Friday, 30 October 2020
Padmasaliya
ഉണ്ണിയേട്ടന് ശേഷം ചാലിയ തെരുവില് ( കുനിയിൽ )പൂജക്ക് പോയി ( അന്ന് 8 ക്ലാസ്സു ആണെന്ന് തോന്നുന്നു ) സ്ഥലം മാറിയ ശേഷം നെക്സ്റ്റ് ഡ്യൂട്ടി എനിക്ക് ഒരീസം ഇങ്ങനെ ഇല്ലത്തു നിന്ന് ഇൻസ്‌ട്രുക്ഷൻ കിട്ടി " ഇയാൾ അവിടെ പോയ ഉടന്‍ കിണറില്‍ നിന്ന് രണ്ടു ബക്കറ്റ് വെള്ളം കോരുക ....അരീം ശർക്കരയും തേങ്ങയും അയാള്‍ കൊണ്ട് തരും ..അരി വേവിച്ചു ശർക്കര ചേര്‍ത്തു തേങ്ങയും ചേര്‍ത്തു ഒരു പായസം ഉണ്ടാക്കണം ..ശ്രീകോവിലില്‍ മെയിൻ നേരെ ഗണപതി ആണ് ..സോപാനത്തിനു ഇടതും വലതും10-12 ദേവതകള്‍ ഉണ്ട് . അത് കൂടാതെ 1 .2 km ദൂരത്തു ഒരു ഭ ഗവതി പിന്നെ അവിടെ 4 ഉപദേവന്മാര ഉണ്ട് എന്തൊക്കെ ആണെന്ന് എനിക്ക് തന്നെ അറിയില്ല ..എല്ലാറ്റിനും അഭിഷേകം ചെയ്തു നേദ്യം ചെയ്യുക . അധികം സമയം എടുക്കരുത് ( ട്യൂഷൻ സ്കൂൾ ടൈം മിസ്സാകും )
അങ്ങനെ ഞാന്‍ ശാന്തി ഏറ്റെടുത്തു .. ആദ്യം വിസ്തരിച്ചു ( അറിയും പോലെ !) ഒക്കെ പൂജ ..എങ്ങനെ പോയാലും. ... മുക്കാ മണിക്കൂര്‍ ... ഇനി മലർ നേദ്യത്തെ/ ശർക്കര പഴം അവിടെ വച്ച് തിടപ്പളിയിൽ പോയി വരുമ്പോൾ ചെലപ്പോൾ വിഗ്നേശ്വരനറെ വാഹനം നേരെ നേദ്യം കഴിഞ്ഞു പോയിട്ടുണ്ടാവുകയും ചെയ്യും നറുക്കില മാത്ര൦ കാണാം ഈ തെരുവിന്റെ ഒരറ്റത്ത് മറ്റേ അറ്റത്തേക്ക് എണ്ണ കുപ്പിയും, നേദ്യവും കിണ്ടിയുമായി പോകുമ്പോൾ ആദ്യം കാ ണുന്നതു "ആകാശവാണി "ബാലന്റെ ( മോര് മുതൽ വെള്ളം ചേർക്കാനും അല്ലാതെയും വിൽക്കുന്ന കുമ്മിട്ടി പീടിക ) അതിനടുത്തു അർബുദം ബാധിച്ചു അവസാനത്തെ നാടുകളിൽ ഊടും പാവും നൂൽക്കുന്ന നാരായണീ ഏടത്തി തനതായ
ഗ്രോത്രാചാരങ്ങളുടെ തനിമ ചോരാതെ പിൻതുടരുന്നവരുമായി നമ്മുടെ ഗ്രാമീണ അന്തരീക്ഷത്തിൽ ചാലിയ തെരുവ് ഇന്നുമുണ്ട്.. അവിടെ പഴയ തലമുറയുടെ പ്രതീകമായി, പാരമ്പര്യത്തൊഴിൽ ചെയ്തുവരുന്ന എളമക്കണ്ടി നാരായണീ ഏടത്തി ചർക്കയും /കൈത്തറി നെയ്ത്തിൻ്റെ ശബ്ദം ഗതകാല സ്മരണകളിലേക്ക് നമ്മുടെ മനസ്സിനെ എത്തിക്കുന്നു.
നാരായണീ ഏടത്തി ഭാഷയിൽ ചാലിയാതെരുവിന്റെ ജീവിതം'
"കീറിയുo പിഞ്ഞിപ്പോയരീ കാലത്ത്
തുന്നിവെച്ച വസ്ത്രമെല്ലാം സ്നേഹത്തിന്റെ
ചർക്കയിൽ നൂറ്റെടുക്കാൻ ജീവിതം കരിച്ച മനസ്.
പ്രാണന്റെ നൂലിൽ ഇഴചേർത്ത് തുന്നുക.
പ്രണയം,സ്വപ്നവും പ്രതീക്ഷകളുംകൊണ്ടുള്ള
സ്നാനമാണു. ജീവിതം,മുറിവുകളും
കടങ്ങളും തേച്ചൊരുക്കിയ
കാലത്തിന്റെ സ്ഫുടം
അനുഭവങ്ങളുടെ കാത്തിരിപ്പ്"
നൂല് വെള്ളത്തിൽ കുതിർത്തിയിട്ട്, ചവിട്ടി പതം വരുത്തി, ഉണക്കി പിന്നെയത് ചുറ്റിയെടുത്ത്, കറങ്ങുന്ന പാവ് മരത്തിൽ ഓടി, പിന്നെ പശകൊടുത്ത് ഉണക്കിയാണ് നെയ്ത്തിന് പാകമാക്കുന്നത്.. ഈ പ്രക്രിയകളിൽ ഏറ്റവും സ്ഥലസൗകര്യം വേണ്ട ഒന്നാണ് ,പാവുണക്ക്.. അതിന് 200 മീറ്ററിലധികം നീളത്തിൽ ഒറ്റയായി കിടക്കുന്ന സ്ഥലം വേണം. മാത്രമല്ല ഒന്നിലധികം പേരുടെ കൂട്ടായ പ്രവർത്തനങ്ങളും.പാവുണക്ക് പറമ്പുകളും, പറമ്പുകൾക്ക് നടുവിലൂടെ പൊതുവായ നടപ്പാതയും , ആൽമരവുമെല്ലാം ചേർന്ന് ഒരു ഗോത്ര ജീവിത ശൈലി രൂപം കൊണ്ടു.. അത്തരം ജനവാസയിടങ്ങളെ നാം 'തെരു' എന്ന് വിളിച്ചു വന്നു. നമ്മുടെ മുതിർന്ന തലമുറയിലെ മനുഷ്യരുടെയൊക്കെ ബാല്യകാല സ്മൃതികളിൽ പാവുണക്കുന്നതിൽ തുടങ്ങി കുഴിത്തറികളിലൂടെ നെയ്തെടുത്ത തുണിത്തരങ്ങളിലെ ഇഴയടുപ്പങ്ങളിലെ ജൈവ താളങ്ങളുണ്ട്...
പഴയ ഗ്രാമവിശുദ്ധിയുടെ മാഞ്ഞു പോകുന്ന ഈ ഗൃഹാതുരക്കാഴ്ചകളും, ഓർമ്മകളും നമ്മുടെ മൂടാടിയുടെ ഭൂതകാല വിസ്മയങ്ങളാണ്.മറ്റൊല്ലായിടത്തെയും പോലെ നമ്മുടെ നാട്ടിലെ ചാലിയത്തെരുവിലെ വീടുകൾക്ക് മുന്നിലെ ഐശ്വര്യമായിരുന്നു കുഴിത്തറികൾ...ചർക്കകൾ
മണ്ണെണ്ണ വിളക്കിൻ്റെ ഇത്തിരി വെട്ടത്തിലിരുന്ന് ഒരു കൈ കൊണ്ട് എറിഞ്ഞ് മറുകൈ കൊണ്ട് പിടിച്ചെടുത്ത് ഇഴയെണ്ണിയടുപ്പിച്ച് തുണി നെയ്ത് ജീവിച്ച കാലം... ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ ജീവിതം ഇഴയടുപ്പിക്കാൻ കഠിനാദ്ധ്വാനം ചെയ്തവർ ....
