Monday, 2 October 2023

ലെ _ ലഡാക്ക് _ഡയറി പാർട്ട് -2 , #ഉയർന്നചുരങ്ങളുടെനാട്

മഴ ഒഴിയാതിരുന്ന 2023 സെപ്റ്റംബറിലെ ആദ്യ ഞായറാഴ്ച്ച, മഴ മാറിനിന്ന, നേരം വെളുത്ത നേരത്ത് വീട്ടിൽ നിന്നിറങ്ങുമ്പോളൊരു ചിരകാല സ്വപ്നം യഥാർഥ്യമാവുന്നതിന്റെ സന്തോഷത്തിനപ്പുറം, മനസ്സ് വെറുതെയെന്നോണം ചെറുതായാകുലപ്പെട്ടുകൊണ്ടിരുന്നു. യാത്രയുടെ "ഹിമാലയൻ"വലിപ്പവും, റോഡിലെ സുരക്ഷയെപ്പറ്റിയുള്ള ചിന്തകളും, അബോധത്തിൽ ഒരു അരക്ഷിതാവസ്ഥ ഉണ്ടാക്കിയതാവാം. ഇതാദ്യമാണ് ഇത്രയും വലിയൊരു യാത്ര. ഇരമ്പലും മനസ്സിന്റെ താളവും ഒന്നാവാൻ ഉച്ചയാവേണ്ടി വന്നു ദീർഘവും സാഹസികവുമായ യാത്രയുടെ ക്ഷീണം നല്ല ഉറക്കത്തിന് ശേഷം തീർന്നു കിട്ടി. നമ്മൾ ലഡാക്ക് പോലെയുള്ള സ്ഥലം വരെ എത്ര സമയം കൊണ്ട് ഓടി എത്തി എന്നതിൽ അല്ല കാര്യം,അവിടെ വരെ എത്തിയിട്ട് നിങ്ങൾ എന്ത് കണ്ടു്,എന്ത് കാഴ്ചകൾ അനുഭവിച്ചു,ആസ്വദിച്ചു എന്നതിലാണ് കാര്യം. ഈ യാത്രയുടെ ഞാൻ കണ്ട ഏറ്റവും വലിയ നെഗറ്റീവ് വശവും അത് തന്നെയാണ് കാഴ്ചകൾ ആസ്വദിക്കുക പ്രതീക്ഷിക്കാത്ത സൗഹൃദങ്ങള്‍ ആയിരിക്കും പലപ്പോഴും തനിച്ചുള്ള യാത്രകളിലെ ഏറ്റവും നല്ല സമ്മാനം ലഡാക്ക് എന്നാൽ Land of high passes അഥവാ ഉയർന്ന ചുരങ്ങളുടെ നാട് എന്നർത്ഥം. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പീഠഭൂമിയാണ് ലഡാക്ക്. ശിവാലിക്ക്, മിഡിൽ ഹിമാലയം, ഗ്രേറ്റർ ഹിമാലയം, ലഡാക്ക്,സാൻസ്‌കർ, കാരകോരം തുടങ്ങിയ പർവതനിരകൾക്ക് മുകളിലൂടെയുള്ള യാത്ര മലനിരകളുടെ ഗാഭീരവും, വൈവിധ്യവും അനുഭവഭേദ്യമാകുന്നു. സമുദ്രനിരപ്പിൽനിന്നും 300 മീറ്റർ ഉയരത്തിലുള്ള ഡൽഹിയിൽ നിന്നും 3500 മീറ്റർ ഉയരത്തിലേക്കുള്ള യാത്രയിൽ ചിനാബ്, സത്ലജ്, രവി, ഭ്യാസ്, സാൻസ്‌കർ, സിന്ധു തുടങ്ങിയ നദികളും കാണാം.