Monday, 22 March 2021

fly migrants

ഗഗനചാരികളാം നാമിന്നനന്തതയിലൂടെ പറന്നു നീങ്ങുന്ന ഒരു പക്ഷിക്കൂട്ടം . ആദ്യന്തം കാണാനാവാത്ത വിണ്ണിൻ പാരാവാരതിൻ മുകളിലൂടെ തുടക്കമെവിടെയെന്നറിയാതെ ഒടുക്കമെന്തെന്നറിയാതെ ഒരാകാശയാത്ര തമ്മിൽക്കണ്ടുകൊണ്ട് പറന്നു നീങ്ങുന്നവർ തമ്മിൽ കാണാതെ പറന്നുപോകുന്നവർ ആകാശനീലിമയിൽ ... എത്രയെത്ര പക്ഷിക്കൂട്ടങ്ങൾ ? നമ്മെ നോക്കിയാ വായുസേനക്കാർ എന്നും പരേഡിൽ പാരാതെ വിമാന ങ്ങൾ കൂട്ടമായി പറപ്പിക്കുന്നല്ലോ ! ഇന്നിതെത്രകാതമേറേതാണ്ടിയതറിവീല നിൻ ചിറകോട് ചിറകു ചേർത്തു ഞാൻ പറന്നു കൂട്ടത്തിലേകെത്തിയപ്പോളെ വി ടെയോ നഷ്ട്ടമായെനിക്കീ നീയെങ്ങോട്ടാ ണുപറന്നകന്നത് നീയെന്നെ മറന്നു പോയതോ നിൻ ചിറകിനോരം പറ ക്കുവാൻ നീയെന്നെയിന്നും തിരഞ്ഞില്ല … നീ പാറിവരുന്നതും കാത്തു ഇടത്താ വളങ്ങളിലെത്തുന്നതും കാത്തിരുന്ന തെത്ര പകലിരവുകൾചിലർഒറ്റപ്പെട്ടു പറക്കുന്നു ചിലർ തമ്മിൽ സ്നേഹിയ്ക്കുന്നു ... പലരും തമ്മിൽ വെറുക്കുന്നു പല മു- ഖങ്ങളിലെയുംപരിഹാസഭാവങ്ങളിൽ പകയുടെയും അസൂയയുടെയും കാളിമ . ചിലർ തമ്മിൽ കൊതിയ്ക്കുന്നു ,... ചിലർ പ്രണയിയ്ക്കുന്നു എന്തിനെന്നറിയാതെ .. തളർന്നു കുഴഞ്ഞാലും ചിറകൊട്ടൊതുക്കിയാൽ ഇടയ്ക്ക് ആശ്വാസമെന്നോണംനിഴലുകൾ .... മോഹിപ്പിയ്ക്കുന്ന നിഴലുകൾകുറച്ചു പേർ കുറച്ചു പറക്കുന്നു ചിലർ ... ഏറെ ദൂരം . വാർദ്ധക്യത്തിന്റെ പാരമ്യത്തിൽ .. കടൽപ്പരപ്പിൽ മുട്ടിയുരുമ്മി .അവസാനം .ജലശയ്യ എല്ലാപ്പറക്കലുകൾക്കും .. അവിടെ പരിസമാപ്തി എല്ലാം തോന്ന ലായിരുന്നു ആണത്തവും പെണ്ണത്തവും ജയവും തോൽവിയുമെല്ലാം ജലരേഖകൾ .... എങ്കിലും മഞ്ഞു പെയ്തിറങ്ങും താഴ്വാരത്തിലെ നിന്റെ കൊക്കിൽ കരുതിയ കനിയുടെ മാധുര്യം പങ്കിട്ടെടുക്കുവാൻ നിന്റെ നനുത്തതൂവലിൽ മുഖം ഒളിപ്പിച്ചു ചൂ ടേൽക്കുവാൻ ഇനിയുള്ള ദിനങ്ങളിൽ പറക്കുവാൻ ഇണയില്ലാതെ ചിറകുകരിഞ്ഞ പറവപോലെനമ്മൾ ദേശാടനകിളികളായി പാറിനടന്ന ദേശമെല്ലാം നമ്മുടേത് മാത്രമാക്കി പണിതുയർത്തിയ ലോകം ഇനിയൊരിക്കലും തിരികെ വരില്ലേ …?

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...