മനസ്സിലൊരു മയിൽപ്പീലിതുണ്ടിടക്കൊന്നു താളുകൾ മറിച്ചു നോക്കുമേന്നുമേ
കുതൂഹലം ഇരട്ടിക്കുമാമൊരിക്കൽ, ഇനിയൊരു പിടി അവില് കൊണ്ടൊരു
കൊട്ടാരം പണിത്,പീലി വർണ്ണങ്ങളാൽ മായിക ലോകം തീർത്തൊരാ വിജയരഥം
തെളിച്ചൊരാ സാരഥി !.മയിൽപ്പീലിചൂടിയ നിൻ മുടികെട്ടും ആടയാഭരണങ്ങൾ
അണിഞ്ഞൊരാ നിൻ ചിത് രൂപമെന്നകതാരിൽ തെളിഞ്ഞു നിൽപ്പൂ
നിൻ തിരുമുടിയെ ചുംബിച്ചു നിൽക്കുന്ന;കണ്ണാ ആ പുണ്ണ്യമെനിക്കൊന്നു
നൽകീടുമോ,നിൻ തിരുമുടിയെ ചുംബിച്ചു നിൽക്കുന്നൊരാ പീലി !
ഹാ ! കണ്ണന്റെ നൊമ്പരമറിഞ്ഞൊരാ പ്രണയം കൊണ്ട് നീറുന്നൊരീ
മനം വായിചീടാനാകും , പണ്ടൊരു മയിൽപ്പീലി അകതാരിൽ ഒളിച്ചു വച്ചു
.പലരും മോഹിച്ചു പലതും ചോദിച്ചുഒടുവിൽ നിൻ മുടിയിലൊരു ദിനം ചൂടിച്ചു.
ഒരുനാൾ എന്നിലാ പീലികൾ മുഴുവനും ചത്തൊടുങ്ങുമല്ലോ വർഷങ്ങൾക്കിപ്പുറം
വിശ്വസം തെറ്റിച്ചു കൊണ്ടവയെല്ലാം വിശ്വാസങ്ങൾക്കുമപ്പുറം
പ്രണയവും ! എന്നും ചിതലരിക്കാത്ത ഓർമ്മപ്പുസ്തകത്തിൽ താളുകളിൽ,
മറവിയിലലിഞ്ഞു ചേരാത്ത പന്തലിലോരാ മയിൽപ്പീലി ബാക്കിയുണ്ട്.
മഴയുടെ താളപ്പെരുക്കവും, എല്ലാം ഓർമിപ്പിച്ചു കൊണ്ട്.ഇനിയീ
യാത്ര തുടരാം ജീവിതമാകുന്ന യാത്ര.!
✍️krishna
No comments:
Post a Comment