Friday, 30 October 2020
Padmasaliya
ഉണ്ണിയേട്ടന് ശേഷം ചാലിയ തെരുവില് ( കുനിയിൽ )പൂജക്ക് പോയി ( അന്ന് 8 ക്ലാസ്സു ആണെന്ന് തോന്നുന്നു ) സ്ഥലം മാറിയ ശേഷം നെക്സ്റ്റ് ഡ്യൂട്ടി എനിക്ക് ഒരീസം ഇങ്ങനെ ഇല്ലത്തു നിന്ന് ഇൻസ്‌ട്രുക്ഷൻ കിട്ടി " ഇയാൾ അവിടെ പോയ ഉടന്‍ കിണറില്‍ നിന്ന് രണ്ടു ബക്കറ്റ് വെള്ളം കോരുക ....അരീം ശർക്കരയും തേങ്ങയും അയാള്‍ കൊണ്ട് തരും ..അരി വേവിച്ചു ശർക്കര ചേര്‍ത്തു തേങ്ങയും ചേര്‍ത്തു ഒരു പായസം ഉണ്ടാക്കണം ..ശ്രീകോവിലില്‍ മെയിൻ നേരെ ഗണപതി ആണ് ..സോപാനത്തിനു ഇടതും വലതും10-12 ദേവതകള്‍ ഉണ്ട് . അത് കൂടാതെ 1 .2 km ദൂരത്തു ഒരു ഭ ഗവതി പിന്നെ അവിടെ 4 ഉപദേവന്മാര ഉണ്ട് എന്തൊക്കെ ആണെന്ന് എനിക്ക് തന്നെ അറിയില്ല ..എല്ലാറ്റിനും അഭിഷേകം ചെയ്തു നേദ്യം ചെയ്യുക . അധികം സമയം എടുക്കരുത് ( ട്യൂഷൻ സ്കൂൾ ടൈം മിസ്സാകും )
അങ്ങനെ ഞാന്‍ ശാന്തി ഏറ്റെടുത്തു .. ആദ്യം വിസ്തരിച്ചു ( അറിയും പോലെ !) ഒക്കെ പൂജ ..എങ്ങനെ പോയാലും. ... മുക്കാ മണിക്കൂര്‍ ... ഇനി മലർ നേദ്യത്തെ/ ശർക്കര പഴം അവിടെ വച്ച് തിടപ്പളിയിൽ പോയി വരുമ്പോൾ ചെലപ്പോൾ വിഗ്നേശ്വരനറെ വാഹനം നേരെ നേദ്യം കഴിഞ്ഞു പോയിട്ടുണ്ടാവുകയും ചെയ്യും നറുക്കില മാത്ര൦ കാണാം ഈ തെരുവിന്റെ ഒരറ്റത്ത് മറ്റേ അറ്റത്തേക്ക് എണ്ണ കുപ്പിയും, നേദ്യവും കിണ്ടിയുമായി പോകുമ്പോൾ ആദ്യം കാ ണുന്നതു "ആകാശവാണി "ബാലന്റെ ( മോര് മുതൽ വെള്ളം ചേർക്കാനും അല്ലാതെയും വിൽക്കുന്ന കുമ്മിട്ടി പീടിക ) അതിനടുത്തു അർബുദം ബാധിച്ചു അവസാനത്തെ നാടുകളിൽ ഊടും പാവും നൂൽക്കുന്ന നാരായണീ ഏടത്തി തനതായ
ഗ്രോത്രാചാരങ്ങളുടെ തനിമ ചോരാതെ പിൻതുടരുന്നവരുമായി നമ്മുടെ ഗ്രാമീണ അന്തരീക്ഷത്തിൽ ചാലിയ തെരുവ് ഇന്നുമുണ്ട്.. അവിടെ പഴയ തലമുറയുടെ പ്രതീകമായി, പാരമ്പര്യത്തൊഴിൽ ചെയ്തുവരുന്ന എളമക്കണ്ടി നാരായണീ ഏടത്തി ചർക്കയും /കൈത്തറി നെയ്ത്തിൻ്റെ ശബ്ദം ഗതകാല സ്മരണകളിലേക്ക് നമ്മുടെ മനസ്സിനെ എത്തിക്കുന്നു.
നാരായണീ ഏടത്തി ഭാഷയിൽ ചാലിയാതെരുവിന്റെ ജീവിതം'
"കീറിയുo പിഞ്ഞിപ്പോയരീ കാലത്ത്
തുന്നിവെച്ച വസ്ത്രമെല്ലാം സ്നേഹത്തിന്റെ
ചർക്കയിൽ നൂറ്റെടുക്കാൻ ജീവിതം കരിച്ച മനസ്.
പ്രാണന്റെ നൂലിൽ ഇഴചേർത്ത് തുന്നുക.
