Monday, 30 November 2020
-കൊപ്രാ ചേവുകൾ
സ്കൂൾ കാലഘട്ടത്തിൽ ചേവിന്റെ ( പുകയിടാൻ തേങ്ങാ പൊളിച്ചു വെട്ടിയുണക്കും കൊപ്രചേവിൽ കവുങ്ങിന്റെ പാളികൾ വച്ചുണ്ടാക്കിയത് അലകിൽ പാകി ഒരു തട്ട് പോലെ എന്നിട്ടു താഴെ ചിരട്ടകൾ വരിവരിയായി നിരത്തി തീയിടും , കവുങ്ങിന്റെ അലകിൽ കുറച്ചു ഉയരത്തിലായിരിക്കും ) അടുത്ത് അച്ഛനും അമ്മയും എല്ലാരും ചേർന്ന് തേങ്ങാ ചിക്കി ( copra need to be placed in an arranagement such that maximum sunlight has to fall on that dried easily ) ഇല്ലത്തിന്റെ മേൽഭാഗത്തു പറമ്പിൽ ഹെൽത്ത് സെന്റർ നിൽക്കുന്ന "കരിമ്പാറ്റ" ( എന്താണവൊ അങ്ങനെ പേര് വന്നത് പണ്ട് പാറക്കുളം നിന്ന ഭാഗത്തു കുറുക്കന്മാർ ഒത്തിരിയുണ്ടാർന്നു ഇനി വല്ല കരിമ്പനയോ മറ്റൂ ഉണ്ടാർന്നോ എന്നതെയാലും നിറയെ "desho grass" എന്ന് ഇംഗ്ലീഷിലും ( Pennisetum pedicellatum ബൊട്ടാണിക്കൽ നെയിം ) ഇങ്ങോട്ടു "തരിപ്പപുല്ലു " അങ്ങ് ഭാരത പുഴയോരത്തു "ചങ്ങണ പുല്ലു (പൂതലപ്പൻ പുല്ല് അഥവാ പൂച്ചവാൽ ) " എന്നൊക്കെ പറയാറുണ്ട്.
. ഉണക്കാൻ ചിക്കിയ തേങ്ങാമുറികൾക്ക് കാവലിരിക്കാനും, വെയ്ലു പോയാൽ എടുത്ത് കൂട്ടിയിടാനും, മഴക്കാലത്തും, രാത്രികളിലും പുകയിടാനും, ഒക്കെ കെട്ടിയുണ്ടാക്കുന്ന ഷെഡ്ഡാണു ചേവ്. മണ്ണു കുഴചച് കല്ലടുക്കിക്കെട്ടി, ഒരാളുയരത്തിൽ കവുങ്ങിന്റെ അലകുകളും, താങ്ങായി തെങ്ങിന്റെയോ, ബലമുള്ള മറ്റെന്തെങ്കിലും തടിയൊ ഉപയോഗിച്ചും നിർമ്മിക്കുന്ന ഒരു തട്ടും, പിന്നെ അതിനുമുകളിൽ അല്പം കൂടി കെട്ടിയുയർത്തി ഓലമേയും, അതാണു ചേവ്. ഇത് അടുത്തുള്ള വീട്ടുകാരും, തേങ്ങയുണക്കാൻ ഇവിടം ഉപയോഗിച്ചിരുന്നു.
മുതിർന്നവർ ആരും കടന്ന് വരാത്ത കരിമ്പാറ്റ മല മുകളിലെ തെന്നുന്ന ഉണക്കപുല്ലിന്റെ മുകളിലൂടെ, ഇരുന്നും നിരങ്ങിയും ചെന്നാൽ ചെരിഞ്ഞു നിൽക്കുന്ന ഇലവ് മരം കാണാം..
.. മരത്തിൽ അഞ്ചോ ആറോ പൂക്കൾ ഉണ്ടാകും... ഒരു പാവകുട്ടിയെ പോലെ തോന്നിക്കാറുള്ള പൂക്കൾ പറിക്കാനും, ഇലവിൻ മുള്ളും കൊങ്ങിണി ഇലയും ചേർത്ത് മുറുക്കി ചുണ്ട് ചുവപ്പിക്കാനും... പാറപ്പുറത്തെ ഉണക്ക പുല്ലിൽ ഒരു മെത്തയിൽ എന്ന പോലെ കിടന്നുരുളാനും ഒക്കെ വൈകുന്നേരങ്ങളിൽ തോന്നിയ ബാല്യ കാലം ! പശുവിനു പോലും വേണ്ടാത്ത ഈ പുല്ലു നമ്മൾ തേങ്ങാ ചിക്കുന്നതിനു മുന്നേ ആ ഭാഗത്തു മട്ടൽ ( ബോർഡർ ഇടാൻ പക്ഷികൾ വരാതിരിക്കാൻ മേലെ വല യും ഇടും ) ഈ പുല്ലു മൊത്തം കത്തിച്ചു കരിച്ചു കളയുന്നത് കണ്ടിട്ടുണ്ട് , അന്നൊക്കെ മിക്കവാറും ദിവസം ആളുകളുണ്ടാവും, പാറപ്പുറത്തോ, അല്ലെങ്കിൽ ചേവിനു മുകളിലോ ആയി ഉണങ്ങാൻ തേങ്ങയും. തേങ്ങവലിയും പൊളിയും കഴിഞ്ഞാൽ പിന്നെ, ചേവിന്മേലേയ്ക്ക് തേങ്ങ തലച്ചുമടായി കൊണ്ടിടും, പിന്നെ ചിക്കലും, ചിരട്ടയഴിക്കലും, തിരിയലും, ചാക്കിലാക്കലും ഒക്കെയായി, കോഴിക്കോട് വലിയങ്ങാടിയ്ക്ക് പോകുന്ന ലോറിയിൽ കേറ്റാൻ കൊണ്ടുപോകുന്ന വരെ ഒരു മേളമായിരുന്നു. പാറമേൽ കുറേ നേരം കുനിഞ്ഞിരുന്ന് തേങ്ങാമുറികൾ മുഴുവൻ ചിക്കിത്തീർത്ത് എഴുന്നേൽക്കുമ്പോൾ തലചുറ്റും, ഇടയ്ക്ക് മഴയുടെ വക ചില experiments ഒരെത്തിനോട്ടം, അപ്പോഴേയ്ക്കും, എല്ലാം വാരിക്കൂട്ടണം, നനഞ്ഞാൽ, കൊപ്ര പൂത്ത് പോകും. മഴക്കാലമാണു, ചേവിന്റെ തട്ടിലാണു കളി,, കൂനിക്കൂടിയിരുന്ന് തേങ്ങ മുഴുവൻ ചിക്കും, പിന്നെ തട്ടിനടിയിൽ ചിരട്ട അടുക്കി വച്ച് ചൂടിടും, ചിരട്ടയടുക്കുന്നതിനും കണക്കുകളുണ്ട്, ഒറ്റയ്ക്ക്, ഇരട്ടയ്ക്ക്, കനത്തിൽ എന്നൊക്കെ. ഏറ്റവും രസം തേങ്ങ ചിരട്ടയഴിക്കലാണു. ചൂട് കൊണ്ട് ഉണങ്ങുന്ന തേങ്ങാമുറിയിൽ നിന്നും കാമ്പ് വിട്ട് പോരും, മരത്തിന്റെ /കവുങ്ങിന്റെ പാര ഉപയോഗിച്ച് .