ഇടത്ത്നിന്ന് വലത്തോട്ട് ഒഴുകുന്ന സിന്ധു നദിയും, മുകളിൽനിന്ന് വരുന്ന സാൻസ്‌കർ നന്ദിയും ചെങ്കുത്തായ ഹിമാലയം-കാരകോരം മലനിരകൾക്കിടയിലൂടെ നീർ ച്ചാലുപോലെ ഒഴുകുന്നു. സംസ്കാരികമായി ബുദ്ധ സംസ്കൃതിയോടും, ഭൂമിശാസ്ത്രപരമായി ടിബറ്റിനോടും ചേർന്ന് നിൽക്കുന്ന ലഡാക്ക് ഇന്ത്യയിലെ majestic landscape ആണ്. സമുദ്ര നിരപ്പിൽ നിന്നും 11500 അടി ഉയരത്തിൽ കാരക്കോറം ഹിമാലയന് മേഖലകളുടെ മധ്യത്തിലായി, സിന്ധു നദിയുടെ തീരത്താണ് ലദ്ദാക്കിലെ ‘ലെ’ എന്ന നഗരം സ്ഥിതി ചെയ്യുന്നത്. ടിബറ്റിൽ നിന്നും ഉദ്ഭവിക്കുന്ന സിന്ധു നദി ലദ്ദാക്കിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്നു. ബഹുഭൂരിപക്ഷം ജനതയും ബുദ്ധമത വിശ്വാസികളാണ്. പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലെ ബുദ്ധസ്മാരകങ്ങളാൽ സമ്പന്നമാണ് ലേ. ശീതകാലത്ത് താപനില -28 ഡിഗ്രി വരെ താഴാറുണ്ട്. മഞ്ഞുകാലം കഠിനമായാൽ സഞ്ചാരികള് കുറയും, ആ സമയം മിക്കവാറും കടകളും ഹോട്ടലുകളും അടച്ച് ഉടമകള് സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുമത്രേ. ലേയില് പിന്നീട് അവശേഷിക്കുന്നത് കുറച്ച് കടകളും ഇന്ത്യന് ആർമിയും മാത്രം. ടിബറ്റൻ ഭാഷയിൽ ‘ഗോംപ’ എന്ന പദത്തിനർത്ഥം ബുദ്ധമത വിഹാരം എന്നാണ്. പണ്ട് ടിബറ്റില് നിന്നും ലഡാക്കിലേക്ക് വന്ന ബുദ്ധ സന്യാസിമാർ ആദ്യകാലങ്ങളിൽ താമസിച്ചിരുന്നത് ഗുഹകളായിരുന്നു. പിന്നീട് ബുദ്ധമതം വളർന്നപ്പോൾ വലിയ കുന്നുകൾക്കു മുകളിൽ അവർ ഗോംപ എന്ന മൊണാസ്ട്രികൾ സ്ഥാപിച്ചു. ലെഹ് പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന "സോറാവാർ" കോട്ടയിലേക്ക് കയറി..... പ്രാദേശികമായ കളിമണ്ണ് കൊണ്ടാണ് കോട്ടയുടെ ചുമരുകൾ നിർമ്മിച്ചിട്ടുള്ളത്. ചൈനീസ് പട്ടാളത്തോട് നിരന്തരമായി യുദ്ധം ചെയ്ത, "ഇന്ത്യൻ നെപ്പോളിയൻ " എന്നറിയപ്പെടുന്ന സോറാവാർ സിംഗ് ഖലോറിയയോടുള്ള ആദരവായിട്ടാണ് കോട്ടയ്ക്ക് സോറാവാർ എന്ന പേര് നൽകിയത്... ഇപ്പോൾ ഇത് നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാണ്.. ജമ്മുവിലെ ദോഗ്ര രജപുത്ര ഭരണാധികാരി ഗുലാബ് സിങ്ങിന്റെ സൈനിക ജനറലായിരുന്നു സോറവർ സിംഗ് (1784-12 ഡിസംബർ 1അദ്ദേഹം കിഷ്ത്വറിന്റെ ഗവർണറായി ( വാസിർ-ഇ-വാസരത്ത് ) സേവനമനുഷ്ഠിക്കുകയും ലഡാക്കും ബാൾട്ടിസ്ഥാനും