Tuesday, 18 May 2021

pithrukkal

മനതാരിൽ കുത്തിക്കുറിച്ച ചില അക്ഷരങ്ങളല്ലാതെ………… ഇടക്കെ പ്പോഴും ഓർമകളുടെ ബലിക്കാക്കയാലവയെ കൊത്തി പറക്കുന്നു കുറുകിമെലിഞ്ഞുണ ങ്ങിയ ഞരമ്പിന്റെ കൊമ്പിൽനിന്ന്, അസ്ഥിപൂക്കുന്ന അഗ്നിശൈത്യത്തിൽനിന്ന് അക്ഷരങ്ങളെല്ലാം അലിഞ്ഞുതീരുന്ന വസന്തമാവുന്നു.ഒരുരുള ചോറ്, കൈകൊട്ടിയൊരു വിളി,ഒരോർമ്മ ദിവസം, നാളെ നമ്മളും ബലിക്കാക്ക കൊത്തിവലിക്കുന്ന , ചിന്തകൾക്ക് കൂട്ടായി ഇടയ്ക്കെപ്പോഴോ കയറിവരുന്നൊരു ഓർമ്മയുടെ ഇന്നലെ കൈകൊട്ടി വിളിച്ചവർ.. ഇന്ന് കൈകാട്ടി അകറ്റുന്നു.. കാണാനഴകുള്ള കാക്ക കാലത്തു നമ്മുടെ വീടിന്റെ മുറ്റങ്ങൾ കൊത്തി വെടിപ്പാക്കും കാക്ക കഴുത്തിലിത്തിരി കറുപ്പുമാറിയ കാവതി കാക്ക കറുത്ത മുണ്ടകവിത്തൊരിത്തിരി കല്ലൊരലിലു കുത്തി കൊഴിച്ചെടുത്തിട്ടങ്ങൊഴക്കു പച്ചരി കലത്തിലിട്ടു വേവുമ്പോൾ , ഉ ള്ളിന്റെ ഉള്ളിൽ ചുറ്റികിടന്ന ബന്ധത്തിൻ ദർഭക്കുരുക്ക് അഴിച്ചു ബലിക്കല്ലിലിട്ട് കരളിനുള്ളിലു കുടിയിരിക്കണ പിതൃക്കൾക്ക് വേണ്ടീ , കഥളിവാഴതന്നിലയിൽ വെക്കുന്നു പിതൃക്കൾക്ക് പിണ്ഡം കാക്ക വന്നതു കൊത്തി വിഴുങ്ങുവാൻ കയ്യടിക്കുന്നു നമ്മൾ , ജീവിതത്തിലേക്ക് തിരിച്ചു നടക്കുമ്പോൾ അനന്തതയിൽ കണ്ട ബലിക്കാക്ക തൻ നിറഞ്ഞു തെളിഞ്ഞ കണ്ണുകളിൽ കാണ്മാനിരി പ്പതു മോക്ഷത്തിൻ തിളക്കമോ -

No comments:

Post a Comment

#Agasthyarkoodam – Ten Friends, One Mountain, A Journey to Remember

Some journeys are measured in kilometers. Others are measured in memories. Our Agasthyarkoodam adventure began long before we stepped onto...