Wednesday, 24 June 2020

ഒച്ചിഴയുന്ന റൂട്ട് മാപ്

നിശ്ശബ്ദമായി മെല്ലെപോകുന്നൊര   ചിമിഴുപോലെയിരിപ്പതാം
 സ്വഗൃഹത്താലാർദ്രമായതനുവിനാൽ
 വഴുക്കൻ കുഞ്ഞൻ !
ഇത്തിരി ഉപ്പിനാൽ  വേദനകളുടെ 
ഉൾച്ചുഴിയില്‍ മോചനമില്ലാതക്കപ്പെട്ട
ജന്മമീ ഇരുട്ടറയില്‍ വേവുകയാണീ നിമിഷങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ
വേഗമോരു  വാക്കുപോലും മിണ്ടാതയതിലും ജയിച്ചിരിക്കുന്നു
നമ്മൾ ജീവിച്ചൊരീ  നിമിഷത്തെ പറിച്ചെടുത്തോടുന്ന  ക്ളോക്കിലെ
സ്നൈൽ  വേഗം  ഓർമകളിൽ ഇഴയും മിന്നാമിന്നികളുടെ കൂട്ടിൽ ഉറങ്ങും
ചില്ല് വാതിലിനപ്പുറം നിന്ന് കൊതിപ്പിക്കുന്നവ..
ഒന്ന് തൊടാനാവാതെ...അവ്യക്ത കാഴ്ചകളായി മടങ്ങുന്നവ...
ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ കണ്ണ് നിറയ്ക്കുന്നവ..
ഒച്ച താഴ്ത്തി മാത്രം കരയുന്നവ.ചില സ്വപ്നങ്ങൾ വീണ്ടും
 വീണ്ടും കാണുവാൻ കൊതിച്ച് പോവുന്നു...
ഒച്ചു പോയ വഴിയേ ആരും
പോകാറില്ലെന്നോതിടുമ്പോൾ
ഒച്ചിനു വഴി തെറ്റുന്നതിനാലല്ലിതെന്നും
ക്ഷമകുറഞ്ഞീടിനാൽ 
പാവമീ  സ്നൈലുകളൊരു ദിനം  ദൂരമേറെ
താണ്ടീടിനാലുമെന്നുമീ പേരുദോഷം ബാക്കി!

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...