അതിനെ മുഴുവനായും വിടുർത്തിയെടുക്കണം, അതൊരു സ്‌കിൽഡ് വർക്ക് തന്നെയാണുട്ടോ
. തേങ്ങാ ചിരട്ട കഴിച്ചു കയ്യിന്റെ ഇസ്‌പെർഡ് ! ഇളകുമ്പോൾ അതായതു കയ്യങ്ങട് പൊട്ടൻ തുടങ്ങും പാരയുടെ ( കവുങ്ങിൻന്റെ പാര - ചിരട്ടയിൽ നിന്ന് കൊപ്ര വിടുവിക്കാൻ ) ആരു നടാതിരിക്കാനുള്ള അഭ്യാസങ്ങൾ വേറെ , . സെക്കന്റ് വച്ച് ചിരട്ടയഴികുന്നവരുണ്ട്, . ആകെ കൈയ്യൊക്കെ കൊപ്പിള കെട്ടി പൊട്ടും. ചിരട്ടയഴിക്കലിൽ വീട്ടുകാരും, ജോലിക്കാരും മാത്രമല്ല, അടുത്തുള്ളവരും കൂട്ടായ്മ കൂടിയായിരുന്നു ( നന്മയുടെ.) ചിര ട്ടയഴിക്കൽ കഴിഞ്ഞാൽ, കട്ടൻ ചായയും, ചക്കയോ, കപ്പയോ, നീണ്ടി/കണ്ടിക്കിഴങ്ങോ, സീസണനുസരിച്ച് ഏതാണൊ അത്, നല്ല പച്ചമുളക് ചതച്ചിട്ട് പുഴുങ്ങിയതും. അപ്പോളഴിച്ച കണ്ണില്ലാത്ത ചിരട്ടയാണു ചെലപ്പോൾ cup/പ്ലേറ്റ്. ഒടുവിൽ കൊപ്ര തരം തിരിച്ച് ഉണക്കം നോക്കി ചാക്കിലാക്കി, തിരിച്ചറിയാനായി, ചതച്ച തണ്ട് ഉജാലയിലോ, നീലത്തിലോ മുക്കി, ചാക്കിനു പുറത്ത് പേരിന്റെ ചുരുക്കെഴുതി, പിന്നെ അടുത്തമാസം.
പിന്നെ അനിയൻ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചതു പോലെ ചേവിന്റെ വാതിൽ ആയ ' നിരകൾ 'മേൽ ഇരുന്നു ഉരുകി കളിച്ചതും പിന്നെ തേങ്ങ ഉണ്ടാകുമ്പോൾ പഴേ കാസെറ്റിലെ റീല് തലങ്ങും വിലങ്ങുo വച്ചു (കാക്കയെ ഒഴിവാക്കാൻ ) ബുദ്ധിമാൻ ആയ കാക്ക ആ റീലിന്റെ മോളിരുന്നു വലയുടെ ഇടയിലൂടെ തേങ്ങ പൂൾ അടിച്ചോണ്ട് പോകും. അങ്ങനെ എത്ര എത്ര കഥകൾ. വെയിൽ പോയാൽ അപ്പോൾ കട്യുള്ള ചുവന്ന ഉറുമ്പ് കേറും മഴ കൊണ്ടാൽ തേങ്ങ കേടാവും.
. ഒരു കാലത്തെ ഒരു സമൂഹം മൊത്തം തേങ്ങയെ ആശ്രയിച്ചായിരുന്നു ജീവിച്ചത് അങ്ങനെ മറക്കാത്ത ഓർമ്മകളാണു. ഇന്ന് ഇത്തരം ചെറിയ ചേവുകളൊന്നുമില്ല, ആരും തേങ്ങ വെട്ടാറുമില്ല, കൊപ്രാ നിർമ്മാ ണത്തിന് ആളുകൾ താൽപ്പര്യപ്പെടുന്നില്ല ... ദേഹാധ്വാനം കൂടുതൽ ആണ് മാത്രം അല്ല അതിനു അനുസരിച്ചു വിപണി വിലയും ഇല്ല ഇപ്പോൾ തേങ്ങ ഉല്പാദനവും കൂലി ചെലവിലും ഉള്ള അന്തരം ചേവുകളെ ഇല്ലാതാക്കി. (തിരക്കുകളാണല്ലോ എല്ലാവർക്കും, അന്യം നിന്നു പോകുന്നത് ? )അതു കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിലെ ചേവുകൾ അപ്രത്യക്ഷമ ആയി.
.
Note:-നമ്മുടെ ഇല്ലപറമ്പിൽ ഇപ്പോളും ചേവുണ്ട് ഒരു സ്മരണ പോലെ
ഈ തരിപ്പ പുല്ലു എന്തിനാണ് ! അതിന്റെ ഉത്തരം അച്ഛൻ പറഞ്ഞപ്പോൾ ഒറ്റപ്പെടലിന്റെ നോവുകൾ പേറി വിജനമാക്കപ്പെട്ട വഴികളിൽ ദിശയറിയാതെയുള്ള നടത്തം.
നിശ്ചലമാകുന്ന കാൽപാടുകൾ ഏറ്റവും പ്രയാസകരമായ സത്യത്തിന്റെ വഴിദൂരത്തെ അന്വേഷിക്കുന്ന heart.. അതിനെ തേടി തന്നെ ഇറങ്ങും... വിശാലതയും, സൽബുദ്ധിയും അവർക്ക് അനന്തമായ ലക്ഷ്യത്തിന്റെ ഉൾവിളികൾ സമ്മാനിക്കും. അത് അവരെ വിജയികളുമാക്കും..
........... ശരി തെറ്റുകൾക്കിടയിലെ ജയപരാജയങ്ങളുടെ കണക്കുകൂട്ടലുകൾ പിഴച്ചു പോകുന്ന ചുവടുകൾ. കരുതലിന്റെ കരങ്ങൾ അന്യമാകുമ്പോൾ യാചനയുടെ പരിവേദനങ്ങൾ നിശബ്ദതയെ അലോസരപ്പെടുത്തുന്നു. കരുണയുടെ ഔദാര്യം വഴിപിരിഞ്ഞു പോകുമ്പോൾ പ്രതീക്ഷയുടെ തിരിനാളം എരിഞ്ഞടങ്ങിയത് പോലെ
എന്നാൽ, ഞങ്ങളുടെ ഉള്ളിൽ സ്നേഹം നിറച്ച്... ഞങ്ങളെ സകലതും മറന്ന് സ്നേഹിച്ച് എന്നും അച്ഛൻ ചേർത്ത് പിടിച്ചു.... പൂവിനേയും പുല്ലിനെയും.. സകല ജീവികളെയും തന്നെ പോലെ കണ്ട് സ്നേഹിക്കാൻ....
ദ്രോഹിക്കുന്നവരോട് പോലും കഴിയുന്നതും വെറുപ്പ് സൂക്ഷിക്കാതിരിക്കാൻ...
ക്ഷമിക്കാൻ...അന്യമതങ്ങങ്ങളെ ബഹുമാനിക്കാൻ.. ദൈവത്തോട് എന്നും ചേർന്നിരിക്കാൻ...
നന്മയുള്ള കുട്ടികളായിരിക്കാൻ.... മനുഷ്യരായി കാണാൻ ഒക്കെ സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരികയായിരുന്നു ചീത്ത കൂട്ടുകെട്ടിൽ ചാടാതിരുന്നത്.... ഒരു ആപത്തിലും പെടാതിരുന്നത്...
