Friday, 24 November 2023

ഉയർന്നചുരങ്ങളുടെനാട്- ലെ_ ലഡാക്ക് _ഡയറി പാർട്ട് -4

സ്വർഗം എന്ന അർത്ഥം വരുന്ന ത്രിവിഷ്ടപം എന്നസംസ്കൃത വാക്കിൽനിന്നാണ് തിബത്ത് എന്ന പേരുണ്ടായത്. സുകൃതികൾ വസിയ്ക്കുന്ന ഇടം എന്ന അർത്ഥത്തിൽ സ്വർഗഭൂമി എന്നിതിനെവിളിച്ചുവന്നു.ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന സ്ഥലമായ അതായത് പുണ്യസ്ഥലമായ കൈലാസവും മാനസസരോവരവും (മാനസസരസ്സ്)തിബത്തിലാണ്. പരമേശ്വരനായ ശിവൻ കൈലാസത്തിലാണ് വസിയ്ക്കുന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. (യഹൂദർ അവരുടെ ദൈവമായ യഹോവ സീയോൻ പർവതത്തിൽ വസിയ്ക്കുന്നുവെന്നാണ് വിശ്വസിച്ചുപോന്നത്.) ശാക്യ, കാഗ് യു , ഗേ ലുഗ്,നൈങ്മ എന്നിവയാണ് നാലു തിബറ്റൻ ബുദ്ധ സമ്പ്രദായങ്ങൾ.നെയ്ഗ്‌മ അഥവാ പഴയത് വാമൊ ഴിയായും പിന്നീട് ഗ്രന്ഥങ്ങളിലൂടെയുമു ള്ള പകർന്നു നൽകൽ ആയിരുന്നു അ വരുടെ വിദ്യാഭ്യാസരീതി , അന്നത്തെ ദിവസം ആദ്യം ഹെമിസ് മൊണാസ്ട്രി ആണ് ടാർഗറ്റ് ,തുപ്സ്റ്റാൻ നൻഗ്യൽ എന്നായിരുന്നു ഡ്രൈവറുടെ പേര് , ബുദ്ധിസ്റ്റ് തന്നെ ആണ് ഗൈഡ് ആയും കൂടെ വന്നത് , അത്യാവശ്യം ഫോട്ടോഗ്രാഫിയിൽ കമ്പമുള്ളതു കൊണ്ട് പുലി പെട്ടെ ന്നു സൗഹൃദത്തിലുമായി .ലാമയൂരിനടുത്തുള്ള ഗ്രാമം ആണ് പുള്ളിയുടെ സ്വദേശം സീസണായാൽ ലഡാക്ക് തെരുവുകളിൽ ഗൈഡും ട്രക്കിങ് , ഡ്രൈവർ ഒക്കെ ആയി 6 മാസം ജീവിതം ശൈത്യകാലത്തു തിരിചു പോവും വജ്‌റായന ബുദ്ധിസത്തിൽ ഗുരു പദ്മസംഭവയുടെ അർഥിക്കുന്നവരുടെ പിന്ഗാമികളിൽ ഒരാളെ ആണ് എന്ന് സംഭാഷണങ്ങളിലൂടെ മനസിലായി ഹെമിസ് മൊണാസ്ട്രി ലേ-മനാലി റോഡിൽ നിന്ന് 45 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഹെമിസ് മൊണാസ്ട്രി ആയിരുന്നു. പാർക്കിംഗ് സ്ഥലത്ത് നിന്ന് ഏകദേശം 100 മീറ്റർ കയറ്റം മഠത്തിന്റെ പ്രധാന കവാടത്തിലേക്ക് നയിക്കുന്നു. മോണസ്റെറിക്ക് ഉള്ളിൽ കയറാനാണ് 100 രൂപ അടക്കേണ്ടത്. 