ഒരു മീറ്റർ ആഴവും വീതിയും നീളവുമുള്ള കുഴിയാണ് കുഴിത്തറിക്ക് ഉപയോഗിക്കുന്നത്. ഈ കുഴിക്കുള്ളിൽ ഇരുഭാഗത്തും തറി നിർത്തുന്നതിനായും നൂലിന്റെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുമായി ‘പിള്ളത്തറിപ്പാടു’കളുണ്ട്. നൂലുകൾ താങ്ങി നിർത്തുന്നതിനെ ‘വാടുമ്പ’ എന്നും തറിയെ പൂർണമായി നിയന്ത്രിക്കുന്നതിനും നിവർത്തി നിർത്തുന്നതിനും ‘കീഴെക്കുറ്റി’യും ഉപയോഗിക്കുന്നു. നൂലുകൾ കെട്ടി നിർത്തുന്നതിന് ‘കുരങ്ങാടിയും’ നൂലുകൾ പിടിച്ചു വിടുന്നതിന് ‘പടി’യും ഉപയോഗിച്ചാണ് കുഴിത്തറിയുടെ പ്രവർത്തനം... പിന്നീട് കുഴിത്തറികൾ അരമേശ, ഒരു മേശ (മഗ്ഗ്യം) തുടങ്ങി ഷട്ടിൽത്തറികളിലേക്ക് തൊഴിൽ സാഹചര്യം മാറ്റപ്പെട്ടപ്പോൾ കുഴിത്തറികൾ ഇല്ലാതായി... ചാലിയ ത്തെരുവിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിലെ മുതിർന്നവരെല്ലാം കുഴിത്തറികളിൽ നെയ്ത്തിൻ്റെ ബാലപാഠം പഠിച്ചവരാണ്..
പത്തു - പന്ത്രണ്ട് വയസ്സിനുള്ളിൽ കുലത്തൊഴിലിലേക്ക് എടുത്തെറിയപ്പെടുന്ന രീതിയിൽ ദാരിദ്ര്യം പിടിമുറുക്കിയ കാലമായിരുന്നു അതെന്ന് നാം മനസ്സിലാക്കണം.. പകലന്തിയോളം അലയടിച്ച കൈത്തറി നെയ്ത്തിൻ്റെ താളക്രമമായിരുന്നു ഈ തെരുവിലെ നമുക്ക് മുൻപേ ജീവിച്ച രണ്ട് മൂന്ന് തലമുറയുടെ ജീവതാളവും, വരുമാനവും ക്രമപ്പെടുത്തിയത്.!
നെയ്തെടുത്ത തുണികൾ പശ മുക്കി, വെയിലത്തുണക്കി കെട്ടുകളായി തലച്ചുമടായി വിപണ ക്രേന്ദ്രമായ . തുണിക്കടകളുടെ മുന്നിൽ കാത്തുനിന്ന്, കിട്ടിയ വിലയ്ക്ക് വിൽപ്പന നടത്തി വീണ്ടും നടന്ന ദൂരമത്രയും തിരിച്ചും നടക്കേണ്ടിയിരുന്നു വീടുകളിൽ തിരിച്ചെത്താൻ... അരി കിട്ടാനില്ലാത്ത കാലം... പൂളക്കിഴങ്ങ് (കപ്പ) ഭക്ഷിച്ച് ജീവിതം തള്ളിനീക്കിയവർ...
ക്ഷീണം തീർത്ത് ഉറങ്ങാൻ പോലും കഴിയാതെ വീണ്ടും പതിവ് നെയ്ത്തിലേക്ക്... അദ്ധ്വാനത്തിനനുസരിച്ച് മതിയായ വിലയും, വരുമാനവും ലഭിക്കാതെ കച്ചവടക്കാരുടെ ചൂഷണത്തിന് വിധേയരായിരുന്നു ആദ്യ കാല കൈത്തറി നെയ്ത്തുകാർ. വെടിമരുന്നിനേക്കാൾ പ്രഹര ശേഷിയുള്ള ഒരു സമരായുധമായി ചർക്ക മാറിയത് നെയ്ത്തു ജോലിയെന്നത് സിന്ധു നദീതട സംസ്ക്കാരത്തിൻ്റെ കാലം മുതൽ ഇന്ത്യ മുഴുവൻ പടർന്ന ഒരു മഹാ പ്രസ്ഥാനം തന്നെയായിരുന്നുവെന്നതിൻ്റെ തെളിവാണ്... പറഞ്ഞു വന്നപ്പോളേക്കും ഭഗവതിയമ്പലത്തിലെത്തി അഭിഷേകവും നേദ്യവും കഴിഞ്ഞെത്തി.. തിരിച്ചു ഗണപതിയുടെ അടുത്ത് തന്നെ എത്തി മാധവി 'അമ്മ അപ്പോളേക്കും കുഞ്ഞു കൂട്ടി പരാധീനങ്ങളെയും വാരി നിൽപ്പിച്ചു നല്ല പായസം വെള്ള ചോറും മിക്സ് ചെയ്തു വേറെ എന്തോ ആക്കീട്ടും പായസം ഉഷാറായേനെ (ആവോ ) , തണ്ണീരമൃതു ( നുള്ളി നുള്ളി ഇടുന്ന അപ്പം ഒറ്റ ആല്ല , അതെ കൂട്ടു തന്നെ ) ..