Sunday, 31 May 2020

വെള്ളത്തണ്ടു

മനസ്സിലുണ്ടൊരു വെള്ളത്തണ്ടു അന്ന് ബാല്യകാലത്തിലെ സ്ലേറ്റു മായ്ച്ചൊരോർമ്മത്തണ്ട്! സ്ലേറ്റ് പെൻസിൽ വാങ്ങാൻ പണമില്ലാത്തവന്റെമാനം കാത്തതും കൂട്ടുകാരനോട് തോന്നിയ നിഷ്കളങ്ക സ്‌നേഹം പങ്കിട്ടതുംവെള്ളത്തണ്ടിനാൽ പരീക്ഷയിൽ തോൽക്കാതിരിക്കാൻ ചങ്ങാതിയുടെ വാക്കുകൾഒളിച്ചു വാങ്ങിയതിന്പാരിതോഷികമായതും വെള്ളത്തണ്ടു! ഓർമ്മകളിലേക്ക് ഓടി മറഞ്ഞൊരാ ബാല്യകാലത്തിലെ നനവാർന്ന ഓർമയാകുന്ന മണ്ണിൽ അക്ഷരങ്ങൾ എഴുതി തുടങ്ങിയിരുന്ന കാലത്ത് ഒരു പരിചയവു മില്ലായിരുന്നു.... കണ്ണിമാങ്ങയ്ക്കും, ചാമ്പക്കക്കും വിലയായി നൽകിയതും വെള്ള ത്തണ്ട്. പ്ലസ്ടുവിലെ ജീവശാസ്ത്രലാബിൽ പ്രവർത്തനമായപ്പോൾവേരിന്റെ ധർമം കാട്ടിത്തന്നതുംഇന്നും ഇ-സ്ളേറ്റിൽ മഷിത്തണ്ട് വേണ്ട ഡെലീറ്റ് ബട്ടൺ ഒന്നമർത്തിയാൽമതി ചിലതൊക്കെ നാം മായ്ച്ചില്ലയെങ്കിലും മനസ്സെന്നെന്നുടൽ മറവിക്കു നൽകും വീണ്ടെടുക്കാൻ ഇനിയൊരു ഓർമ്മക്കു പോലുംപറ്റാതെ പോൽ.. ജീവിത സ്ലേറ്റിൽ ആരാലും മായ്ക്കപ്പെടാതെ, കാത്തു സൂക്ഷിയ്ക്കുമാ ബാല്യകാലത്തിൻ മഷിത്തണ്ടിന്‍റെ പച്ച മണം . പൊട്ടിയ സ്ലേറ്റുകളിൽ മുറി പെൻസിൽ കൊണ്ട് കോറിയിടുന്ന അക്ഷരങ്ങൾ "തറ...പറ " ബഹളം വെക്കുന്നു,ചിന്നും വെൺതാരത്തിൽ സുഗന്ധ ത്തിൻ മഷിത്തണ്ട്..

Thursday, 28 May 2020

മുല്ലപ്പൂ

കുരുന്നു ജാസ്മിൻ ചൊല്ലു കാറ്റിലൊന്നാടിക്കളിപ്പതെന്തേ?
പൂശിയോ അത്തറു നിൻ മേനിതന് സൌരഭ്യ-
മാ മൊട്ടൊരു മോഹമെനിയ്ക്കു നല്കൂ.
മനോഹരമാമെത്ര ചെറു പുഞ്ചിരിയത്ര മേല് ശോഭയും
നിങ്ങൾക്കായ് വിരിഞ്ഞതാ ദൈവത്തിന്റെ സമ്മാനം
ചുരുളഴിഞ്ഞ വാർമുടിയിൽ തിരുകി വെച്ചു ...
നീയേതോ വഴിത്താരയിൽ നമ്മെളെന്നോ രണ്ട്
വഴികളിലൂടെ അകലുന്ന സൂര്യന്റെ നിഴലിന്
പിറകേ.നിങ്ങ ളിൽ തെളിയുന്നീലയോ നാളേയുടെ
വേനലിൽ നീവാടുമെന്നും നിന്നിലെ സുഗന്ധം
നഷ്ടപ്പെടുമെന്നും ഉള്ളോരറിവ്
രാവിൽ പൂത്തുലഞ്ഞ മുല്ലപ്പൂമൊട്ടുകളോട്
നമ്മുടെ പ്രണയം സ്വകാര്യമായി പറഞ്ഞോട്ടെ?
പൊഴിഞ്ഞു വീഴും മുന്നേ അവരും അറിയട്ടെ...
അക്ഷരങ്ങളിലൂടെ എന്നെ കവർന്നെടുത്ത
നീയെന്ന നമ്മുടെ പ്രണയത്തെ...
✍️-എന്ന് സെല്ഫ് അറ്റെസ്റ്റഡ് കോപ്പി ബൈ മുല്ല-