തുടങ്ങിയ കാര്യങ്ങൾ നിമിഷ നേരം കൊണ്ട് മനസിലൂടെ ഓടിപ്പോകുന്നു ! പണ്ട് ഈ പുല്ലിന്റെ അടുത്ത് നിന്ന് കൊപ്ര കഴിച്ചു കൈ മുറിഞ്ഞ വേദനയിൽ നിന്ന് കിട്ടിയ മോചനം ആ പാറപ്പുറത്തു നിന്ന് അച്ഛൻ ആദ്യം കാരണാണ് കുറിച്ച് പറഞ്ഞ സൂചനകൾ ആയിരുന്നു ! പിന്നെ കർണൻ സാവന്ത് ആദ്യമായി വായിച്ചതു ഈ പുല്ലിനോട് ചേർന്നുള്ള പാറപ്പുറത്തു സായന്തനങ്ങൾ " എല്ലാ അപമാനഭാരങ്ങളും ശാപങ്ങളും ഭൂമിയിൽ എന്നെന്നേക്കുമായി ഇറക്കി വെച്ച് കർണൻ വിടവാങ്ങി…ചതുപ്പ് നിലത്തിൽ ആണ്ടു പോയ രഥചക്രം ഉയർത്താൻ ശ്രമിക്കുകയായിരുന്ന നിരായുധനായ കർണന്റെ നേരേ ആഞ്ജലിക - ബാണമയക്കാൻ അർജുനനോട് ആജ്ഞാപിച്ചുവത്രെ . "നന്ദിഘോഷത്തിന്റെ" അർജുനന്റെ സാരഥി…
. യുദ്ധത്തിൽ മരണപെട്ട തന്റെ മകന്റെ അന്ത്യ സംസ്കാരത്തിന് വേണ്ടി യുദ്ധഭൂമിയിൽ ധനം യാചിച്ചു നടന്ന നിർദ്ധനനായ ഒരു ബ്രാഹ്മണന് തന്റെ രണ്ടു സ്വർണപ്പല്ലുകൾ പിഴുതെടുത്തു കൊടുക്കാൻ മരണശയ്യയിൽ കിടന്നു ചിത്രസേനനോട് ആവശ്യപ്പെട്ടുവത്രെ കർണൻ . തന്റെ മുന്നിൽ യാചിച്ചു വരുന്ന ഒരാളെയും തിരിച്ചയക്കാൻ കഴിയില്ല കർണന്. യുദ്ധത്തി നിടയിൽ ഉണങ്ങാത്ത മുറിവുകളും ഒഴിയാത്ത ശാപങ്ങളും ഏറ്റു വാങ്ങി കർണൻ യാത്രയായി… ആമീൻ കുന്നിനു മുകളിൽ കരിങ്കല്ലുകൾ നിറഞ്ഞ സ്ഥലത്താണ് ഭഗവാൻ ശ്രീകൃഷ്ണൻ കർണന്റെ ചിതയൊരുക്കിയത്.. കർണന്റെ അന്ത്യാഭിലാഷമായിരുന്നു അത്.. ഭഗവാൻ തന്നെ തന്റെ അന്ത്യ സംസ്കാരം ചെയ്യണം. ഒരു പുൽക്കൊടി പോലും മുളക്കാത്ത കന്യാഭൂമിയിൽ.. തൻ്റെ ദുഖങ്ങളും ശാപങ്ങളും വീണ്ടും പോട്ടിമുളച്ചു ഒരു മാനവരൂപം പൂകാൻ ഇനിയും ഇടവരരരുത്. കർണൻ എന്ന വീരയോദ്ധാവിന്റെ സ്നേഹവും, പരിരക്ഷയും ഏറ്റു വാങ്ങിയവൾ… കർണന്റെ വേദനകളെയും അപമാനങ്ങളെയും അടുത്തറിഞ്ഞവൾ.. എന്നും കർണന്റെ നിഴലായി കൂടെ നിന്നവൾ.. (കർണന് രണ്ടു ഭാര്യമാരായിരുന്നു. വൃഷാലിയും സുപ്രിയയും. ) ഇന്നും മനസ്സിൽ ഒരു നീറ്റലായി വൃഷാലി തങ്ങി നിൽ ക്കാറുണ്ട്
Wednesday, 25 November 2020
സർവ്വംസഹയായ വസുധാ
സർവ്വംസഹയായ വസുധാ നീ കേൾക്കേണo
എൻ കവിതയ്ക്ക് കരയാൻ മാത്രമേ കഴിവെങ്കിലുമീ
നിമിഷത്തിൽ വായ് പൊത്തി നിശ്ശബ്ധമായി വിതുമ്പാൻ മാത്രാ
നീയാകും ധരണീയും താൻ തന്നെ ലോകവും, നീ താൻ അമ്മയും,
നിന്നുടലർന്നോരാ പെണ്മയും, പിറന്നു വീഴുന്ന പിഞ്ചോമനകളും
നീ തന്നെ യാകുമെന്നൊരാ
പൊരുളെല്ലാം പാടേ മറന്ന്. സ്വൽ കർ മങ്ങളെല്ലാം മറന്നൊരീ
മക്കളെയീ നിന്നിലെ മാതൃതത്വത്തിൻ കളങ്കമായ് ത്തീരുമ്പോൾ..
അന്ധതയാൽ കാമവെറി പൂണ്ടു ചെന്നായ്ക്കളെപ്പോലെ മോന്തി ചുടുരുധിരവും
നിന്നുടലിൽ പിറവിയെടുത്തോരാ മക്കൾതൻ ക്രൂരാനന്ദചേഷ്ടകൾ, കാണുക നീ,
സ്വയം ശപിച്ചതില്ലാതായീടുക ,മാപ്പെന്ന വാക്കിതെന്നോ അന്യ മായ്ത്തീരുന്നു സർവ്വംസഹേ
ആ നിലവിളിക്കുമിടയിൽഅട്ടഹാസം മുഴക്കുന്ന അധികാര ഗർവം
നി ഷേധി ക്കപെടുന്ന കണ്ണുമൂടിപോയോ ഇപ്പോൾ എൻ നീതി ദൈവമേ
കുഴലിൽ വീണ പുതു നാമ്പിനെയും കൊമ്പിൽ തൂങ്ങിയ പൂമൊട്ടുകളെയും
പേരുകൾ മാറുന്നിതോരോ ദിനവും ഹാഷ്ടാഗുകൾ ഏറുന്നു ,
ഇനിയും ഉണരാത്ത ഭരണവർഗമോ, കൺ മൂടിക്കെട്ടി ,
അസമത്വത്തിന്റെയും സമത്വത്തിന്റെയും തുലാസ്‌മായീ
ദൃസാക്ഷിയും സാക്ഷിയും കുരുങ്ങിക്കിടക്കുന്ന ഈ മണിൽ ദേവത
നിസഹായം പകർന്നോരി കാലത്തു പിഞ്ചോമനകളുടെ നീതി എന്നേക്കൂ
ചോദ്യ ചിഹ്നമായീ എന്നോർത്തീ വിതുമ്പാൻ മാത്രമീ എന കവിതകൾക്കാവു !
ഇനിയീ ദീപാവലി വിളക്കുകൾ കുഞ്ഞനിയത്തിമാർക്കുo
ഉണരൂ നീ വേഗമെന് നീതി ദേവതേ നിനക്ക് വെണ്ട
തെളിവുമായീ വരട്ടെ നവ പ്രഭാതം കാണ്മാനായീ
Friday, 20 November 2020
coolege diaries-temple
. "Not everyone will understand your journey. That's fine. It's not their journey to make sense of. It's yours... that's my way of style.
