കുരുന്നു ജാസ്മിൻ ചൊല്ലു കാറ്റിലൊന്നാടിക്കളിപ്പതെന്തേ?
പൂശിയോ അത്തറു നിൻ മേനിതന് സൌരഭ്യ-
മാ മൊട്ടൊരു മോഹമെനിയ്ക്കു നല്കൂ.
മനോഹരമാമെത്ര ചെറു പുഞ്ചിരിയത്ര മേല് ശോഭയും
നിങ്ങൾക്കായ് വിരിഞ്ഞതാ ദൈവത്തിന്റെ സമ്മാനം
ചുരുളഴിഞ്ഞ വാർമുടിയിൽ തിരുകി വെച്ചു ...
നീയേതോ വഴിത്താരയിൽ നമ്മെളെന്നോ രണ്ട്
വഴികളിലൂടെ അകലുന്ന സൂര്യന്റെ നിഴലിന്
പിറകേ.നിങ്ങ ളിൽ തെളിയുന്നീലയോ നാളേയുടെ
വേനലിൽ നീവാടുമെന്നും നിന്നിലെ സുഗന്ധം
നഷ്ടപ്പെടുമെന്നും ഉള്ളോരറിവ്
രാവിൽ പൂത്തുലഞ്ഞ മുല്ലപ്പൂമൊട്ടുകളോട്
നമ്മുടെ പ്രണയം സ്വകാര്യമായി പറഞ്ഞോട്ടെ?
പൊഴിഞ്ഞു വീഴും മുന്നേ അവരും അറിയട്ടെ...
അക്ഷരങ്ങളിലൂടെ എന്നെ കവർന്നെടുത്ത
നീയെന്ന നമ്മുടെ പ്രണയത്തെ...
✍️-എന്ന് സെല്ഫ് അറ്റെസ്റ്റഡ് കോപ്പി ബൈ മുല്ല-
No comments:
Post a Comment