Wednesday, 11 October 2023

ലെ _ ലഡാക്ക് _ഡയറി പാർട്ട് -3 ( #ഉയർന്നചുരങ്ങളുടെനാട് )

#ഉയർന്നചുരങ്ങളുടെനാട് രാതിയായപ്പോഴേക്കും (sept 2) താപനില 15 ലേക്ക് താഴ്ന്നു .ഇന്ന് കിടന്ന് നല്ലോണം ഒന്ന് ഉറങ്ങണം .ഒരു ദിവസവും കൂടി ഇതിലേ അലഞ്ഞു തിരിഞ്ഞു നടന്നശേഷം പിന്നീട് മലമുകളിലേക്ക് പോകണം . വെയിലാറി തുടങ്ങിയാൽ ലേ നടന്ന് കാണാം എന്ന ആദ്യ പ്രമേയത്തിൽ എല്ലാവരും സസന്തോഷം ഒപ്പ് വെച്ചു. വൈകുന്നേരത്തെ ലേ മാർക്കറ്റ് ഒരു പ്രത്യേക "vibe" തരുന്ന ഒരിടമാണ്. ഹോട്ടലിൽ നിന്ന് മാർക്കറ്റിലേക്ക് വെറും പതിനഞ്ച് മിനിറ്റ് നടത്തമേയുള്ളു. ടിബറ്റൻ കരകൗശല കടകളാണധികം. മാർക്കറ്റിനോട് ചേർന്ന് തന്നെ ഒരു ബുദ്ധവിഹാരമുണ്ട്. ലേ യിലെ കാഴ്ചകൾ അവിടുന്ന് തുടങ്ങി. കൂർഗിലെ കുശാൽ നഗർ / ബൈലക്കുപ്പയിൽ വെച്ചാണ് ആദ്യമായി ഒരു ബുദ്ദിസ്റ്റ് ടെംപിൾ കാണുന്നത്. ഇവിടത്തെ അമ്പലവും വലിയ മാറ്റമൊന്നുമില്ല. നിരയായി മന്ത്രങ്ങൾ എഴുതിയ പ്രാർത്ഥനാ ചക്രങ്ങളും (prayer wheels or khor ) വലിയ ഓട്ടുമണികളും, കടുംനിറമുള്ള തോരണങ്ങളും, മുട്ടൻ ബുദ്ധ പ്രതിമയും ഒക്കെയായി... പുറത്ത് മാർക്കറ്റിൽ നല്ല തിരക്ക്. തെക്കുവടക്കായി നെടു നീളത്തിൽ വലിയൊരു തെരുവ്. തെരുവിനിരുവശവും കടകൾ, ഭക്ഷണശാലകൾ, ചില ഓഫീസുകൾ, പോസ്റ്റ്‌ ഓഫീസ്.. ലെയുടെ സിരാകേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന തെരുവിന്ന് നടുവിൽ കാസ്റ്റ് അയണിൽ തീർത്ത ഭംഗിയുള്ള വഴിവിളക്കുകളും ചാരുബെഞ്ചുകളും. ജനം ഇങ്ങനെ തെക്ക് വടക്കൊഴുകുന്നു. അതിൽ പകുതിയും സഞ്ചാരികളാണ്. ഫുട്പാത്തിലിരുന്നു കച്ചവടം ചെയ്യുകയും കമ്പിളി തുന്നുകയും ചെയ്യുന്ന ടിബറ്റ്ൻ മുത്തശ്ശിമാർ. ഇരുട്ടുവീണ്‌ വിളക്കുകൾ തെളിഞ്ഞതോടെ തെരുവിന്റെ മൂഡ് ആകെ മാറി... ആ തെരുവിലെ തിരക്കിൽ എല്ലാവരും ഞങ്ങളെ പോലെ ഒരു ലക്ഷ്യവുമില്ലാതെ നടക്കുകയായിരുന്നു. യാത്രയ്ക്കിടയിൽ ഇടയ്ക്കിടെ നിരവധി ആർമി ട്രക്കുകൾ എതിർശയിൽ വരും . പിന്നെ ആ ഗ്രൂപ്പുകൾ പോകുന്നത് വരെ നമ്മൾ നമ്മുടെ വണ്ടി നിർത്തി കൊടുക്കണം. ആർമി ട്രക്കുകളിലെ നമ്മുടെ ധീരജവാന്മാർക്ക് സല്യൂട്ട് കൊടുക്കുന്നതും , എതിർ ദിശയിൽ ബൈക്കിൽ വരുന്ന എല്ലാവരും പരസ്പരം കൈകാണിച്ച് ആശംസ അറിയിച്ച് പോകുന്നതുമെല്ലാം ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഓർമ്മകളാണ്....