. ദേശിoഗനാട്ടിൽ ( കൊല്ലം ) ആദ്യത്തെ വർഷം പൂർത്തിയാകാറായപ്പോൾ ആണ് ഹയർ ഓപ്ഷൻ കിട്ടിയത് അനുസരിച്ചു കടത്തനാട്ടിലേക്കു CUSAT (കൊച്ചിൻ യൂണിവേഴ്സിറ്റി സയൻസ് ആൻഡ് ടെക്നോളജി ) കീഴിൽ ഉള്ള എഞ്ചിനീയറിംഗ് കോളേജിൽ 2004 -3rd സെമസ്റ്റർ പഠിക്കുമ്പോൾ മറ്റോ ആയിരുന്നു ഇരിങ്ങൽ അയ്യപ്പ ക്ഷേത്രത്തിൽ പൂജക്ക് നിന്നതു - പൂർണ പുഷ്കല സമേതനായ ശാസ്താവ് പ്രതിഷ്ഠ ). രാവിലെ 4 .45- 5 മണി മുതൽ കുറച്ചു നേരം പഠനം , പിന്നെ കുളിച്ചു നടതുറന്നു മലർനേദ്യം കഴിഞ്ഞു വരുമ്പോളേക്കും അയ്യപ്പന്മാർ എത്തിയിട്ടുണ്ടാകും , ഉരുളിയിൽ നേദ്യവും ഇടക്ക് മാലകൾ പൂജിക്കാനില്ലെങ്കിൽ tanenbaum മുതൽ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് , ഓപ്പറേറ്റിംഗ് സിസ്റ്റം , മുതൽ (race around condition , critical path, ) നിരവധി സങ്കീർണമായ അൽഗോരിതങ്ങളിലൂടെയും ഊളിയിട്ടു പായുന്ന മനസ്സു് !അതിനിടക്ക് പ്രസാദം കൊടുക്കാനും ( multi tasks )ഓട്ട പ്രദക്ഷിണങ്ങൾ! 8 മണി ആകുമ്പോളെക്കും നേദ്യം പായസം പൂജ കഴിക്കണം , പിന്നെ പ്രസാദ൦ നിരത്തി ഇലയിൽ വച്ച് പോകും , ഉപ്പുമാവ് ഉണ്ടാക്കാൻ time കിട്ടീ ച്ചാൽ അങ്ങനെ , ഇല്ല എങ്കിൽ നേദ്യച്ചോറിൽ അഭയം .
. അതിനോട് ചേർന്ന വിഷ്ണുവും ക്ഷേത്രത്തിലെ ശാന്തികാരനെ ( മണി നമ്പൂതിരി )നട അടക്കാൻ ഏൽപ്പിക്കും ( വൈകിട്ട് എങ്ങാനും താമസിച്ചാൽ നട തുറന്നു വിളക്കു വക്കാനും ) പിന്നെ നേരെ ബസ്റ്റോപ്പിലേക്ക് പയ്യോളി മുതൽ 9 മണിക്ക് ഉള്ള "ഫ്രണ്ട്‌സ് " നാമധേയത്തിൽ ബസ് പിടിച്ചു കിട്ടണം മിസ്സായാൽ അട്ടക്കുണ്ട് കടവ് പാലം ( കുറ്റ്യാടി പുഴ ) വരെ പോയി അവിടുന്ന് ഓട്ടോ അല്ലെങ്കിൽ ജീപ്പിനു പോണം പിന്നെ അവിടെ നിന്നിറങ്ങി മല കേറണം കുറുന്തോടി ,( തൊട്ടപ്പുറത്തെ മലയിൽ ആണ് നവോദയ വിദ്യാലയം ) പിന്നെ ക്ലാസുകൾ സെമിനാർസ് അത് സാദാ എഞ്ചിനീയറിംഗ് കോളജ് പോലെ !
. ഒരേ ഒരു നഷ്ടം മാത്രം എല്ലാവരും വിനോദ യാത്രകളും മറ്റോ പോകുമ്പോൾ , അവധിയില്ലാതെ ജോലിയുമായി സമരസപ്പട്ട നാളുകൾ , അത്യാവശ്യം നാട്ടുകാരുടെയും , സുഹൃത്തുക്കളുടെയും സപ്പോർട്ട് . ദീപാരാധന കഴിഞ്ഞു , പഠിത്തത്തിലേക്കു തന്നെ , ഇടയ്ക്കു അമ്പലത്തിൽ നിന്ന് തന്നെ പ്രോഗ്രാമിങ് പഠനത്തിനിടക്ക് CD writing , ഒരു ഡിജിറ്റൽ അമ്പലം ആയിരുന്നു അത് എന്ന് കൂട്ടുകാരുടെ കമന്റ് കാരണം സ്റ്റഡി ലീവ് സമയങ്ങളിൽ അമ്പലത്തിനോട് ചേർന്ന മുറിയിൽ ഒരുമിച്ചുള്ള discussions ആയിരുന്നല്ലോ ! മണ്ഡലമാസമായാൽ ആ സമയത്തായിരിക്കും (സെമസ്റ്റർ എക്സാം ) morning ഉള്ളമിമാർ നേരത്തെ എത്തും (ലേറ്റ് നൈറ്റ് assignemnt ഒന്നും അറിയണ്ടല്ലോ ആർക്കും ! നേരത്തെ എഴുന്നേൽക്കണ്ടേ 😛)
വടക്കോട്ടു മലബാറിൽ വടകര /തലശ്ശേരി വരെ "ഭിക്ഷ " ഉണ്ടാകും ( അയ്യപ്പന്മാർക്കു ഭക്ഷണം എന്നാണ് ഉദ്ദേശിക്കുന്നത് ) ഉപ്പുമാവ് , ഇഷ്ട് ,കപ്പ/പൂള ഇത്യാദി വിഭവമാണ് 41 ദിവസം രാത്രി കുശാൽ , ഫുഡ് ഉണ്ടാക്കി നേരം കളയണ്ട ! അത്താഴ പൂജക്ക് ഒറ്റനിവേദ്യം ഒണ്ടാക്കണം , അതിനിടക്കാന് എ ക്സാമിന്റെ പ്രീപെറേഷൻ ! "നട.. നട ... നടായോ നടപ്പെ!" വിളിച്ചോതുന്ന അയ്യപ്പ സ്വാമികളും കീർത്തങ്ങളൂം !മാരാരുടെ ചെണ്ടക്കൊപ്പം വാളും പിടിച്ചു 3 റൌണ്ട് എഴുന്നള്ളത്തു പ്രദക്ഷിണം , ദിവസേന പ്രദക്ഷിണം എല്ലാം കഴിഞ്ഞു വരുമ്പോളേക്കും time 9 മണി കഴിയും. അങ്ങനെ 3 മണ്ഡല കാലം കഴിച്ചൂട്ടി , (കേരളത്തിലെ അവസാന ശാന്തിപൂജ !)
. 2007 -08 കൃത്യം കോഴ്സ് കഴിഞ്ഞു ഇനി എന്ത്! എങ്ങനെ education ലോൺ അടക്കണം ജോലി എപ്പോൾ കിട്ടും ഒരു ചോദ്യ ചിഹ്നം ആയി മുന്നിൽ !( govt എഞ്ചിനീറിങ് കോളജ് ) അത്യാവശ്യം കഴിഞ്ഞുകൂടാമായിരുന്നിട്ടും അച്ഛന്റെ ആദര്ശം ! ഒറ്റയ്ക്ക് അധ്വാനിച്ചു ജീവിച്ചു കഴിവ് തെളിയിക്കണം ! കടം വാങ്ങിയിന്ടെകിൽ നീ തന്നെ വീട്ടണം മക്കളോടുള്ള സമീപനം അങ്ങനെ ! 2008 മണ്ഡലത്തിന് മുമ്പേ നേരെ ബാംഗ്ലൂർക്കു വച്ച് പിടിച്ചു search for a IT job ( exist in dream ) ! അവിടെ മണ്ഡല മാസം ഹെല്പിന് നിന്ന് വിജയനഗര അയ്യപ്പ ക്ഷേത്രം ! അത്യാവശ്യം കന്നഡ പ ടിച്ചു വരുന്ന മുറക്ക് നേരെ ഒരു NIT ജാവ പഠിക്കാൻ ( ജാവ സിമ്പിൾ ആണ് ! പ്ലാറ്റഫോം ഇൻഡിപെൻഡന്റ് ആണ് ) ചേർന്ന് 2018 ഓണകാലം ആയപ്പോൾ കുറെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു തുടങ്ങി ബിഎംടിസി ബസ് no ഓരോന്നും direction നോക്കി ബസ് no ബൈ ഹാർട്ട് ആയി തുടങ്ങി ! ഇരുമുടി കെട്ടികൊടുക്കുവാൻ പഠിച്ചത് അവിടുന്ന് തന്നെ !