പ്രണയം,സ്വപ്നവും പ്രതീക്ഷകളുംകൊണ്ടുള്ള
സ്നാനമാണു. ജീവിതം,മുറിവുകളും
കടങ്ങളും തേച്ചൊരുക്കിയ
കാലത്തിന്റെ സ്ഫുടം
അനുഭവങ്ങളുടെ കാത്തിരിപ്പ്"
നൂല് വെള്ളത്തിൽ കുതിർത്തിയിട്ട്, ചവിട്ടി പതം വരുത്തി, ഉണക്കി പിന്നെയത് ചുറ്റിയെടുത്ത്, കറങ്ങുന്ന പാവ് മരത്തിൽ ഓടി, പിന്നെ പശകൊടുത്ത് ഉണക്കിയാണ് നെയ്ത്തിന് പാകമാക്കുന്നത്.. ഈ പ്രക്രിയകളിൽ ഏറ്റവും സ്ഥലസൗകര്യം വേണ്ട ഒന്നാണ് ,പാവുണക്ക്.. അതിന് 200 മീറ്ററിലധികം നീളത്തിൽ ഒറ്റയായി കിടക്കുന്ന സ്ഥലം വേണം. മാത്രമല്ല ഒന്നിലധികം പേരുടെ കൂട്ടായ പ്രവർത്തനങ്ങളും.പാവുണക്ക് പറമ്പുകളും, പറമ്പുകൾക്ക് നടുവിലൂടെ പൊതുവായ നടപ്പാതയും , ആൽമരവുമെല്ലാം ചേർന്ന് ഒരു ഗോത്ര ജീവിത ശൈലി രൂപം കൊണ്ടു.. അത്തരം ജനവാസയിടങ്ങളെ നാം 'തെരു' എന്ന് വിളിച്ചു വന്നു. നമ്മുടെ മുതിർന്ന തലമുറയിലെ മനുഷ്യരുടെയൊക്കെ ബാല്യകാല സ്മൃതികളിൽ പാവുണക്കുന്നതിൽ തുടങ്ങി കുഴിത്തറികളിലൂടെ നെയ്തെടുത്ത തുണിത്തരങ്ങളിലെ ഇഴയടുപ്പങ്ങളിലെ ജൈവ താളങ്ങളുണ്ട്...
പഴയ ഗ്രാമവിശുദ്ധിയുടെ മാഞ്ഞു പോകുന്ന ഈ ഗൃഹാതുരക്കാഴ്ചകളും, ഓർമ്മകളും നമ്മുടെ മൂടാടിയുടെ ഭൂതകാല വിസ്മയങ്ങളാണ്.മറ്റൊല്ലായിടത്തെയും പോലെ നമ്മുടെ നാട്ടിലെ ചാലിയത്തെരുവിലെ വീടുകൾക്ക് മുന്നിലെ ഐശ്വര്യമായിരുന്നു കുഴിത്തറികൾ...ചർക്കകൾ
മണ്ണെണ്ണ വിളക്കിൻ്റെ ഇത്തിരി വെട്ടത്തിലിരുന്ന് ഒരു കൈ കൊണ്ട് എറിഞ്ഞ് മറുകൈ കൊണ്ട് പിടിച്ചെടുത്ത് ഇഴയെണ്ണിയടുപ്പിച്ച് തുണി നെയ്ത് ജീവിച്ച കാലം... ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ ജീവിതം ഇഴയടുപ്പിക്കാൻ കഠിനാദ്ധ്വാനം ചെയ്തവർ ....
ഒരു മീറ്റർ ആഴവും വീതിയും നീളവുമുള്ള കുഴിയാണ് കുഴിത്തറിക്ക് ഉപയോഗിക്കുന്നത്. ഈ കുഴിക്കുള്ളിൽ ഇരുഭാഗത്തും തറി നിർത്തുന്നതിനായും നൂലിന്റെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുമായി ‘പിള്ളത്തറിപ്പാടു’കളുണ്ട്. നൂലുകൾ താങ്ങി നിർത്തുന്നതിനെ ‘വാടുമ്പ’ എന്നും തറിയെ പൂർണമായി നിയന്ത്രിക്കുന്നതിനും നിവർത്തി നിർത്തുന്നതിനും ‘കീഴെക്കുറ്റി’യും ഉപയോഗിക്കുന്നു. നൂലുകൾ കെട്ടി നിർത്തുന്നതിന് ‘കുരങ്ങാടിയും’ നൂലുകൾ പിടിച്ചു വിടുന്നതിന് ‘പടി’യും ഉപയോഗിച്ചാണ് കുഴിത്തറിയുടെ പ്രവർത്തനം... പിന്നീട് കുഴിത്തറികൾ അരമേശ, ഒരു മേശ (മഗ്ഗ്യം) തുടങ്ങി ഷട്ടിൽത്തറികളിലേക്ക് തൊഴിൽ സാഹചര്യം മാറ്റപ്പെട്ടപ്പോൾ കുഴിത്തറികൾ ഇല്ലാതായി... ചാലിയ ത്തെരുവിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിലെ മുതിർന്നവരെല്ലാം കുഴിത്തറികളിൽ നെയ്ത്തിൻ്റെ ബാലപാഠം പഠിച്ചവരാണ്..
