വെയിൽ തൻ നിറം ചാർത്തി
മണ്ണിലിടവപ്പാതിയിൽ
സ്നേഹാക്ഷരങ്ങളാൽ എഴുതിയ
കവിതയാണീനെൽപ്പാടം.
കുതിർന്ന സ്വപ്നങ്ങളാൽ മഴക്കാലത്തു
നിറഞ്ഞോരീഒടിഞ്ഞു പോയൊരാ
കലപ്പകൾ വറ്റിയ തോടുകളിൽ നിന്നും
വിണ്ടർന്ന പാടങ്ങളിലെ ഒറ്റക്കാലൻ
കൊക്കുകൾ, മാനത്ത് മഴ
മേഘങ്ങളുടെ കൃത്രിമ വിത്തുകൾ
പരതുന്നു കൊയ്ത്തുകഴിഞ്ഞപാടത്തിനിപ്പുറം
അരിമണിതേടി ഉറുമ്പുകൾ
പ്രദക്ഷിണം വയ്പൂ വാനിൽ നിന്നും
മഴ പെയ്യുമോയെന്നു നോക്കി
ഒറ്റക്കയ്യാലൊരു കർഷകൻ നിരീക്ഷണം
നടത്തുന്നൂ,മണ്ണിലായി സ്വപ്നങ്ങൾ വിതച്ചു ,
കാലുകളുറപ്പിച്ച് നൂറു മേനിയിൽ
വിളവെടുത്തു.പിന്നെ സ്വപ്നങ്ങൾ
ആകാശത്തേക്കെറിഞ്ഞു..ഒന്നുപോലും
തിരിച്ചുവന്നീല.കടത്തിൽകഥയില്ലാത്തവനാക്കി
.ഞാറ്റുവേലപാട്ട് തീ തിന്നു
വീണ്ടും കരിന്തിരി ചോറായ്
നീണ്ടൊരാ കടം ബാങ്ക് ജപ്തിക്കായി
എന്തുണ്ട് ഇനിയീ കൈകളോ ശൂന്യം
No comments:
Post a Comment