. അക്കാലത്തു സാമ്പത്തിക മാന്ദ്യം ( റിസഷൻ ) ആർക്കും ഡിമാൻഡ് ഇല്ലത്രെ അവസരങ്ങൾ കുറവു എന്നുള്ള പഴികൾ മാത്രം ! കിർലോസ്കർ , മെക്കാനിക്കൽ ഫിർമിൽ വരെ ഇന്റെവ്യൂ പോയിട്ടുണ്ട് ! പഠിച്ച മേഖലയിൽ ജോലി വേണം എന്ന് വിചാരിച്ചു നിരസിച്ചു ! കുറെ ഇന്റർവ്യൂ മറ്റുമായി , നേരെ 30 രൂപ ഡെയിലി പാസ് എടുത്തു രാവിലെ ബാംഗ്ലൂർ നഗരം ഓരോ ഭാഗത്തായി പ്രദക്ഷിണം ! . 3 മഞ്ഞ വരകൾ മാർക്ക് ചെയ്ത അമ്പലം എന്താണ് അങ്ങനെ ഒരു മഞ്ഞ വര എന്ന് വച്ചാൽ , "നമ്മ മെട്രോ" main metrostation ആയ കെമ്പഗൗഡ സിറ്റി റെയിൽവേ കോമ്പൗണ്ട് അടുത്തുള്ള അയ്യപ്പ ക്ഷേത്രം , ആ വര ആണ് മെട്രോക്ക് വേണ്ടി നിർമിക്കാൻ വച്ച പരിധി , ആയിടക്കാണ് മുട്ടുശാന്തിക്കായി മജെസ്റ്റിക് റെയിൽവേ അമ്ബലത്തിൽ ഓണത്തിനുമുമ്പേ പോയത് . 2008 - ഓണക്കാല ശേഷം മുതൽ 2009 ഓണകാലം വരെ ഒരു പാട് കഥാപാത്രങ്ങൾ കണ്ടു പരിചയപ്പെട്ട ഉദ്യാന നഗരിയിലെ തുടക്കക്കാരന്റെ പകർന്നാട്ടം.
. രാവിലെ എഴുനേറ്റു വരുമ്പോൾ തലകുത്തി നിൽക്കുന്ന 65 വയസിലും നിത്യാഭ്യാസി പറയെടുക്കും പോലെ ഒരു കന്നഡിഗ മുത്തച്ഛൻ അവിടെ പണി കുക്കിംഗ് , മൊത്തം ക്ലീനിങ് രഘു ( പ്ലസ്ടു ) പഠിക്കുന്ന ഇംഗ്ലീഷ് ഒരക്ഷരം കഷ്ടിച്ച് പറയാൻ അറിയാത്ത വിദ്യാർത്ഥി . അമ്പല പൂജകൾക്കു ശേഷം പുറത്തുള്ള ആൾക്കാർക്ക് ഭക്ഷണത്തെ അത് പുലാവു ( എന്നാണ് അവർ അവക്ഷ പെടുന്നത് ) ഒരു വിധപ്പെട്ട ചോറും കുറെ നാരങ്ങയും മഞ്ഞപ്പൊടിയും ഒക്കെ മിക്സ് ചെയ്ത നിമ്മൺ ബാത്തുകൾ ( ലെമൺ റൈസ് ) , ഇടക്ക് തക്കാളി,മുളകു ഇടുന്ന ഖാര ബാത്ത് , ഒന്നും പിടിക്കില്ലെങ്കിലും വരക്കുന്ന ആൾക്കാർ ഭിക്ഷക്കാർ മുതൽ വഴിയോര കച്ചവടക്കാർ വരെ വന്നു ക്യൂ നിന്ന് വാങ്ങുന്ന നിരവധി..
. നിലമ്പൂരിന്റെ മഹൻ എന്ന് സ്വയമാവകാശപ്പെടുന്ന ബലേ പേട്ടു മുതൽ അക്കി പ്പെട്ടു വരെ കച്ചവടം നടത്തി തിളങ്ങാ നായി ശ്രമിച്ചു കലങ്ങിപ്പോയ നാറാണയാൻജി -നാമധേയം രാവിലെ വർക്ക് ചെയ്യാത്ത ഹീറ്ററിൽ ( ചിലപ്പോൾ ) സമയത്തെ കളയാനില്ലാതെ തണുപ്പിൽ കുളിയും ആയി സഹായ ഹസ്തം ചെയ്യുന്ന നിരവധി പ്രതീക്ഷകളുമായി ഒരു പാട് ജന്മങ്ങൾ ഉദ്യാന നഗറിൽ എത്തി പെറ്റു പുത്തൻ പ്രതീക്ഷകളുമായി നിരവധി ജന്മങ്ങൾ ! .
. മണ്ഡലമാസായാ ൽ നൂറിൽ നിന്നും ആയിരങ്ങളിലേക്കു വരെ നീളുന്ന പ്രസാദം പ്രസാദത്തിനും /അന്നദാനത്തിനും നീളുന്ന
വരികൾ ബാംഗ്ലൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഒരു വിധം സ്ഥിരക്കാർ/സാധുക്കൾ മുതൽ ഒക്കെ വരുന്ന സീസൺ , കെട്ട് നിറച്ചു കൊടുക്കാൻ മാത്രം 2000 വരെ സ്വാമികൾ ഒരു സീസണിൽ കാണും . സാധാ ജനങ്ങൾ മുതൽ മുൻ പ്രധാനമന്ത്രി വരെ (ദേവഗൗഡ ) മുതലായ ഔദ്യോഗികമായി ( വി .ഐ .പി ?) , റെയിൽവേ ക്വാർട്ടേഴ്സിലേയും റെയ്ൽവേയിലെയും ടോപ് ബ്യൂറോക്രറ്റുകൾ വരെ വന്നിരുന്ന സീസൺ . പക്ഷെ അയ്യപ്പൻറെ മുന്നിൽ എല്ലാവരും ഒരേ പോലെ ! ആദ്യ മണ്ഡല സീസൺ ( അമ്മാവൻ etc സഹായത്തിനും വന്നിരുന്നു ) കഴിഞ്ഞപ്പോളേക്കും എഡ്യൂക്കേഷൻ ലോൺ അടച്ചു തീർന്നു അടുത്ത കോഴ്സ് CCNA networking ചേർന്നിരുന്നു. .ആയിടക്കാണ് അച്ഛന്റെ വേർപാട് (2009 June Month ) , Rest is on history the way i grown up in changed manner ! how to manage life in crisis etc which already learned from earlier life through fathers words ! (പഠിച്ച ജോലി കിട്ടീ ല്ലാച്ച! ശാന്തി, പറമ്പിലെ കൃഷി ചെയ്താലും ജീവിക്കണം ഒരാളെ പോലും ശുപാര്ശക്കോ , ബുദ്ധിമുട്ടിക്കാനോ പോകരുത് ! നമുക്ക് വരാനുള്ളത് വന്നോളും ! ( എല്ലാ ജോലിക്കായലും അതിന്റെതായ വില ഉണ്ട് എന്ന് അച്ഛൻ പറഞ്ഞ വാക്കുകൾ! ഫോർമൽ എഡ്യൂക്കേഷൻ കൊണ്ട് എല്ലാം ആയി എന്നുള്ള എന്റെ ധാരണകൾ തിരുത്താനുള്ള കാരണങ്ങൾ അച്ഛന്റെ ജീവിതം കൊണ്ട് കാട്ടി തന്നിരുന്നു !മാസം ആയിരം രൂപയെ കിട്ടുള്ളൂ ച്ചാ അത് മതി, പക്ഷേ വീട്ടിലിരിക്കരുത്, പഠിച്ച പണി ചെയ്യണം, ആ പണി കിട്ടിയില്ലെങ്കിൽ വെറുതെ ഇരിക്കരുത് " : കണ്ടു പഠിക്കണം,കേട്ട് പഠിക്കണം, കൊണ്ട് പഠിക്കണം , ഒട്ടനവധി തവണ കേട്ട് ചെവിയിൽ ഇന്നും പ്രതിധ്വനിക്കുന്ന ജീവിതത്തെ നേരിടാന്‍ അന്നേ പറഞ്ഞ് വെച്ച് പോയതിൽ ചിലത്. സ്കൂളിൽ study timel തന്നെ ജോലി ചെയ്യാനും (ശാന്തിക്കായാലും ) പോകാന് പ്രേരിപ്പിച്ച വാക്കുകൾ !കൃഷി ആയാലും , ശാന്തി ആയാലും റിയൽ ഹാർഡ്‌വർക്കർ , ആരുടെയും ഒരു 1 രൂപ പോലും അധികം ആയി കൈപറ്റരുത് അങ്ങനെ നിരവധി ആദർശങ്ങൾ ചിലതു പകരുന്ന വഴികൾ ! കുഴഞ്ഞു മറിഞ്ഞുകിടന്നിരുന്ന ഇമോഷനുകളെ ആദ്യം പതറിപോയാലും ശക്തമായി യാഥാർഥ്യ ബോധത്തോടെ തിരിച്ചുവരാനും നേരിടാൻ പഠിപ്പിച്ചതിന്, നല്ലൊരു listener എന്നതിനോളം സമ്പന്നമായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞ് സ്വയം പുറത്ത് തട്ടി "പോട്ടെ '' ന്ന് പറഞ്ഞ് അച്ഛൻ്റെ മാജിക് ..!! നിനക്ക് ശരിയെന്ന് തോന്നുന്ന കാര്യം നേരിട്ട് പറയുക, ഒന്നിനേയും ഭയപ്പെടേണ്ട കാര്യമില്ല അങ്ങനെ ചില reflections! ) . Follow the live strongly on your own ethics if it is not hamper to any one please continue with that