പത്തു - പന്ത്രണ്ട് വയസ്സിനുള്ളിൽ കുലത്തൊഴിലിലേക്ക് എടുത്തെറിയപ്പെടുന്ന രീതിയിൽ ദാരിദ്ര്യം പിടിമുറുക്കിയ കാലമായിരുന്നു അതെന്ന് നാം മനസ്സിലാക്കണം.. പകലന്തിയോളം അലയടിച്ച കൈത്തറി നെയ്ത്തിൻ്റെ താളക്രമമായിരുന്നു ഈ തെരുവിലെ നമുക്ക് മുൻപേ ജീവിച്ച രണ്ട് മൂന്ന് തലമുറയുടെ ജീവതാളവും, വരുമാനവും ക്രമപ്പെടുത്തിയത്.!
നെയ്തെടുത്ത തുണികൾ പശ മുക്കി, വെയിലത്തുണക്കി കെട്ടുകളായി തലച്ചുമടായി വിപണ ക്രേന്ദ്രമായ . തുണിക്കടകളുടെ മുന്നിൽ കാത്തുനിന്ന്, കിട്ടിയ വിലയ്ക്ക് വിൽപ്പന നടത്തി വീണ്ടും നടന്ന ദൂരമത്രയും തിരിച്ചും നടക്കേണ്ടിയിരുന്നു വീടുകളിൽ തിരിച്ചെത്താൻ... അരി കിട്ടാനില്ലാത്ത കാലം... പൂളക്കിഴങ്ങ് (കപ്പ) ഭക്ഷിച്ച് ജീവിതം തള്ളിനീക്കിയവർ...
ക്ഷീണം തീർത്ത് ഉറങ്ങാൻ പോലും കഴിയാതെ വീണ്ടും പതിവ് നെയ്ത്തിലേക്ക്... അദ്ധ്വാനത്തിനനുസരിച്ച് മതിയായ വിലയും, വരുമാനവും ലഭിക്കാതെ കച്ചവടക്കാരുടെ ചൂഷണത്തിന് വിധേയരായിരുന്നു ആദ്യ കാല കൈത്തറി നെയ്ത്തുകാർ. വെടിമരുന്നിനേക്കാൾ പ്രഹര ശേഷിയുള്ള ഒരു സമരായുധമായി ചർക്ക മാറിയത് നെയ്ത്തു ജോലിയെന്നത് സിന്ധു നദീതട സംസ്ക്കാരത്തിൻ്റെ കാലം മുതൽ ഇന്ത്യ മുഴുവൻ പടർന്ന ഒരു മഹാ പ്രസ്ഥാനം തന്നെയായിരുന്നുവെന്നതിൻ്റെ തെളിവാണ്... പറഞ്ഞു വന്നപ്പോളേക്കും ഭഗവതിയമ്പലത്തിലെത്തി അഭിഷേകവും നേദ്യവും കഴിഞ്ഞെത്തി.. തിരിച്ചു ഗണപതിയുടെ അടുത്ത് തന്നെ എത്തി മാധവി 'അമ്മ അപ്പോളേക്കും കുഞ്ഞു കൂട്ടി പരാധീനങ്ങളെയും വാരി നിൽപ്പിച്ചു നല്ല പായസം വെള്ള ചോറും മിക്സ് ചെയ്തു വേറെ എന്തോ ആക്കീട്ടും പായസം ഉഷാറായേനെ (ആവോ ) , തണ്ണീരമൃതു ( നുള്ളി നുള്ളി ഇടുന്ന അപ്പം ഒറ്റ ആല്ല , അതെ കൂട്ടു തന്നെ ) ..എകദേശം 1 -1.5 hr കൂടുതൽ എടുത്താൽ ക്ലാസ്സിൽ കേറില്ല അങ്ങനെ ഓട്ടപ്രദക്ഷിണം 10 ക്ലാസ് വരെ നടത്തി ...ആ തെരുവ് വിട്ടു 35 വര്ഷം മക്കളും മരുമകളും പിനേൻ കുറച്ചു 10 വര്ഷം അഫനും മക്കളും ചാലിയ തെരുവുമായി ഉള്ള
ബന്ധം ത്തുടർന്നിരുന്നുബന്ധം ത്തുടർന്നിരുന്നു
ബ്ലീച്ചിന്റമണമുള്ള നമ്മുടെ തെരുവുകൾ പതിയെ അപ്രത്യക്ഷമായി നാരായണി ഏട്ടത്തിയും എളമക്കണ്ടിക്കാരും പോയി. വീടിനോടുചേർന്ന് ചായ്പ്പുപോലെ നിന്നിരുന്ന നെയ്ത്തുജാഗകൾ ഇല്ലാതായി. ഓരോ വീടുനും ഉമ്മറത്തിരുന്ന് നല്ലിചുറ്റുന്ന കാഴ്ചയിലെ പെണ്ണൈശ്വര്യങ്ങൾ തീർന്നുപോയി. സ്ത്രീകൾ നല്ലി ചുറ്റുകയും പുരുഷന്മാർ നെയ്യുകയും ചെയ്യുന്ന ആൺപെൺ പാരസ്പര്യത്തിന്റെ ഊടും പാവുമായിരുന്നു നമ്മുടെ നെയ്ത്തു തെരുവുകൾ. പുരുഷന്മാർ മരിച്ചുപോയ സ്ത്രീകൾ ദൃഢനിശ്ചയത്തോടെ കേവലം ലളിതമായ നല്ലിചുറ്റലിൽനിന്നും മഗ്ഗത്തിലേക്ക് കയറിയിരുന്ന് നെയ്തു തുടങ്ങി. ആഴ്ച്ചക്ക് നെയ്ത്തു തുണിക്ക് കിട്ടിയിരുന്ന