Sunday, 31 May 2020
വെള്ളത്തണ്ടു
മനസ്സിലുണ്ടൊരു വെള്ളത്തണ്ടു
അന്ന് ബാല്യകാലത്തിലെ സ്ലേറ്റു
മായ്ച്ചൊരോർമ്മത്തണ്ട്!
സ്ലേറ്റ് പെൻസിൽ വാങ്ങാൻ
പണമില്ലാത്തവന്റെമാനം
കാത്തതും കൂട്ടുകാരനോട്
തോന്നിയ നിഷ്കളങ്ക സ്‌നേഹം
പങ്കിട്ടതുംവെള്ളത്തണ്ടിനാൽ
പരീക്ഷയിൽ തോൽക്കാതിരിക്കാൻ
ചങ്ങാതിയുടെ വാക്കുകൾഒളിച്ചു
വാങ്ങിയതിന്പാരിതോഷികമായതും
വെള്ളത്തണ്ടു! ഓർമ്മകളിലേക്ക് ഓടി
മറഞ്ഞൊരാ ബാല്യകാലത്തിലെ നനവാർന്ന
ഓർമയാകുന്ന മണ്ണിൽ അക്ഷരങ്ങൾ
എഴുതി തുടങ്ങിയിരുന്ന കാലത്ത്
ഒരു പരിചയവു മില്ലായിരുന്നു....
കണ്ണിമാങ്ങയ്ക്കും, ചാമ്പക്കക്കും
വിലയായി നൽകിയതും വെള്ള ത്തണ്ട്.
പ്ലസ്ടുവിലെ ജീവശാസ്ത്രലാബിൽ
പ്രവർത്തനമായപ്പോൾവേരിന്റെ
ധർമം കാട്ടിത്തന്നതുംഇന്നും
ഇ-സ്ളേറ്റിൽ മഷിത്തണ്ട് വേണ്ട
ഡെലീറ്റ് ബട്ടൺ ഒന്നമർത്തിയാൽമതി
ചിലതൊക്കെ നാം മായ്ച്ചില്ലയെങ്കിലും
മനസ്സെന്നെന്നുടൽ മറവിക്കു നൽകും
വീണ്ടെടുക്കാൻ ഇനിയൊരു ഓർമ്മക്കു
പോലുംപറ്റാതെ പോൽ.. ജീവിത സ്ലേറ്റിൽ
ആരാലും മായ്ക്കപ്പെടാതെ, കാത്തു
സൂക്ഷിയ്ക്കുമാ ബാല്യകാലത്തിൻ
മഷിത്തണ്ടിന്‍റെ പച്ച മണം . പൊട്ടിയ
സ്ലേറ്റുകളിൽ മുറി പെൻസിൽ കൊണ്ട്
കോറിയിടുന്ന അക്ഷരങ്ങൾ "തറ...പറ "
ബഹളം വെക്കുന്നു,ചിന്നും വെൺതാരത്തിൽ
സുഗന്ധ ത്തിൻ മഷിത്തണ്ട്..
Subscribe to:
Post Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള്‍ തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള്‍ ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...
No comments:
Post a Comment