എകദേശം 1 -1.5 hr കൂടുതൽ എടുത്താൽ ക്ലാസ്സിൽ കേറില്ല അങ്ങനെ ഓട്ടപ്രദക്ഷിണം 10 ക്ലാസ് വരെ നടത്തി ...ആ തെരുവ് വിട്ടു 35 വര്ഷം മക്കളും മരുമകളും പിനേൻ കുറച്ചു 10 വര്ഷം അഫനും മക്കളും ചാലിയ തെരുവുമായി ഉള്ള
ബന്ധം ത്തുടർന്നിരുന്നുബന്ധം ത്തുടർന്നിരുന്നു
ബ്ലീച്ചിന്റമണമുള്ള നമ്മുടെ തെരുവുകൾ പതിയെ അപ്രത്യക്ഷമായി നാരായണി ഏട്ടത്തിയും എളമക്കണ്ടിക്കാരും പോയി. വീടിനോടുചേർന്ന് ചായ്പ്പുപോലെ നിന്നിരുന്ന നെയ്ത്തുജാഗകൾ ഇല്ലാതായി. ഓരോ വീടുനും ഉമ്മറത്തിരുന്ന് നല്ലിചുറ്റുന്ന കാഴ്ചയിലെ പെണ്ണൈശ്വര്യങ്ങൾ തീർന്നുപോയി. സ്ത്രീകൾ നല്ലി ചുറ്റുകയും പുരുഷന്മാർ നെയ്യുകയും ചെയ്യുന്ന ആൺപെൺ പാരസ്പര്യത്തിന്റെ ഊടും പാവുമായിരുന്നു നമ്മുടെ നെയ്ത്തു തെരുവുകൾ. പുരുഷന്മാർ മരിച്ചുപോയ സ്ത്രീകൾ ദൃഢനിശ്ചയത്തോടെ കേവലം ലളിതമായ നല്ലിചുറ്റലിൽനിന്നും മഗ്ഗത്തിലേക്ക് കയറിയിരുന്ന് നെയ്തു തുടങ്ങി. ആഴ്ച്ചക്ക് നെയ്ത്തു തുണിക്ക് കിട്ടിയിരുന്ന സൊസൈറ്റിപ്പണം കൊണ്ടാണവർ ജീവിച്ചു പോന്നത്. പലപ്പോഴും പട്ടിണിയായിരുന്നു. മഴക്കാലവറുതികളിൽ നാരായണിയേടത്തിയും ഒരു ചക്കകിട്ടുമൊ എന്നുചോദിച്ച് വീടിന്റെ പിന്നാമ്പുറങ്ങളിൽ പ്രത്യക്ഷപ്പെടും. കിട്ടിയില്ലെങ്കിൽ ഇത്തിരി ചക്കക്കുരുവെങ്കിലും വാരിക്കൊണ്ടുപോകും. ബ്രാൻഡഡ് തുണിത്തരങ്ങളുടെ പകിട്ടിൽ പിടിച്ചു നിൽക്കാനാവാതെ കൈത്തറിമേഖല തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ പാരമ്പര്യമായി ഈ തൊഴിലല്ലാതെ മറ്റൊരു ഉപജീവനമാർഗ്ഗവും ഇല്ലാത്ത ഒരുപാട് മനുഷ്യർ പട്ടിണിയിലേക്ക് നീങ്ങുമ്പോൾ, ഇവർക്കൊരു താങ്ങായി മാറാനുള്ള ശ്രമത്തിലാണ് ചിലർ ഇപ്പോളും സ്റ്റാർട്ട് അപ്പ് സംരംഭങ്ങളുമായി തിരിച്ചു പിടിക്കാൻ !
Subscribe to:
Post Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള്‍ തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള്‍ ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
No comments:
Post a Comment