സൊസൈറ്റിപ്പണം കൊണ്ടാണവർ ജീവിച്ചു പോന്നത്. പലപ്പോഴും പട്ടിണിയായിരുന്നു. മഴക്കാലവറുതികളിൽ നാരായണിയേടത്തിയും ഒരു ചക്കകിട്ടുമൊ എന്നുചോദിച്ച് വീടിന്റെ പിന്നാമ്പുറങ്ങളിൽ പ്രത്യക്ഷപ്പെടും. കിട്ടിയില്ലെങ്കിൽ ഇത്തിരി ചക്കക്കുരുവെങ്കിലും വാരിക്കൊണ്ടുപോകും. ബ്രാൻഡഡ് തുണിത്തരങ്ങളുടെ പകിട്ടിൽ പിടിച്ചു നിൽക്കാനാവാതെ കൈത്തറിമേഖല തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ പാരമ്പര്യമായി ഈ തൊഴിലല്ലാതെ മറ്റൊരു ഉപജീവനമാർഗ്ഗവും ഇല്ലാത്ത ഒരുപാട് മനുഷ്യർ പട്ടിണിയിലേക്ക് നീങ്ങുമ്പോൾ, ഇവർക്കൊരു താങ്ങായി മാറാനുള്ള ശ്രമത്തിലാണ് ചിലർ ഇപ്പോളും സ്റ്റാർട്ട് അപ്പ് സംരംഭങ്ങളുമായി തിരിച്ചു പിടിക്കാൻ !
Saturday, 17 October 2020
dreams...
ആരുടെയോ സ്വപ്നങ്ങളെ കടമെടുത്തിട്ടിതേൻ
വിത്തുപാകുന്നു നട്ടുവളർത്തുന്നു.
പിന്നൊരു യാത്രയിൽ അപരിചിതരായി
മറന്നുകൊണ്ടപ്പുറവുമിരുന്നിതോർക്കുന്നു
നവഭാരതത്തിൻ ശിൽപ്പം ചമയ്ക്കുവാനിവിടം
എൻ ആത്മാവ് ഉറങ്ങുമ്പോൾ നിൻ ചിത
കത്തി എരിയുന്നിതെൻ മനതാരിൽ
വരികളോരോന്നുo വേദനയാണെന്നുമേന്
നും മൗനമേ നാളെയുടെ ഉഷാമലരി തൻ
കണ്ണിലൂടെ അശ്രുബാഷ്പമാവാൻ ഈ നിശീഥിനി
കളും കടക്കുമ്പോളിന്നീ കാഴ്ചകളിലൂടെ
മുതൽക്കുനാമൊന്നിച്ചുചേരനാമെന്നുണ്ടാകിലും
ഇനിയൊരു ചിതയൊരുക്കണം സ്വപ്നങ്ങളെലമതിൽ
ഹോമിയ്കനാമെന്നൊരാശയുമായി യാത്രയാവുന്നിതെൻ
ഓർമ്മകൾ കളി വള്ളം ഒഴുക്കി നീങ്ങവേ .....
Friday, 16 October 2020
Spec view
I don't want glasses now
I can't forget the views
Everything you say to not listen
My calves Can't break all for listening
don't want to see with broken glasses
Because of the dim views
Not what I see Clear views...
That too is heartbreaking
Freedom within constraints ..
inside the train or nearby temple
To break that free will
To explode that the cries of the helpless community
Ohh! the woman is the mother, Devi!
Goddess of justice who closes her eyes temporarily
The madness of the carnivore's mind!
The madness that boils the blood of lust
A woman deserves freedom!
Words are taken from the absolute truth
You have no freedom for the woman.
You have no freedom in the dark
The eye will open and the eye will rule
Goddess of justice with eyes closed
Views open and see the
Female bodies of pitching
Not one or two thousand views
You don't pretend to be righteous
The tongue was up and the rod in the cave
Still crying here not blurry views
All those flashes in the eyes..