Saturday, 16 May 2020

നിശാശലഭം

പുഴുവായ് നിന്നപ്പോൾ മുഖം തിരിച്ചെല്ലാവരും ശലഭമായി വന്നപ്പോൾ
പുഞ്ചിരി തൂകി യവരെല്ലാം പാതിരാക്കാറ്റിന്റെ ചുണ്ടില്‍ പ്രണയം കൊളുത്തിയിട്ടൊരു
മഞ്ഞു കണികയിലൊരു ജല ബിന്ദുവായി വീണലിഞ്ഞു
പൊൻപ്രഭകിരണം അലിഞ്ഞൊരാ തേൻ
കണികയിലാ ത്മാവിൻ തുടിപ്പായാതൊരു
പുഷ്പദളങ്ങളിൽ . പറന്നു നിശാ ശലഭം
നിരാശയായി മരവിത്തലച്ചി കേഴും
ചിറകാൽ തഴുകിത്തലോടി പറന്നു പോയ ശലഭമേ ...
കിളിക്കൊഞ്ചലിനായി കാത്തിരിക്കുന്നു ഇന്നും ഞാൻ...
ചിറകുകൾ കൊഴിഞ്ഞൊരാ നിശാശലഭം പോലെ ..

Sunday, 10 May 2020

Mothers days

The one who brought me down to earth and held me every day. I have tried to write so many times, it's been very hard to say in rhymes. Thank you for your help with schooling teaching me good habits and rules. Thanks for your's scolding wrap up of love You guided me, sheltered me, repaired and restored me. A shoulder to cry on, secrets to share wraps your love around the heart Thanks to all my nonbiological mothers what having you in my life have meant to me. You repaired and restored me. keeping me in your thoughts Thanks, grandma,you always saw good in everyone Thanks gave me to support "Cheriyamma/Chikkamma" Thanks for following up with me "Valiyamma/Doddma" blessed me in all the ways my own mother couldn’t