കീഴടക്കി രാജ്യത്തിന്റെ പ്രദേശങ്ങൾ വിപുലീകരിക്കുകയും ചെയ്തു . പടിഞ്ഞാറൻ ടിബറ്റ് ( Ngari Khorsum ) കീഴടക്കാനും അദ്ദേഹം ധീരമായി ശ്രമിച്ചുവെങ്കിലും ഡോഗ്ര-ടിബറ്റൻ യുദ്ധത്തിൽ ടോ-യോ യുദ്ധത്തിൽ കൊല്ലപ്പെട്ടു . ലഡാക്ക് ഉൾപ്പെടെയുള്ള ഹിമാലയ പർവതനിരകളിലെ കീഴടക്കലിന്റെ പാരമ്പര്യത്തെ പരാമർശിച്ച് ,ടിബറ്റ് , ബാൾട്ടിസ്ഥാൻ , സ്കാർഡു ജനറൽ, വസീർ, സൊറോവർ സിംഗ് എന്നിവരെ " ഇന്ത്യയുടെ നെപ്പോളിയൻ ",അഥവാ "ലഡാക്ക് കീഴടക്കിയവൻ" എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു ലെ യിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ കോട്ട... ചെറിയ ഒരു മരപ്പാലം കടന്നു വേണം റോഡിൽ നിന്ന് കോട്ടയിലേക്ക് പ്രവേശിക്കാൻ... മരംകൊണ്ട് നിർമ്മിച്ച ചെറിയ പ്രവേശനകവാടം കടന്ന് ഞങ്ങൾ കോട്ടയിൽ പ്രവേശിച്ചു... മുൻവശത്ത് കുതിരകളിൽ കെട്ടി വലിച്ചിരുന്ന തേരു പോലുള്ള വാഹനം പ്രദർശിപ്പിച്ചിട്ടുണ്ട്.കൂടാതെ ധാരാളം പഴയ കാല പീരങ്കികളും കോട്ടയുടെ പല ഭാഗത്തായി കാണാൻ കഴിഞ്ഞു.... കോട്ടയുടെ ഓരോ കോണുകളിലും വലിയ നിരീക്ഷണ ഗോപുരങ്ങളുണ്ട്. ഗുരുത്വാകർഷണ നിയമത്തിനെതിരായി നിർത്തിയിട്ടിരിക്കുന്ന വാഹനം മുകളിലേക്ക് കയറുന്ന മാഗ്നെറ്റിക് ഹിൽ ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. സിന്ധു നദിയും സാൻസ്കാർ നദിയും കൂടിച്ചേരുന്ന സംഗമസ്ഥലം ഇവിടെ അടുത്താണ്. ക്യാൻവാസിൽ വരച്ചിട്ടിരിക്കുന്ന ഒരു ചിത്രം പോലെ നമ്മളെ അദ്ഭുതപ്പെടുത്തുന്ന മനോഹാരിത. ശീതകാലത്ത് തണുത്തുറയുന്ന സാൻസ്കാർ നദിയിലൂടെയുള്ള ട്രക്കിങ്ങിനെക്കുറിച്ച് വായിച്ചതോർമ്മ വന്നു, മഞ്ഞിൽ ഉറഞ്ഞു പോയ ഒരു വെള്ളച്ചാട്ടത്തിന്റെ ചിത്രവും. ശത്രു സൈനികരേക്കാൾ ഇന്ത്യൻ ജവാന്മാർക്ക് ഈ സ്ഥലങ്ങളിൽ നേരിടുവാനുള്ളത് പ്രതികൂല കാലാവസ്ഥയാണ്. 