Saturday, 3 February 2024

ലെ _ ലഡാക്ക് _ഡയറി പാർട്ട് -5 ( #ഉയർന്നചുരങ്ങളുടെനാട് )

ലെ _ ലഡാക്ക് _ഡയറി പാർട്ട് -5 ( #ഉയർന്നചുരങ്ങളുടെനാട് ) അന്നത്തെ ദിവസം വെളുപ്പിനെ സിന്ധു ഘട്ടിലേക്കു ആയിരുന്നു ആദ്യ ലക്ഷ്യം തപ്സ്റ്റാൻ നംഗ്യാൽ എന്ന ബുദ്ധിസ്റ് ഡ്രൈവർ തന്നെ ആണ് അന്നും കൂടെ സിന്ധു ഘട്ട് മനോഹരമായ സിന്ധു താഴ്‌വര ആസ്വദിക്കുന്നതിനായി പോയി. 2001 ൽ സിന്ധു നദിയുടെ തീരത്തുള്ള ഒരു ഘട്ട്. ഷേയ്ക്കടുത്തുള്ള ലേയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ്. ഈ ഘട്ടിന്റെ പ്രധാന സവിശേഷത, സിന്ധു നദിയിലെ വെള്ളത്തിൽ കാലുകൾ മുക്കിക്കളയാൻ കഴിയുന്ന ഒരേയൊരു സ്ഥലമാണിത്. ഇത്. ജൂൺ മാസത്തിൽ നടക്കുന്ന വാർഷിക സിന്ധു ഉത്സവത്തിനുള്ള വേദി കൂടിയാണിത്. വാലി കാഴ്ചയൊഴികെ, ഈ സ്ഥലത്ത് കാണാൻ ഒന്നുമില്ല. കുറെ ഫോട്ടോകൾ ഡ്രൈവറുമായി എടുത്ത ശേഷം സിന്ധു ഘട്ടിൽ നിന്ന് പിന്നെ പോയത് . ഡ്രൂക്ക് വൈറ്റ് ലോട്ടസ് സ്കൂൾ (റാഞ്ചോ സ്കൂൾ എന്നറിയപ്പെടുന്നു) 3 Idiots എന്ന സിനിമയിൽ ഡെഫനിഷനിൽ മാത്രം തൃപ്തനാവുന്ന പ്രൊഫസറിനു, അതിന്റെ പേരിൽ അങ്ങേര് ക്ലാസിൽ നിന്നും പുറത്താക്കിയ റാഞ്ചോ എന്ന വിദ്യാർത്ഥി തിരിച്ചു അതെ ക്ലാസിലേക്കു തന്നെ കയറി വരുമ്പോ... കാര്യമന്വേഷിച്ച പ്രൊഫസറോട്, അവൻ അവന്റെ ഒരു സാധനം ക്ലാസിൽ മറന്നു വെച്ചെന്ന മറുപടി കൊടുത്തപ്പോ, അതെന്താണെന്നു ചോദിച്ച പ്രൊഫസർക്ക് റാഞ്ചോ എന്ന ആ വിദ്യാർത്ഥി താൻ മറന്നു വെച്ച സാധനത്തിന്റെ പേര് പറഞ്ഞു കൊടുത്ത് ഇങ്ങനെയായിരുന്നു... "Instruments that record analyse summarize organize debate and explain information which are illustrative non-llustrative hardbound paperback jacketed non-jacketed with forward introduction, table of contents, index that are indented for the englightnment, understanding enrichment enhancement and education of the human brain thru sensory root of vision... sometimes touch" 'ബുക്ക്' എന്ന് പറയുന്നതിന് പകരം റാഞ്ചോ പ്രൊഫസറിനു വേണ്ടി പറഞ്ഞ ഈ മറുപടി കേട്ടു പ്രൊഫസറിനൊപ്പം നമ്മളും അന്ന് വാ പൊളിച്ചിരുന്നു.. സ്കൂൾ സാധാരണയായി നിങ്ങളുടെ യാത്രയിൽ ഇല്ലായിരിക്കാം, പക്ഷേ ഹിന്ദി ചലച്ചിത്രമായ ‘3 ഇഡിയറ്റ്സ്’ റാഞ്ചോ സ്കൂളായി അവതരിപ്പിച്ചതിനുശേഷം പ്രസിദ്ധമായ ഈ സ്കൂൾ പ്രസിദ്ധമായി. ഷേ കൊട്ടാരത്തിന് വളരെ അടുത്താണ് ഷെയ്യിലാണ് സ്കൂൾ സമുച്ചയം. സ്കൂളിന്റെ സ്വീകരണ മുറിയിലേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ ഒരു റിസപ്ഷനിസ്റ്റ് സ്കൂളിന്റെ ചരിത്രത്തെക്കുറിച്ച് ഒരു ചെറിയ പ്രസംഗം നടത്തുന്നു. 