Sunday, 3 May 2020

my life experiments

On vacation when I studied 6th std. used to stay on amma house the grandfather ( the angry person) teaches pooja etc, on there due to a "pula" ma uncle cant able to do the priesthood so he explained me go and do the things I kept in book paper do around 2 or 3 days morning and evening at "poonoorkavil" temple near Thamarassery, But in one of the Saturday announce d to perform a "Tali pooja " ❤️ so I was new to that in the temple, so as per uncle suggestion do the "Tali and ornament /ring" etc pooja and told nearby old /experienced people ( until that uncle was explained) then I had given gold chain to the bride and Tali to groom, so after the groom, the bride has to wear the garland to groom instead of that the girl was confused or not am sure she came towards with garland towards me so decided and ran away🏃‍♂️🏃‍♂️🏃‍♂️🏃‍♂️ from that area and closed dorr inside sreekovil partially / sanctum &sectorum, further they completed the process until I hadn't come out from premises of lord :)
 what else can I do in taht time if she is coming with garland towards me !!😂🏃‍♂️🏃‍♂️🏃‍♂️ child hood some memorable incidents from ammathu
സ്ഥലം സെയിം  പൂനൂർകാവ്   ആള്  എനിക്ക് പകരം
   അനിയൻ  സ്ഥിരം  വെക്കേഷന് ടൈം ഉപനയനം കഴിഞ്ഞു  പൂജ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതു   മുത്തശ്ശൻ , ആയിടക്ക്  ഒരീസം  വൈകുന്നേരം അമ്മാവന്  പകരം മുട്ടിനു  അനിയനോട് പോവാൻ പറഞ്ഞു  ഒരു നേരം മാത്രം വൈകിട്ട്   (  അവിൽ +മലർ + പഴം ) മിക്സ്  നേദ്യം., അമ്മാത്തെ അയല്പക്കത്തെ  രാഘവൻ നായർ  (ഇപ്പോൾ ഇല്ല) കൂട്ടി  ടോർച്ചുമായി  പറഞ്ഞയച്ചു ,  ( പാടം കടന്നിട്ടു  വേണം   പാലം  കടക്കുവാനും  റോഡിൽ   പോകാനും  )   അങ്ങനെ  രണ്ടാളും   പൂനൂർ  19  എത്തി . അനിയൻ നട  തുറന്നു  ( 4th  ക്ലാസ്  എത്തിയതേ ഉള്ളൂ ,) വിളക്ക് വച്ച് ,  പിന്നെ  അവിടെ  ഡെയിലി  റെക്കോർഡ്  ( പാട്ടു )  വെക്കാറുണ്ട് , ഒരു പയ്യൻ രതീഷ്  മറ്റോ ആണോ പേര് . അന്ന് ലേറ്റ് ആയി അതോടെ രാഘവൻ നായർ എങ്ങനെയൊക്കെയോ  റെക്കോർഡ് വച്ചു  , അനിയൻ നേദ്യം എല്ലാം  റെഡി ആക്കി  ( ദീപാരാധനക്കു  മുന്നേ തിരി ഒക്കെ  ഇട്ടു റെഡി ആക്കി )  , അവിടെ ദീപാരാധനയ്ക്കു ഇടയ്ക്കു ഒരു ചെണ്ട മേളം റെക്കോർഡ് വക്കണ  പതിവുണ്ട്
 നട  തുറന്നാൽ ഓഫ് ആക്കും , പക്ഷെ ഇത്തവനാറിയില്ലാർന്നു . ദീപാരാധനയ്ക്കു നട  അടച്ചു ,  വിളക്ക് വേഗം കൊളുത്തി റെഡി ആക്കിയപ്പോളേക്കും മേളം തുടങ്ങി , നേദ്യം കഴിഞ ശേഷം  അവൻ  (വെയ്റ്റിംഗ് ആൻഡ് എന്ജോയ് ദി മേളം  ). പുറത്തു ആൾകാർ  വെയ്റ്റിംഗ് നട  തുറക്കുന്നില്ല സാധാരണ  എറൗണ്ട്  6 .30 തുറക്കും  ( 5  മിനിറ്റ് മാക്സ് ), എന്തായിട്ടും നട  തുറക്കുന്നില്ല  ആൾകാർ നോക്കികൊണ്ട്‌ നില്കുന്നു  , എന്തോ വല്യ പൂജ ആയിട്ടാണോ ആവൊ ?  രാഘവൻ നായരും രതീഷും  എന്താ സംഭവം  എന്ന് വിചാരിച്ചു  ഇങ്ങനെ ആലോചിച്ചു , എന്നിട്ടു   രതീഷിനോട്  പറഞ്ഞു  നീ ആ ടേപ്പ്  ഓഫ് ചെയ്യൂ അതായിരിക്കും നമ്പൂരിശ്ശൻ  തുറക്കാതിരിക്കുന്നെ  കാരണം .ടേപ്പ് നിന്നു , അനിയൻ മെല്ലെ  വാതിൽ തുറന്നു നോക്കി  എന്താ സംഭവം !! പുറത്തു കുറച്ചാളുണ്ടല്ലോ  ഒന്നുടെ വാതിൽ  ചാരി വേഗം നേദ്യംമുഴുമിച്ചു നട  തുറന്നു  , ഉള്ള കർപ്പൂരവും  കത്തിച്ചു , പക്ഷെ തുറന്നു  കഴിഞ്ഞപ്പോൾ ആണ് എല്ലാ  വിളക്ക് എല്ലാം  ഒരു വിധം തിരി കത്തി  തീർന്നിരുന്നു  എന്ന് മനസിലായത് !!