To save the daughter and honor
Caring and make understand for the male mind...
Note:- Just telling always like in words and sloka is not enough it has to come from attitude!
"Pitah Rakshathi Koumare
Pati Rakshathi Youvanne
Puthro Rakshathi Vardaykye
Na sthree swathanthram arhati"
Na sthree swathanthram arhati"
Saturday, 10 October 2020
Sky at Ulsavam
നക്ഷത്ര മുത്തുകൾ തുന്നിപ്പിടിപ്പിച്ച
അമ്പിളി ച്ചേല ചുറ്റി, അമ്മിഞ്ഞയില്‍ ജീവന്റെ
പാല്‍ നിറപ്പതും ,ക്ഷീരപഥ വീഥികളില്‍
പൊന്‍താരകങ്ങളെയണിയിച്ചുനില്പ്പതും ,
കൂരിരുളിൽ തെളിയുമെൻ ഓർമ്മകൾക്ക് കൂട്ടായ്
കൗമുദി തൻ നിഴലുണ്ട്. താഴെ പൂമരചോട്ടിലെ
കൊഴിഞ്ഞു വീണ ഇതളുകളു ണ്ട്.
വിടരാതെ പോയൊരെൻ സ്വപ്നങ്ങളുടെ തോരാ
കണ്ണുനീരുണ്ട്.നീലാംബരം ഭുമിയെ നോക്കി
തെല്ലൊന്നു നെടുവീർപ്പെട്ടു. ഓല
കൾക്കിടയിലൂടെത്തി നോക്കുന്നിതാ
ഓമന നിലാവിൻ മന്ദഹാസം
ഓടത്തിൽ വന്നൊരു നിർമ്മല മാനസം
ഓർമ്മകൾപാവിയ നോട്ടമേകി
ഓള പരപ്പിലൂടൊഴുകുന്ന ചാരുബിംബത്തെ
കോരിയെടുക്കുവാൻ കൈ നീട്ടവേ
ഗഗനത്തിരുന്നങ്ങു പുഞ്ചിരി തൂകുന്നു
ഗൗരവമില്ലാതെ മിന്നിത്തിളങ്ങുന്ന താരക കുഞ്ഞുങ്ങൾ
ചാന്ദിനി തന്നുടെ കാന്തിയാൽ രമിച്ചൊരു
കുട്ടി കുറുമ്പനെ തഴുകി തലോടവേ ...
തിരികെയെത്തുന്ന ചന്ദ്രനും കൂട്ടരും
ചിണുങ്ങി അകലുന്ന കുഞ്ഞിന്റെ
കണ്ണിലോരയിരം താരകം പൂത്തിറങ്ങീ...
ആയിരം താരകം പൂത്തിറങ്ങീ ..
ഉണ്ണീ നീ ആ ആകാശത്തു കാണുന്നത് ഉത്സവകാലങ്ങളിൽ തിറ കെട്ടി ആടുമ്പോൾ ഉള്ള വെടികെട്ടും താരകങ്ങൾ അല്ല അകാല ത്തിൽ പൊലി ഞ്ഞു പോയ കോലധാരികലാണ് മകനെ !
എത്രയോ കാവുകളിൽ തെറ്റാതെ മുഖകാപ്പണിഞ്ഞ ദൈവങ്ങൾ തലപ്പാളി കെട്ടി രുപം തികഞ്ഞവർ ...
ഉടൽപ്പാതിയിൽ ബാക്കിയായ ദൈവങ്ങളായിആരും വന്നില്ല
മരണത്തിൽ നിന്നും രക്ഷിച്ചെടുക്കാൻ! അതെ പോലെ മേളക്കാർ! ഏറ്റവും വില പിടിച്ച ഒരു ജീവിതം കൂടി ഇനി തെയ്യങ്ങളുടെ ഉള്ളം പൊള്ളിക്കും.
ഒരു പക്ഷേ തെയ്യങ്ങളുറയുന്ന കാലമാണെങ്കിൽ ഒരു ജീവിതം രക്ഷപ്പെടുമായിരുന്നു.
ഒരു കുടുംബം രക്ഷപ്പെടുമായിരുന്നു.
അത്ര എളുപ്പമല്ല ഈ ദുരിതകാലം മറികടക്കുക എന്നത്.
എത്ര മുറുക്കിപ്പിടിച്ചാലും പിടി വിട്ടു പോകുന്നു.. നീ നാരായണന്റെ കാര്യം അറിഞ്ഞില്ലേ ? ഏതു നാരായണൻ കതിന പൊട്ടിക്കുന്ന ചെവി അല്പം പതുക്കെ ഉള്ള നാരായണൻ ആണോ ? അതോ കെട്ടിയാട്ടക്കാരൻ നാരായണൻ ആണോ ?