സൂര്യപ്രകാശത്തെ മറക്കുന്ന മേഘങ്ങളുടെ നിഴലുകൾ ഹിമാലയൻ മലനിരകളിൽ പതിക്കുന്ന കാഴ്ച ഏറെ മനോഹരമാണ്.... ദൂരെയായി മഞ്ഞുവീണു കിടക്കുന്ന മലനിരകൾ കാണാം. അങ്ങോട്ട് പോകാൻ നിലവിൽ മാർഗ്ഗമൊന്നുമില്ലല്ലോ എന്നോർത്ത് മുന്നോട്ട് നീങ്ങി... ലേഹ് തെരുവിലൂടെ നടന്നു കൽപടവുകൾ താണ്ടി കണ്ട കാഴ്‌ചകൾ .അടുത്ത ദിവസം രാവിലെ ലേയിലെ പ്രഭാതത്തിന് സഹിക്കാവുന്നതിലും അപ്പുറം തണുപ്പൊന്നുമില്ലായിരുന്നു. ... പതിവുപോലെ നടന്നു തന്നെ പോകാനാണ് തീരുമാനം. ആദ്യം Mall road ലക്ഷ്യമാക്കിയാണ് നടത്തം .... വഴിയിലെല്ലാം ബുദ്ധമത വിശ്വാസവുമായി ബന്ധപ്പെട്ട പ്രയർ ഫ്ലാഗ് , പ്രയർ വീൽ എന്നിവ ഒരുപാട് കാണാൻ സാധിക്കും........ വിശ്വാസികൾ അതുവഴി വരുമ്പോൾ അവിടെ കയറി പ്രയർ വീൽ ഒരുതവണ ഘടികാര ദിശയിൽ കറക്കി ഇറങ്ങിപ്പോകുന്നു...... പലനിറത്തിലുള്ള Prayer flag ലും റോഡിനരികിലും മറ്റുമെല്ലാം സ്ഥാപിച്ച പ്രയർ വീലിലും ബുദ്ധമതവിശ്വാസത്തിന്റെ ഭാഗമായ മന്ത്രങ്ങളൊക്കെ എഴുതിവച്ചിരിക്കുന്നു...... ലഡാക്കിനെ ഇത്രമേൽ ഭംഗിയുള്ളതാക്കുന്നതിൽ ഇവയ്ക്കും, ആ നാടിൻറെ സംസ്കാരത്തിനുമുള്ള പങ്ക് വളരെ വലുതാണ്... നടത്തത്തിനിടയിൽ മലമുകളിൽ Leh യിലേ കൊട്ടാരവും അതിനുമുകളിലായി ബുദ്ധമത വിശ്വാസികളുടെ ആരാധനാലയമായ ഒരു മൊണാസ്ട്രിയും കാണാം.... ലഡാക്കിലെ ഒരു പ്രധാന ആകർഷണമാണ് ചെറുതും വലുതുമായ അനേകം മൊണാസ്ട്രികൾ ...... ഇവിടെയെല്ലാം സഞ്ചാരികൾക്കും പ്രവേശനം ഉണ്ട്. ഇന്നലെ കാശ്മീരിൽ നിന്നും വരുന്ന വഴിയിൽ വച്ച് തന്നെ എന്നിൽ കൗതുകമുയർത്തിയ ഒന്നായിരുന്നു അവിടുത്തെ ആളുകളുടെ രൂപത്തിലുള്ള മാറ്റം. ലഡാക്കിന്റെ അതിർത്തി തുടങ്ങിയ മുതൽ തന്നെ ആളുകളുടെ വസ്ത്രധാരണത്തിൽ പ്രകടമായ മാറ്റം കാണാം.... മാത്രമല്ല , കാശ്മീരികളോട് ഒരു സാദൃശ്യവും ഇല്ലാത്ത മുഖം... ആകൃതി.... എനിക്ക് അത്ഭുതം തോന്നി. ഇത്രയേറെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യം മറ്റെവിടെയും കാണില്ല..... ഉയരം കുറഞ്ഞ പരന്ന മുഖമുള്ള ആളുകളെയാണ് ലഡാക്കിൽ കാണാൻ സാധിക്കുക. അവരുടെ ഇടയിലൂടെ നടന്നു നടന്ന് Mall road ൽ എത്തി. ഷോപ്പിങ്ങിനും മറ്റു വിനോദ പരിപാടികൾക്കും വേണ്ടിയെല്ലാം അടിപൊളിയായി നിർമ്മിച്ചു വെച്ച ഒരു സ്ട്രീറ്റ് . അവിടെ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള പലതരം കടകൾ .... ഒട്ടുമിക്കവയും സുവനീർ വിൽക്കുന്ന കടകളാണ് ..... ലഡാക്കിൽ വരുന്ന സഞ്ചാരികൾ മുഴുവൻ അവിടുത്തെ ഓർമ്മയ്ക്കുവേണ്ടി പലതരം സുവനീർ വസ്തുക്കൾ വാങ്ങുന്നു....... ലഡാക്കിന്റെ സംസ്കാരം വിളിച്ചോതുന്ന വസ്തുക്കളാണ് മുഴുവനും.......... Mall road കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്..... പല വർണ്ണങ്ങൾ നിറഞ്ഞ പ്രയർ ഫ്ലാഗ് കൊണ്ടുള്ള അലങ്കാരങ്ങൾ തന്നെ നമ്മൾ നോക്കി നിന്നുപോകും. Mall road ൻ്റെ ഒത്ത നടുവിലായി ഒരു സംഗീത പരിപാടി നടക്കുന്നുണ്ടായിരുന്നു. വളരെ ഭംഗിയായി പാടുന്ന കുറച്ചു ഗായകർ .... ഹിന്ദി പാട്ടുകൾ കേട്ട് കുറച്ചു നേരം നിന്നു... Leh സിറ്റിയിൽ തന്നെ സ്ഥിതിചെയ്യുന്ന ശാന്തി സ്തൂപ ആയിരുന്നു ഞങ്ങളുടെ ആദ്യത്തെ ഇടം. 100 കണക്കിന് പടികൾ കയറി അവസാനം Shanti Stupa എത്തി..... അവിടെ നിന്നുള്ള Leh പട്ടണത്തിൻ്റെ ഭംഗിയും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്........ ചുറ്റും ഹിമാലയൻ മലനിരകളും നടുവിലായി അല്പം പച്ചപ്പ് നിറഞ്ഞ Leh പട്ടണവും.... ശാന്തി സ്തൂപയിലെത്തിയാൽ ലേ മുഴുവനും കാണാം .അവിടെയുള്ള കാൻറീനിൽ നല്ല ചായയും കോഫിയും ലഭിക്കും.തണുത്ത കാറ്റും ചുടുചായയും മനോഹര കാഴ്ചകളും.വാർമ്യൂസിയം(Hall of fame),ലേ റോയൽ പാലസ്,മൊണാൻസ്ട്രികൾ,മാഗ്നറ്റ് ഹിൽ അങ്ങനെ ഒരു പകൽ ധന്യമാകാൻ ലേ യിൽ ധാരാളം കാഴ്ചകളുണ്ട്. ലേ സ്ട്രീറ്റ് വൃത്തിയിൽ മുൻപന്തിയിലാണ്.വാഹനങ്ങൾക്ക് പ്രവേശനമില്ല.സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ ധാരാളം.കല്ല് പതിച്ച് മനോഹരമാക്കിയ വഴിത്താരകൾ. ഇരുഭാഗങ്ങളിലും പശ്മിന സിൽക്കിന്റെ പ്രദർശന വില്പന കേന്ദ്രങ്ങൾ.ചില ഷോറൂമുകളിൽ കയറി.അതി മനോഹരമായ ഷോളുകൾ.കൈ കൊണ്ട് തുന്നിയെടുക്കുന്ന അസാമാന്യ കരവിരുതിന് കൂട്ടാവുന്നത് ലേഹ്,കാർഗിൽ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ചാങ്ങ്താങ്കി ആടുകളിൽ നിന്നെടുക്കുന്ന രോമമാണ്.