Wednesday, 24 June 2020

ഒച്ചിഴയുന്ന റൂട്ട് മാപ്

നിശ്ശബ്ദമായി മെല്ലെപോകുന്നൊര   ചിമിഴുപോലെയിരിപ്പതാം
 സ്വഗൃഹത്താലാർദ്രമായതനുവിനാൽ
 വഴുക്കൻ കുഞ്ഞൻ !
ഇത്തിരി ഉപ്പിനാൽ  വേദനകളുടെ 
ഉൾച്ചുഴിയില്‍ മോചനമില്ലാതക്കപ്പെട്ട
ജന്മമീ ഇരുട്ടറയില്‍ വേവുകയാണീ നിമിഷങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ
വേഗമോരു  വാക്കുപോലും മിണ്ടാതയതിലും ജയിച്ചിരിക്കുന്നു
നമ്മൾ ജീവിച്ചൊരീ  നിമിഷത്തെ പറിച്ചെടുത്തോടുന്ന  ക്ളോക്കിലെ
സ്നൈൽ  വേഗം  ഓർമകളിൽ ഇഴയും മിന്നാമിന്നികളുടെ കൂട്ടിൽ ഉറങ്ങും
ചില്ല് വാതിലിനപ്പുറം നിന്ന് കൊതിപ്പിക്കുന്നവ..
ഒന്ന് തൊടാനാവാതെ...അവ്യക്ത കാഴ്ചകളായി മടങ്ങുന്നവ...
ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ കണ്ണ് നിറയ്ക്കുന്നവ..
ഒച്ച താഴ്ത്തി മാത്രം കരയുന്നവ.ചില സ്വപ്നങ്ങൾ വീണ്ടും
 വീണ്ടും കാണുവാൻ കൊതിച്ച് പോവുന്നു...
ഒച്ചു പോയ വഴിയേ ആരും
പോകാറില്ലെന്നോതിടുമ്പോൾ
ഒച്ചിനു വഴി തെറ്റുന്നതിനാലല്ലിതെന്നും
ക്ഷമകുറഞ്ഞീടിനാൽ 
പാവമീ  സ്നൈലുകളൊരു ദിനം  ദൂരമേറെ
താണ്ടീടിനാലുമെന്നുമീ പേരുദോഷം ബാക്കി!

Sunday, 21 June 2020

മിഠായി ഭരണി

അക്ഷരങ്ങൾ കോർത്തിണക്കിവാങ്ങിയോരാ

പഴയ വെള്ളക്കടലാസിനു കടക്കാരന് കൊടുത്തോരാ

അമ്പതു പൈസകൂടെയിതെൻ തേൻ മിഠായിയും.

വാഴയിലയിൽ സ്നേഹം കൂട്ടി അമ്മ പൊതിഞ്ഞു

തന്നിരുന്നൊരാ പൊതിച്ചോറിനോടെന്നും പ്രണയ൦ ..!!

മധുരമാണെങ്കിലും, വിയർപ്പിനുപ്പ് കൂട്ടി രുചിച്ചിരിപ്പു

എന്നുമേയീ അമ്മ വാത്സല്ല്യ൦ !

എന്തു ശല്യം ഈ കാറ്റെന്നു പിറുപിറുക്കുന്നമ്പോൾ

പഞ്ഞി മിട്ടായി വാങ്ങണം അത് നുള്ളി നുള്ളി പറത്തണം

പീപ്പികൾ വാങ്ങാനുള്ള മോഹത്തെ ഉള്ളിനുള്ളിലടക്കണം

മണ്ണിൽവീണോരാ കപ്പലണ്ടിക്കൂട്ടത്തെ നോക്കി നെടുവീർപ്പിടണ൦

കുടയില്ലാമഴകളുമായിവട്ടമരത്തിന്റെ മറയിലൊളിച്ചിരിക്കണം

വെയിൽ തളർന്നുറങ്ങുന്ന പകലിൽ കിനാവിന്റെ കാറ്റിൽ

ചിറകുയരും പീടികയിലെ മിഠായി ഭരണികളിൽ സ്വപ്നങ്ങളെ

പണയം വെക്കും. അമ്മ തൻ സാരിത്തുമ്പിൽ വിയർപ്പിൽ നനഞ്ഞ്‌

ഒളിച്ചിരിക്കുമായിരുന്നൊരാ അമ്പതു പൈസാ മിഠായി..