2001 സെപ്റ്റംബറിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ നഴ്സറി മുതൽ പത്താം ക്ലാസ് വരെ ക്ലാസുകളുണ്ട്. 2016 ൽ 900 ൽ അധികം കുട്ടികൾ ചേർന്നിട്ടുണ്ട്. വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാത്ത ലഡാക്കിലെ വിദൂര സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. മുന്നൂറോളം കുട്ടികൾക്കായി സ്കൂൾ സമുച്ചയത്തിൽ ഒരു ഹോസ്റ്റൽ ഉണ്ട്. പ്രത്യേകിച്ച് വിദൂര സ്ഥലങ്ങളിൽ നിന്ന് സ്കൂളിൽ ചേർന്നവർക്കായി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള മനുഷ്യസ്‌നേഹികളുടെ സജീവ പിന്തുണയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്യപ്പെടുന്നു. ദേശീയ അന്തർ‌ദ്ദേശീയ പിന്തുണയുള്ള ഒരു ഉയർന്ന നിലവാരമുള്ള സ്കൂൾ ലേയിൽ‌ ഉണ്ടെന്ന് അറിഞ്ഞതിൽ‌ സന്തോഷമുണ്ടായിരുന്നു. സിന്ധു -ഇന്‍ഡസ് തീരത്തെ ആല്‍ച്ചി' ലാമയുരുവിലേക്കുള്ള വഴി ലക്ഷ്യമാക്കി യാത്ര തുടരുമ്പോഴാണ് അവിചാരിതമായി ''Alchi Model Village'' എന്ന ബോര്‍ഡ് കണ്ടത്.ഇനി അതും കൂടി കണ്ടിട്ടാകാം പോകുന്നത് എന്നും തീരുമാനിച്ച് മെയിന്‍ റോഡില്‍ നിന്നും ആല്‍ച്ചി റോഡിലേക്ക് തിരിഞ്ഞു.ഇന്‍ഡസ് നദിക്കു മുകളിലൂടെയുള്ള ഇരുമ്പ് പാലം കേറി വേണം ആല്‍ച്ചിയിലേക്ക് പോകാന്‍. പാലത്തില്‍ നിറയെ തിബറ്റന്‍ പ്രയര്‍ ഫ്ലാഗുകള്‍ തോരണം കണക്കെ നിറയെ തൂക്കിയിട്ടുണ്ട്.'ഓം മണി പത്മേ ഹും' മന്ത്രം ലിഖിതം ചെയ്ത ഫ്ലാഗുകള്‍ കാറ്റില്‍ പാറി പറക്കുകയാണ്.ചുവപ്പും പച്ചയും നീലയും വെള്ളയും മഞ്ഞയും നിറങ്ങള്‍ കൊണ്ട് അലംകൃതമായ പ്രയര്‍ ഫ്ലാഗുകള്‍ തിബറ്റന്‍ വിശ്വാസത്തിന്‍െറ ഭാഗമാണ്. ആല്‍ച്ചി ഗ്രാമം അടുക്കാറായി.മുമ്പോട്ടുള്ള വഴികള്‍ തീര്‍ത്തും വിജനമാണ് എന്ന് തന്നെ പറയേണ്ടി വരും.വിദേശികളായ ടൂറിസ്റ്റുകള്‍ വരുന്ന വാഹനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റാരും തന്നെയില്ല എന്നു തന്നെ പറയാം. തകര്‍ന്നു കിടക്കുന്ന സ്തൂപങ്ങള്‍ വഴികളില്‍ പലയിടത്തായും കാണാം.പുനര്‍നിര്‍മ്മാണം ഒന്നും ഇത്തരം ബൗദ്ധ സ്തൂപങ്ങളില്‍ നടന്നു കാണുന്നില്ല.ചിലതെല്ലാം ചായം പൂശി ഒന്ന് മിനുക്കിയെന്നല്ലാതെ തകര്‍ന്ന സ്തൂപങ്ങള്‍ ഒന്നും നേരെയാക്കിയിട്ടില്ല.ദൂരെ സിന്ധു നദി തീര്‍ക്കുന്ന ജലപ്രവാഹം ഒരു പൊട്ടു പോലെ കാണാനായി.ലാമയുരുവിലെ മൂണ്‍ലാന്‍റില്‍ നിന്നും വ്യത്യസ്ഥമായ പ്രകൃതിയാണിവിടം കാണാനായത്.പലയിടത്തും ചെറിയ ചെറിയ പച്ചപ്പിന്‍െറ തുരുത്തുകള്‍ ഉണ്ട്.ആപ്രിക്കോട്ട് മരങ്ങളും വില്ലോ മരങ്ങളും ഒറ്റപ്പെട്ടു കാണാം. ആല്‍ച്ചി ഗ്രാമം എത്തിയപ്പോള്‍ കുറച്ചധികം ടൂറിസ്റ്റുകള്‍ അവിടെ എത്തിയിട്ടുണ്ട്.ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന്‍െറ എല്ലാ ഭാവങ്ങളും സ്വായത്തമാക്കിയിട്ടുണ്ട് ആല്‍ച്ചി വില്ലേജ്. തിബറ്റന്‍,ചൈനീസ്,കോണ്ടിനെന്‍റല്‍ രുചി ഭേദങ്ങളുമായി നിരവധി ഭക്ഷണശാലകളും ഹോം സ്റ്റേ മുതലുള്ള താമസ സൗകര്യവും ഇന്ന് ആല്‍ച്ചി ഗ്രാമത്തില്‍ ലഭ്യമാണ്. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ചെറിയൊരു തെരുവിലൂടെ വേണം ഗോംപ കാണാനായി പോകേണ്ടത്.തിബറ്റന്‍ ശൈലിയുള്ള മാലകള്‍,വളകള്‍,ചെറിയ ബുദ്ധരൂപങ്ങള്‍,പാത്രങ്ങള്‍,വിവിധ തരം ഷാളുകള്‍ അങ്ങനെയെല്ലാം ഇവിടെ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്.ആല്‍ച്ചി ചോസ്കര്‍ എന്നറിയപ്പെടുന്ന കോംപ്ലക്സില്‍ കയറി. ഇവിടെയാണ് ആല്‍ച്ചി ഗോംപ.പല ഭാഗത്തായി ചിതറിക്കിടക്കുന്ന ആല്‍ച്ചിക്ക് പുറകിലൂടെ സിന്ധു നദി ഒഴുകുന്നുണ്ട്.പല ഭാഗങ്ങളായാണ് ആല്‍ച്ചി ചോസ്കോര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.ഗര്‍ഭ ഗൃഹത്തില്‍ കയറി അവലോകിതേശ്വരന്‍െറ വലിയ പ്രതിമ കണ്ടു.തൊട്ടടുത്ത് തന്നെ മഞ്ചുശ്രീ പ്രതിമയും മൈത്രേയ ബുദ്ധ പ്രതിമയും കാണാനായി.ഇരുള്‍ നിറഞ്ഞ മുറിക്കകത്താണ് പ്രധാന പ്രതിമകളെല്ലാം. സ്നേഹം വിളംബരം ചെയ്യുന്നവനാണ് അവലോകതീശ്വരന്‍,ബുദ്ധിയുടെ ദേവന്‍ ആണ് മഞ്ചുശ്രീ.മൈത്രേയ ബുദ്ധനാകട്ടെ ലോക രക്ഷക്കായി ഇനി വരാനിരിക്കുന്ന ബുദ്ധനും.പ്രധാനമായും മൂന്ന് ക്ഷേത്രങ്ങള്‍ ആല്‍ച്ചിയിലുണ്ട്.സുംര്‍സ്ടെക്,വൈരോചന, മഞ്ചുശ്രീ എന്നിവയാണവ. ഗര്‍ഭഗൃഹത്തിനു പുറത്തിറങ്ങി ഇന്‍ഡസ് നദീ തീരത്തേക്ക് നീങ്ങി.നിരവധി സ്തൂപങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്ന കാഴ്ചകള്‍ നദി തീരത്ത് കാണാം.വളരെ പൗരാണികവും അതു പോലെ ലഡാക്കിലെ പ്രധാനപ്പെട്ടൊരു ഗോംപയും കൂടിയാണ് ആല്‍ച്ചി.മറ്റുള്ള മൊണാസ്ട്രികളില്‍ നിന്നും വ്യത്യസ്ഥമായി തുകലിലും കല്ലിലും മരത്തടികളിലും ലോഹത്തിലും തീര്‍ത്ത പ്രാര്‍ത്ഥന ചക്രങ്ങള്‍ ഇവിടെ ധാരാളമായി കാണാം.'Yellow Hats' എന്നറിയപ്പെടുന്ന തിബറ്റന്‍ ബുദ്ധിസ്റ്റ് പഠന കേന്ദ്രം ആല്‍ച്ചിയുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ മതപഠനവും സന്ന്യാസ പ്രക്രിയകളും എല്ലാം ആല്‍ച്ചിയില്‍ നിന്നും ലികിര്‍ മൊണാസ്ട്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ ഉള്ള ഒരു ലാമയുമായി പരിചയപ്പെട്ട ശേഷമേ സംഭാഷണo തുടർന്ന് നിങ്ങൾ പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ,....? ഞാൻ ലാമ യോട് ചോദിച്ചു.. അതെ,. ഗുരുവിനു മരണമില്ല. ഒരു കോപ്പ യിലെ ചായ നിലത്ത് ഒഴിച്ചാൽ വേറെ രൂപം സ്വീകരിക്കുന്നു,.. പക്ഷെ, ചായ യുടെ രുചിയോ നിറമോ മാറുന്നില്ലല്ലോ,. ? അതു പോലെ ഗുരു ഒരു ശരീരത്തിൽ നിന്നും മറ്റൊന്ന്ലേക്ക് പ്രയാണം തുടരുന്നു.. സന്തോഷം ചിലപ്പോൾ നിങ്ങൾക്ക് അങ്ങാടിയിൽ നിന്നും വാങ്ങാൻ കിട്ടുമായിരിക്കും. പക്ഷെ, ആനന്ദ നിർവൃതി അനുഭവിക്കണം എങ്കിൽ നിങ്ങൾ യാത്ര ചെയ്യണം,. അതു തേടി കണ്ടുപിടിക്കുക തന്നെ വേണം. : ഞങ്ങൾ നടത്തം തുടർന്നു.. മൊണാസ്റ്ററി യുടെ അടുത്ത് എത്താറായി . ഇവിടെ ഒരു നടപ്പാലം ഉണ്ട്,.. വളരെ ഉയരത്തിൽ നിന്നും ഒലിക്കുന്ന ഒരു വെള്ളച്ചാട്ടവും. മൊണാസ്റ്ററി യുടെ പ്രവേശന കവാടത്തിൽ ഞാൻ ടിക്കറ്റ് കാണിച്ചു. ആല്‍ച്ചി ഗോംപയുടെ അഡ്മിനിസ്ട്രേറ്റര്‍ ഇന്ന് ലികിര്‍ മൊണാസ്ട്രിയാണ്. ആല്‍ച്ചിയുടെ ചരിത്ര പരിസരങ്ങള്‍ നമ്മള്‍ പരിശോധിച്ചാല്‍ ആദ്യം കാണുന്ന പേര് ഗുരു റിങ്ചെന്‍ സാങ്പോയുടെതാണ്.ട്രാന്‍സ് ഹിമാലയന്‍ റീജ്യനില്‍ പത്താം നൂറ്റാണ്ടില്‍ ഗുരു റിങ്ചെന്‍ സ്ഥാപിച്ചതാണ് ആല്‍ച്ചി മൊണാസ്ട്രി.ഇന്‍ഡസ് നദിയോട് ചേര്‍ന്ന് 10200 അടി ഉയരത്തിലാണ് ആല്‍ച്ചി ഗോംപ സ്ഥിതി ചെയ്യുന്നത്.ലഡാക്കില്‍ ബുദ്ധമതം പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഗുരു ആയിരുന്നു റിങ്ചെന്‍ സോങ്പെ.രത്നഭദ്ര എന്നായിരുന്നു പൂര്‍വ്വശ്രമത്തില്‍ സാങ്പോ റിങ്ചെനിന്‍െറ പേര്.സംസ്കൃത ഭാഷ പഠനത്തിനായി വിക്രമശാലയില്‍ എത്തിയ അദ്ദേഹം പിന്നീട് ലോത്വാസ റിങ്ചെന്‍ എന്ന പേരിലറിയപ്പെട്ടു.സംസ്കൃതത്തില്‍ നിന്നും തിബറ്റന്‍ ഭാഷയായ Bhoti-യിലേക്ക് നിരവധി കൃതികള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തു. ലഡാക്ക് മേഖലയില്‍ ബുദ്ധമതം വ്യാപനം ചെയ്യുന്നതില്‍ റിങ്ചെനിന്‍െറ പങ്ക് നിസ്തുലമാണ്.ലഡാക്ക് മേഖലയില്‍ ബുദ്ധ വിഹാരങ്ങള്‍ സ്ഥാപിക്കുന്നതില്‍ റിങ്ചെന്‍ മുന്‍കൈ എടുത്തിരുന്നു.ലഡാക്കിലും മറ്റു പ്രദേശങ്ങളിലുമായി 108 ബുദ്ധ വിഹാരങ്ങള്‍ റിങ്ചെന്‍ സ്ഥാപിച്ചിട്ടുണ്ട്.സ്പിതിയിലെ തബോ,ആല്‍ച്ചി ചോസ്കോര്‍,വാങ്ല,സുംദ തുടങ്ങിയവ ഉദാഹരണങ്ങള്‍മാത്രം. 'വജ്രാചാര്യ' എന്ന പേരിലും ഗുരു റിങ്ചെന്‍ അറിയപ്പെടുന്നുണ്ട്.ലഡാക്ക്,സ്പിതി വാലി, കിന്നൗര്‍,സാന്‍സ്കാര്‍,അരുണാചല്‍ പ്രദേശ്, ഭൂട്ടാന്‍ തുടങ്ങിയ മേഖലകളിലെല്ലാം വ്യാപിച്ച് കിടക്കുന്നതാണ് റിങ്ചെന്‍െറ പ്രവര്‍ത്തന മണ്ഡലം. ചിത്രകലയില്‍ താല്‍പ്പര്യം ഉള്ളവര്‍ക്കും സന്ദര്‍ശിക്കാന്‍ പറ്റിയൊരു ഇടമാണ് ആല്‍ച്ചി.ഇവിടുത്തെ മ്യൂറല്‍ ചിത്രങ്ങള്‍ പ്രശസ്തമാണ്.ചരിത്ര കുതുകികളും ബുദ്ധിസത്തെ കുറിച്ച് പഠനം നടത്താന്‍ ആഗ്രഹിക്കുന്നവരും ഒരിക്കലെങ്കിലും ആല്‍ച്ചി സന്ദര്‍ശിച്ചിരിക്കണം.