പ്രൗഢിയുടെ അടയാളമായി കണക്കാക്കുന്ന പഷ്മിന ഷോളുകളും മേൽക്കുപ്പായങ്ങളും തണുപ്പിനെ പ്രതിരോധിക്കുകയും ആകർഷിക്കപ്പെടുകയും ചെയ്യുന്നു. വില കേട്ടാൽ ഒരു ഞെട്ടലുണ്ടാവുകയും Mall road പരിസരത്തു നിന്നും കൊട്ടാരത്തിലേക്ക് കയറാൻ ഒരു ചെറിയ വഴിയുണ്ട് .... വാഹനങ്ങൾ പോകുന്ന വഴി മറ്റൊന്നാണ്... ഓക്സിജൻ കുറവുള്ള കാര്യം എനിക്ക് ശരിക്കും മനസ്സിലായത് ആ കയറ്റം കയറിയപ്പോഴാണ്...... ഒരു പത്തടി കയറുമ്പോഴേക്കും നന്നായി കിതപ്പ് അനുഭവപ്പെടും...... പിന്നെ അത് ശരിയാകുന്നതുവരെ വിശ്രമിക്കണം. ഒരു കുന്നിൻ ചെരുവിലായി കൊട്ടാരം അങ്ങനെ വിശാലമായി നിൽക്കുന്നു....... 9 നിലകളിലായി സ്ഥിതിചെയ്യുന്ന കൊട്ടാരത്തിന് പ്രകൃതിയുടെ അതേ രീതിയിലുള്ള മണ്ണിൻറെ നിറം തന്നെയാണ്....... ലഡാക്കിൽ എത്തുന്ന ആരും കണ്ടിരിക്കേണ്ട ഒരു നിർമ്മിതി..... കയറ്റം കയറി കൊട്ടാരത്തിന്റെ മുൻവശത്ത് എത്തി. കൊട്ടാരത്തിൽ കയറാൻ പ്രവേശന ടിക്കറ്റെടുക്കണമെന്ന് കേട്ടപ്പോൾ ഫൈജാസ് തിരിച്ചു പോകാൻ തീരുമാനിച്ചു........ അതേതായാലും ശരിയാകില്ലെന്ന് പറഞ്ഞ് അവനെയും കൂട്ടി ഞാൻ അകത്തു കയറി. കൊട്ടാരത്തിന്റെ ഉൾവശം നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്. അധികം ഉയരമില്ലാതെ നിർമ്മിച്ച മേൽക്കൂരകൾ... അതിൻറെ നിർമാണത്തിനും ചില പ്രത്യേകതകൾ ഉണ്ട്... മരക്കൊമ്പുകളും മണ്ണുമെല്ലാം നിർമ്മാണത്തിന് ഉപയോഗിച്ചത് വ്യക്തമായി മനസ്സിലാകും. അകത്ത് കൊട്ടാരത്തിന്റെ ചരിത്രം വിളിച്ചോതുന്ന ഒരു മ്യൂസിയവും സഞ്ചാരികൾക്ക് തുറന്നു വച്ചിട്ടുണ്ട്. കൊട്ടാരത്തിന്റെ മുകൾവശത്തു നിന്നുള്ള Leh പട്ടണത്തിൻ്റെ കാഴ്ചയാണ് മറ്റൊരാകർഷണം. അടിപൊളി ............മുഴുവൻ പട്ടണവും കാണാം....... എല്ലാം കണ്ട് അവിടെ നിന്നിറങ്ങി..... പുറത്ത് നല്ല വെയിലാണ്... നാട്ടിൽ നിന്ന് കൊണ്ടുവന്ന തൊപ്പി കാശ്മീരിലെ സോനാമാർഗ് വെച്ച് മറന്നു പോയതുകൊണ്ട് കൊട്ടാരത്തിലേക്ക് വരുന്ന വഴി ഒരു തൊപ്പി വാങ്ങേണ്ടി വന്നു.... Leh യിൽ പൊതുവേ എല്ലാ സാധനങ്ങൾക്കും വൻ വിലയാണ്.