കണ്ടാൽ കൊതിയൂറും കാൽകുടതുമ്പിലായ്,ഒട്ടിച്ചു

വെച്ചൊരു കോലു മിഠായി. വന്നൊന്നു വാങ്ങി രുചിച്ചുപോയാട്ടെ,

ജിഹ്വ തൻ രസനയിലെ ഒടുവിലത്തെ മധുരത്തേൻ കണം വറ്റി

ഉമിനീരു മാത്രമാകും നേരം; വികൃതിയോടെ കൈ നീട്ടി

ഇനിയും വേണമെന്നങ്ങനേ ശഠിച്ചമ്മയുടെ പിന്നാലെ കൂടും..

കൊമ്പുകോർത്തവാശിയാൽ വെറും മണ്ണിലുരുണ്ടും

കണ്ണുനിറച്ചും പിച്ചിയും മാന്തിയും നീളത്തിലോടിയും

അമ്മയേകുഴക്കിയത് നേടിനാൽ സാമോദം പരിഭവം

നാരങ്ങാമിഠായി പോൽ അലിഞ്ഞാ പാവയിൽ

സന്തോഷ നോട്ടമെറിയും കൗതുക ച്ചെപ്പു തുറക്കും

മാതാവിൻ കവിളത്തു പിന്നെയും തേനുമ്മകൾ നിറക്കും..

പരസ്യങ്ങളൊട്ടുമേയികടക്കു വേണ്ടിനി,.

അമ്പതു പൈസാ മിഠായി; ഇന്നുമെന്നെയാ പൈതലാക്കും!!

ഇന്നിതാ നിലത്തു വഴുതിവീണതാം മിഠായിയെടുക്കരുത്

കഴിക്കരുതുണ്ണി നീയെന്ന് പറയുമീയുലകം ,

മൊബൈൽ ഫോൺ സദാസമയവും ഉറങ്ങട്ടെ..

സെൽഫിയുടെ സഹായം വേണ്ടിനി കണ്ട

കാഴച്ചകളൊക്കെയും അകതാരിൽ കുടിയിരിക്കും ..

മറ്റാരും കാണാതുള്ളിൽ കിടക്കട്ടെ സദാ !

Sunday, 14 June 2020

Touch tree (തൊട്ടാ വാടി )

നിന്റെ മൌനമിന്നു പടര്‍ന്നു പടര്‍ന്നു പന്തലിച്ചു
വളര്‍ന്നിരിക്കുന്നു., മുള്ളുകൾ വന്നുവെങ്കിലും
വരികളിൽ ഇടറുന്നീ ടരുന്നതത്രയുംവിടരാതെ
പോയൊരാപ്രണയകാലം
കാലം മുറിച്ചിട്ട മീനസൂര്യന്റെ ചൂടേറ്റു
വാടിയവൾ പുലർകാല യാമങ്ങളിൽ മിഴി പൂട്ടി
നിൽക്കെ ഓര്മയിലിന്നും..പുഞ്ചിരി തൂകി
വിടർന്നുനിൽപ്പൂ ന്നൊരാ അർക രശ്മി
കൾപതിക്കവേ സുഗന്ധമില്ലെങ്കിലും
സൗന്ദര്യമകലെയെങ്കിലും നന്മ തുടിക്കുന്നൊരു
ഹൃദയം അതല്ലോ തൊട്ടാവാടിയായ്
പറയാതെ പോയി നീ പരിഭവമില്ലെന്നാൽ,
പ്രാണന്റെ നൊമ്പരമറിവതുണ്ടോ ഈ
വിരഹത്തിൻ നൊമ്പരമറിവതുണ്ടോ, വിരൽ
തൊട്ടാൽ നാണത്താൽ തല താഴ്ത്തി നിൽപ്പൂ
സമയംതെറ്റിയൊരാ സ്കൂൾ സമയമതിൽ
കുളിരേകി കാറ്റ് വന്ന. മിന്നി ഓടിമറയുമ്പോൾ
ഇഴഞ്ഞു പാറിയൊരാ പല തവണ ഉടുപ്പുകളിൽ
കൊളുത്തി വലിച്ചോടുന്ന , ഇന്നൊ വഴിയിലൂടെ
നിന്നെ തിരഞ്ഞിട്ടും കാണുന്നില്ല !എന്നുമീ
ജീവിതവീഥിയിൽ തളർന്നു പോയിരിക്കിലും.
ഏതൊരടിച്ചമർത്തലിലും കരുത്തോടെ
ഉയിർത്തെണീപ്പിക്കാനും പഠിപ്പിച്ചവളീ തൊട്ടാ
വാടി തലോടുമിളം തെന്നലെന്ന പോൽ

