Monday, 30 November 2020

-കൊപ്രാ ചേവുകൾ

സ്കൂൾ കാലഘട്ടത്തിൽ ചേവിന്റെ ( പുകയിടാൻ തേങ്ങാ പൊളിച്ചു വെട്ടിയുണക്കും കൊപ്രചേവിൽ കവുങ്ങിന്റെ പാളികൾ വച്ചുണ്ടാക്കിയത് അലകിൽ പാകി ഒരു തട്ട് പോലെ എന്നിട്ടു താഴെ ചിരട്ടകൾ വരിവരിയായി നിരത്തി തീയിടും , കവുങ്ങിന്റെ അലകിൽ കുറച്ചു ഉയരത്തിലായിരിക്കും ) അടുത്ത് അച്ഛനും അമ്മയും എല്ലാരും ചേർന്ന് തേങ്ങാ ചിക്കി ( copra need to be placed in an arranagement such that maximum sunlight has to fall on that dried easily ) ഇല്ലത്തിന്റെ മേൽഭാഗത്തു പറമ്പിൽ ഹെൽത്ത് സെന്റർ നിൽക്കുന്ന "കരിമ്പാറ്റ" ( എന്താണവൊ അങ്ങനെ പേര് വന്നത് പണ്ട് പാറക്കുളം നിന്ന ഭാഗത്തു കുറുക്കന്മാർ ഒത്തിരിയുണ്ടാർന്നു ഇനി വല്ല കരിമ്പനയോ മറ്റൂ ഉണ്ടാർന്നോ എന്നതെയാലും നിറയെ "desho grass" എന്ന് ഇംഗ്ലീഷിലും ( Pennisetum pedicellatum ബൊട്ടാണിക്കൽ നെയിം ) ഇങ്ങോട്ടു "തരിപ്പപുല്ലു " അങ്ങ് ഭാരത പുഴയോരത്തു "ചങ്ങണ പുല്ലു (പൂതലപ്പൻ പുല്ല് അഥവാ പൂച്ചവാൽ ) " എന്നൊക്കെ പറയാറുണ്ട്. . ഉണക്കാൻ ചിക്കിയ തേങ്ങാമുറികൾക്ക് കാവലിരിക്കാനും, വെയ്ലു പോയാൽ എടുത്ത് കൂട്ടിയിടാനും, മഴക്കാലത്തും, രാത്രികളിലും പുകയിടാനും, ഒക്കെ കെട്ടിയുണ്ടാക്കുന്ന ഷെഡ്ഡാണു ചേവ്. മണ്ണു കുഴചച് കല്ലടുക്കിക്കെട്ടി, ഒരാളുയരത്തിൽ കവുങ്ങിന്റെ അലകുകളും, താങ്ങായി തെങ്ങിന്റെയോ, ബലമുള്ള മറ്റെന്തെങ്കിലും തടിയൊ ഉപയോഗിച്ചും നിർമ്മിക്കുന്ന ഒരു തട്ടും, പിന്നെ അതിനുമുകളിൽ അല്പം കൂടി കെട്ടിയുയർത്തി ഓലമേയും, അതാണു ചേവ്. ഇത് അടുത്തുള്ള വീട്ടുകാരും, തേങ്ങയുണക്കാൻ ഇവിടം ഉപയോഗിച്ചിരുന്നു. മുതിർന്നവർ ആരും കടന്ന് വരാത്ത കരിമ്പാറ്റ മല മുകളിലെ തെന്നുന്ന ഉണക്കപുല്ലിന്റെ മുകളിലൂടെ, ഇരുന്നും നിരങ്ങിയും ചെന്നാൽ ചെരിഞ്ഞു നിൽക്കുന്ന ഇലവ് മരം കാണാം.. .. മരത്തിൽ അഞ്ചോ ആറോ പൂക്കൾ ഉണ്ടാകും... ഒരു പാവകുട്ടിയെ പോലെ തോന്നിക്കാറുള്ള പൂക്കൾ പറിക്കാനും, ഇലവിൻ മുള്ളും കൊങ്ങിണി ഇലയും ചേർത്ത് മുറുക്കി ചുണ്ട് ചുവപ്പിക്കാനും... പാറപ്പുറത്തെ ഉണക്ക പുല്ലിൽ ഒരു മെത്തയിൽ എന്ന പോലെ കിടന്നുരുളാനും ഒക്കെ വൈകുന്നേരങ്ങളിൽ തോന്നിയ ബാല്യ കാലം ! പശുവിനു പോലും വേണ്ടാത്ത ഈ പുല്ലു നമ്മൾ തേങ്ങാ ചിക്കുന്നതിനു മുന്നേ ആ ഭാഗത്തു മട്ടൽ ( ബോർഡർ ഇടാൻ പക്ഷികൾ വരാതിരിക്കാൻ മേലെ വല യും ഇടും ) ഈ പുല്ലു മൊത്തം കത്തിച്ചു കരിച്ചു കളയുന്നത് കണ്ടിട്ടുണ്ട് , അന്നൊക്കെ മിക്കവാറും ദിവസം ആളുകളുണ്ടാവും, പാറപ്പുറത്തോ, അല്ലെങ്കിൽ ചേവിനു മുകളിലോ ആയി ഉണങ്ങാൻ തേങ്ങയും. തേങ്ങവലിയും പൊളിയും കഴിഞ്ഞാൽ പിന്നെ, ചേവിന്മേലേയ്ക്ക് തേങ്ങ തലച്ചുമടായി കൊണ്ടിടും, പിന്നെ ചിക്കലും, ചിരട്ടയഴിക്കലും, തിരിയലും, ചാക്കിലാക്കലും ഒക്കെയായി, കോഴിക്കോട് വലിയങ്ങാടിയ്ക്ക് പോകുന്ന ലോറിയിൽ കേറ്റാൻ കൊണ്ടുപോകുന്ന വരെ ഒരു മേളമായിരുന്നു. പാറമേൽ കുറേ നേരം കുനിഞ്ഞിരുന്ന് തേങ്ങാമുറികൾ മുഴുവൻ ചിക്കിത്തീർത്ത് എഴുന്നേൽക്കുമ്പോൾ തലചുറ്റും, ഇടയ്ക്ക് മഴയുടെ വക ചില experiments ഒരെത്തിനോട്ടം, അപ്പോഴേയ്ക്കും, എല്ലാം വാരിക്കൂട്ടണം, നനഞ്ഞാൽ, കൊപ്ര പൂത്ത് പോകും. മഴക്കാലമാണു, ചേവിന്റെ തട്ടിലാണു കളി,, കൂനിക്കൂടിയിരുന്ന് തേങ്ങ മുഴുവൻ ചിക്കും, പിന്നെ തട്ടിനടിയിൽ ചിരട്ട അടുക്കി വച്ച് ചൂടിടും, ചിരട്ടയടുക്കുന്നതിനും കണക്കുകളുണ്ട്, ഒറ്റയ്ക്ക്, ഇരട്ടയ്ക്ക്, കനത്തിൽ എന്നൊക്കെ. ഏറ്റവും രസം തേങ്ങ ചിരട്ടയഴിക്കലാണു. ചൂട് കൊണ്ട് ഉണങ്ങുന്ന തേങ്ങാമുറിയിൽ നിന്നും കാമ്പ് വിട്ട് പോരും, മരത്തിന്റെ /കവുങ്ങിന്റെ പാര ഉപയോഗിച്ച് . അതിനെ മുഴുവനായും വിടുർത്തിയെടുക്കണം, അതൊരു സ്‌കിൽഡ് വർക്ക് തന്നെയാണുട്ടോ . തേങ്ങാ ചിരട്ട കഴിച്ചു കയ്യിന്റെ ഇസ്‌പെർഡ് ! ഇളകുമ്പോൾ അതായതു കയ്യങ്ങട് പൊട്ടൻ തുടങ്ങും പാരയുടെ ( കവുങ്ങിൻന്റെ പാര - ചിരട്ടയിൽ നിന്ന് കൊപ്ര വിടുവിക്കാൻ ) ആരു നടാതിരിക്കാനുള്ള അഭ്യാസങ്ങൾ വേറെ , . സെക്കന്റ് വച്ച് ചിരട്ടയഴികുന്നവരുണ്ട്, . ആകെ കൈയ്യൊക്കെ കൊപ്പിള കെട്ടി പൊട്ടും. ചിരട്ടയഴിക്കലിൽ വീട്ടുകാരും, ജോലിക്കാരും മാത്രമല്ല, അടുത്തുള്ളവരും കൂട്ടായ്മ കൂടിയായിരുന്നു ( നന്മയുടെ.) ചിര ട്ടയഴിക്കൽ കഴിഞ്ഞാൽ, കട്ടൻ ചായയും, ചക്കയോ, കപ്പയോ, നീണ്ടി/കണ്ടിക്കിഴങ്ങോ, സീസണനുസരിച്ച് ഏതാണൊ അത്, നല്ല പച്ചമുളക് ചതച്ചിട്ട് പുഴുങ്ങിയതും. അപ്പോളഴിച്ച കണ്ണില്ലാത്ത ചിരട്ടയാണു ചെലപ്പോൾ cup/പ്ലേറ്റ്. ഒടുവിൽ കൊപ്ര തരം തിരിച്ച് ഉണക്കം നോക്കി ചാക്കിലാക്കി, തിരിച്ചറിയാനായി, ചതച്ച തണ്ട് ഉജാലയിലോ, നീലത്തിലോ മുക്കി, ചാക്കിനു പുറത്ത് പേരിന്റെ ചുരുക്കെഴുതി, പിന്നെ അടുത്തമാസം. പിന്നെ അനിയൻ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചതു പോലെ ചേവിന്റെ വാതിൽ ആയ ' നിരകൾ 'മേൽ ഇരുന്നു ഉരുകി കളിച്ചതും പിന്നെ തേങ്ങ ഉണ്ടാകുമ്പോൾ പഴേ കാസെറ്റിലെ റീല് തലങ്ങും വിലങ്ങുo വച്ചു (കാക്കയെ ഒഴിവാക്കാൻ ) ബുദ്ധിമാൻ ആയ കാക്ക ആ റീലിന്റെ മോളിരുന്നു വലയുടെ ഇടയിലൂടെ തേങ്ങ പൂൾ അടിച്ചോണ്ട് പോകും. അങ്ങനെ എത്ര എത്ര കഥകൾ. വെയിൽ പോയാൽ അപ്പോൾ കട്യുള്ള ചുവന്ന ഉറുമ്പ് കേറും മഴ കൊണ്ടാൽ തേങ്ങ കേടാവും. . ഒരു കാലത്തെ ഒരു സമൂഹം മൊത്തം തേങ്ങയെ ആശ്രയിച്ചായിരുന്നു ജീവിച്ചത് അങ്ങനെ മറക്കാത്ത ഓർമ്മകളാണു. ഇന്ന് ഇത്തരം ചെറിയ ചേവുകളൊന്നുമില്ല, ആരും തേങ്ങ വെട്ടാറുമില്ല, കൊപ്രാ നിർമ്മാ ണത്തിന് ആളുകൾ താൽപ്പര്യപ്പെടുന്നില്ല ... ദേഹാധ്വാനം കൂടുതൽ ആണ് മാത്രം അല്ല അതിനു അനുസരിച്ചു വിപണി വിലയും ഇല്ല ഇപ്പോൾ തേങ്ങ ഉല്പാദനവും കൂലി ചെലവിലും ഉള്ള അന്തരം ചേവുകളെ ഇല്ലാതാക്കി. (തിരക്കുകളാണല്ലോ എല്ലാവർക്കും, അന്യം നിന്നു പോകുന്നത് ? )അതു കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിലെ ചേവുകൾ അപ്രത്യക്ഷമ ആയി. . Note:-നമ്മുടെ ഇല്ലപറമ്പിൽ ഇപ്പോളും ചേവുണ്ട് ഒരു സ്മരണ പോലെ ഈ തരിപ്പ പുല്ലു എന്തിനാണ് ! അതിന്റെ ഉത്തരം അച്ഛൻ പറഞ്ഞപ്പോൾ ഒറ്റപ്പെടലിന്റെ നോവുകൾ പേറി വിജനമാക്കപ്പെട്ട വഴികളിൽ ദിശയറിയാതെയുള്ള നടത്തം. നിശ്ചലമാകുന്ന കാൽപാടുകൾ ഏറ്റവും പ്രയാസകരമായ സത്യത്തിന്റെ വഴിദൂരത്തെ അന്വേഷിക്കുന്ന heart.. അതിനെ തേടി തന്നെ ഇറങ്ങും... വിശാലതയും, സൽബുദ്ധിയും അവർക്ക് അനന്തമായ ലക്ഷ്യത്തിന്റെ ഉൾവിളികൾ സമ്മാനിക്കും. അത് അവരെ വിജയികളുമാക്കും.. ........... ശരി തെറ്റുകൾക്കിടയിലെ ജയപരാജയങ്ങളുടെ കണക്കുകൂട്ടലുകൾ പിഴച്ചു പോകുന്ന ചുവടുകൾ. കരുതലിന്റെ കരങ്ങൾ അന്യമാകുമ്പോൾ യാചനയുടെ പരിവേദനങ്ങൾ നിശബ്ദതയെ അലോസരപ്പെടുത്തുന്നു. കരുണയുടെ ഔദാര്യം വഴിപിരിഞ്ഞു പോകുമ്പോൾ പ്രതീക്ഷയുടെ തിരിനാളം എരിഞ്ഞടങ്ങിയത് പോലെ എന്നാൽ, ഞങ്ങളുടെ ഉള്ളിൽ സ്നേഹം നിറച്ച്... ഞങ്ങളെ സകലതും മറന്ന് സ്നേഹിച്ച് എന്നും അച്ഛൻ ചേർത്ത് പിടിച്ചു.... പൂവിനേയും പുല്ലിനെയും.. സകല ജീവികളെയും തന്നെ പോലെ കണ്ട് സ്നേഹിക്കാൻ.... ദ്രോഹിക്കുന്നവരോട് പോലും കഴിയുന്നതും വെറുപ്പ് സൂക്ഷിക്കാതിരിക്കാൻ... ക്ഷമിക്കാൻ...