യുനെസ്കോ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച ഒരിടം കൂടി ആണ് ഇന്‍ഡസ് തീരത്തെ ഈ ഗോംപ. എന്തിനാ നിങ്ങൾ മൊണാസ്റ്ററി ഇത്രയും ഉയരങ്ങളിൽ നിർമ്മിക്കുന്നത്.. ? ഞാൻ ലാമ യോട് ചോദിച്ചു : എന്റെ തോളിൽ തട്ടിയിട്ട് ലാമ പറഞ്ഞു :യഥാർത്ഥ സന്യാസി നഗരത്തിൽ ചുറ്റി നടക്കില്ല. അവരെ കാണണമെങ്കിൽ നിങ്ങൾ മലമുകളിൽ തന്നെ പോവണം.. കാരണം നമുക്ക് വേണ്ടത് ഏകാഗ്രതയാണ്. ജീവിതത്തിലെ നാട്യങ്ങളും അനാവശ്യ ബഹളങ്ങളും എല്ലാം മാറ്റിവച് എനിക്ക് എന്നോട് തന്നെ സംസാരിക്കാൻ ഒരിടം. : താഴെ മനോഹരമായ paro നഗരത്തിലെക്കു നോക്കൂ,. . തിരക്കു പിടിച്ച ആ മഹാ നഗരം ഇവിടുന്ന് നോക്കുമ്പോൾ എത്ര ചെറുതാണ്, അല്ലെ,. ? അത്രയേ ഉള്ളൂ ഈ ലോകം.. അതിലെ ഒരു കുഞ്ഞു ജീവി നമ്മൾ.. പിന്നെ നമുക്ക് അഹങ്കരിക്കാൻ എന്തിരിക്കുന്നു ? Hmmm...ഇവിടുത്തെ കാഴ്ച അതിമനോഹരം തന്നെ ! ഞാൻ പറഞ്ഞു. നിങ്ങൾ winter ൽ വരണം - മഞ്ഞു മൂടിയ മൊണാസ്റ്ററി യും.. ഈ കാണുന്ന മലകളും ഒന്ന് കാണേണ്ടത് തന്നെ.. ലാമ പറഞ്ഞു. തുടക്കത്തിൽ ഞാൻ നിങ്ങളോട് പറഞ്ഞത്,... ഈ കയറ്റം നിങ്ങൾക്ക് ഒരു ഭാരമായും പ്രയാസമായും തോന്നാം.. പക്ഷെ, ഞാൻ ഇത് കുറേ തവണ കയറി ഇറങ്ങിയതാണ്. അതായത്, ഒരാൾക്ക് നല്ലത് എന്ന് തോന്നുന്നത് മറ്റൊരാൾക്ക് അങ്ങനെ തോന്നേണമെന്നില്ല.. ഒന്നും യാഥാസ്ഥിതികമല്ല....എല്ലാം മായ. "! നിങ്ങൾക്ക് മുൻപിൽ നേരത്തെ ഉണ്ടായിരുന്ന പർവതം എവിടെ ? കഠിന പരിശ്രമം കൊണ്ട് നിങ്ങൾ അതിനു മുകളിൽ എത്തിയില്ലേ,.. ? There is no free lunch ഡോക്ടർ, പ്രയത്നം കൊണ്ട് നിങ്ങളുടെ ജീവിത പ്രശ്നങ്ങളെ നിങ്ങൾക്ക് മറികടക്കാൻ കഴിയുമെന്ന് ഇപ്പോൾ ബോധ്യമായില്ലേ.. ? നിങ്ങൾ നിങ്ങളുടെ ജോലി... അത് എത്ര ചെറുതും ആവട്ടെ , ഭംഗിയായി ചെയൂ, അനാവശ്യ ചിന്തകൾക്ക് മനസ്സിലേക്ക് പ്രവേശനം നിരോധിക്കൂ,... നിങ്ങൾ ഏറ്റവും സന്തോഷവാൻ ആവുന്നത് കാണാം. അതാണ്‌ ഞങ്ങളുടെ സന്തോഷത്തിന്റെ രഹസ്യം. 'ലാമയുരു-ലഡാക്കിന്‍െറ മൂണ്‍ലാന്‍റ്' റിഗ്യാല്‍ കേവ് മൊണാസ്ട്രിയില്‍ നിന്നും ഇനി യാത്ര ലാമയുരുവിലേക്കാണ്.ലേ-ശ്രീനഗര്‍ ഹൈവേയില്‍ രണ്ട് മലമ്പാതകള്‍ കൂടി താണ്ടിയാല്‍ ലഡാക്കിന്‍െറ മൂണ്‍ലാന്‍റ് എന്ന് വിളിക്കുന്ന ലാമയുരു എത്തും.മുല്‍ബെഖിനു ശേഷം ബുദ്ധവിഹാരങ്ങളുടെ നീണ്ട കാഴ്ച ആണ് വഴികളില്‍ എല്ലാം.തിബറ്റന്‍ ബുദ്ധിസം ഏറ്റവും കൂടുതല്‍ പ്രാക്ടീസ് ചെയ്യപ്പെടുന്ന നാടു കൂടിയാണ് ലഡാക്ക്.പല പേരുകളിലും അറിയപ്പെടുന്നൊരു സ്ഥലമാണ് ലഡാക്ക്. ലിറ്റില്‍ തിബറ്റ്,ചുരങ്ങളുടെ നാട്,തണുത്ത മരുഭൂമി,ലാമമാരുടെ നാട്-ഇനിയും ധാരാളം വിശേഷണങ്ങള്‍ ഈ ഭൂമികക്ക് ചേരും. റിഗ്യാല്‍ മൊണാസ്ട്രിയില്‍ നിന്നും 14 കിലോമീറ്റര്‍ സഞ്ചരിച്ചതോടെ ഈ ഹൈവേയിലെ ആദ്യ പാസ്സ് ആയ നമിക ചുരം എത്തി.12198 അടി ഉയരത്തിലാണ് നമികാ പാസ്സിന്‍െറ സീറോ പോയിന്‍റ് നിലകൊള്ളുന്നത്.Pillar of the sky pass എന്നും Namik La അറിയപ്പെടുന്നു.പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതികള്‍ എല്ലാം കാര്‍ഗില്‍ കഴിയുന്നതോടെ അവസാനിച്ചിരുന്നു.ഇനി അങ്ങോട്ടുള്ള കാഴ്ചകളില്‍ എല്ലാം മരുഭൂമി പോലെ കിടക്കുന്ന ഭൂപ്രദേശങ്ങളാണ്.വിവിധ രൂപത്തിലും ഭാവത്തിലും പരുവപ്പെട്ടു കിടക്കുന്ന അവസാദ ശിലകളുടെ രൂപങ്ങള്‍. മനസ്സില്‍ കുളിര് കോരിയിടുന്ന മരതക നിറങ്ങളുടെ പച്ചിലച്ചാര്‍ത്തിന് പകരം എങ്ങും തവിട്ടു നിറത്തിലുള്ള മണല്‍ക്കുന്നുകള്‍ മാത്രം.ദൂരെ കാവലായിരിക്കുന്ന മഞ്ഞു ശിഖരങ്ങളുള്ള പര്‍വ്വതങ്ങള്‍ ഒരുവേള കാഴ്ചകള്‍ ആനന്ദദായകമാക്കി.ലഡാക്ക് ലക്ഷ്യമാക്കി പോകുന്ന ചരക്കു ലോറികളും ആര്‍മി വാഹന വ്യൂഹങ്ങളും ഒഴിച്ചാല്‍ റോഡില്‍ എങ്ങും ബൈക്ക് റൈഡേഴ്സ് ആണ്.മോട്ടോര്‍ ബൈക്കുകളുടെ സ്വപ്നഭൂമി ആയ കര്‍ദുങ് ലാ ലക്ഷ്യമാക്കിയാവണം ഓരോ ബൈക്കുകളും കുതിക്കുന്നത്. 'റ' വളവുകള്‍ 'ജിലേബി വളവുകള്‍' എന്ന് ഏതോ രസികന്‍ വിശേഷിപ്പിച്ച കഴിഞ്ഞതോടെ ഫോട്ടു പാസ്സിലെത്തി.ഇപ്പോള്‍ ഉയരം സമുദ്ര നിരപ്പില്‍ നിന്നും 13479 അടിയാണ്.ഫോട്ടു ലാ-യില്‍ അധികം നില്‍ക്കാന്‍ കഴിയുന്നില്ല. വീശിയടിക്കുന്ന ശീതക്കാറ്റ് കൊള്ളുമ്പോള്‍ കിടുകിടാ വിറക്കാന്‍ തുടങ്ങി.ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ പ്രൊജക്റ്റ് വിജയക് ആണീ പാതയില്‍ സംരക്ഷണം തീര്‍ക്കുന്നത്.BRO സ്ഥാപിച്ച ദിശാസൂചികക്ക് ചുറ്റിലും തിബറ്റന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥന കൊടികള്‍ കെട്ടിയിട്ടുണ്ട്.'ഓം മണി പത്മേ ഹും' എന്ന ഷഡാക്ഷര മന്ത്രലിഖിതങ്ങള്‍ കാറ്റില്‍ പാറിപ്പറക്കുകയാണ്.ഫോട്ടു ലാ ലേ ശ്രീനഗര്‍ റൂട്ടിലെ ഏറ്റവും ഉയരം കൂടിയ പാസ്സ് ആണ്‌.ലാമയുരു എത്തുമ്പോള്‍ സമയം രാത്രി ആയി.അവിടെ കണ്ട തിബറ്റന്‍ റെസ്റ്റോറന്‍റില്‍ കയറി ഓരോ ഉപ്പു ചായ കുടിച്ചു,തണുപ്പിന് അതാണ് നല്ലത്.ഇവിടെ റൂം ധാരാളം ഒഴിവുണ്ട്.അതിലും കുറഞ്ഞ റേറ്റ് ഉണ്ടോന്ന് നോക്കാന്‍ പോയവര്‍ റൂം റെഡിയാക്കി വന്നു.വൃദ്ധ ദമ്പതികള്‍ നടത്തുന്നൊരു ഹോം സ്റ്റേ ആണത്.വലിയ സൗകര്യങ്ങള്‍ ഇല്ലെങ്കിലും ഇതിലും കുറഞ്ഞ റേറ്റില്‍ ഇനി ഇവിടെ താമസം കിട്ടില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്.തൊട്ടടുത്തു തന്നെയാണ് ലാമയുരു ഗോംപ.നിലാവില്‍ കുളിച്ച ഗോംപയുടെ വിദൂര ദൃശ്യം ഏതോ ഹൊറര്‍ സിനിമയിലെ കോട്ട പോലെ തോന്നി. രാവിലെ തന്നെ ഗോംപയിലേക്ക് കയറാനായി ഇറങ്ങി.ഹോം സ്റ്റേയില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ.പ്രാര്‍ത്ഥന സമയം കഴിഞ്ഞ് മോങ്കുകള്‍ എല്ലാം സ്ഥലം വിട്ടിരുന്നു.ഒന്നോ രണ്ടോ സന്ന്യാസിമാരേ ഇപ്പോള്‍ ഇവിടുള്ളൂ. പ്രാര്‍ത്ഥന ചക്രം കറക്കി മന്ത്രമുരുവിട്ട് ഒരു വൃദ്ധ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.കയ്യിലുള്ള ചെറു ചക്രത്തിന് പുറമേ അവര്‍ അവിടെ സ്ഥാപിച്ച വലിയ സിലിണ്ടര്‍ ആകൃതിയിലുള്ള ചക്രവും പ്രാര്‍ത്ഥനപൂര്‍വ്വം ചലിപ്പിക്കുന്നുണ്ട്. ഷഡാക്ഷരികളുടെ പ്രാര്‍ത്ഥന മന്ത്രം ഇവിടെ ചിരിക്കുന്ന ബുദ്ധനായി അവരുടെ ചുണ്ടുകളില്‍ കാണാന്‍ കഴിഞ്ഞു. ലാമയുരു മൊണാസ്ട്രി ലഡാക്കിലെ ഏറ്റവും പഴക്കം ചെന്ന മൊണാസ്ട്രികളിലൊന്നാണ്. ചരിത്രവും മിത്തുകളും ഇഴ ചേര്‍ത്താലേ ഇതിന്‍െറ വര്‍ത്തമാന വായനകള്‍ ഇന്ന് നമുക്ക് സാധ്യമാകൂ.ശാക്യമുനിയുടെ കാലത്ത് ലാമയുരു വലിയൊരു തടാകം ആയിരുന്നത്രെ.നിരവധി പാമ്പുകളുടെ ആവാസകേന്ദ്രം കൂടിയായിരുന്നു ഈ തടാകം.മദ്ധ്യാന്‍തക ബോധിസത്വയുടെ പ്രവചനം ഈ തടാകം വറ്റിക്കാന്‍ ഒരാള്‍ വരുമെന്നായിരുന്നു.ആ സന്ന്യാസി ഇവിടെ ഒരു ആശ്രമം പണിയുമെന്നും ബോധിസത്വ പ്രവചിച്ചു.പതിനൊന്നാം നൂറ്റാണ്ടില്‍ ഇവിടെ എത്തിയ ബൗദ്ധപണ്ഡിതനായ നരോപ ഈ മലകളില്‍ ചാലുകള്‍ തീര്‍ത്ത് ആ തടാകം ഒഴുക്കി കളഞ്ഞ് ആശ്രമം സ്ഥാപിച്ചു.ആ ഒഴുക്ക് സൃഷ്ടിച്ച നീര്‍ ചാലുകളാണ് ലാമയുരുവിലെ മൂണ്‍ലാന്‍റിന് ഹേതുവായതെന്നാണ് മിത്തോളജികള്‍ പറയുന്നത്.നരോപ തന്‍െറ ധ്യാനത്തിനായി ഇവിടൊരു മല പിളര്‍ത്തി ഗുഹയാക്കിയെന്നും കഥകള്‍ ഉണ്ട്.അന്ന് ആ ഗുഹയില്‍ ഒരു സിംഹത്തെ കണ്ടെന്നും അവിടെ നരോപ രൂപം കൊടുത്ത ക്ഷേത്രത്തിന് 'Singhe Ghang' അഥവാ Lion Mound എന്നും പേര് നല്‍കിയത്രെ.എന്നാല്‍ ചരിത്ര രേഖകളില്‍ ലഡാക്ക് ഭരിച്ചിരുന്ന രാജാവ് പ്രശസ്ത പണ്ഡിതനായിരുന്ന റിങ്ചെന്‍ സാങ്ബോയുടെ നേതൃത്വത്തിലാണ് ലാമയുരു ഗോംപ പണിതുയര്‍ത്തിയതെന്ന് കാണാം.പതിനാറാം നൂറ്റാണ്ടില്‍ ലഡാക്ക് ഭരിച്ചിരുന്ന ജംയാങ് നംഗ്യാല്‍ ലാമയുരുവിനെ Land of Freedom ആയി പ്രഖ്യാപിച്ചിരുന്നു.'സ്വാതന്ത്ര്യത്തിന്‍െറ ഭൂമി' ആയ ലാമയുരുവില്‍ നിന്നും അറസ്റ്റ്, തടവിലാക്കല്‍ തുടങ്ങിയ നടപടികള്‍ക്ക് അന്ന് വിലക്കുണ്ടായിരുന്നു.ലഡാക്ക് പ്രവിശ്യയുടെ അപ്രമാദിത്യം അംഗീകരിക്കുന്ന നിവാസികള്‍ക്കായിരുന്നു സത്യത്തില്‍ ലാമയുരു Land of Freedom ആയത്. ഗോംപക്കകത്ത് നിറയെ ചുവര്‍ ചിത്രങ്ങളാണ്.പലതരം ധാതുക്കളാലും ചാറുകളാലും വരക്കപ്പെട്ട ചിത്രങ്ങള്‍.എല്ലാം ബുദ്ധ ജീവിതത്തിന്‍െറ വ്യത്യസ്ഥ തലങ്ങളെ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍,കൂടാതെ പ്രധാന മുനിമാരുടെയും സന്ന്യാസിമാരുടെയും ഛായ ചിത്രങ്ങളും ഗോംപയില്‍ കാണാനായി.