7.45 നു ടിക്കറ്റ് കൗണ്ടർ തുറക്കും. ചിലർ ടിക്കറ്റ് എടുക്കാതെ നേരത്തേ തന്നെ പുറപ്പെടും. അവർക്ക് മുകളിൽ നിന്നും ടിക്കറ്റ് എടുക്കാൻ അന്ന് സൗകര്യം കണ്ടിരുന്നു. കഴിവതും നേരത്തേ യാത്ര ആരംഭിക്കുക. വെയില് ഇല്ലാത്തപ്പോൾ മുകളിൽ എത്തിയാൽ ക്ഷീണവും ആയാസവും കുറയും. ബിസി പതിനൊന്നാം നൂറ്റാണ്ടിലാണ് ഹെമിസ് മഠം നിലനിന്നിരുന്നതെന്ന് പറയപ്പെടുന്നു, എന്നാൽ ഇപ്പോഴത്തെ മഠത്തിന്റെ ഘടന 1672 ൽ സെംഗി നംഗ്യാൽ സ്ഥാപിച്ചതാണ്. ബുദ്ധമതത്തിലെ കഗ്യു വംശത്തിന്റെ പ്രധാന ഇരിപ്പിടമായാണ് ഈ മഠം കണക്കാക്കുന്നത്. കല്ലുകൾ, കളിമണ്ണ്, മരം എന്നിവ ഉപയോഗിച്ച് ടിബറ്റൻ വാസ്തുവിദ്യയിലാണ് ഈ മഠം നിർമ്മിച്ചിരിക്കുന്നത്. അവ കൂടുതലും ഉയർന്ന സ്ഥലത്തോ തെക്ക് ദിശയെ അഭിമുഖീകരിക്കുന്ന കുന്നുകളിലോ ആണ് ഹെമിസ് മഠത്തിന് ഒരു വലിയ ചതുരാകൃതിയിലുള്ള അകത്തളം ഉണ്ട്. മുറ്റത്തിന്റെ വലതുവശത്ത് പ്രധാന കവാടത്തിലൂടെ പ്രവേശിക്കുമ്പോൾ പരമ്പരാഗത പ്രാർത്ഥന ചക്രങ്ങളും ശാക്യ മുനി (താഴത്തെ നില), ഗുരു പദ്മസംഭവ (ഒന്നാം നില)എന്നിവരുടെ ക്ഷേത്രങ്ങളും ഉണ്ട്. മുറ്റത്തിന്റെ ഇടതുവശത്ത് അസംബ്ലി ഹാളും മ്യൂസിയവുമുണ്ട്. ക്ഷേത്ര മതിലുകളിൽ ബുദ്ധ ഗുരുക്കളുടെ ചുവർച്ചിത്രങ്ങളുണ്ട്. ഫോട്ടോഗ്രഫി, ബാഗ്‌സ്, ചെരുപ്പ് ഒന്നും മൊണാസ്ട്രിക്ക്‌ ഉള്ളിൽ കയറ്റാൻ പാടില്ല. അതെല്ലാം സൂക്ഷിക്കാൻ പുറത്തു ഒരു സേഫ് ഉണ്ടാക്കിയിട്ടുണ്ട്. അവിടെ ഒരു സെക്യൂരിറ്റി നില്പ്പുണ്ട്. അതുപോലെ ഷോർട്സ് ഇട്ടുകൊണ്ട്‌ കയറാൻ സമ്മതിക്കില്ല. താഴെനിന്ന് എടുത്ത ടിക്കറ്റ്‌ ഇവിടെ കാണിക്കുമ്പോൾ ഒരു ഗൈഡ് നമ്മുടെ കൂടെ വരും. പ്രധാനമായ 3 പ്രാർഥന മുറികളിൽ നമുക്ക് കയറി കാണാൻ സാധിക്കും. ഓരോ മുറിയുടെയും പ്രത്യേകതൾ വ്യക്തമായി പറഞ്ഞുതരും അവർ. മുറികളിലെ ചിത്രങ്ങളുടെയും രൂപങ്ങളുടെയും പ്രാധാന്യവും ചരിത്രവും മനസിലാക്കാൻ പറ്റും അകത്തെ മുറ്റത്തിന്റെ വലതുവശത്ത് സ്ഥിതിചെയ്യുന്ന മ്യൂസിയം സന്ദർശിച്ചു. ക്യാമറ, മൊബൈൽ, ബാഗുകൾ എന്നിവയ്ക്ക് ക്ലോക്ക് റൂം സൗകര്യമുള്ള മ്യൂസിയത്തിനുള്ളിൽ അനുവദനീയമല്ല. അവിടെ എപ്പോഴും പ്രാർത്ഥനയിൽ കഴിയുന്ന സന്യാസികളെ കാണാം.