അക്ഷരങ്ങൾ കോർത്തിണക്കിവാങ്ങിയോരാ
പഴയ വെള്ളക്കടലാസിനു കടക്കാരന് കൊടുത്തോരാ
അമ്പതു പൈസകൂടെയിതെൻ തേൻ മിഠായിയും.
വാഴയിലയിൽ സ്നേഹം കൂട്ടി അമ്മ പൊതിഞ്ഞു
തന്നിരുന്നൊരാ പൊതിച്ചോറിനോടെന്നും പ്രണയ൦ ..!!
മധുരമാണെങ്കിലും, വിയർപ്പിനുപ്പ് കൂട്ടി രുചിച്ചിരിപ്പു
എന്നുമേയീ അമ്മ വാത്സല്ല്യ൦ !
എന്തു ശല്യം ഈ കാറ്റെന്നു പിറുപിറുക്കുന്നമ്പോൾ
പഞ്ഞി മിട്ടായി വാങ്ങണം അത് നുള്ളി നുള്ളി പറത്തണം
പീപ്പികൾ വാങ്ങാനുള്ള മോഹത്തെ ഉള്ളിനുള്ളിലടക്കണം
മണ്ണിൽവീണോരാ കപ്പലണ്ടിക്കൂട്ടത്തെ നോക്കി നെടുവീർപ്പിടണ൦
കുടയില്ലാമഴകളുമായിവട്ടമരത്തിന്റെ മറയിലൊളിച്ചിരിക്കണം
വെയിൽ തളർന്നുറങ്ങുന്ന പകലിൽ കിനാവിന്റെ കാറ്റിൽ
ചിറകുയരും പീടികയിലെ മിഠായി ഭരണികളിൽ സ്വപ്നങ്ങളെ
പണയം വെക്കും. അമ്മ തൻ സാരിത്തുമ്പിൽ വിയർപ്പിൽ നനഞ്ഞ്
ഒളിച്ചിരിക്കുമായിരുന്നൊരാ അമ്പതു പൈസാ മിഠായി..
കണ്ടാൽ കൊതിയൂറും കാൽകുടതുമ്പിലായ്,ഒട്ടിച്ചു
വെച്ചൊരു കോലു മിഠായി. വന്നൊന്നു വാങ്ങി രുചിച്ചുപോയാട്ടെ,
ജിഹ്വ തൻ രസനയിലെ ഒടുവിലത്തെ മധുരത്തേൻ കണം വറ്റി
ഉമിനീരു മാത്രമാകും നേരം; വികൃതിയോടെ കൈ നീട്ടി
ഇനിയും വേണമെന്നങ്ങനേ ശഠിച്ചമ്മയുടെ പിന്നാലെ കൂടും..
കൊമ്പുകോർത്തവാശിയാൽ വെറും മണ്ണിലുരുണ്ടും
കണ്ണുനിറച്ചും പിച്ചിയും മാന്തിയും നീളത്തിലോടിയും
അമ്മയേകുഴക്കിയത് നേടിനാൽ സാമോദം പരിഭവം
നാരങ്ങാമിഠായി പോൽ അലിഞ്ഞാ പാവയിൽ
സന്തോഷ നോട്ടമെറിയും കൗതുക ച്ചെപ്പു തുറക്കും
മാതാവിൻ കവിളത്തു പിന്നെയും തേനുമ്മകൾ നിറക്കും..
പരസ്യങ്ങളൊട്ടുമേയികടക്കു വേണ്ടിനി,.
അമ്പതു പൈസാ മിഠായി; ഇന്നുമെന്നെയാ പൈതലാക്കും!!
ഇന്നിതാ നിലത്തു വഴുതിവീണതാം മിഠായിയെടുക്കരുത്
കഴിക്കരുതുണ്ണി നീയെന്ന് പറയുമീയുലകം ,
മൊബൈൽ ഫോൺ സദാസമയവും ഉറങ്ങട്ടെ..
സെൽഫിയുടെ സഹായം വേണ്ടിനി കണ്ട
കാഴച്ചകളൊക്കെയും അകതാരിൽ കുടിയിരിക്കും ..
മറ്റാരും കാണാതുള്ളിൽ കിടക്കട്ടെ സദാ !
No comments:
Post a Comment