അന്യമതങ്ങങ്ങളെ ബഹുമാനിക്കാൻ.. ദൈവത്തോട് എന്നും ചേർന്നിരിക്കാൻ... നന്മയുള്ള കുട്ടികളായിരിക്കാൻ.... മനുഷ്യരായി കാണാൻ ഒക്കെ സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരികയായിരുന്നു ചീത്ത കൂട്ടുകെട്ടിൽ ചാടാതിരുന്നത്.... ഒരു ആപത്തിലും പെടാതിരുന്നത്... തുടങ്ങിയ കാര്യങ്ങൾ നിമിഷ നേരം കൊണ്ട് മനസിലൂടെ ഓടിപ്പോകുന്നു ! പണ്ട് ഈ പുല്ലിന്റെ അടുത്ത് നിന്ന് കൊപ്ര കഴിച്ചു കൈ മുറിഞ്ഞ വേദനയിൽ നിന്ന് കിട്ടിയ മോചനം ആ പാറപ്പുറത്തു നിന്ന് അച്ഛൻ ആദ്യം കാരണാണ് കുറിച്ച് പറഞ്ഞ സൂചനകൾ ആയിരുന്നു ! പിന്നെ കർണൻ സാവന്ത് ആദ്യമായി വായിച്ചതു ഈ പുല്ലിനോട് ചേർന്നുള്ള പാറപ്പുറത്തു സായന്തനങ്ങൾ " എല്ലാ അപമാനഭാരങ്ങളും ശാപങ്ങളും ഭൂമിയിൽ എന്നെന്നേക്കുമായി ഇറക്കി വെച്ച് കർണൻ വിടവാങ്ങി…ചതുപ്പ് നിലത്തിൽ ആണ്ടു പോയ രഥചക്രം ഉയർത്താൻ ശ്രമിക്കുകയായിരുന്ന നിരായുധനായ കർണന്റെ നേരേ ആഞ്ജലിക - ബാണമയക്കാൻ അർജുനനോട് ആജ്ഞാപിച്ചുവത്രെ . "നന്ദിഘോഷത്തിന്റെ" അർജുനന്റെ സാരഥി… . യുദ്ധത്തിൽ മരണപെട്ട തന്റെ മകന്റെ അന്ത്യ സംസ്കാരത്തിന് വേണ്ടി യുദ്ധഭൂമിയിൽ ധനം യാചിച്ചു നടന്ന നിർദ്ധനനായ ഒരു ബ്രാഹ്മണന് തന്റെ രണ്ടു സ്വർണപ്പല്ലുകൾ പിഴുതെടുത്തു കൊടുക്കാൻ മരണശയ്യയിൽ കിടന്നു ചിത്രസേനനോട് ആവശ്യപ്പെട്ടുവത്രെ കർണൻ . തന്റെ മുന്നിൽ യാചിച്ചു വരുന്ന ഒരാളെയും തിരിച്ചയക്കാൻ കഴിയില്ല കർണന്. യുദ്ധത്തി നിടയിൽ ഉണങ്ങാത്ത മുറിവുകളും ഒഴിയാത്ത ശാപങ്ങളും ഏറ്റു വാങ്ങി കർണൻ യാത്രയായി… ആമീൻ കുന്നിനു മുകളിൽ കരിങ്കല്ലുകൾ നിറഞ്ഞ സ്ഥലത്താണ് ഭഗവാൻ ശ്രീകൃഷ്ണൻ കർണന്റെ ചിതയൊരുക്കിയത്.. കർണന്റെ അന്ത്യാഭിലാഷമായിരുന്നു അത്.. ഭഗവാൻ തന്നെ തന്റെ അന്ത്യ സംസ്കാരം ചെയ്യണം. ഒരു പുൽക്കൊടി പോലും മുളക്കാത്ത കന്യാഭൂമിയിൽ.. തൻ്റെ ദുഖങ്ങളും ശാപങ്ങളും വീണ്ടും പോട്ടിമുളച്ചു ഒരു മാനവരൂപം പൂകാൻ ഇനിയും ഇടവരരരുത്. കർണൻ എന്ന വീരയോദ്ധാവിന്റെ സ്നേഹവും, പരിരക്ഷയും ഏറ്റു വാങ്ങിയവൾ… കർണന്റെ വേദനകളെയും അപമാനങ്ങളെയും അടുത്തറിഞ്ഞവൾ.. എന്നും കർണന്റെ നിഴലായി കൂടെ നിന്നവൾ.. (കർണന് രണ്ടു ഭാര്യമാരായിരുന്നു. വൃഷാലിയും സുപ്രിയയും. ) ഇന്നും മനസ്സിൽ ഒരു നീറ്റലായി വൃഷാലി തങ്ങി നിൽ ക്കാറുണ്ട്

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...