പരദേവതയുടെ പാട്ടിനു ഇത്ര കൃത്യമായി കതിന പൊട്ടിക്കുന്ന നാരായണനെ പോലെ ചെവി അല്പം കുറവാണെങ്കിലും അങ്ങനെ ഒരാളെ കാണാനില്ല !വേട്ടക്കാരൻ പാട്ടുo നാളി കേരം ഏറും (അക്കൊല്ലം പന്തീരായിരം എന്തോ ണ്ടായില്യ ) കഴിഞ്ഞപ്പോളേക്കും വെളുപ്പിന് രാവിലെ 4 മണി കഴിഞ്ഞിരിക്കുന്നു , അവസാനത്തെ വെടിക്കെട്ടും ചിത്രത്തിലേതു പോലെ ഇളനീർപ്പൂക്കളും ,പനയോല പടക്കവും, ഒരോ പൂജക്കും, കലശത്തിനും ഉച്ചപ്പാട്ടിനും , മുല്ലക്ക പാട്ടെഴുന്നെള്ളിപ്പിനും പൊട്ടിച്ചു തകർത്ത കതിനക്കുട്ടികളുടെ കരിമരുന്നു പടര്ന്ന ആകാശം. രാവിലെ പിറ്റേ ദിവസം തിര ഗുളികൻ വെള്ളാട്ടം കെട്ടിയാടണം അതിനു മുന്നേ കതിനക്കുറ്റിയി ൽ ഓടിന്റെ കഷണo പൊട്ടിച്ചു മരുന്നിന്റെ കൂടെ ഏതാനം എന്നും ചിന്തിച്ചു കൊണ്ട് നാരായണൻ ഒന്ന് മെടഞ്ഞ ഓല എടുത്തിട്ടു മയങ്ങി . അമ്പലത്തിന് പിറകിൽ വെടിക്കെട്ട് നടന്ന പറമ്പിൽ പൊട്ടാതെ കിടക്കുന്ന ഓലപ്പടക്കം തേടി നടക്കുന്ന കുട്ടികൾ. പെട്ടെന്ന് ഗംഭീര പൊട്ടിത്തെറിയുടെ ശബ്ദവും ഒപ്പം ഒരു അലർച്ചയും കേട്ടു. ആളുകൾ ഓടിക്കൂടി.അപ്പോൾ കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു. നാരായണൻ രക്തത്തിൽ കിടന്നു പിടയുന്നു. കാലിന്റെ തുടയിൽ നിന്ന് വലിയൊരു കഷ്ണം മാംസം അടർന്നു പോയിരിക്കുന്നു. രക്തം ധാരധാരയായി ഒഴുകുന്നു.
അലറി വിളിച്ചു കരയുകയാണ് നാരായണൻ കുട്ടി
"എന്താ പറ്റ്യേത് നാരായണൻ കുട്ട്യേ?"...ഓടിക്കൂടിയവർ ചോദിച്ചു.
"ഞാൻ കതിനക്കു തീ "....എന്ന് പറഞ്ഞപ്പോഴേക്കും ബോധം നഷ്ടപ്പെട്ടു.
"നാരായണൻ കുട്ടിയേട്ടന് കതിന അടിച്ചു വച്ച 3 കുറ്റി ഒന്ന് റെഡി ആക്കി വച്ചതെ മൂപ്പര് അതിനിടക്ക് ആ ഗോപാലേട്ടന്റെ തല തെറിച്ച ചെക്കൻ ഇത്തിരി മരുന്ന് കവറിന്റെ പുറത്തു ഇട്ടതു കണ്ടില്ല , അങ്ങനെ മരുന്ന് തീ പിടിച്ചു പാളി , ... കണ്ടു നിന്ന ഒരു കുട്ടി പറഞ്ഞു.
ആളുകൾ താങ്ങിയെടുത്ത് നാരായണനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം അവിടെ കിടന്നു. മുറിവെല്ലാം ഉണങ്ങി.