എല്ലാ വര്‍ഷവും നടക്കാറുള്ള യുരു കബ്ഗ്യാത് ഉത്സവത്തിനാണ് ലാമയുരുമായി ബന്ധപ്പെട്ട എല്ലാ മോങ്കുകളും എത്തുന്നത്.തിബറ്റന്‍ ലൂണാര്‍ കലണ്ടര്‍ പ്രകാരമാണ് ഈ ഉത്സവം നടത്താറുള്ളത്.ചാം നൃത്തമാണ് യുരു ഫെസ്റ്റിവലിന്‍െറ ഹൈലൈറ്റ്.വിവിധ വര്‍ണ്ണങ്ങളിലും ഭാവങ്ങളിലും ഉള്ള മുഖംമൂടി ധരിച്ചാണ് ചാം ഡാന്‍സ് നടത്താറുള്ളത്. മരണ ദേവനായ യമക്കും രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുരു പത്മസംഭവക്കും സമര്‍പ്പിക്കപ്പെട്ടതാണ് താന്ത്രിക ശൈലിയുള്ള ചാം നൃത്തം. ഗോംപക്ക് പുറത്തിറങ്ങിയാല്‍ ലാമയുരുവിന്‍െറ മൂണ്‍ലാന്‍റ് ഭൂപ്രകൃതി കാണാം.കുഴികളും കുന്നുകളും ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന തവിട്ടു നിറത്തിലുള്ള ചെറിയ മണല്‍ക്കുന്നുകള്‍.ചന്ദ്രോപരിതലം പോലെ തോന്നുന്നത് കൊണ്ടാകും ഇതിനെ മൂണ്‍ലാന്‍റ് എന്ന് വിളിച്ചത്.മണ്‍പുറ്റുകള്‍ പോലെ കാണുന്ന കുന്നിന്‍ ചെരിവുകളില്‍ നിരവധി വീടുകള്‍ കാണാം.ഇവരെല്ലാം ലാമയുരു ഗോംപയുമായി ബന്ധപ്പെട്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.പൂര്‍ണ്ണ നിലാവ് പൊഴിക്കുന്ന രാത്രികളില്‍ മൂണ്‍ലാന്‍റ് എങ്ങനെയാകും എന്ന് മനസ്സില്‍ ഓര്‍ത്ത് ലാമയുരുവിനോട് വിട പറഞ്ഞു... ലേയ്ക്ക് 15 കിലോമീറ്റർ തെക്കായി ഷേ പാലസും മഠവും സ്ഥിതിചെയ്യുന്നു. 1655 ൽ ഡെൽദാൻ നംഗ്യാൽ രാജാവ് ഒരു വേനൽക്കാല കൊട്ടാരമായി ഇത് നിർമ്മിച്ചു. 1942 ൽ ജമ്മുവിലെ ഡോഗ്രാസ് ലഡാക്ക് ആക്രമിച്ചപ്പോൾ, നംഗ്യാലുകൾ കൊട്ടാരം ഉപേക്ഷിച്ച് സിന്ധു നദിയുടെ എതിർവശത്തുള്ള സ്റ്റോക്ക് പാലസിലേക്ക് മാറി. നംഗ്യാൽ കുടുംബത്തിന്റെ പിൻഗാമികൾ ഇപ്പോഴും സ്റ്റോക്ക് പാലസിൽ താമസിക്കുന്നുവെന്ന് പറയപ്പെടുന്നു. കൊട്ടാരത്തിലേക്കുള്ള പ്രവേശനം റോഡിന്റെ അരികിലാണ്, അവിടെ നിന്ന് ചെറിയ പ്രാർത്ഥന ചക്രങ്ങൾ ആരംഭിക്കുന്നു. കൊട്ടാരത്തിന്റെ കവാടത്തിലെത്താൻ അസമമായ ഉയരമുള്ള നിരവധി കല്ലുകൾ കയറണം. റോഡരികിൽ നിന്ന് കൊട്ടാരം ജീർണിച്ചപോലെ കാണപ്പെട്ടു. നിരവധി വർഷങ്ങളായി തുടരുന്ന പ്രധാന പുനരുദ്ധാരണങ്ങൾ സ്ഥാപനത്തിൽ നടക്കുന്നുണ്ട്. കൊട്ടാരത്തിന്റെ പൂർണതക്കു 3-4 വർഷം കൂടി എടുത്തേക്കാം, കാരണം വേനൽക്കാലത്തും ശരത്കാലത്തും മാത്രമേ പണി ഏറ്റെടുക്കാൻ കഴിയൂ. അതിനാൽ, നിരാശാജനകമായ ഒരു സന്ദർശനമാണിത്, കൊട്ടാരത്തിൽ ഒരു ക്ഷേത്രം ഒഴികെ മറ്റൊന്നും കാണാൻ കഴിയില്ല, അവിടെ 40 അടി ഉയരമുള്ള സഖ്യ മുനി ബുദ്ധന്റെ പ്രതിമ സന്ദർശിക്കാൻ യോഗ്യമാണ്. എന്നിരുന്നാലും, കൊട്ടാരത്തിന്റെ മേൽക്കൂരയിൽ നിന്നുള്ള കാഴ്ച മനോഹരമായിരുന്നു .

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...