ദുർഘടമായ വഴികളിലൂടെ റോഡ് മാർഗ്ഗം ഇത്രയും ദൂരം കൊണ്ടുവരുന്നതാണ് സാധനങ്ങൾക്ക് വില കൂടാൻ കാരണം. കൊട്ടാരത്തിൽ നിന്നും മലയുടെ മുകൾ ഭാഗത്തുള്ള മോണാസ്ട്രിയിൽ പോകാൻ ചെറിയ ഒരു വഴിയുണ്ട്. അത് വഴി ഞങ്ങൾ രണ്ടാളും മുകളിലേക്ക് നടന്നു... ശ്വാസം കിട്ടാത്ത ബുദ്ധിമുട്ട് ചെറുതായി അനുഭവപ്പെട്ടു. ഞങ്ങളുടെ പുറകിലായി രണ്ട് വിദേശ സഞ്ചാരികളും കയറി വരുന്നുണ്ടായിരുന്നു .... അതിൽ ഒരു സ്ത്രീ കൊട്ടാരത്തിന് പുറത്തിരുന്ന് നല്ല പുകവലിക്കുന്നത് ഞാൻ ആദ്യമേ ശ്രദ്ധിച്ചിരുന്നു... കാരണം , അത്തരം ശീലമുള്ളവർ ലഡാക്കിൽ എത്തിയാൽ കുറച്ചധികം ബുദ്ധിമുട്ടേണ്ടി വരും. അവർക്ക് കിതപ്പുകാരണം തിരികെ താഴോട്ട് തന്നെ പോകേണ്ടിവന്നു.. ാവിലെ മാർക്കറ്റിനടുത്തെ ചെറിയ ഗലികളിൽ ഒന്നിൽ കണ്ട് പിടിച്ചപ്പോഴേക്കും നേരം കുറച്ച് പോയി. മണ്ണു കൊണ്ടുണ്ടാക്കിയ വലിയൊരു കുഴിയടുപ്പിൽ ചുട്ടെടുത്ത റൊട്ടിയും പരിപ്പുകറിയും ചായയും. കൊള്ളാം... Leh പട്ടണത്തിൽ ബൈക്ക് വാടകയ്ക്ക് കൊടുക്കുന്ന കടകളാണ് ഏറ്റവും കൂടുതലുള്ളതെന്ന് തോന്നിയത് അപ്പോഴായിരുന്നു........... ബൈക്ക് എന്ന് പറയുന്നതിനേക്കാൾ നല്ലത് റോയൽ എൻഫീൽഡ് എന്ന് പറയുന്നതായിരിക്കും..... എവിടെ നോക്കിയാലും റോയൽ എൻഫീൽഡിന്റെ പലതരം ബൈക്കുകൾ. കൊട്ടാരത്തിലേക്കുള്ള പ്രവേശനം റോഡിന്റെ അരികിലാണ്, അവിടെ നിന്ന് ചെറിയ പ്രാർത്ഥന ചക്രങ്ങൾ ആരംഭിക്കുന്നു. കൊട്ടാരത്തിന്റെ കവാടത്തിലെത്താൻ അസമമായ ഉയരമുള്ള നിരവധി കല്ലുകൾ കയറണം. റോഡരികിൽ നിന്ന് കൊട്ടാരം ജീർണിച്ചപോലെ കാണപ്പെട്ടു. നിരവധി വർഷങ്ങളായി തുടരുന്ന പ്രധാന പുനരുദ്ധാരണങ്ങൾ സ്ഥാപനത്തിൽ നടക്കുന്നുണ്ട്. കൊട്ടാരത്തിന്റെ പൂർണതക്കു 3-4 വർഷം കൂടി എടുത്തേക്കാം, കാരണം വേനൽക്കാലത്തും ശരത്കാലത്തും മാത്രമേ പണി ഏറ്റെടുക്കാൻ കഴിയൂ. അതിനാൽ, നിരാശാജനകമായ ഒരു സന്ദർശനമാണിത്, കൊട്ടാരത്തിൽ ഒരു ക്ഷേത്രം ഒഴികെ മറ്റൊന്നും കാണാൻ കഴിയില്ല, അവിടെ 40 അടി ഉയരമുള്ള സഖ്യ മുനി ബുദ്ധന്റെ പ്രതിമ സന്ദർശിക്കാൻ യോഗ്യമാണ്. എന്നിരുന്നാലും, കൊട്ടാരത്തിന്റെ മേൽക്കൂരയിൽ നിന്നുള്ള കാഴ്ച മനോഹരമായിരുന്നു. യാത്ര.. വിശേഷങ്ങൾ പരസ്പരം പറഞ്ഞ് കൊട്ടാരത്തിലേക്ക് നടന്നു....... Mall road പരിസരത്തു നിന്നും കൊട്ടാരത്തിലേക്ക് കയറാൻ ഒരു ചെറിയ വഴിയുണ്ട് .... വാഹനങ്ങൾ പോകുന്ന വഴി മറ്റൊന്നാണ്... ഓക്സിജൻ കുറവുള്ള കാര്യം എനിക്ക് ശരിക്കും മനസ്സിലായത് ആ കയറ്റം കയറിയപ്പോഴാണ്...... ഒരു പത്തടി കയറുമ്പോഴേക്കും നന്നായി കിതപ്പ് അനുഭവപ്പെടും...... പിന്നെ അത് ശരിയാകുന്നതുവരെ വിശ്രമിക്കണം. ഒരു കുന്നിൻ ചെരുവിലായി കൊട്ടാരം അങ്ങനെ വിശാലമായി നിൽക്കുന്നു....... 9 നിലകളിലായി സ്ഥിതിചെയ്യുന്ന കൊട്ടാരത്തിന് പ്രകൃതിയുടെ അതേ രീതിയിലുള്ള മണ്ണിൻറെ നിറം തന്നെയാണ്....... ലഡാക്കിൽ എത്തുന്ന ആരും കണ്ടിരിക്കേണ്ട ഒരു നിർമ്മിതി..... കയറ്റം കയറി കൊട്ടാരത്തിന്റെ മുൻവശത്ത് എത്തി. കൊട്ടാരത്തിൽ കയറാൻ പ്രവേശന ടിക്കറ്റെടുക്കണമെന്ന് കേട്ടപ്പോൾ ഫൈജാസ് തിരിച്ചു പോകാൻ തീരുമാനിച്ചു........ അതേതായാലും ശരിയാകില്ലെന്ന് പറഞ്ഞ് അവനെയും കൂട്ടി ഞാൻ അകത്തു കയറി. കൊട്ടാരത്തിന്റെ ഉൾവശം നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്. അധികം ഉയരമില്ലാതെ നിർമ്മിച്ച മേൽക്കൂരകൾ... അതിൻറെ നിർമാണത്തിനും ചില പ്രത്യേകതകൾ ഉണ്ട്... മരക്കൊമ്പുകളും മണ്ണുമെല്ലാം നിർമ്മാണത്തിന് ഉപയോഗിച്ചത് വ്യക്തമായി മനസ്സിലാകും. അകത്ത് കൊട്ടാരത്തിന്റെ ചരിത്രം വിളിച്ചോതുന്ന ഒരു മ്യൂസിയവും സഞ്ചാരികൾക്ക് തുറന്നു വച്ചിട്ടുണ്ട്. കൊട്ടാരത്തിന്റെ മുകൾവശത്തു നിന്നുള്ള Leh പട്ടണത്തിൻ്റെ കാഴ്ചയാണ് മറ്റൊരാകർഷണം. അടിപൊളി ............മുഴുവൻ പട്ടണവും കാണാം....... എല്ലാം കണ്ട് അവിടെ നിന്നിറങ്ങി..... പുറത്ത് നല്ല വെയിലാണ്... നാട്ടിൽ നിന്ന് കൊണ്ടുവന്ന തൊപ്പി കാശ്മീരിലെ സോനാമാർഗ് വെച്ച് മറന്നു പോയതുകൊണ്ട് കൊട്ടാരത്തിലേക്ക് വരുന്ന വഴി ഒരു തൊപ്പി വാങ്ങേണ്ടി വന്നു.... Leh യിൽ പൊതുവേ എല്ലാ സാധനങ്ങൾക്കും വൻ വിലയാണ്.ദുർഘടമായ വഴികളിലൂടെ റോഡ് മാർഗ്ഗം ഇത്രയും ദൂരം കൊണ്ടുവരുന്നതാണ് സാധനങ്ങൾക്ക് വില കൂടാൻ കാരണം. നഗരത്തിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ഒരു കുന്നിൻമുകളിലുള്ള ലേ പാലസ് സന്ദർശിക്കുക. പതിനേഴാം നൂറ്റാണ്ടിൽ സെംഗെ നംഗ്യാൽ രാജാവാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ഒൻപത് ലെവൽ കൊട്ടാരമാണിത്. കൊട്ടാരത്തോട് ചേർന്നിരിക്കുന്ന ക്ഷേത്രം മാത്രമാണ് നല്ല നിലയിലുള്ളത്. ഒരു പുനരുദ്ദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. കൂടാതെ ലഡാക്കിന്റെ ചരിത്രം കാണിക്കുന്ന പ്രദർശനങ്ങളുള്ള ചില മുറികൾ സന്ദർശകർക്കായി തുറന്നിരിക്കുന്നു. ക്ഷേത്രത്തിലൊഴികെ കൊട്ടാരത്തിനുള്ളിലെ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു. മിക്ക മുറികളും ഇരുണ്ടതും പൊടി നിറഞ്ഞതുമാണ്. പൊടി അലർജി ബാധിച്ചവർ കൊട്ടാരം സന്ദർശിക്കുന്നത് ഒഴിവാക്കാൻ ഇഷ്ടപ്പെട്ടേക്കാം. ഞാൻ പോയില്ല. കൊട്ടാരത്തിന്റെ മുകൾ നിലയിൽ നിന്ന് ലേയുടെ മനോഹരമായ പനോരമിക് കാഴ്ച ഒരാൾക്ക് ലഭിക്കും. ഒന്ന് പ്രാർത്ഥന ഹാളും മൈത്രേയ ബുദ്ധ പ്രതിമയും പുതിയതായി കാണപ്പെട്ടു , മറ്റൊന്ന് പഴയ ദേവാലയത്തിൽ കാളിദേവിയുടെ പ്രതിമയും. പഴയ ദേവാലയത്തിൽ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു. ദേവാലയം ശരിയായി സൂക്ഷിക്കാത്തതിനാൽ ചുവരുകളിലെ ചുവർച്ചിത്രങ്ങൾ ഭാഗികമായി നശിച്ചിരുന്നു.ഇവിടെ ക്ലിക്കുചെയ്യാൻ കൂടുതൽ കാര്യങ്ങളില്ല. മഠം അതിന്റെ സമുച്ചയത്തിൽ ഒരു പൊതുവിദ്യാലയം നടത്തുന്നു. മൈത്രേയ ബുദ്ധ പ്രതിമയിലേക്കും മഠത്തിലേക്കും പോകുന്ന റോഡിന്റെ വിഭജന സ്ഥലത്ത് നിന്ന് നല്ല കാഴ്ചയാണ്. ഒരു നല്ല ഫോട്ടോഗ്രാഫിക്ക് സ്കോപ്പ് ഉണ്ട്. റൂമിലേക്ക് തിരികെ പോകാനാണ് തീരുമാനം. പോകേണ്ടത് Mall road വഴി തന്നെയാണ്... . വൈകുന്നേരം ആണ് Mall road കൂടുതൽ സജീവമാകുന്നത്..... ലൈറ്റുകളും കൂടി തെളിയുന്നതോടുകൂടി Mall road കൂടുതൽ ആകർഷകമായി.... അധികം ഇരുട്ടാകുന്നതിന് മുമ്പ് റൂമിലേക്ക് നടന്നു..... പോകുന്ന വഴിയിലെല്ലാം നിരവധി തെരുവ് പട്ടികളുണ്ട് .... നമ്മുടെ നാട്ടിൽ ഏറ്റവും നന്നായി നമ്മൾ നോക്കുന്ന പട്ടികളെക്കാൾ ഭംഗിയുണ്ട് ഇവയെ കാണാൻ. ശരീരത്തിൽ നിറയെ രോമങ്ങൾ... നല്ല വലുപ്പം .... പകൽ പൊതുവേ ശാന്ത സ്വഭാവം. രാത്രിയായാൽ അവരുടെ സ്വഭാവം മാറും... ഒറ്റയ്ക്ക് കിട്ടിയാൽ കടിയുറപ്പ്. അവിടെ നിന്ന് next Namgyal Tsemo Gompta എന്ന മൊണാസ്ട്രിയിലേക്ക് .....................

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...