ആശുപത്രിയിൽ നിന്ന് പേര് വെട്ടി നാട്ടിലെത്തിയപ്പോൾ നാരായണൻ കുട്ടിയെന്ന അവന്റെ പഴയ പേര് നാട്ടുകാർ വെട്ടിക്കളഞ്ഞിരുന്നു. പകരം, "കതിന നാരായണൻ " എന്നാക്കി പേര്. പാട്ടിനു എത്ര കൃത്യമായി ഇടവേളക്കു കതിന പൊട്ടിക്കുന്നവർ വേറെ ഈ പരിസരത്തൊന്നുല്യാ
അന്ന് തൊട്ടു ഇന്ന് വരെയും നാട്ടിൽ അയാൾ കതിന നാരായണൻ ആയി വെള്ളപ്പാണ്ട് പോലെ ഇത്തിരി കാല്ഭാഗവും ബാക്കി
തെയ്യം വേഷത്തിൽ തീ പടർന്ന് ശരീരം മുഴുവൻ വെന്ത, മരണാസന്നനായ തെയ്യം/തിറ കലാകാരന്റെ കഥയ സോഷ്യൽ മീഡിയയിലെ ചില വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകാം
ഓലക്കുടിലിനുള്ളിൽ, ചിതലു തിന്നുകൊണ്ടിരിക്കുന്ന കട്ടിലുകളും മേശകളിലുമായി , മൺ പാത്രങ്ങളുമൊക്കെയായി ഒരു ജീവിതം ജീവിച്ചു തീർക്കുന്ന മനുഷ്യക്കോലങ്ങൾ. കൊല്ലത്തിലെ ഓട് ഒരുത്സവ സീസണിൽ കിട്ടുന്ന തെയ്യം വേഷങ്ങളും അതിനു കിട്ടുന്ന ദക്ഷിണയും ഏതാനും ഇടങ്ങഴി നെല്ലുമൊക്കെയാണ് അവരുടെ ഏക വരുമാന മാർഗ്ഗം. അരയ്ക്കു ചുറ്റും തീപ്പന്തങ്ങൾ വെച്ചു കെട്ടിയുള്ള ഈ പണിയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ അറിയാതെയല്ല, ആചാരങ്ങൾ ആവശ്യപ്പെടുമ്പോൾ, അനുസരിച്ചു മാത്രം ശീലമുള്ള തങ്ങൾ ദൈവത്തോട് അടുത്തു നിൽക്കുന്നു, ദൈവം കാത്തു കൊള്ളും എന്ന വിശ്വാസം മാത്രമാണ് അവരുടെ ഒരേയൊരു ധൈര്യം. പ്രതികരിക്കേണ്ട സമയത്തു
( സേഫ്റ്റി precuations )പ്രതികരിക്കാതിരിക്കുകയും പിന്നീട് അതോർത്തു സ്വയം ശപിക്കുകയും ചെയ്യുന്ന
കുട്ടിക്കളികളിലേർപ്പെട്ട വളയണിഞ്ഞു കൊണ്ടിരിക്കുമ്പോൾ, മരപ്പലകയിൽ, വേപ്പിലകൾക്കു മേൽ കിടത്തപ്പെട്ട പാതി വെന്ത ശരീരമായാണ് നാരായണേട്ടൻ വീട്ടിലെത്തുന്നത്. കാവിനടുത്തുള്ള വഴി വാണിഭക്കാരുടെ ഷെഡുകളിൽ നിന്ന് വാങ്ങാനായി ഏല്പിച്ച കളിപ്പാട്ടങ്ങളോ, പലഹാരങ്ങളോ കാത്തിരുന്ന അവൾ കരഞ്ഞു കൊണ്ടോടിക്കയറുന്നത് നമ്മുടെ ഹൃദയത്തിലേക്കാണ്...
പാതി കത്തിയ കുരുത്തോലകളും രക്തം പുരണ്ട തെയ്യം ആടകളുമായി , വെന്ത ഉടലിന്റെ മണം ഉയരുന്ന കുഞ്ഞു മുറിയിൽ മരണത്തിനും ജീവിതത്തിനുമിടയിൽ വേദന കടിച്ചമർത്തിക്കിടക്കുന്ന തെയ്യക്കോലങ്ങൾ , നിലവിളികൾ തൊണ്ടയിൽ കുരുങ്ങിപ്പോയ അവന്റെ കുടുംബവും സമൂഹ മനസാക്ഷിക്കു മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നു...
മേളവും, തോറ്റം പാട്ടും മുറുകിത്തുടങ്ങിയ കാവിൻ പറമ്പിൽ ഇനിയും ആളെ അവശ്യമുണ്ട്, വേഷം കെട്ടുവാൻ... വെറും കോലങ്ങളായി ആടുവാൻ.!
എത്ര ഭീതിതമായ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.
പിടിച്ചു നിൽക്കാൻ പറ്റാത്ത പലരും പിടി വിട്ട് നിലയില്ലാക്കയത്തിലേക്കവസാനിക്കുകയാണല്ലോ.
ഒടുവിലായി പ്രിയപ്പെട്ട വരായ കോലധാരികൾ അവരുടെ മുപ്പതുകളിൽ കലാകാരൻ സ്വയം പിൻവാങ്ങിയിരിക്കുന്നു.കെട്ടിച്ചുറ്റി വരവിളിച്ച എല്ലാ ദൈവങ്ങളും ഒടുങ്ങിപ്പോയ ഇരുളാണ് ചുറ്റിലും പടർന്നിരിക്കുന്നത്.സങ്കടം, മഹാ വ്യാധികൾ തർപ്പണമാടുന്ന ഈ കുരുതിപ്പാടം...
