Saturday, 10 October 2020

Sky at Ulsavam

നക്ഷത്ര മുത്തുകൾ തുന്നിപ്പിടിപ്പിച്ച അമ്പിളി ച്ചേല ചുറ്റി, അമ്മിഞ്ഞയില്‍ ജീവന്റെ പാല്‍ നിറപ്പതും ,ക്ഷീരപഥ വീഥികളില്‍ പൊന്‍താരകങ്ങളെയണിയിച്ചുനില്പ്പതും , കൂരിരുളിൽ തെളിയുമെൻ ഓർമ്മകൾക്ക് കൂട്ടായ് കൗമുദി തൻ നിഴലുണ്ട്. താഴെ പൂമരചോട്ടിലെ കൊഴിഞ്ഞു വീണ ഇതളുകളു ണ്ട്. വിടരാതെ പോയൊരെൻ സ്വപ്നങ്ങളുടെ തോരാ കണ്ണുനീരുണ്ട്.നീലാംബരം ഭുമിയെ നോക്കി തെല്ലൊന്നു നെടുവീർപ്പെട്ടു. ഓല കൾക്കിടയിലൂടെത്തി നോക്കുന്നിതാ ഓമന നിലാവിൻ മന്ദഹാസം ഓടത്തിൽ വന്നൊരു നിർമ്മല മാനസം ഓർമ്മകൾപാവിയ നോട്ടമേകി ഓള പരപ്പിലൂടൊഴുകുന്ന ചാരുബിംബത്തെ കോരിയെടുക്കുവാൻ കൈ നീട്ടവേ ഗഗനത്തിരുന്നങ്ങു പുഞ്ചിരി തൂകുന്നു ഗൗരവമില്ലാതെ മിന്നിത്തിളങ്ങുന്ന താരക കുഞ്ഞുങ്ങൾ ചാന്ദിനി തന്നുടെ കാന്തിയാൽ രമിച്ചൊരു കുട്ടി കുറുമ്പനെ തഴുകി തലോടവേ ... തിരികെയെത്തുന്ന ചന്ദ്രനും കൂട്ടരും ചിണുങ്ങി അകലുന്ന കുഞ്ഞിന്റെ കണ്ണിലോരയിരം താരകം പൂത്തിറങ്ങീ... ആയിരം താരകം പൂത്തിറങ്ങീ .. ഉണ്ണീ നീ ആ ആകാശത്തു കാണുന്നത് ഉത്സവകാലങ്ങളിൽ തിറ കെട്ടി ആടുമ്പോൾ ഉള്ള വെടികെട്ടും താരകങ്ങൾ അല്ല അകാല ത്തിൽ പൊലി ഞ്ഞു പോയ കോലധാരികലാണ് മകനെ ! എത്രയോ കാവുകളിൽ തെറ്റാതെ മുഖകാപ്പണിഞ്ഞ ദൈവങ്ങൾ തലപ്പാളി കെട്ടി രുപം തികഞ്ഞവർ ... ഉടൽപ്പാതിയിൽ ബാക്കിയായ ദൈവങ്ങളായിആരും വന്നില്ല മരണത്തിൽ നിന്നും രക്ഷിച്ചെടുക്കാൻ! അതെ പോലെ മേളക്കാർ! ഏറ്റവും വില പിടിച്ച ഒരു ജീവിതം കൂടി ഇനി തെയ്യങ്ങളുടെ ഉള്ളം പൊള്ളിക്കും. ഒരു പക്ഷേ തെയ്യങ്ങളുറയുന്ന കാലമാണെങ്കിൽ ഒരു ജീവിതം രക്ഷപ്പെടുമായിരുന്നു. ഒരു കുടുംബം രക്ഷപ്പെടുമായിരുന്നു. അത്ര എളുപ്പമല്ല ഈ ദുരിതകാലം മറികടക്കുക എന്നത്. എത്ര മുറുക്കിപ്പിടിച്ചാലും പിടി വിട്ടു പോകുന്നു.. നീ നാരായണന്റെ കാര്യം അറിഞ്ഞില്ലേ ? ഏതു നാരായണൻ കതിന പൊട്ടിക്കുന്ന ചെവി അല്പം പതുക്കെ ഉള്ള നാരായണൻ ആണോ ? അതോ കെട്ടിയാട്ടക്കാരൻ നാരായണൻ ആണോ ? പരദേവതയുടെ പാട്ടിനു ഇത്ര കൃത്യമായി കതിന പൊട്ടിക്കുന്ന നാരായണനെ പോലെ ചെവി അല്പം കുറവാണെങ്കിലും അങ്ങനെ ഒരാളെ കാണാനില്ല !