. ഗുരുസ്വാമി ആയില്ലെങ്കിലും 500 ഓളം പേർക്ക് ഇരുമുടി നിറച്ചു കൊടുത്തിട്ടുണ്ട് . ഇന്നോ ആ മഞ്ഞ വരകൾ മാറി ഒന്നാന്തരം മെട്രോ സ്റ്റേഷൻ !അമ്പലം ഒരു മൂലയിലുംതിരിച്ചെത്തി ബാംഗ്ലൂർ നേരെ ഇന്റർവ്യൂ കഴിഞ്ഞു ജോലിക്കു കയറിയ പ്രിയപ്പെട്ട ഒരു വരികൾ എന്നും ഓര്മിച്ചുകൊണ്ടു .
"Far away there in the sunshine are my highest aspirations. I may not reach them, but I can look up and see their beauty, believe in them, and try to follow where they lead."
അന്ന് തുടങ്ങിയതാണ് പഠിത്തം തുടരാനുള്ള മോഹം അതിന്നും തുടർന്ന് കൊണ്ടേയിരിക്കുന്നു.
കവി പാടിയ പോലെ പഠിക്കണം നാമോരോന്നും ,ബാല്യം തൊട്ടു നിരന്തരം, പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ!
We have to study each and every moment until the last breath, like a child!
Note:-തുടർന്ന് എംടെക് ഫസ്റ്റ് ഇയർ വരെ ജോലിക്കിടയിൽ വിജയനഗറിൽ അയ്യപ്പന്റെ അമ്പലത്തിൽ ഉണ്ടായിരുന്നു..
SSA short name introduced while discussing with ma my colleague! Swamiye Saranam Ayyappa(SSA)
3 Ayyappa temples from college days 2003 to 2011 from 2 states)
Moreover am not a blind follower /devotee but there will be a force exist each people will call their own style, name, etc. asking questions about the way of style which I follow may not be like traditional followers!
Saturday, 7 November 2020
Justice...
ഉഷ്ണക്കാറ്റ് വീശുന്നുമനതാരിൽ ഉറങ്ങാനാവുന്നില്ലെന്നുള്ളിൽ
കെട്ട കാലമിതാവുമെന്നതിനാലോ കേൾക്കുന്നതിലേറെയുമശുഭവാർത്തകൾ
കള്ളവും ചതിയും മലയോളമായിവിരാജിപ്പൂ
നേരും നെറിയുമെന്ന വാക്ക് മറന്നുതുടങ്ങി
സൗമ്യഭാവമോർമയായി ചിരിമറന്നമുഖങ്ങൾ നാട്‌നീളെ വൃത്തിയും വെടിപ്പും നഷ്ടപ്പെട്ട രൂപങ്ങളവ,കുടിലചിന്തകൾ കൊടികുത്തി
വാഴുന്നു കൊടിയുടെ സ്വപ്ങ്ങൾക്കെല്ലാം
ഒരേനിറം മാത്രം ആര്ഭരിച്ചാലും നേട്ടം ഭരിക്കുന്നവർക്കു മാത്രംജനമെന്നുമീ
കോരന്റെകഞ്ഞികുമ്പിളിലെന്നപോലെ
യവരുടെ കുഞ്ഞവശ്യങ്ങൾക്കുപോലും
പ്രാധാന്യമില്ലകാര്യംനേടാനവൻ ജീവത്യാഗം ആയുധമാക്കണമെന്നുപെണ്ണിന്നഭിമാനം
ചില്ലുപാത്രം
മണ്ണിൽ വീണു തകരുന്നൊരുകാലം വേദന മാത്രംകണ്ണുകൾ മൂടിക്കെട്ടിയ നീതിതൻ
ദേവത പൊള്ളയായ ശബ്ദം മുഴക്കുന്ന ചാനൽച്ചർച്ചകളുടെനാട് !!
തൂക്കി തരുന്നതു ഹൃദയം പിളർക്കുന്ന
വേദനമാത്രം തങ്കതുലാസിന്റെ തട്ടിൽ
ഒരു വശംസ്വപ്‌നങ്ങൾ വാരിനിറക്കും
മറുവശം മർത്യന്റെ കണ്ണുനീരാവോളം
കോരിനിറച്ചങ്ങുവെക്കുംഭാണ്ഡങ്ങളായി കെട്ടിവെച്ചിട്ടുണ്ട് സ്വപ്നങ്ങളാവോളംതൂക്കാൻ
കണ്ണുകൾ കെട്ടിമുറുക്കിവെച്ചിട്ടുണ്ടി
തൊന്നുമേ കാണാതിരിക്കാൻ കൈകളിൽ വെട്ടിത്തിളങ്ങുന്ന വാളുണ്ട് ശിക്ഷകൾ ഓരോന്നിതേകാൻ നീതിബോധത്തിൻ ബലിക്കല്ലുകൾതോറും സത്യ ഒരു കനത്ത വാവലിനെപ്പോലെ.സത്യങ്ങൾവീണുടയുമ്പോൾ
ഇപ്പോൾ ഒരുതട്ടിൽ സത്യവും നിസ്സഹായതയും മറുതട്ടിൽ പണവും അധികാരവും കുറുക്കന്റെ കൗശലവുംതൂക്കിനോക്കിയാൽ അന്ധയായ
തെമിസ് ചെവിപൊത്തിവായടച്ച്കരഞ്ഞിരുന്നു.
നുണകൾ അട്ടഹസിയ്ക്കുന്നുവേച്ചുവേച്ചു
താണ്ടിയ ദൂരങ്ങളുടെ തളർച്ചയിൽപ്പെട്ട്
ഇരുട്ടു പാളികളാൽ ണ്ണുകൾമൂടിയിടറിയ
സത്യത്തിന്റെ വിവശമായ മുഖത്ത് ,
ദൈന്യത പരക്കുന്നു കർണ്ണപുടങ്ങളിലൂടെ
കാഴ്ചകൾ കാണുന്നകറുത്തനീതിപീഠത്തിന്റെ
എല്ലാദൈന്യതകളുമാവാഹിച്ച്,വേർതിരി
ച്ചെടുക്കാനാവാത്തതന്റെ ഖഡ്ഗത്തിന് മൂർച്ച കുറയുന്നതുപോലെഎന്റെതുലാസിലെ
ചരടുകൾക്ഷയിച്ചുതുടങ്ങിയിരിക്കുന്നു
മന്ദസ്മിതം തൂകി നിൽക്കുവാനെങ്ങിനെ
കഴിയുന്നു കാരുണ്യമില്ലേ !നിന്നിലൽപ്പവും കാരുണ്യമില്ലേ
Tuesday, 3 November 2020
IIMK diaries
കാശി, രാമേശ്വരം, ഗയ എന്നിവിടങ്ങളില്‍ പോയി ബലിയിട്ടാല്‍ പിന്നെ വര്‍ഷാവര്‍ഷം ബലിയിടേണ്ടതില്ല.