അവരുടെ ഭാഷയിൽ എല്ലാവരും ചേർന്ന് പ്രാർഥന ചൊല്ലുന്നത് കേൾക്കാൻ ഒരു രസമുണ്ട്. ഒരു വിദേശ വനിത അവിടെ ഇരുന്നു ധ്യാനിക്കുന്നുണ്ടായിരുന്നു. മൊണാസ്ട്രിക്ക്‌ വെളിയിൽ ഇറങ്ങിയാൽ നല്ല സുന്ദരമായ വ്യൂ കാണാൻ സാധിക്കും. 1000 വർഷത്തിലേറെ സമ്പന്നമായ ലഡാക്കി സംസ്കാരത്തിന്റെ കലവറയാണ് മ്യൂസിയം. ഈ മ്യൂസിയത്തിന്റെ പ്രത്യേകത വെങ്കലം, ചൈന കളിമണ്ണ്, മറ്റ് മിശ്രിത അലോയ്കൾ എന്നിവകൊണ്ട് നിർമ്മിച്ച വിവിധ പുരാതന വസ്തുക്കൾക്ക് പുറമേ, കശ്മീരിൽ ഒരു വലിയ സിംഹാസനം നിർമ്മിക്കുകയും ഒരു ഡോഗ്ര രാജാവ് മഠത്തിന് സംഭാവന നൽകുകയും ചെയ്തു എന്നതാണ്. ശാക്യമുനി ബുദ്ധയുടെ പ്രതിമയാണ് നടുക്കുള്ളത്. പ്രധാന ക്ഷേത്രത്തിന് പദ്മസംഭവ ബുദ്ധിസ്റ്റ് വിഹാര എന്നാണ് പേര് ചുമർചിത്രങ്ങളാൽ സമ്പന്നമാണ് അകത്തളം. അകത്ത് 3 പ്രധാന പ്രതിഷ്ഠകൾ . ശാക്യമുനിയുടെ വലതു വശത്തുള്ളത് ഗുരു പദ്മസംഭവയുടെ പ്രതിമയാണ്. ഗുരു റിംപോച്ചെ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. ടിബറ്റിലെ ആദ്യ മൊണാസ്ട്രി ആയ സാംയെ നിർമ്മിച്ചത് ഇദ്ദേഹമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ശാക്യമുനിയുടെ ഇടതു വശത്തുള്ളത് അമിത്തയൂസ് ബുദ്ധയുടെ പ്രതിമയാണ്. ദീർഘായുസ്സിന്റെ പ്രതിനിധിയാണ് അമിത്തയൂസ് ബുദ്ധ. മരണാസന്നരായ ആളുകൾ പോലും അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുകയോ ഓർക്കുകയോ ചെയ്താൽ ആയുസ്സ് നീട്ടിക്കിട്ടിയിരുന്നു എന്നാണ് വിശ്വാസം. പാപങ്ങളിൽ നിന്നും മനുഷ്യനെ രക്ഷിച്ച് ദീർഘായുസ്സ് കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ശാക്യമുനിയുടെ പ്രതിമക്ക് 60 അടിയാണ് ഉയരം. മറ്റു രണ്ട് പ്രതിമകളും 58 അടി ഉയരത്തിലുമാണ്. സ്വർണ്ണം പൊതിഞ്ഞ ചെമ്പ് വിഗ്രഹങ്ങളാണ് മൂന്നും പ്രധാന ക്ഷേത്രത്തിൽ ബു ദ്ധന്റെ സ്വർണ്ണം പൊതിഞ്ഞ രൂപം ഇരുവ ശത്തും മറ്റു രണ്ടു ഗുരുക്കന്മാരുടേയും പദ്മസംഭവ, അമിതായുസ് എന്നിവരാ ണ് അവർ. പ്രാർത്ഥനാ ഹാളിൽ നിലത്ത് ഇരുന്നാണ് പ്രാർത്ഥിക്കേണ്ടത്. അതിന് പായകൾ ഉണ്ട്. മനോഹരമായ തങ്ക പെ യിന്റിങ്ങുകൾ ചുമരുകളിൽ ബുദ്ധകഥ കളും മറ്റും വരച്ചിട്ടിരിക്കുന്നു. കടുംനിറ ങ്ങളിലുള്ള അലങ്കാരങ്ങൾ എവിടെ നോ ക്കിയാലും ഉണ്ട്. താരാക്ഷേത്രം ക ണ്ടു, പദ്മസംഭവ ബുദ്ധവിഹാരത്തിലേ ക്കു പോകുന്ന വഴിക്ക് ഒരു വലിയ മണി തൂക്കിയിട്ടിരിക്കുന്നു. ണ്ടു നില കെട്ടിടത്തിലാണ് ഇവരുടെ ഗസ്റ്റ് ഹൗസ്. സ്ക്കൂൾ, കോളേജ് എന്നു വേ ണ്ട നിരവധി സ്ഥാപനങ്ങൾ നാം മോണാസ്ട്രിയുടേതായി ഉ ണ്ട്.തൊട്ടപ്പുറത്തായി അവരുടെ പുസ്ത കങ്ങൾ, മാലകൾ,വിന്റ്ചൈം പോലെ യുള്ള സാധനങ്ങൾ പ്രതിമകൾ എന്നിവ വിൽക്കുന്ന കട ഗേറ്റിനകത്ത് തന്നെ ഉ ണ്ട് താരാ ദേവിയുടെ പ്രതിമയുള്ളതാണു അടുത്ത ആകർഷണം. ദേവിയുടെ 21 ഭാവങ്ങൾ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ടിബറ്റൻ ബുദ്ധിസത്തിലെ ഏറ്റവും പവിത്രമായ 6 മൊണാസ്ട്രികളിലൊന്നായ ഇവിടം ചരിത്രപരമായി വളെരെ പ്രത്യേകത ഉള്ളതാണ് ആദ്യക്ഷേത്രത്തിലെ ശാന്തത നമ്മുടെ മനസ്സിനെ സർവ്വകെട്ടുകളിൽ നിന്നും മോചിപ്പിച്ച്‌ മേഘങ്ങൾക്കൊപ്പം തുറന്നുവിടും. അൽപനേരം അവിടെ തറയിൽ കണ്ണുകളടച്ചിരുന്നു. അതുവരെ അനുഭവിക്കാത്ത ഒരു വെളിച്ചം ഉള്ളിൽ നിറയുന്നപോലെ. ഒപ്പം ധ്യാനത്തിലിരിക്കുമ്പോലെ തോന്നി. അവിടുത്തെ പദ്മസംഭവയുടെ പ്രതിമ എന്തോ സംസാരിക്കാൻ തുടങ്ങുന്ന ഭാവത്തിലാണെന്നാണു വിശ്വസിക്കുന്നത്‌. ഗുരു റിംപോച്ചെ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. ടിബറ്റിലെ ആദ്യ മൊണാസ്ട്രി ആയ സാംയെ നിർമ്മിച്ചത് ഇദ്ദേഹമാണ് എന്ന് വിശ്വസിക്കപ്പെടുന്നു പിന്നീട് 17 ആം നൂറ്റാണ്ടിൽ ഗുരു Tenzing ragbe എന്ന ലാമ യിലൂടെ ഗുരു പദ്മസംഭവ പുനർജനിച്ചു. 1692 ൽ Tenzing ragbe ബുദ്ധമത ഗ്രന്ഥങ്ങളും, ആനക്കൊമ്പുകളും, പ്രാര്‍ത്ഥനാ ചക്രങ്ങളും, ക്ഷേത്രത്തിനകത്തെ മറ്റ് ആകര്‍ഷണങ്ങളാണ്. ലഡാക്ക് -തിബറ്റ് കഴിഞ്ഞാൽ ഇത് കാണുന്നത് ഭൂട്ടാനിലും മംഗോളിയയിലുമാണ് - എന്ന് ഡ്രൈവർ പറഞ്ഞു പ്രയർ വീൽ കറക്കിക്കൊണ്ട് ചൊല്ലുന്ന മന്ത്രമാണ് ഓം മണി പത് മേ ഹൂം' തേരാ വാദാ സമ്പ്രദായക്കാരാണ് കാപ്പി നിറമുള്ള വേഷം ധരിക്കുന്നത്, മറ്റു വിഭാഗങ്ങൾ കാവിയാണ് ഉപയോഗിക്കുന്നത്. ഓം മണി പദ്മേ ഹും എന്നതിന്റെ ലളിതമായ അർത്ഥം താമരയിലെ രത്നം എന്നാണ് എന്റെ അറിവ്. താമരയിലെ രത്നം എന്നാൽ പദ്മാസനസ്ഥനായ ബുദ്ധൻ എന്നാണ്. ശ്രീ ബുദ്ധനെ രത്നമായി ചിത്രീകരിച്ചിരിക്കുന്നു. എന്റെ കൂട്ടുക്കാരി പണ്ട്‌ സിക്കിമിൽ ആയിരിക്കുമ്പോൾ ഒരു കൂട്ടം ആളുകൾ ഈ പതാകകളുമായി മലമുകളിൽ വരികയുണ്ടായി... അവരുടെ കുടുംബത്തിലെ ആരോ മരണപ്പെട്ടിരിക്കുകയാണെന്നും, അവരുടെ ആത്മാവിനു നിത്യശാന്തി ലഭിക്കുവാനായി വടികളിൽ കെട്ടിയ 100 വലിയ പതാകകൾ അവിടെ സ്ഥാപിക്കാൻ പോകുകയാണെന്നും, ആ പതാകകൾ കാറ്റിൽ ഇളകുന്നതിന് അനുസരിച്ച് അവരുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്നും അവൾ മുഖേന അറിയുവാനായി ' വലിയ കാശുകാരാണെങ്കിൽ അവർ 500 എണ്ണമൊക്കെ സ്ഥാപിക്കാറുണ്ടത്രേ രണ്ടാമത്തെ സന്ദർശനം ലേ-മനാലി റോഡിൽ നിന്ന് ലേയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള തിക്സെ മഠമാണ്. 1430 ലാണ് ഈ മഠം സ്ഥാപിതമായത്. ഒരു കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന മഠം കാണുമ്പോൾ, പാർക്കിംഗ് സ്ഥലത്തെത്തിയ ശേഷം സന്ദർശകർക്ക് കുറച്ച് ദൂരം കയറേണ്ടിവരുമെന്ന ധാരണ ലഭിക്കും. അതിശയകരമെന്നു പറയട്ടെ, പ്രധാന ഗേറ്റ് വരെ നടക്കുന്നത് മിക്കവാറും ഒരു പ്ലെയിൻ റോഡിലായിരുന്നു. പ്രവേശന ഫീസ് തലയ്ക്ക് 30 രൂപയാണ്. ഗേറ്റിൽ പ്രവേശിച്ച ശേഷം ഇടതുവശത്ത് ആദ്യത്തേത് ഒരു വിശ്രമമുറി സമുച്ചയമാണ്, അത് വളരെ വൃത്തിയായിരുന്നു . അതിനടുത്തായി ഒരു പോഷ് വെജിറ്റേറിയൻ റെസ്റ്റോറന്റും സുവനീർ ഷോപ്പും ഉണ്ട്. കുറച്ച് പടികൾ കയറിയ ശേഷം മഠത്തിന്റെ അദ്ധ്യാപകനായ ഖെൻ റിഞ്ചോപ്പിന്റെ ഒരു വെളുത്ത ചോർട്ടൻ (സ്തൂപം) ഉണ്ട്. ചോർട്ടനിലൂടെ കടന്നുപോയ ശേഷം, ഒരു വലിയ പ്രാർത്ഥന ചക്രം ഘടികാരദിശയിൽ തിരിക്കുന്നു. ഈ നിലയിൽ, ഇടതുവശത്ത് ദുചോട്ട് ക്ഷേത്രവും മൊണാസ്ട്രി സ്കൂളും ഉണ്ട്. ക്ഷേത്രത്തിന്റെ മധ്യഭാഗത്താണ് ശാക്യ മുനി ബുദ്ധന്റെ പ്രതിമ. ഇനിയും കുറച്ച് ചുവടുകൾക്ക് ശേഷം ലഡാക്കിലെവിടെയും ഏറ്റവും മനോഹരമായ പ്രതിമയായ മൈത്രേയ ബുദ്ധ പ്രതിമയുള്ള മൈത്രിയ ബുദ്ധന്റെ ക്ഷേത്രം കാണാം. 