'സ്നോ വാരിയേഴ്സ്' അല്ലെങ്കിൽ 'സ്നോ ടൈഗേഴ്സ്' എന്നറിയപ്പെടുന്ന ലദ്ദാക്കികളുടെ ഒരു സൈനിക വ്യൂഹം തന്നെ ഇന്ത്യൻ ആർമിയ്ക്കുണ്ട്. ശ്വാസവായു ലഭിക്കാത്ത, ഐസ് മൂടിയ, ഹിമാലയത്തിന്റെ ഉയരങ്ങളിൽ പട നയിക്കുവാൻ പോന്നവർ. ഇന്ത്യയുടെ യുദ്ധ വിജയങ്ങളിൽ ഇവരുടെ പങ്ക് ചെറുതല്ല. ആ ഗുരുദ്വാര പൂർണമായും പട്ടാളനിയന്ത്രണത്തിലാണുള്ളത്... കേസ് നടക്കുന്നതിനാൽ അവിടെ സാധാരണക്കാരെ താമസിക്കാൻ അനുവദിക്കില്ല..... കേസ് ഉടനെ ജയിക്കുമെന്നും പുതിയ കെട്ടിടങ്ങളും മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കുമെന്നും ഒരു സിഖ് കാരൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.... സിഖുകാരുടെ ആഥിത്യമര്യാദ നമ്മളെ അത്ഭുതപ്പെടുത്തും,.... അവരുടെ ആത്മീയഗുരു ഗുരുനാനാക്കി ന്റെ സ്മരണയ്ക്കാണ് ആ ഗുരുദ്വാര നിർമ്മിച്ചിട്ടുള്ളത്.... ഒരിക്കൽ ഗുരു ആ വഴി പോയപ്പോൾ അവിടെ ധ്യാനനിരതനായി ഇരിന്നിരുന്നു എന്നവർ വിശ്വസിക്കുന്നു .... ഗുരു ധ്യാനിച്ച് ഇരിക്കുന്ന ആകൃതിയിൽ പൊള്ളയായ ഒരു പാറക്കല്ല് അവിടെയുണ്ട്..... ഈ കല്ലിനെ പറ്റി പല ഐതിഹ്യങ്ങളും നില നിൽക്കുന്നുണ്ട്... റോഡ് നിർമ്മാണത്തിനിടെ ലഭിച്ച ആ പാറ നശിപ്പിക്കാൻ കഴിയാതെ വരികയും പിന്നീട് അത് ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു... പത്തർ സാഹിബ് ഗുരുദ്വാരയിൽ നിന്നും , യാത്ര രാവിലെ ഒൻപത് മണിയോടെ ആരംഭിച്ചു... അടുത്ത ലക്ഷ്യം മൊണാസ്ട്രികളിലേക്കാണ് ആദ്യം ലാമയൂര് നാല്‍പ്പതിലധികം ബുദ്ധ വിഹാരങ്ങളും മഠങ്ങളും ലഡാക്ക് റീജ്യനില്‍ മാത്രമായുണ്ട്.ലാമയൂരു,ആല്‍ച്ചി,ഡിസ്ക്കിറ്റ്, ഹാന്‍ലെ,തിക്സെ,സാക്ന,ചെസ്ഗോ,ലികിര്‍ ഹെമിസ്,ഷേ,ഹുണ്ടര്‍,കൊര്‍സോക് എന്നിവ ഉദാഹരണങ്ങള്‍ മാത്രം.ഓരോ ഗോംപയും നിര്‍മ്മിച്ചിരിക്കുന്നത് വ്യത്യസ്ഥമായ വാസ്തു ശൈലി ഉപയോഗിച്ചാണ്.മലമടക്കുകളിലും കുന്നിന്‍ചെരിവുകളിലും ഗുഹകളിവുമായി ഇവര്‍ ആത്മീയതയുടെ ബൗദ്ധ ഭാവങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു.

No comments:

Post a Comment

Historical Background of Onam a different view

The history of Onam, Kerala’s agricultural festival, is quite fascinating. The figure of Mahabali does not appear in the documented history ...