എന്നു അമ്മ പറഞ്ഞു കേട്ടതൊർ മ്മയുണ്ട് , അത് ആദ്യം 'അമ്മ തന്നെ എല്ലാ സ്ഥലത്തും പോയി വന്നിട്ടും ഉണ്ട് , പക്ഷെ ഗയയിൽ പോകാൻ പറ്റിയിരുന്നില്ല , നേരെ മുന്നേ ബുക്ക് ചെയ്ത ഫ്ലൈറ്റ് ബാംഗ്ലൂർ പട്ന പിന്നെ അവിടയുന്നു ടാക്സി വിളിച്ചു മുന്നേ ഏല്പിച്ച സുഹൃത്തിന്റെ നിർദേശപ്രകാരം ഒരു ഡ്രൈവ റേ യും കിട്ടിയിരുന്നു . അവിടെ നിന്നും പ്രവീൺ എന്ന് പേരുള്ള മംഗലാപുരം ഭാഗത്തെ ഒരു ഹവ്യക സമ്പ്രദായത്തിൽ(തുളു ദേശത്തെ ബ്രാഹ്മണരെ പറയുന്നതാണ്,ഇവർ ഒരുപാട് വിഭാഗമുണ്ട് ,,ഇതിൽ തന്നെ യാഗധികാരമുള്ള ഹവ്യക ബ്രാഹമണർ ആണ് ഇവർ യാഗഗ്നിയിൽ നിന്ന് ജനിച്ചവരാണത്രെ) ഉള്ള പുരോഹിതന്റെ സഹായത്താൽ ദക്ഷിണേന്ത്യ സമ്പ്രദായത്തിൽ അതി കഴിഞ്ഞു .
"ഹൈ വോവാതമേത്ഥാ ദേവയാനസ്യ
വാ പഥ: പ്രതിപദം പിതൃയാനസ്യ വാ ''
ഒരാളുടെ കർമ്മം ഫലം കൊണ്ട് മരണ ശേഷം ദേവയാന മാർഗ്ഗത്തേയോ പിതൃയാന മാർഗ്ഗത്തേയോ നേടുമെന്ന്
പൂർവ ജന്മത്തിൽ ധർമ്മിഷ്ഠരായ മക്കളെ (പുത്രന്മാരെ )സൃഷ്ടിച്ച് അവരിൽ നിന്ന് കിട്ടുന്ന ശ്രാദ്ധാന്നം, അഥവാ ശ്രദ്ധയോടു കൂടി തരുന്ന അന്നമാണ് ഇന്നത്തെ നമ്മളുടെ ഭക്ഷണമായി നമ്മുടെ മുന്നിലെത്തുന്നത് എന്നാണ് വിശ്വാസം
ഗയ ശ്രാദ്ധം കഴിഞ്ഞു സെപ്തംബര് 10 -2017 കഴിഞ്ഞു പിറ്റേ ഞായറാഴ്ച ആയിരുന്നു IIMK രണ്ടാമതൊരു ശ്രമത്തിനു ഇന്റർവ്യൂനു കിട്ടിയതും എംബിഎ ക്കു ചേർന്നതും
ക്ഷമ സത്യം ധമ ശൗചം
ദാനം ഇന്ദ്രിയ സമ്യവഹ
അഹിംസ ഗുരു ശുശ്രൂഷ
തീര്‍ത്ഥനുസരണം ദയ...
എന്തും ക്ഷമിക്കാനുള്ള കഴിവുണ്ടായിരിക്കണം... പരമമായ സത്യത്തെ അറിഞ്ഞിരിക്കണം.. മനസ്സും ശരീരവും ശൗചമായിരിക്കണം... ഇന്ദ്രിയങ്ങൾക്ക് നിയന്ത്രണം വേണം... ഇല്ലായ്മയിലും ഉള്ളത് ദാനം ചെയ്യണം.. ഒരു ബ്രാഹ്മണന് വേണ്ട ഗുണങ്ങൾ.... "
ഉരുവിട്ട് പഠിച്ച പാഠങ്ങൾ വീണ്ടും കാതുകളിൽ എപ്പോഴും മുഴങ്ങുന്നു ;കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ പോട്ടെ എന്ന് വച്ച് ഒന്നുടെ നേരെ കോഴിക്കോട് നിന്നും ( അതിനിടക്ക് ഫോട്ടോ കോപ്പി എടുത്തു സർട്ടിഫിക്കറ്റ് എല്ലാം )കുന്ദ മംഗലം ബസ് കയറി campus , ആദ്യം പിന്നെയും ടെസ്റ്റ് , ഇന്റർവ്യൂ ഇടക്ക് 2 പേരെ പരിചയപ്പെട്ടു ശ്രീകാന്ത് Sreekanth Balakrishnan,വിജയ് Vijay Bose
പിന്നെ 10 ലക്ഷവും ആദ്യം gst ആണ് കോഴ്സ് ഫീ ആ വ്രതത്തെ ഇപ്പോൾ 12 lakh വള്ളിക്കു ടിലുകളും മരങ്ങളും പുൽത്തകിടകളും നിറഞ്ഞ ക്യാമ്പസ് ശരിക്കും ഒരു റിസോർട് പോലെന്നെ
നവംബറിൽ 27 മുതൽ ഒരാഴ്ച ഇൻക്യാമ്പ്സ് മൊഡ്യൂൾ തുടങ്ങി .
മനോഹരമായ ക്യാമ്പസ് സർപ്പക്കാവുകൾ പോലെ കാടും ( മരങ്ങൾ ) ചുറ്റുമുള്ള വഴികൾ മലയുടെ ഒത്ത മുകളിൽ ആണ് ക്യാമ്പസ് "gods own campus " (ദൈവത്തിന്റെ സ്വന്തം ക്യാമ്പസ് ) ഒരു ബിസിസിനെസ്സ് മാനേജ്മന്റ് സ്ഥാപനം ഇന്ത്യയിലെ ആദ്യ 10 ടോപ് ബി സ്കൂളുകളിൽ ഒന്ന് ( കഴിഞ്ഞ വര്ഷം 6 സ്‌ഥാനം ) , classes തുടങ്ങി morning 8 മണി മുതൽ രാത്രി 8 മണി വരെ ആദ്യ ദിവസം റെജിസ്സ്ട്രറേഷൻ കഴിഞ്ഞു , രാവിലെ ഫോട്ടോ സെഷൻ കഴിഞ്ഞു പ്രിയ മാഡം ആയിരുന്നു "ഓർഗനൈസഷൻ ബിഹേവിയർ " ഒബി മോഡൽ , ഹ്യൂമൻ ബിഹേവിയർ , പെർസെപ്ഷൻ ഇത്യാദി കാര്യങ്ങളാണ് ആദ്യ ക്ലാസ്സുകളിൽ , പിന്നെ ഉച്ചക്ക് ശേഷം മാനേജീരിയൽ കമ്മ്യൂണിക്കേഷൻ , വൈകീട് ശ്രിമതി Dr സുധ രഞ്ജിത്ത് & ടീമിന്റെ കച്ചേരി കുറച്ചു assignemnt വർക്കുകളുമായി ആദ്യ ദിവസം കടന്നു പോയി , പിറ്റേ ദിവസം പ്രൊഫസ്സർ രംഗരാജൻ സർ
ലോകത്തിലെ എല്ലാ എക്കണോമിക്സ് പ്രാധമിക പുസ്തകത്തിലെയും ആദ്യ പാഠം ഡിമാൻഡ് സപ്ലൈ കർവ് ആണ് (demand supply curve ).
