകയും ചെയ്‌താൽ ഈ വസ്തുവിന്റെ വില ഇടിയുന്നതാണ്. ഈ രണ്ടു അവസ്ഥയും ജനങ്ങളെ ബാധിക്കുന്നു. ആയതിനാൽ ഡിമാന്‍ഡ് ആന്‍ഡ് സപ്ലൈ സിദ്ധാന്തത്തിന് സാമ്പത്തിക ശാസ്ത്രത്തിൽ വളരെ അധികം സ്ഥാനം ഉണ്ട്. തുടങ്ങിയ സിദ്ധാദ്ധങ്ങൾ ഘോരഘോരം അറഞ്ചം പുറഞ്ചം തല്ലിക്കൊണ്ടിരുന്നു , ആദ്യം നക്ഷത്രമെണ്ണി ! പിന്നെ സുദർശൻ സാറിന്റെ അക്കൗണ്ടൻസി ഭീകരനാണിവൻ,കൊടുംഭീകരൻ വൻ നമുക്ക് ശരിയാവില്ലെന്നു ആദ്യമേ മനസിലായൊണ്ട് അക്കൗണ്ടൻസി ക്ലാസ്സിലൊക്കെ ഞാൻ ഭയങ്കരമായിട്ടു ശ്രദ്ധിച്ചായിരുന്നു,പ്രോബ്ലം ചെയ്യൽ പരിപാടിയാണ് ഈ ക്ലാസ്സുകളിലെ മുഖ്യ പരിപാടി;ഡെബിറ്റ് കാരെ പിടിച്ചു ഒരു ഗ്രൂപ്പിലും ക്രെഡിറ്റ് കാരെ പിടിച്ചു മറ്റൊരു ഗ്രൂപ്പിലുമാക്കി അവസാനം രണ്ടു പേരെയും സന്തോഷിപ്പിച്ചു തുല്യരാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ പണി;(അതിനു ഡെബിറ്റ് കാർ ആരെന്നോ, ക്രെഡിറ്റ്കാർ ആരെന്നോ തിരിച്ചറിയാത്ത ഞങ്ങൾ പാവങ്ങള് ).3 മാസം കഴിയുമ്പോൾ അവസാനിക്കുന്ന ഓരോ Quarteril പരീക്ഷ എന്ന ചേട്ടായി വരുമ്പോൾ മാത്രമാണ് ഞങ്ങൾക്കു അപ്രിയം; സുദർശൻ സർ വാട്ട് ഈസ് ബാഡ് ഡെബിറ്റ് "(കിട്ടാക്കടം), ഇർരിക്കവറബിൾ ഡെബിറ്റ് ആണ് കക്ഷി. അ ങ്ങനെ മൈക്രോ മുതൽ മാക്രോ എക്കണോമിക്സ് വരെ 40 അധികം വിഷയങ്ങൾ ( ഫിനാൻസ് , എൻവിറോണ്മെന്റല് , മാർക്കറ്റിംഗ് Strategy ,IT ,ഓപ്പറേഷൻ etc) രാവിലെ 10 മണിക്ക് ഓഫീസിൽ രാത്രി 8 വരെ മിക്കവാറും ദിവസം കാണും ജോലി ചിലപ്പോൾ പാതിരാ വരെയും , അതിനിടക്ക് 6 മണിക്ക് ഓഫീസിൽ നിന്നിറങ്ങിയാൽ 10 മണി വരെ ഉള്ള വർക്കിംഗ് ഡേ ക്ലാസ് അറ്റെൻഡ് ചെയ്യണം , രാവിലെ ആകുമ്പോളെക്കും assignemnt submit വിന്ഡോ വന്നിട്ടുണ്ടാകും അന്നേക്കു , ആ മണിക്കൂർ കഴിഞ്ഞാൽ പിന്നെ അപ്‌ലോഡ് ചെയ്യാൻ പറ്റില്ല , വളരെ ചില പ്രൊഫസർസ് മാത്രം കരുണ തോന്നിയാ ൽ ഭാഗ്യം , വീക്കെൻഡ് ബാക്കി ക്ലാസും രാത്രി 4 -5 മണികൂർ മാക്സിമം ഉറങ്ങാൻ പറ്റിയാൽ ഭാഗ്യം അങ്ങനെ 2 വർഷം 5 മാസം, 8 സെമസ്റ്റർ, 40 + കോഴ്സുകൾ, 250+ മണിക്കൂർ പ്രഭാഷണങ്ങൾ, 70+ അസൈൻമെന്റുകൾ, 40 + പരീക്ഷകളും 100+ ക്വിസുകളും, 100+ വാരാന്ത്യ ക്ലാസുകളും, രാത്രി ക്ലാസുകളും പരീക്ഷകൾക്കായി തയ്യാറെടുക്കുന്നതിനുള്ള nightouts എല്ലാം തത്കാലത്തേക്ക് ഓർമകളിലേക്ക്- പിന്നെ നിരവധി സൗഹൃദ ബന്ധങ്ങൾ ലേർണിംഗ് നെറ്റ്‌വർക്ക്

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...