Saturday, 13 June 2020

Crab journey- ഞണ്ടുകളിറങ്ങുമ്പോൾ

I didn't know her who invited, You spread like a wind You went up into the body without my permission. You spread the cells over me the silent killer you are, come on! Your dreams have been forgotten Burning all that you touch crab you’re the epitome of compassion given all that has been achieved Despite all I can say, I will give you everything The way I called her today is to go Come on, volunteer, crawl on the pastures, crab in the meager pastures Pain in needles and nerves, night and day Why did you take me Why dry, what to wear in the mud They lie on the bottom was full The cheeks are not raised My colors are not up to date The place without light from the status of comfort... A silverware that has fallen on the cells of the leaning cell Unleashed blonde hair. Sightseeing, crabs gathering in Those who sit on the ground looking at the breast peace-filled in the head of the void You spread like a fire, When the flow will you stop! you realize me many things! When he had the opportunity to think about who he was? Those who hold hands in the midst of nothingness! For the wind in front, the palliative walk Understanding the hidden gods പഴയൊരു മുഖ ചിത്രം നോക്കിയിരിപ്പതും ചെമ്മേയെൻ പൈതൽ തുറിച്ചുനോക്കിന്നൊരാനിമിഷം ചുരത്താനാകില്ലനിയീ മുലകൊടുക്കാത്ത അമ്മയാകുമിന്നെൻ അമ്മിഞ്ഞകൾ ഒരിക്കലീ ബാല്യം നിറഞ്ഞൊരാ ബാലനിൽ പാൽക്കുപ്പി ചുണ്ടിൽ കൊടുത്തു ഒന്നുമേ യുരിയാടായിടാതെ പറ്റിച്ചുവെന്നറിവാകിലും പാല്‌ കുടിച്ചുകിടന്നുറങ്ങിയവൻ ഒരിക്കലീ പിഞ്ചോമന പാല്‌ കുടിക്കുന്നില്ലൊരാധിയുമായി ആശുപത്രികളിൽ നിരങ്ങിയ ദിനങ്ങൾ എത്രയോ ! നാളുകൾ
ചൊല്ലും തോറും പണിപ്പെട്ടു സ്തന്യപാനം തുടങ്ങീ
എത്ര ,യാത്രകളിലായവൻ ,അർമാദിച്ചു .
പിന്നീടൊരുനാൾ രണ്ടു സ്തനങ്ങളലായീ
അമ്മിഞ്ഞപാൽ നുകർന്നിതെൻ മനം കടലായിയുര
ചെയ്തു തവ മാതാവിൻ മുലപ്പാലില്ലീനീയെന്നു
പറഞ്ഞപോൽ കടലായിതെൻ കണ്ണുകൾ ..
അമ്മയോരിക്കൽ ചാണകക്കുഴിയിൽ വീണെന്നും
സ്തന്യ പാനം ചാണകമാണെന്നുമേറെ
നുണകൾ പറഞ്ഞു മനശ്ചാഞ്ചല്യം