1  പീരീഡ് , രംഗം 6  ക്ലാസ്  GMLP , 😊
=====================================
ആദ്യം ത ന്നെ  മാമ്പഴം  കവിത ചൊല്ലി  രാവിലെ  രമേശൻ മാഷ്   കാണാതെഎഴുതാൻ  എല്ലാരോടും  പറഞ്ഞ പ്രകാരം  (മുന്നേ  പഠിച്ചു  വരൻ പറഞ്ഞിരുന്നു )

എഴുതി കഴിഞ്ഞു  ബെഞ്ചിൽ ഇരുന്നു ( അല്ലാത്തവർ കുറച്ചു നേരം നിൽക്കാൻ ആയിരുന്നു  പണിഷ്മെന്റ് ) . ഉച്ച ആയപ്പോൾ  ലഞ്ച് ബ്രേക്ക് കഴിഞ്ഞു  തൊട്ടപ്പുറത്തു പേരയിൽ നിന്നും  ഞാനും  സുമിത് ( പേര്  കൃത്യമായി ഓര്മ വരണില്യ)  ,വിപിൻ  ലാലും  😂 (  ഇപ്പോൾ തൈക്കുടം ബ്രിഡ്ജ് - സിങ്ങർ )  കൂടി  പേര ക്ക  എടുത്തു  ബെഞ്ചിനും   സ്കൂൾ  ചുമരിനും ഇടയ്ക്കു വച്ച്   ( സ്കൂൾ ആസ്ബസ്റ്റോസ് കെട്ടിടം ആണ്  പകുതി ചുമർ )  വേറെ
ഒന്നും ആലോചിച്ചില്ല പേരക്ക   ലക്ഷ്യമാക്കി  ഒരു ഡെസ്ക്  എടുത്തു തള്ളി  ! 😄എന്റെ  പൊന്നോ ചുമർ  അവിടെ അടർന്നു വീണു  🙆‍♂️ ,  ഉച്ചക്ക് അന്നാദ്യമായി  രമേശൻ മാഷ്ടെ കയ്യിൽ നിന്നും3  ചൂരൽ  കൃത്യമായി  കിട്ടി ,
എന്നിട്ടു ഒരു ചോദ്യവും  നിനക്കെങ്കിലും വകതിരിവു (ആ വർഷം  ക്ലാസ്സിൽ മൂന്നാമാനോ  രണ്ടാമനോ ആയിരുന്നു പ ഠിത്തത്തിൽ ) ഇല്ലാതെ പോയല്ലോ കൃഷ്ണാ !  പോയി നാളെ പരന്റ്സിനെ വിളിച്ചു  വന്നു  കണ്ടിട്ടു കേറിയാൽ  മതി . ഒടുക്കംപിറ്റേ ദിവസം  അമ്മ വന്നു  സഞ്ചയികയിൽ നിന്നും  ഉണ്ടായിരുന്ന  500  രൂപ അക്കൗണ്ടിൽ  നിന്നും   എടുത്തിട്ട് തുക കരുണാകരൻ മാഷെ കൊണ്ട് എഴുതി വപ്പിച്ചിട്ടാണ്
ക്ലോസ്‌  ആയതു  ☺️


അലൂമിനിയം   പെട്ടിയുമായി    GMLP  സ്കൂളിൽ  ഒന്നാം ക്ലാസ്സിൽ പോയ     ഒരു മഴക്കാലം .ഒരീസംഅപ്പു  അന്ന്
കല്ലുവെട്ടുകുഴിയിൽ നിന്നെന്നെ വാശി തുടങ്ങി കാരണം ടവൽ  വേണം എന്നുള്ളത്    രാവിലെ നേരെ കല്ല് വെട്ടുകുഴിയിൽ പോകും അമ്മ നേരെ പാല് കൊടുത്തു സൊസൈറ്റിയിൽ നിന്ന്  വരുന്ന വരെ
   ( ഇല്ലത്തു സ്ഥിരം അക്കാലത്തു കല്ല് വെട്ടികൊടുക്കാറുണ്ടാർന്നു കുഞ്ഞാക്കാൻ  ആണ് ലീഡർ - വല്ലപ്പോഴും കടലമിട്ടായി ഒക്കെ തരാറുണ്ടായിരുന്നത് -കുഞ്ഞിരാമൻ  എന്നാണ് പേര് )  )സ്കൂളിൽ  'അമ്മ കൊണ്ട് ചെന്നാക്കിയത്  ( കൂടെ അലുമിനിയം പെട്ടി  ആണ് ബാഗ് ഇല്ല ) പിന്നാലെ  നേരെ  ലീല  ടീച്ചറുടെ  കയ്യും വെട്ടിച്ചോടി  ടവൽ വേണമെന്നും പറഞ്ഞു അമ്മ  തിരിച്ചു പോയ വഴിയിൽ , സ്കൂൾ  ഉള്ളത് അത്തോളി ചീക്കിലോടെ റോഡിൽ  നേരെ ഒരു കോയ  വന്നു സ്കൂട്ടറുമായി  കയ്യിലെ അലൂമിനിയം പെട്ടിയും സ്‌കൂട്ടറിൽ  ഇരുന്ന ബോക്സും തട്ടി അപ്പു റോഡിലും  വീണു തല  പൊട്ടി  ആദ്യം സഹകരണ ഹോസ്പിറ്റൽ പിന്നെ മെഡിക്കൽ കോളേജ്  11  സ്റ്റിച്ച്  ഇട്ടു . ഹോസ്പിറ്റലിൽ  ആയാലും അന്ന്  സന്തോഷം ആണ് കാര്യം എന്താച്ചാൽ  ആരെങ്കിലും  ഓറഞ്ച് അല്ലെങ്കിൽ ബിസ്ക്കറ്റ് ഒക്കെ കൊണ്ട് വരൂലോ

