നിന്റെ മൌനമിന്നു പടര്‍ന്നു പടര്‍ന്നു പന്തലിച്ചു
വളര്‍ന്നിരിക്കുന്നു., മുള്ളുകൾ വന്നുവെങ്കിലും
വരികളിൽ ഇടറുന്നീ ടരുന്നതത്രയുംവിടരാതെ
പോയൊരാപ്രണയകാലം
കാലം മുറിച്ചിട്ട മീനസൂര്യന്റെ ചൂടേറ്റു
വാടിയവൾ പുലർകാല യാമങ്ങളിൽ മിഴി പൂട്ടി
നിൽക്കെ ഓര്മയിലിന്നും..പുഞ്ചിരി തൂകി
വിടർന്നുനിൽപ്പൂ ന്നൊരാ അർക രശ്മി
കൾപതിക്കവേ സുഗന്ധമില്ലെങ്കിലും
സൗന്ദര്യമകലെയെങ്കിലും നന്മ തുടിക്കുന്നൊരു
ഹൃദയം അതല്ലോ തൊട്ടാവാടിയായ്
പറയാതെ പോയി നീ പരിഭവമില്ലെന്നാൽ,
പ്രാണന്റെ നൊമ്പരമറിവതുണ്ടോ ഈ
വിരഹത്തിൻ നൊമ്പരമറിവതുണ്ടോ, വിരൽ
തൊട്ടാൽ നാണത്താൽ തല താഴ്ത്തി നിൽപ്പൂ
സമയംതെറ്റിയൊരാ സ്കൂൾ സമയമതിൽ
കുളിരേകി കാറ്റ് വന്ന. മിന്നി ഓടിമറയുമ്പോൾ
ഇഴഞ്ഞു പാറിയൊരാ പല തവണ ഉടുപ്പുകളിൽ
കൊളുത്തി വലിച്ചോടുന്ന , ഇന്നൊ വഴിയിലൂടെ
നിന്നെ തിരഞ്ഞിട്ടും കാണുന്നില്ല !എന്നുമീ
ജീവിതവീഥിയിൽ തളർന്നു പോയിരിക്കിലും.
ഏതൊരടിച്ചമർത്തലിലും കരുത്തോടെ
ഉയിർത്തെണീപ്പിക്കാനും പഠിപ്പിച്ചവളീ തൊട്ടാ
വാടി തലോടുമിളം തെന്നലെന്ന പോൽ
No comments:
Post a Comment