വേട്ടക്കാരൻ പാട്ടുo നാളി കേരം ഏറും (അക്കൊല്ലം പന്തീരായിരം എന്തോ ണ്ടായില്യ ) കഴിഞ്ഞപ്പോളേക്കും വെളുപ്പിന് രാവിലെ 4 മണി കഴിഞ്ഞിരിക്കുന്നു , അവസാനത്തെ വെടിക്കെട്ടും ചിത്രത്തിലേതു പോലെ ഇളനീർപ്പൂക്കളും ,പനയോല പടക്കവും, ഒരോ പൂജക്കും, കലശത്തിനും ഉച്ചപ്പാട്ടിനും , മുല്ലക്ക പാട്ടെഴുന്നെള്ളിപ്പിനും പൊട്ടിച്ചു തകർത്ത കതിനക്കുട്ടികളുടെ കരിമരുന്നു പടര്ന്ന ആകാശം. രാവിലെ പിറ്റേ ദിവസം തിര ഗുളികൻ വെള്ളാട്ടം കെട്ടിയാടണം അതിനു മുന്നേ കതിനക്കുറ്റിയി ൽ ഓടിന്റെ കഷണo പൊട്ടിച്ചു മരുന്നിന്റെ കൂടെ ഏതാനം എന്നും ചിന്തിച്ചു കൊണ്ട് നാരായണൻ ഒന്ന് മെടഞ്ഞ ഓല എടുത്തിട്ടു മയങ്ങി . അമ്പലത്തിന് പിറകിൽ വെടിക്കെട്ട് നടന്ന പറമ്പിൽ പൊട്ടാതെ കിടക്കുന്ന ഓലപ്പടക്കം തേടി നടക്കുന്ന കുട്ടികൾ. പെട്ടെന്ന് ഗംഭീര പൊട്ടിത്തെറിയുടെ ശബ്ദവും ഒപ്പം ഒരു അലർച്ചയും കേട്ടു. ആളുകൾ ഓടിക്കൂടി.അപ്പോൾ കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു. നാരായണൻ രക്തത്തിൽ കിടന്നു പിടയുന്നു. കാലിന്റെ തുടയിൽ നിന്ന് വലിയൊരു കഷ്ണം മാംസം അടർന്നു പോയിരിക്കുന്നു. രക്തം ധാരധാരയായി ഒഴുകുന്നു. അലറി വിളിച്ചു കരയുകയാണ് നാരായണൻ കുട്ടി "എന്താ പറ്റ്യേത് നാരായണൻ കുട്ട്യേ?"...ഓടിക്കൂടിയവർ ചോദിച്ചു. "ഞാൻ കതിനക്കു തീ "....എന്ന് പറഞ്ഞപ്പോഴേക്കും ബോധം നഷ്ടപ്പെട്ടു. "നാരായണൻ കുട്ടിയേട്ടന് കതിന അടിച്ചു വച്ച 3 കുറ്റി ഒന്ന് റെഡി ആക്കി വച്ചതെ മൂപ്പര് അതിനിടക്ക് ആ ഗോപാലേട്ടന്റെ തല തെറിച്ച ചെക്കൻ ഇത്തിരി മരുന്ന് കവറിന്റെ പുറത്തു ഇട്ടതു കണ്ടില്ല , അങ്ങനെ മരുന്ന് തീ പിടിച്ചു പാളി , ... കണ്ടു നിന്ന ഒരു കുട്ടി പറഞ്ഞു. ആളുകൾ താങ്ങിയെടുത്ത് നാരായണനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം അവിടെ കിടന്നു. മുറിവെല്ലാം ഉണങ്ങി. ആശുപത്രിയിൽ നിന്ന് പേര് വെട്ടി നാട്ടിലെത്തിയപ്പോൾ നാരായണൻ കുട്ടിയെന്ന അവന്റെ പഴയ പേര് നാട്ടുകാർ വെട്ടിക്കളഞ്ഞിരുന്നു. പകരം, "കതിന നാരായണൻ " എന്നാക്കി പേര്. പാട്ടിനു എത്ര കൃത്യമായി ഇടവേളക്കു കതിന പൊട്ടിക്കുന്നവർ വേറെ ഈ പരിസരത്തൊന്നുല്യാ അന്ന് തൊട്ടു ഇന്ന് വരെയും നാട്ടിൽ അയാൾ കതിന നാരായണൻ ആയി വെള്ളപ്പാണ്ട് പോലെ ഇത്തിരി കാല്ഭാഗവും ബാക്കി തെയ്യം വേഷത്തിൽ തീ പടർന്ന് ശരീരം മുഴുവൻ വെന്ത, മരണാസന്നനായ തെയ്യം/തിറ കലാകാരന്റെ കഥയ സോഷ്യൽ മീഡിയയിലെ ചില വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകാം ഓലക്കുടിലിനുള്ളിൽ, ചിതലു തിന്നുകൊണ്ടിരിക്കുന്ന കട്ടിലുകളും മേശകളിലുമായി , മൺ പാത്രങ്ങളുമൊക്കെയായി ഒരു ജീവിതം ജീവിച്ചു തീർക്കുന്ന മനുഷ്യക്കോലങ്ങൾ. കൊല്ലത്തിലെ ഓട് ഒരുത്സവ സീസണിൽ കിട്ടുന്ന തെയ്യം വേഷങ്ങളും അതിനു കിട്ടുന്ന ദക്ഷിണയും ഏതാനും ഇടങ്ങഴി നെല്ലുമൊക്കെയാണ് അവരുടെ ഏക വരുമാന മാർഗ്ഗം. അരയ്ക്കു ചുറ്റും തീപ്പന്തങ്ങൾ വെച്ചു കെട്ടിയുള്ള ഈ പണിയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ അറിയാതെയല്ല, ആചാരങ്ങൾ ആവശ്യപ്പെടുമ്പോൾ, അനുസരിച്ചു മാത്രം ശീലമുള്ള തങ്ങൾ ദൈവത്തോട് അടുത്തു നിൽക്കുന്നു, ദൈവം കാത്തു കൊള്ളും എന്ന വിശ്വാസം മാത്രമാണ് അവരുടെ ഒരേയൊരു ധൈര്യം. പ്രതികരിക്കേണ്ട സമയത്തു ( സേഫ്റ്റി precuations )പ്രതികരിക്കാതിരിക്കുകയും പിന്നീട് അതോർത്തു സ്വയം ശപിക്കുകയും ചെയ്യുന്ന കുട്ടിക്കളികളിലേർപ്പെട്ട വളയണിഞ്ഞു കൊണ്ടിരിക്കുമ്പോൾ, മരപ്പലകയിൽ, വേപ്പിലകൾക്കു മേൽ കിടത്തപ്പെട്ട പാതി വെന്ത ശരീരമായാണ് നാരായണേട്ടൻ വീട്ടിലെത്തുന്നത്. കാവിനടുത്തുള്ള വഴി വാണിഭക്കാരുടെ ഷെഡുകളിൽ നിന്ന് വാങ്ങാനായി ഏല്പിച്ച കളിപ്പാട്ടങ്ങളോ, പലഹാരങ്ങളോ കാത്തിരുന്ന അവൾ കരഞ്ഞു കൊണ്ടോടിക്കയറുന്നത് നമ്മുടെ ഹൃദയത്തിലേക്കാണ്... പാതി കത്തിയ കുരുത്തോലകളും രക്തം പുരണ്ട തെയ്യം ആടകളുമായി , വെന്ത ഉടലിന്റെ മണം ഉയരുന്ന കുഞ്ഞു മുറിയിൽ മരണത്തിനും ജീവിതത്തിനുമിടയിൽ വേദന കടിച്ചമർത്തിക്കിടക്കുന്ന തെയ്യക്കോലങ്ങൾ , നിലവിളികൾ തൊണ്ടയിൽ കുരുങ്ങിപ്പോയ അവന്റെ കുടുംബവും സമൂഹ മനസാക്ഷിക്കു മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നു... മേളവും, തോറ്റം പാട്ടും മുറുകിത്തുടങ്ങിയ കാവിൻ പറമ്പിൽ ഇനിയും ആളെ അവശ്യമുണ്ട്, വേഷം കെട്ടുവാൻ... വെറും കോലങ്ങളായി ആടുവാൻ.! എത്ര ഭീതിതമായ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. പിടിച്ചു നിൽക്കാൻ പറ്റാത്ത പലരും പിടി വിട്ട് നിലയില്ലാക്കയത്തിലേക്കവസാനിക്കുകയാണല്ലോ. ഒടുവിലായി പ്രിയപ്പെട്ട വരായ കോലധാരികൾ അവരുടെ മുപ്പതുകളിൽ കലാകാരൻ സ്വയം പിൻവാങ്ങിയിരിക്കുന്നു.കെട്ടിച്ചുറ്റി വരവിളിച്ച എല്ലാ ദൈവങ്ങളും ഒടുങ്ങിപ്പോയ ഇരുളാണ് ചുറ്റിലും പടർന്നിരിക്കുന്നത്.സങ്കടം, മഹാ വ്യാധികൾ തർപ്പണമാടുന്ന ഈ കുരുതിപ്പാടം... കോവിഡ് മഹാമാരിയുടെ ദുരന്തം അതിൻ്റെ ഏറ്റവും ക്രൂരതയോടെ ജനങ്ങൾ ഏറ്റുവാങ്ങുകയാണ്.ഉത്സവങ്ങളൊഴിഞ്ഞ അരങ്ങിൽ ജീവിതം വഴി മുട്ടിയ നിരവധി ജന്മങ്ങൾ കെട്ടിയാട്ടക്കാർ , മേളക്കാർ ,വഴി വാണിഭക്കാർ ! പിടി വിട്ടുപോകുന്ന മനസ്സിനെ എങ്ങിനെ പിടിച്ചുകെട്ടും. ഇരുണ്ടതും പല വിധ നിറങ്ങളിലുമായി തുണിയിൽ വായ മൂടിക്കെട്ടിയ പുഞ്ചിരിയുടെ ശവക്കച്ചയണിഞ്ഞ മുഖങ്ങൾ...മനോവിഭ്രാന്തികൾ തകർന്ന സ്വപ്നങ്ങൾ വിയർപ്പ് മണക്കുന്ന ഒരു നുള്ള് മഞ്ഞൾ കുറി.കണ്ണീരിലൊരിറ്റു കരിമഷിഉള്ളം നീറ്റിയൊലിക്കുന്ന ചായില്യം സ്വയം ഒടുങ്ങിപ്പോകാനാഗ്രഹിക്കുന്നവർക്കി തൊരു പറുദീസയാണ്. മുറുകിപ്പോകുന്ന ഉടലിലേക്കെഴുന്നള്ളുന്നത് ദൈവമല്ല. ഇത് മരണത്തിൻ്റെ ശേഷിപ്പെടലാണ്. ഇവരെല്ലാം ഇന്നതു യലിലെ മരച്ചില്ലയിൽ ശേഷിപ്പെട്ടത് ഒരു ചരിത്രമാണ്. നിലച്ചുപോയ കോലെഴുത്തു വിളികൾക്ക് ,ചിലമ്പൊലികൾക്ക് കൈപിടിച്ച് ജീവിതത്തിലേക്കുയർത്താൻ കഴിയാതെ പോയതിൻ്റെ ചരിത്രം. Note:- വിശ്വാസങ്ങൾ മുറുകെപ്പിടിക്കുമ്പോഴും അരപ്പട്ടിണിയും ദുരിതങ്ങളുമായി ജീവിക്കുന്ന ഈ മനുഷ്യക്കോലങ്ങൾക്ക് സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടതാണു -

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...