നടത്തിയേറെ നാളുകൾ തള്ളി നീക്കീടവേ .
ക്ഷണിക്കാതെ വന്നവൾ ഞാനറിയാതെ എന്റെ
മാറിൽ ചേക്കേറിയവൾ..
സ്തനങ്ങൾ എന്നാൽ മലയോളം സങ്കടമെന്ന
ചിന്തയിലേക്ക് കൊണ്ടുവരുന്നൊരാ
ഉത്തരമില്ലാത്തൊരീ ചോദ്യങ്ങൾ കൂടെയാണ് പലർക്കുമിന്ന് ...
മണല് തിട്ടതോറും ഇഴയുന്നു ഞണ്ട് മരിക്കാത്ത ഓളങ്ങള് നിന്നോര്മ്മ
യല്ലേയെൻ അനുവാദമില്ലാതെ ശരീരത്തിൽ നീ നുഴഞ്ഞുകടന്നു കയറിയത്..
എന്റെ മേൽ ധികരിച്ചൊരാ കോശങ്ങളിലും നീ പടരാൻ
തുടങ്ങിയിരുന്നു.നിന്റെ സ്വപ്നങ്ങൾ മറന്നെന്നെ പുൽകൂ
എന്നവളൊരുരുനാളു മൊഴിഞ്ഞിട്ടിന്നോളം
നേടിയ സർവ്വതും നൽകാമെന്നെത്ര പറഞ്ഞിട്ടും
ഒഴിയാതെ,ഞാനറിയാതെ യവളിന്നെന്നെ പ്രണയിച്ചുകൊണ്ടിരിപ്പൂ
ഇന്ന് ഞാനവൾ വിളിച്ച വഴി വിധിയെ കൈകോർത്തീ വീഥിയിൽ
നടപ്പൂ, സ്വച്ഛന്ദതൻ മേച്ചിൽപ്പുറങ്ങളിൽ ഞണ്ടുകാലിറുക്കി,
സൂചിത്തുമ്പത്തു വേദന മരവിച്ചു,രാപകലുകൾ
ചിറകടിച്ചാർത്ത നേരം,മിഴിനനവിന്റെ വേരിലും,
വേനൽ അടുപ്പു കൂട്ടി.. ജീവിതമനുഭവിച്ചുതുടങ്ങുംമുമ്പെ
എന്നെകീഴ്പ്പെടുത്തിയതെന്തിന്, ദേഹമിങ്ങനെകരിയിലപ്പോലെ
ഉണങ്ങിയതെന്തിന്,മിഴികളിലെചുടുനീർകണങ്ങൾവറ്റിച്ചതെന്തിന്,
ചുവന്ന് തുടുത്ത നുണക്കുഴി നിറവാർന്ന
കവിൾത്തടങ്ങൾ പൊയ്മറഞ്ഞുവല്ലോ,
എന്റെനിറമാറിടങ്ങൾനെഞ്ചോടമർന്നുവല്ലോ,
സാന്ത്വനങ്ങളുടെ നിലാവിനിന്ന് വെളിച്ചമില്ലാത്ത ഒരിടമാ...
ചേതനയറ്റ മാറിലേ കോശ ങ്ങളിൽ ഊർന്നു വീണ ഒരു വെള്ളികൊലുസ്
അഴകായിനീണ്ടചുരുണ്ട തലമുടിയിഴകളിതാ കൊഴിഞ്ഞുപോയി,.
ആർ ,സി .സി യിൽ കാഴ്ചകൾ ,ഞണ്ടുകൾ കൂടുകൂട്ടിയോരാ
സ്തനം നോക്കി ആധിയോടെ ഇരിക്കുന്നവർ
ശൂന്യതയുടെ ശിരസ്സിൽ പുരട്ടുവാൻ ശാന്തി നിറച്ചൊരു
വാക്കുകൾ തിരയുന്നു. ഈ ലൗകിക നഷ്ടങ്ങൾ,
ഒന്നുമില്ലാതെന്നെയീ കീഴ്പെട്ടിരിക്കുന്നതിന്,
എന്റെ മേൽ നിന്നും ഒഴിയുന്നുതിരിച്ചറിവാകുന്നിതിപ്പോൾ
സ്വയം ആരായിരുന്നെന്ന് ചിന്തിക്കാൻ അവസരം ഉണ്ടാക്കിയിന്നിപ്പോൾ ,
ഒന്നുമല്ലാതാകുന്നൊരീ അവസ്ഥകാളിൽ കൈ പിടിക്കുന്നവരെയെൻ
മുന്നിൽ കാട്ടിത്തന്നതിന്, സാന്ത്വന വാക്കിനാല്
ഒളിഞ്ഞിരിക്കുന്ന ദൈവങ്ങളെ മനസിലാക്കി തന്നതിന്
രജത പ്രാണരേഖകൾ തുന്നിയ ഉടുപ്പിട്ട് മുടി മുഴുവനും
മുറിഞ്ഞു പോയ ഞാന്നിനി ജീവിതത്തിലേക്ക് തിരിച്ചു വരുമോ ?
ഇരുൾമുടിയിൽ എന്റെ ജീവൻ കൊണ്ട് ഒരു വസന്തം
വിടർത്താം എന്ന് പറഞ്ഞവൻ
അനന്തതയും സൂര്യനും നക്ഷത്രങ്ങളും മരണത്തിന്റ
കറുപ്പിലേക്കു അദൃശ്യമാകുന്നൊരീ നിമിഷവുംമറവിയായെങ്കിൽ