=========

Lengthier & Unique   ''ഹലോ..... "  കൾ  കഴിഞ്ഞു  ചിലപ്പോൾ  കൂടിയ "ഹാ " കളും  കൂടിയൊരാ ശബദം ആയിരുന്നു അച്ഛന്റേതു , ഭൂമിക്ക്  താഴെ  തോന്നുന്ന എല്ലാ weight പറഞ്ഞിറക്കി വെച്ചിരുന്ന ഒരിടത്തിൻ്റെ   നഷ്ടത്തെ ഞാൻ അപ്പോഴൊക്കെ വളരെ പക്വമായി നേരിടുന്ന പോലെ എനിക്ക് തോന്നാറുണ്ട്.ചില ർ അച്ഛനെ കുറിച്ച് പറയുമ്പോ;അവരുടെ അമ്പതുകളെ ഞാൻ ഈഇരുപതുകളിാക്കിയ പോലെ എല്ലാം കേട്ടിരിക്കാറുണ്ട്, എവിടെയും അതൊന്നും ഇനി എനിക്ക്ഇൻവെസ്റ്റ്  ചെയ്യാനില്ല  എന്ന  തിരിച്ചറിവ് ചിലപ്പോഴൊക്കെ തരുന്ന ഒരു ബലമാണത്.കേൾവിക്കാരനാവുക എന്നത് തന്നെ പ്രയാസമേറിയ ഒന്നാണെന്നിരിക്കെ , കേവലം ഒരു "പോട്ടെ " കൊണ്ട് സങ്കടങ്ങളെ പിടിച്ചു കെട്ടിയിരുന്ന ഒരു മാന്ത്രികത അദ്ദേഹത്തിനുണ്ടായിരുന്നു.ഒരുപാട് പേര് ചുറ്റുമുള്ളപ്പോഴും ഒറ്റക്കായ പോലെ തോന്നുന്ന ചില അ വസരങ്ങളിൽ ഞാനദ്ദേഹത്തെ തിരയാറുണ്ട്..നല്ലൊരു  listener   എന്നതിനോളം സമ്പന്നമായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞ് സ്വയം പുറത്ത് തട്ടി "പോട്ടെ '' ന്ന് പറഞ്ഞ് അച്ഛൻ്റെ  മാജിക്  ..!!
 നിനക്ക് ശരിയെന്ന് തോന്നുന്ന കാര്യം നേരിട്ട് പറയുക, ഒന്നിനേയും ഭയപ്പെടേണ്ട കാര്യമില്ല
മാസം ആയിരം രൂപയെ കിട്ടുള്ളൂ ച്ചാ അത് മതി, പക്ഷേ വീട്ടിലിരിക്കരുത്, പഠിച്ച പണി ചെയ്യണം, ആ പണി കിട്ടിയില്ലെങ്കിൽ  വെറുതെ ഇരിക്കരുത് " : ഒട്ടനവധി തവണ കേട്ട് ചെവിയിൽ ഇന്നും പ്രതിധ്വനിക്കുന്ന ജീവിതത്തെ നേരിടാൻ അന്നേ പറഞ്ഞ് വെച്ച് പോയതിൽ ചിലത്.  സ്കൂളിൽ study timel തന്നെ ജോലി ചെയ്യാനും (ശാന്തിക്കായാലും ) പോകാന്  പ്രേരിപ്പിച്ച  വാക്കുകൾ ,

Saturday, 2 May 2020

Vishukani

Medam" First is Vishu day

by brightening , Sun makes it fine

shining through burning flame

All the time basement planted hopes

of blessings in form of coins on vishukkani

by the kindness of god may this morning repon my vision

before the guardian of trinity

visual bouquet retreat receiving & giving kaineetam

shades of yellow blossom flower of kanikonna

May our god recreating medics in theis morning

token of good helthier future The Sun,

the earth & the Zodiac by rotation for evolution.

കണിവെള്ളരിയും ഓട്ടുരുളിയും കർണികാരവും കാര്മ്മുകില് വര്ണ്ണനും

കണി കണ്ട് ഉണരും പുലരിമഞ്ഞില് കുളിച്ചു നില്ക്കും പ്രഭാതമിന്നെവിടെ

നിശയുടെ നിനവുകളില് കണി കണ്ടു ണരും പുലരി ഇന്നെവിടെ

കാർമുകിൽ വര്ണ്ണ നിൻ നീലിമ അഴകാം തിരുമുടിതഴുകുമാ പീലികൾ

മുഖശ്രീ ഫ ലത്തിൽ ഗോപീചന്ദനം ഈറനണിയും കണ്ണുകളിൽ

കാരുണ്യം ചൊരിയും കടമിഴി ഇരുകർണ്ണങ്ങളിലഴകായ് കുണ്ഡലങ്ങൾ രത്നമാകിലും

ദിവ്യ ശോഭ തുളുമ്പുമാ പീതാംബരo അ രക്കെട്ടിനലങ്കാരം മുത്തരഞ്ഞാണവും

സ്വപ്നങ്ങളിൽ മാത്രമായി സാഷ്ടാംഗം ന മിപ്പാനായി കണി നന്മ വറ്റിയ മാനുജാ മനസ്സില് ഒരായിരം കര്ണികാരം

പൂത്തുലയട്ടെ സമൃദ്ധിക്കായി ...
കത്തിയടർന്ന് മേട സൂര്യൻ,വെന്തതോൾ പക്ഷമിളകാതെ കാറ്റ്,കണ്ണുനീർ കോരിനീരൊഴിക്കി ഒരരുവി ഋതുരാജനെത്താതെ, വയൽക്കിളികൾ ഉൾവലിഞ്ഞില്ലാതെ കാട്, വർണ്ണപുഷ്പങ്ങൾ എന്നോമറന്നുപൂപ്പുടവ,അരുമ മലയാളമേ നിന്റെവിഷുവന്നു കണികണ്ടുണരുക! ഉഴുതുമറിക്കാതെ,വിതവിത്തിടാതെ,വരിനെല്ലുകാണാക്കതി- രിളകാത്ത പാടത്ത്വിഷുഫലം നോക്കുന്നുകൺകൾ! വിഷുവാണു പെണ്ണേ കുളിച്ചീറനായ്‌ പ്രഭാതത്തിന് കണിയൊന്നൊരുക്കണം നീ.. മുരളീധരന്‍, തന്റെ പുഞ്ചിരിച്ചേലുമായ്‌ നറുനെയ്‌വിളക്കിന്റെ പിന്നില്‍ നില്‌ക്കേ., ഉരുളിയില്‍ പാതി നിറച്ച പുന്നെല്ലരി നെറുകില്‍ ഫലങ്ങള്‍ നിരന്നിരിയ്ക്കേ., അരുമയോടെന്‍ കണ്ണു പൊത്തിപ്പിടിച്ചതി- ന്നരികിലേയ്ക്കെന്നെ നീ ആനയിക്കും.! പതിയെ തുറക്കുമെന്‍ കണ്ണിലക്കാഴ്ചകള്‍ പുതിയ വർഷത്തിന്റെ ഭാഗ്യമാകും.! ആരെന്നെ വിളിക്കുന്നൂ ! തൊട്ടു തൊട്ടുണർത്തുന്നൂ!? നേരം വെളുത്തൂ !ഉണരൂ കണികാണാൻ!

ഒറ്റക്കയ്യാലൊരു കർഷകൻ

വെയിൽ തൻ നിറം ചാർത്തി
മണ്ണിലിടവപ്പാതിയിൽ
സ്നേഹാക്ഷരങ്ങളാൽ എഴുതിയ
കവിതയാണീനെൽപ്പാടം.
കുതിർന്ന സ്വപ്നങ്ങളാൽ മഴക്കാലത്തു
നിറഞ്ഞോരീഒടിഞ്ഞു പോയൊരാ
കലപ്പകൾ വറ്റിയ തോടുകളിൽ നിന്നും
വിണ്ടർന്ന പാടങ്ങളിലെ ഒറ്റക്കാലൻ
കൊക്കുകൾ, മാനത്ത് മഴ
മേഘങ്ങളുടെ കൃത്രിമ വിത്തുകൾ
പരതുന്നു കൊയ്ത്തുകഴിഞ്ഞപാടത്തിനിപ്പുറം
അരിമണിതേടി ഉറുമ്പുകൾ
പ്രദക്ഷിണം വയ്പൂ വാനിൽ നിന്നും
മഴ പെയ്യുമോയെന്നു നോക്കി
ഒറ്റക്കയ്യാലൊരു കർഷകൻ നിരീക്ഷണം
നടത്തുന്നൂ,മണ്ണിലായി സ്വപ്നങ്ങൾ വിതച്ചു ,
കാലുകളുറപ്പിച്ച് നൂറു മേനിയിൽ
വിളവെടുത്തു.പിന്നെ സ്വപ്നങ്ങൾ
ആകാശത്തേക്കെറിഞ്ഞു..ഒന്നുപോലും
തിരിച്ചുവന്നീല.കടത്തിൽകഥയില്ലാത്തവനാക്കി
.ഞാറ്റുവേലപാട്ട് തീ തിന്നു
വീണ്ടും കരിന്തിരി ചോറായ്
നീണ്ടൊരാ കടം ബാങ്ക് ജപ്തിക്കായി
എന്തുണ്ട് ഇനിയീ കൈകളോ ശൂന്യം

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...