1980 ൽ ദലൈലാമയാണ് ഈ പ്രതിമ ഉദ്ഘടണം ചെയ്തത്, താൻ നിരവധി പ്രതിമകൾ കണ്ടിട്ടുണ്ടെന്നും എന്നാൽ ഇതുപോലുള്ള ഒരു മൈത്രേയ പ്രതിമ കണ്ടിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 40 അടി ഉയരമുള്ള പ്രതിമ ടെറാക്കോട്ട ഇഷ്ടികയും കളിമണ്ണും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. (ഹിന്ദു പുരാണത്തിലെ കാളി പോലെ, മാനവികതയെ ഉയർന്ന അവസ്ഥയിലേക്ക് കൊണ്ടുപോകാൻ പോകുന്ന ബുദ്ധന്റെ ഭാവി അവതാരമായി മൈത്രിയ ബുദ്ധൻ വിശ്വസിക്കപ്പെടുന്നു). കൂടുതൽ പടികൾ കയറിയാൽ നിങ്ങൾക്ക് മഠത്തിന്റെ ടെറസിലേക്ക് പോകാം. തിക്സെ മഠത്തിന്റെ ടെറസിൽ നിന്ന് മാത്രമേ 360 ഡിഗ്രി മികച്ച കാഴ്ച ലഭിക്കൂ. ത്തിരി കാര്യങ്ങൾ കുറച്ചു നേരം കൊണ്ട് പറഞ്ഞു തന്നു. ഗുരു റിംപോച്ചേ എന്നറിയപ്പെട്ടിരുന്ന പദ്മസംഭവ ഏഴാം നൂറ്റാണ്ടില്‍ ടിബറ്റില്‍ ജീവിച്ചിരുന്ന ആത്മീയ നേതാവായിരുന്നു. ഇദ്ദേഹം ബുദ്ധന്റെ രണ്ടാം പുനരവതാരമായി ആണ് വിശ്വസിക്കപ്പെടുന്നത്. അദ്ദേഹത്തിന് ധാരാളം അമാനുഷിക സിദ്ധികള്‍ ഉണ്ടെന്നു വിശ്വസിച്ചിരുന്നതിനാല്‍ പലരും അദ്ദേഹത്തോടു ഭകതിപൂര്‍വ്വം പെരുമാറുകയും ഈശ്വരനെപ്പോലെ ആരാധിക്കുകയും ചെയ്തു പോന്നു. ആകെ മനസ്സിലായത് ബുദ്ധ ഗുരുവായ ഗുരു പദ്മസംഭവ ദുഷ്ട ശക്തികളിൽ നിന്നും രക്ഷ നേടാൻ എത്തി ചേർന്നു. എത്തിയതോ, ഒരു കടുവയുടെ പുറത്തും. യോഗിനിയായ ഒരു പെൺകുട്ടി തന്ത്ര ശക്തിയാൽ കടുവയായി മാറി എന്നാണ് വിശ്വാസം ഏതായാലും ബുദ്ധമതക്കാരുടെ വിശ്വാസ പ്രകാരം ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ 90 ശതമാനം പാപങ്ങളും തീരുമെന്നാണ് വിശ്വാസം അത് കൊണ്ട് തന്നെ സഞ്ചാരികളെ പോലെ തന്നെ തദ്ദേശ വാദികളും ധാരാളമായി സന്ദർശിക്കാറുണ്ട് റിംപോച്ചെ ഗുരു ടിബറ്റിലും ഭൂട്ടാനിലും ബുദ്ധമതം പ്രചരിപ്പിക്കാന്‍ വളരെ പ്രയത്നിച്ചിരുന്നു. ഒരു കഥയില്‍ പറയുന്നത് ഈ പാറക്കെട്ടിലുള്ല ഗുഹയില്‍ തപസ്സിനായി ഒരു പെണ്‍കടുവയുടെ പുറത്തിരുന്നു പറന്നു വന്നിറങ്ങിയെന്നാണ്. മൂന്നുവര്‍ഷവും മൂന്നു മാസവും മൂന്നു ദിവസവും മൂന്നു മണിക്കൂറും മൂന്നു മിനുട്ടും അദ്ദേഹം ഭൂട്ടാനിലെ ഒരു ഗുഹയില്‍ ധ്യാനനിരതനായിരുന്നത്രേ..692 ല്‍ അന്ന്ത്തെ ഗുരുവായിരുന്ന ഗ്യാല്‍സെ ടെന്‍സിന്‍ റബ്ഗ്യേ ആണ്. പദ്മസംഭവയുടെ പുനര്‍ജന്മമായാണ് അദ്ദേഹത്തെ കരുതിപ്പോരുന്നത്. അദ്ദേഹത്തെക്കുറിച്ചും അമാനുഷിക കഥകള്‍ പ്രചാരത്തിലുണ്ട്. സുഹൃത്തുക്കള്‍ ഒരേസമയം ഗുഹയ്ക്കു പുറത്തും അകത്തും അദ്ദേഹത്തെ കണ്ടിരുന്നത്രേ. അല്പം മാത്രം ഭക്ഷണം കൊണ്ട്... അവിടെ വരുന്ന എല്ലാ തീര്‍ത്ഥാടകരേയും സല്‍ക്കരിക്കാന്‍ കഴിഞ്ഞിരുന്നത്രേ.അത്ഭുതകരമായ വേറൊരു കാര്യം തികച്ചും അപകടം നിറഞ്ഞ വഴിയിലൂടെ അവിടേയ്ക്കെത്തുന്ന ഭക്തരില്‍ ആര്‍ക്കും ഒരുതരത്തിലുള്ള അപകടവും ഉണ്ടാവാറില്ല എന്നതായിരുന്നു. മൃഗരൂപങ്ങളും മതചിഹ്നങ്ങളും ഒക്കെ മാനത്തു ദര്‍ശിക്കുന്നതോടൊപ്പം ഭൂമിയിലെത്താത്ത പുഷ്പവൃഷ്ടിയും ഉണ്ടാകുമായിരുന്നു എന്നും ഭാഷ്യം. ഭൂട്ടാൻ ജനതയിലേക്കും ഭൂട്ടാനിലേക്കും ബുദ്ധിസത്തിന്റെ വേരുകൾ ഉറപ്പിച്ചത് പദ്മസംഭവ ഗുരു ആയിരുന്നു തിക്സി മൊണാസ്ട്രി ------ തിക്‌സി ആശ്രമം അതിന്റെ വലിപ്പത്തിനും പ്രൗഢികൊണ്ടും വേറിട്ടുനിൽക്കുന്നു. ലേ പട്ടണത്തിൽ നിന്ന് 19 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന തിക്‌സി ഗോമ്പയ്ക്ക് ടിബറ്റിലെ ലാസയിലെ പൊട്ടാല കൊട്ടാരത്തോട് സാമ്യമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ ഗെലുഗ്പ വിപുലീകരണ കാലത്താണ് തിക്‌സി മൊണാസ്ട്രി സ്ഥാപിതമായത്. ലഡാക്കിലെ ഏറ്റവും വലിയ ആശ്രമങ്ങളിൽ ഒന്നാണിത്, പാറക്കെട്ടിന് മുകളിലുള്ള കെട്ടിടങ്ങൾ ഗ്രാമത്തെ ആധിപത്യം സ്ഥാപിക്കുകയും പൂരകമാക്കുകയും ചെയ്യുന്നു. സ്റ്റോക്ക് കാംഗ്രി കൊടുമുടി, സ്റ്റാക്ന, മാതോ ഗോമ്പ, ഷേ കൊട്ടാരം, പച്ചപ്പ് നിറഞ്ഞ വയലുകൾ എന്നിവയുടെ അതിശയകരമായ കാഴ്ചയാണ് ഗോമ്പയുടെ മേൽക്കൂരയുടെ മട്ടുപ്പാവ് പ്രദാനം ചെയ്യുന്നത്. ആശ്രമത്തിലെ അതിരാവിലെ പൂജയിൽ (പ്രാർത്ഥന) സഞ്ചാരികൾക്ക് പങ്കെടുക്കാം.അടുത്ത് നേരെ സ്പിതുക് മൊണാസ്ട്രിആയിരുന്നു ലക്‌ഷ്യം പതിനൊന്നാം നൂറ്റാണ്ടിൽ ഓഡ്-ഐഡ് ആണ് സ്പിതുക് മൊണാസ്ട്രി സ്ഥാപിച്ചത്. ഇന്നത് നൂറ് സന്യാസിമാരുടെ ഭവനമാണ്. സ്പിറ്റുകിൽ സ്റ്റോക്ക്, ശങ്കര്, സാബൂ എന്നിങ്ങനെ മൂന്ന് ചാപ്പലുകളുണ്ട്, അതിൽ പുരാതന സ്മാരകങ്ങൾ, വിഗ്രഹങ്ങൾ, ഫ്രെസ്കോകൾ, പ്രതിമകൾ, മതഗ്രന്ഥങ്ങൾ എന്നിവ ഉൾപ്പെടുന്നു. 15 മീറ്റർ ഉയരമുള്ള മൈത്രേയ ബുദ്ധന്റെ അല്ലെങ്കിൽ ഭാവി ബുദ്ധന്റെ (ചമ്പ എന്നറിയപ്പെടുന്നു) പ്രതിമയാണ് ആശ്രമത്തിലുള്ളത്. നംഗ്യാൽ ത്സെമോ ഗോമ്പ --------------------- ലേയിലെ ആദ്യത്തെ രാജകീയ വസതിയായി നംഗ്യാൽ സെമോ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ചെറിയ കെട്ടിടമാണെങ്കിലും, നംഗ്യാൽ ത്സെമോയ്ക്ക് ശ്രദ്ധ ആവശ്യപ്പെടുന്ന ഉയർന്ന സാന്നിധ്യമുണ്ട്. ഐതിഹാസിക കഥകൾ അനുസരിച്ച്, ഏകദേശം നാല് നൂറ്റാണ്ടുകളോളം ലഡാക്ക് ഭരിച്ച നംഗ്യാൽ രാജവംശത്തിലെ രാജാവായ താഷി നംഗ്യാൽ മംഗോളിയൻ സൈന്യത്തെ പരാജയപ്പെടുത്തി ശവശരീരങ്ങൾ ശ്രുങ്മയുടെ (അല്ലെങ്കിൽ കാവൽ ദേവതകൾ) പാദങ്ങൾക്ക് താഴെ അടക്കം ചെയ്തു. വിജനമായ സമുച്ചയത്തിൽ ഗോൺ-ഖാംഗും (കാവൽ ദേവതകളുടെ മുറി) താഷി നംഗ്യാലിന്റെ കോട്ടയും ഉൾപ്പെടുന്നു. ഗോൺ-ഖാങ്ങിൽ ആറ് കൈകളുള്ള മഹാകാലയുടെ വസതിയുണ്ട്. മൈത്രേയ ബുദ്ധന്റെ 8 മീറ്റർ ഉയരമുള്ള പ്രതിമയും ഗോമ്പയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.എന്നിരുന്നാലും, കാലക്രമേണ, താഷി നംഗ്യാലിന്റെ കോട്ട ഇപ്പോൾ തകർന്നുകിടക്കുകയാണ്, തകർന്ന പടികളും തകർന്ന മതിലുകളും കയറിയാൽ എത്തിച്ചേരാനാകും. നംഗ്യാൽ ത്സെമോ, ലേ നഗരം, സൺസ്‌കർ ശ്രേണി, സ്റ്റോക്ക് കാന്റെ കൊടുമുടി എന്നിവയുടെ മനോഹരമായ കാഴ്ച നൽകുന്നു.ശേഷം യാത്ര ഹോട്ടലിൽ വിശ്രമത്തിലേക്കു

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...