Saturday, 6 June 2020

Mayilpeeli

മനസ്സിലൊരു മയിൽപ്പീലിതുണ്ടിടക്കൊന്നു താളുകൾ മറിച്ചു നോക്കുമേന്നുമേ
കുതൂഹലം ഇരട്ടിക്കുമാമൊരിക്കൽ, ഇനിയൊരു പിടി അവില് കൊണ്ടൊരു
കൊട്ടാരം പണിത്,പീലി വർണ്ണങ്ങളാൽ മായിക ലോകം തീർത്തൊരാ വിജയരഥം
തെളിച്ചൊരാ സാരഥി !.മയിൽപ്പീലിചൂടിയ നിൻ മുടികെട്ടും ആടയാഭരണങ്ങൾ
അണിഞ്ഞൊരാ നിൻ ചിത് രൂപമെന്നകതാരിൽ തെളിഞ്ഞു നിൽപ്പൂ
നിൻ തിരുമുടിയെ ചുംബിച്ചു നിൽക്കുന്ന;കണ്ണാ ആ പുണ്ണ്യമെനിക്കൊന്നു
നൽകീടുമോ,നിൻ തിരുമുടിയെ ചുംബിച്ചു നിൽക്കുന്നൊരാ പീലി !
ഹാ ! കണ്ണന്റെ നൊമ്പരമറിഞ്ഞൊരാ പ്രണയം കൊണ്ട് നീറുന്നൊരീ
മനം വായിചീടാനാകും , പണ്ടൊരു മയിൽപ്പീലി അകതാരിൽ ഒളിച്ചു വച്ചു
.പലരും മോഹിച്ചു പലതും ചോദിച്ചുഒടുവിൽ നിൻ മുടിയിലൊരു ദിനം ചൂടിച്ചു.
ഒരുനാൾ എന്നിലാ പീലികൾ മുഴുവനും ചത്തൊടുങ്ങുമല്ലോ വർഷങ്ങൾക്കിപ്പുറം
വിശ്വസം തെറ്റിച്ചു കൊണ്ടവയെല്ലാം വിശ്വാസങ്ങൾക്കുമപ്പുറം
പ്രണയവും ! എന്നും ചിതലരിക്കാത്ത ഓർമ്മപ്പുസ്തകത്തിൽ താളുകളിൽ,
മറവിയിലലിഞ്ഞു ചേരാത്ത പന്തലിലോരാ മയിൽപ്പീലി ബാക്കിയുണ്ട്.
മഴയുടെ താളപ്പെരുക്കവും, എല്ലാം ഓർമിപ്പിച്ചു കൊണ്ട്.ഇനിയീ
യാത്ര തുടരാം ജീവിതമാകുന്ന യാത്ര.!

✍️krishna

Wednesday, 3 June 2020

Mosquit+Elephnay

ദിനരാത്ര ങ്ങളിൽ മൂളിപാട്ടും പാടി
മുച്ചുണ്ടിനാൽ  കൊമ്പു കുത്തി
 വെട്ടിവീഴ്ത്തുന്നിതെ ന്നെയുമീ   ഉലകത്തെയും
രോഗാണുകാരിയായീ   കൂർത്തമ്പിനാൽ
അനോഫിലിസെന്നും   ക്യൂലക്സ്  എന്നും നാമങ്ങൾ
എന്റെ  സ്വപ്നങ്ങളെയും ഉറക്കത്തിൽ കുത്തിയുണർത്തും .
പിന്നെയുറങ്ങാൻ അനുവദിക്കാതെ ചുറ്റിനും മൂളിപ്പറക്കും .
സമാധാനവും  രക്തവും  ഊറ്റി  അസുഖം പിടിപ്പിക്കും
. ഞാനും പാടും  ഇനീം പാടിയാ.എന്ന് ചൊല്ലിയിവളുമാർ
 നിനച്ചിരിക്കാത്ത നേരത്ത്.  നോവിക്കുന്നു
കിട്ടുന്നൊരടിയിൽ കൊഴിയുന്ന ജന്മം...!

തന്നൊരാ സ്നേഹം കാടിന്റെതും കൂടിയാണെന്ന
 മിഥ്യധാരണയിലവൾ  വിശപ്പിന്റെ  ആധിക്യത്താലുള്ളിലെ
ആ കുരുന്നിനു ജീവന് വേണ്ടിയാവാം
ഓർത്തീലവൾ  ഒരിക്കലുമീ   കൈതച്ചക്ക പഴങ്ങൾക്കുള്ളിലെ
  സംഹാരയുക്തി  ! ചിരിപ്പാൻ  മാത്രമീ  കഴിവുള്ള
 ഇരുകാലികൾ  ചില  മനുഷ്യമൃഗങ്ങൾ ആണെന്ന്
എന്തിനു ചെയ്തൂ   നീയീ ക്രൂരത  പുനരഭി
 ചൊല്ലും  ലോകാത്തിലേറ്റം ബുദ്ധിയുള്ളൊരാജീവി
മനുജനെന്ന്    ബുദ്ധിമാരെന്ന്  മൃഗീയമെന്നൊരാ
വാക്കൊരിക്കലും  ഞങ്ങൾ തൻകുലത്തിനല്ല
ഹേ  ! മനുജാ നിഷ്‌ക്രൂരമാം
 പ്രവൃത്തികൾ നിർത്താവാതല്ലിനിയെങ്കിലും
എന്നുമേ  അതോ സ്വപ്നം മാത്രമോ

ചിറകുകളരിഞ്ഞാ പൂമ്പാറ്റ

ചിറകുകളരിഞ്ഞാ പൂമ്പാറ്റയെ വീണ്ടും
കുത്തീ കീറി പതിനെട്ട് പേജിലാ കുറ്റപത്രം നടത്തി
വിശപ്പും ദാഹവും മറന്നൊരാ പിഞ്ചോമനയെ കരഞ്ഞു
തളർന്നോര പൂമൊട്ടിനെ ശ്വാസം കൊടുക്കാൻ പോലും
അടങ്ങാത്ത കാമവെറിയല നരാധമന്മാർ
ഉള്ളിലെ നിശ്വാസം തീർന്നിട്ടും വിട്ടില്ലെന് പൊന്നോമനയെ
അശ്വത്തിൻ വിശപ്പകറ്റിടാൻ പോയൊരെൻകുരുന്നെത്തീല്ല
ഹൃത്തടത്തിൻ വേദനിച്ചു. എന്തൊരു കടുംകൈയ്യാണിന്നത
കടുംകൈയ്യാണിന്നത്തെ കാഴ്ച്ച നിണമണിഞ്ഞൂർന്നൊരാ
കുഞ്ഞുടുപ്പിൽ കുതിർന്നൊരാ ദേശത്തിൻ കൊടി
കുഞ്ഞേ നിന്മുന്നിലെന്തേ ദൈവങ്ങളും കണ്ണടചൂ
വെയിൽചീളുകളേറ്റു ചിരിക്കുമെൻ പൈതലേ
കർണ്ണികാര പൂക്കളെ സ്മൃതിപഥത്തിൽ
ചോരകിനിയും മുറിവുകളാണ്...
നോക്കി ഞാനാ മുഖത്തെൻ കുഞ്ഞ് തന്നെയല്ലേ
വികൃതമാക്കപ്പെട്ടിരുന്നവളുടെമുഖമെല്ലാം...
വീണ്ടും ഒരു നോക്കു നോക്കുവാനാകാത്തപോൽ..
ദൈവം സ്നേഹമാണ്ണെന്നാണീ യുലകം തിരിച്ചറിവു
ബാക്കിയിനി ഉണരാത്ത ഭരണവർഗമോ
അതോ ചെന്നായ്കളാകുന്ന നിയമപാലകരോ
നിനക്കായി രണ്ടുകണ്ണും തുറക്കൂ നീതി ദേവതേ



India has not changed. It was a land of dogma. It is a land of dogma

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...