സപ്ലൈ കുറഞ്ഞാൽ ഡിമാൻഡ് കൂടും. സിംപിൾ എക്കണോമിക്സ്. ജിയോ മുതൽ വെജിറ്റൽ മാർക്കറ്റ് , ഓല ഓട്ടോറിക്ഷ് അങ്ങനെ നിരവധി ഡിമാൻഡ് സപ്ലൈ കർവ്
ഇക്കണോമിക് തത്വം ആയ ഡിമാൻഡ് Vs സപ്ലൈ -യിൽ അധിഷ്ടിതമാണ് എല്ലാ ബിസിനസ്സുകളും. ഡിമാൻഡ് കൂടുകയും, സപ്ലൈ കുറയുകയും ചെയ്‌താൽ അധിക വില ഈടാക്കുന്നത് സ്വാഭാവികമാണ്. അധികവില നൽകി സേവനം വേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം എല്ലാ കൺസ്യൂമർക്കും
ഒരു goods വില നിർണ്ണയിക്കുന്നത് ഒരു വിപണിയിലെ വിതരണത്തിന്റെയും, ചരക്കിന്റെ (goods)ആവശ്യകതയുടെയും ഇടപെടലാണ്. തത്ഫലമായുണ്ടാകുന്ന വിലസന്തുലിത വില .നിർമ്മാതാക്കൾ വിതരണം ചെയ്യുന്ന ഒരു ഉപഭോഗ വസ്തുവിന്റെ അളവ് ഉപയോക്താക്കൾ ആവശ്യപ്പെടുന്ന അളവിന് തുല്യമാവുമ്പോഴാണ് സന്തുലിതാവസ്ഥ കൈവരിക്കുക, വിലയിലെ മാറ്റങ്ങളോടുള്ള സപ്ലൈയുടെയും ഡിമാന്റിന്റെയും പ്രതികരണശേഷിയുടെ അളവിനെ പ്രൈസ് ഇലാസ്റ്റിസിറ്റി ഒരു അവശ്യ വസ്തുവിന്റെ ആവശ്യക്കാര്‍ കൂടുകയും വിപണിയില്‍ ഇതിന്റെ ലഭ്യത കുറയുകയും ചെയ്യുമ്പോൾ ഈ വസ്തുവിന്റെ വില വര്‍ധിക്കുന്നു. വസ്തുവിന്റെ ലഭ്യത കൂടുകയും ആവശ്യക്കാർ കുറയുകയും ചെയ്‌താൽ ഈ വസ്തുവിന്റെ വില ഇടിയുന്നതാണ്. ഈ രണ്ടു അവസ്ഥയും ജനങ്ങളെ ബാധിക്കുന്നു. ആയതിനാൽ ഡിമാന്‍ഡ് ആന്‍ഡ് സപ്ലൈ സിദ്ധാന്തത്തിന് സാമ്പത്തിക ശാസ്ത്രത്തിൽ വളരെ അധികം സ്ഥാനം ഉണ്ട്. തുടങ്ങിയ സിദ്ധാദ്ധങ്ങൾ ഘോരഘോരം അറഞ്ചം പുറഞ്ചം തല്ലിക്കൊണ്ടിരുന്നു , ആദ്യം നക്ഷത്രമെണ്ണി !
പിന്നെ സുദർശൻ സാറിന്റെ അക്കൗണ്ടൻസി ഭീകരനാണിവൻ,കൊടുംഭീകരൻ വൻ നമുക്ക് ശരിയാവില്ലെന്നു ആദ്യമേ മനസിലായൊണ്ട് അക്കൗണ്ടൻസി ക്ലാസ്സിലൊക്കെ ഞാൻ ഭയങ്കരമായിട്ടു ശ്രദ്ധിച്ചായിരുന്നു,പ്രോബ്ലം ചെയ്യൽ പരിപാടിയാണ് ഈ ക്ലാസ്സുകളിലെ മുഖ്യ പരിപാടി;ഡെബിറ്റ് കാരെ പിടിച്ചു ഒരു ഗ്രൂപ്പിലും ക്രെഡിറ്റ് കാരെ പിടിച്ചു മറ്റൊരു ഗ്രൂപ്പിലുമാക്കി അവസാനം രണ്ടു പേരെയും സന്തോഷിപ്പിച്ചു തുല്യരാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ പണി;(അതിനു ഡെബിറ്റ് കാർ ആരെന്നോ, ക്രെഡിറ്റ്കാർ ആരെന്നോ തിരിച്ചറിയാത്ത ഞങ്ങൾ പാവങ്ങള് ).3 മാസം കഴിയുമ്പോൾ അവസാനിക്കുന്ന ഓരോ Quarteril പരീക്ഷ എന്ന ചേട്ടായി വരുമ്പോൾ മാത്രമാണ് ഞങ്ങൾക്കു അപ്രിയം; സുദർശൻ സർ വാട്ട് ഈസ് ബാഡ് ഡെബിറ്റ് "(കിട്ടാക്കടം), ഇർരിക്കവറബിൾ ഡെബിറ്റ് ആണ് കക്ഷി. അ ങ്ങനെ മൈക്രോ മുതൽ മാക്രോ എക്കണോമിക്സ് വരെ 40 അധികം വിഷയങ്ങൾ (
ഫിനാൻസ് , എൻവിറോണ്മെന്റല് , മാർക്കറ്റിംഗ്
Strategy ,IT ,ഓപ്പറേഷൻ etc)
രാവിലെ 10 മണിക്ക് ഓഫീസിൽ രാത്രി 8 വരെ മിക്കവാറും ദിവസം കാണും ജോലി ചിലപ്പോൾ പാതിരാ വരെയും , അതിനിടക്ക് 6 മണിക്ക് ഓഫീസിൽ നിന്നിറങ്ങിയാൽ 10 മണി വരെ ഉള്ള വർക്കിംഗ് ഡേ ക്ലാസ് അറ്റെൻഡ് ചെയ്യണം , രാവിലെ ആകുമ്പോളെക്കും assignemnt submit വിന്ഡോ വന്നിട്ടുണ്ടാകും അന്നേക്കു , ആ മണിക്കൂർ കഴിഞ്ഞാൽ പിന്നെ അപ്‌ലോഡ് ചെയ്യാൻ പറ്റില്ല , വളരെ ചില പ്രൊഫസർസ് മാത്രം കരുണ തോന്നിയാ ൽ ഭാഗ്യം , വീക്കെൻഡ് ബാക്കി ക്ലാസും രാത്രി 4 -5 മണികൂർ മാക്സിമം ഉറങ്ങാൻ പറ്റിയാൽ ഭാഗ്യം അങ്ങനെ 2 വർഷം 5 മാസം, 8 സെമസ്റ്റർ, 40 + കോഴ്സുകൾ, 250+ മണിക്കൂർ പ്രഭാഷണങ്ങൾ, 70+ അസൈൻമെന്റുകൾ, 40 + പരീക്ഷകളും 100+ ക്വിസുകളും, 100+ വാരാന്ത്യ ക്ലാസുകളും, രാത്രി ക്ലാസുകളും പരീക്ഷകൾക്കായി തയ്യാറെടുക്കുന്നതിനുള്ള nightouts എല്ലാം തത്കാലത്തേക്ക് ഓർമകളിലേക്ക്- പിന്നെ നിരവധി സൗഹൃദ ബന്ധങ്ങൾ ലേർണിംഗ് നെറ്റ്‌വർക്ക്
Subscribe to:
Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള് തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള് ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...