കോവിഡ് മഹാമാരിയുടെ ദുരന്തം അതിൻ്റെ
ഏറ്റവും ക്രൂരതയോടെ ജനങ്ങൾ ഏറ്റുവാങ്ങുകയാണ്.ഉത്സവങ്ങളൊഴിഞ്ഞ അരങ്ങിൽ ജീവിതം വഴി മുട്ടിയ നിരവധി ജന്മങ്ങൾ കെട്ടിയാട്ടക്കാർ , മേളക്കാർ ,വഴി വാണിഭക്കാർ ! പിടി വിട്ടുപോകുന്ന മനസ്സിനെ എങ്ങിനെ പിടിച്ചുകെട്ടും.
ഇരുണ്ടതും പല വിധ നിറങ്ങളിലുമായി തുണിയിൽ വായ മൂടിക്കെട്ടിയ പുഞ്ചിരിയുടെ ശവക്കച്ചയണിഞ്ഞ മുഖങ്ങൾ...മനോവിഭ്രാന്തികൾ തകർന്ന സ്വപ്നങ്ങൾ
വിയർപ്പ് മണക്കുന്ന ഒരു നുള്ള് മഞ്ഞൾ കുറി.കണ്ണീരിലൊരിറ്റു കരിമഷിഉള്ളം നീറ്റിയൊലിക്കുന്ന ചായില്യം
സ്വയം ഒടുങ്ങിപ്പോകാനാഗ്രഹിക്കുന്നവർക്കി തൊരു പറുദീസയാണ്.
മുറുകിപ്പോകുന്ന ഉടലിലേക്കെഴുന്നള്ളുന്നത് ദൈവമല്ല.
ഇത് മരണത്തിൻ്റെ ശേഷിപ്പെടലാണ്. ഇവരെല്ലാം ഇന്നതു
യലിലെ മരച്ചില്ലയിൽ ശേഷിപ്പെട്ടത് ഒരു ചരിത്രമാണ്.
നിലച്ചുപോയ കോലെഴുത്തു വിളികൾക്ക് ,ചിലമ്പൊലികൾക്ക് കൈപിടിച്ച് ജീവിതത്തിലേക്കുയർത്താൻ കഴിയാതെ പോയതിൻ്റെ ചരിത്രം.
Note:-
വിശ്വാസങ്ങൾ മുറുകെപ്പിടിക്കുമ്പോഴും അരപ്പട്ടിണിയും ദുരിതങ്ങളുമായി ജീവിക്കുന്ന ഈ മനുഷ്യക്കോലങ്ങൾക്ക് സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടതാണു -
Monday, 5 October 2020
Life journey
നമ്മളാര് നീയാര് ഞാനാര് ജനിമൃതികൾക്കിടയിൽ കുഞ്ഞു
ജീവിതയാത്രയിലെ വഴിയാത്രികർ
ഒരു കുഞ്ഞുകരച്ചിലായ് വന്നീഭൂവിൽ
ഒരുമിച്ചു യാത്ര ചെയ്തിടുന്നു പോയിടുന്നു
ഒരു കൂട്ടക്കരച്ചിലിനകമ്പടിയോടെ
പിന്നെയെന്തിനീ ക്രൂരത,വഴിഞ്ഞിടട്ടെസ്നേഹ
മിയവനിയിലെങ്ങുമേന്നുമേ ഭൂവിന്നഭിമാനമായ
ി മാറിടട്ടെമാനവരായി
ജനിമൃതികള്‍ക്കിടയിലെ കണ്ടുമുട്ടലുകള്‍ സമ്മാനാക്കുന്ന ചില തോന്നലുകള്‍.. ആരെല്ലാമൊക്കെയോ കൂടെയുണ്ടെന്ന വെറും തോന്നലുകള്‍..
ജന്മം നല്‍കിയവരെപ്പോലും തനിച്ചാക്കി മരണത്തിന്‍റെ ഇരുണ്ട ലോകത്തേയ്ക്ക് ഒറ്റയ്ക്ക് യാത്രയാകുമ്പോള്‍, ആ ഏകാന്തതയെ ഭയക്കാതിരിക്കാന്‍ അതിന് മുന്‍പ് ജീവിതം ചില അനുഭവങ്ങള്‍ തരും. നമ്മള്‍ ഇങ്ങനെ തനിച്ചായി ജീവിച്ച് അത് ശീലിക്കണം. ഇല്ലാച്ചാല്‍ മരിക്കുമ്പോള്‍ നാം ഭയന്നാലോ..!?
Subscribe to:
Comments (Atom)
Historical Background of Onam a different view
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
.. Through the path of peace, towards the best business school in India. Small losses can be great stepping stones for some ...
-
The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...
-
മിഴികള്‍ തുറന്നു ഞാനീ ഭൂവിൽ കണ്ട ആദ്യത്തെ മുഖമാണമ്മ,അക്ഷരം അക്കങ്ങള്‍ ചൊല്ലി പഠിപ്പിച്ച ☺️ ഗുരുകുലം അമ്മ തെറ്റിൽ നിന്നെന്നെ നേർവഴി കാണിച്ച മ...