Wednesday, 25 November 2020

സർവ്വംസഹയായ വസുധാ

സർവ്വംസഹയായ വസുധാ നീ കേൾക്കേണo എൻ കവിതയ്ക്ക് കരയാൻ മാത്രമേ കഴിവെങ്കിലുമീ നിമിഷത്തിൽ വായ് പൊത്തി നിശ്ശബ്ധമായി വിതുമ്പാൻ മാത്രാ നീയാകും ധരണീയും താൻ തന്നെ ലോകവും, നീ താൻ അമ്മയും, നിന്നുടലർന്നോരാ പെണ്മയും, പിറന്നു വീഴുന്ന പിഞ്ചോമനകളും നീ തന്നെ യാകുമെന്നൊരാ പൊരുളെല്ലാം പാടേ മറന്ന്. സ്വൽ കർ മങ്ങളെല്ലാം മറന്നൊരീ മക്കളെയീ നിന്നിലെ മാതൃതത്വത്തിൻ കളങ്കമായ് ത്തീരുമ്പോൾ.. അന്ധതയാൽ കാമവെറി പൂണ്ടു ചെന്നായ്ക്കളെപ്പോലെ മോന്തി ചുടുരുധിരവും നിന്നുടലിൽ പിറവിയെടുത്തോരാ മക്കൾതൻ ക്രൂരാനന്ദചേഷ്ടകൾ, കാണുക നീ, സ്വയം ശപിച്ചതില്ലാതായീടുക ,മാപ്പെന്ന വാക്കിതെന്നോ അന്യ മായ്ത്തീരുന്നു സർവ്വംസഹേ ആ നിലവിളിക്കുമിടയിൽഅട്ടഹാസം മുഴക്കുന്ന അധികാര ഗർവം നി ഷേധി ക്കപെടുന്ന കണ്ണുമൂടിപോയോ ഇപ്പോൾ എൻ നീതി ദൈവമേ കുഴലിൽ വീണ പുതു നാമ്പിനെയും കൊമ്പിൽ തൂങ്ങിയ പൂമൊട്ടുകളെയും പേരുകൾ മാറുന്നിതോരോ ദിനവും ഹാഷ്ടാഗുകൾ ഏറുന്നു , ഇനിയും ഉണരാത്ത ഭരണവർഗമോ, കൺ മൂടിക്കെട്ടി , അസമത്വത്തിന്റെയും സമത്വത്തിന്റെയും തുലാസ്‌മായീ ദൃസാക്ഷിയും സാക്ഷിയും കുരുങ്ങിക്കിടക്കുന്ന ഈ മണിൽ ദേവത നിസഹായം പകർന്നോരി കാലത്തു പിഞ്ചോമനകളുടെ നീതി എന്നേക്കൂ ചോദ്യ ചിഹ്നമായീ എന്നോർത്തീ വിതുമ്പാൻ മാത്രമീ എന കവിതകൾക്കാവു ! ഇനിയീ ദീപാവലി വിളക്കുകൾ കുഞ്ഞനിയത്തിമാർക്കുo ഉണരൂ നീ വേഗമെന് നീതി ദേവതേ നിനക്ക് വെണ്ട തെളിവുമായീ വരട്ടെ നവ പ്രഭാതം കാണ്മാനായീ

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...